'ഈശ്വര ജഗദീശ്വര' എന്ന ചിത്രത്തിലൂടെ 1979-ൽ ചലച്ചിത്രലോകത്തെത്തിയ സംഗീതസംവിധായകനാണ് രഘുകുമാർ. 1953-ൽ കോഴിക്കോട്ടാണ് അദ്ദേഹം ജനിച്ചത്. അച്ഛൻ: പരേതനായ തൃപ്പൂണിത്തുറ കോവിലകം കേളപ്പൻ തമ്പുരാൻ, മാതാവ്: പരേതയായ ഫറോക്ക് പൂതേരിൽ ഇല്ലത്തിൽ പി. കെ. ലീലാമ്മ. റിലീസായ ആദ്യ ചിത്രം: വിഷം. ആകാശവാണി കലാകാരനും ആയിരുന്നു.ആർ, കെ. ശേഖറിന്റെ(ഏ. ആർ. റഹ്മാന്റെ അച്ഛൻ) കീഴിലാണ് പാട്ടുകാരനായി സിനിമാസംഗീതമേഖലയിലേയ്ക്ക് പ്രവേശിച്ചത്.

രഘുകുമാർ
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംപി.കെ. രഘുകുമാർ
ജനനം(1953-06-13)13 ജൂൺ 1953
കോഴിക്കോട്, കേരളം
മരണം20 ഫെബ്രുവരി 2014(2014-02-20) (പ്രായം 60)
ചെന്നൈ, തമിഴ്നാട്
തൊഴിൽ(കൾ)ഗായകൻ, സംഗീതസംവിധായകൻ
Spouse(s)ഭവാനി

അറിയപ്പെടാത്ത കാര്യം തിരുത്തുക

പ്രഗൽഭനായ തബല വിദ്വാൻ ആയ  രഘുകുമാർ മറ്റു സംഗീതസംവിധായകരുടെ സംവിധാനത്തിൽ തബല വായിച്ചിരുന്നു പ്രശസ്തമായ ആറാം തമ്പുരാൻ എന്ന സിനിമയിലെ ഹരിമുരളീരവം എന്ന ഗാനരംഗത്ത്  യേശുദാസിനൊപ്പം അനിതരസാധാരണമായ  വേഗതയിൽ തബല നോട്ട്സ് പാടുന്ന രഘുകുമാറിന്റെ ശബ്ദവും കേൾക്കാം.

പ്രശസ്തമായ ചില ഗാനങ്ങൾ തിരുത്തുക

[1]

 • ഈശ്വരാ ജഗദീശ്വര... (ചിത്രം: ഈശ്വരാ ജഗദീശ്വര- 1979)[2]
 • നിന്നെയെൻ സ്വന്തമാക്കും ഞാൻ,പിന്നെയീ നാണം മാറ്റും ഞാൻ... (ചിത്രം- വിഷം)
 • പൂങ്കാറ്റേ പോയി ചൊല്ലാമൊ.... (ചിത്രം: ശ്യാമ)
 • ചെമ്പരത്തിപ്പൂവേ ചൊല്ലൂ, ദേവനെ നീ കണ്ടോ....... (ചിത്രം: ശ്യാമ- 1986)
 • പൊൻ വീണേ എന്നുള്ളിൽ മൗനം വാങ്ങൂ...... (ചിത്രം: താളവട്ടം-1986)
 • നീയെൻ കിനാവോ പൂവോ നിലാവോ.........(ചിത്രം: ഹലൊ മൈ ഡിയർ റോങ്ങ് നമ്പർ- 1986)
 • തൊഴുകൈ കൂപ്പിയുണരും,നെയ്വിളക്കിൻ പ്രഭകളിൽ....(ബോയിങ്ങ് ബോയിങ്ങ്- 1985)
 • കാണാക്കിനാവ്
 • (ആര്യൻ- 1988)
 • (ഒനാനാം കുന്നിൽ ഓരടിക്കുന്നിൽ- 1985)
 • (അരം+അരം കിന്നരം- 1985)
 • കണ്ണാ..ഗുരുവായുരപ്പ എന്നെ നീയറിഞോ...(ചിത്രം: പൊൻതൂവൽ- 1983)
 • വസതം വന്നു അരികെ നിന്നു ഒരു സമ്മാനം തന്നു...(ചിത്രം: ഒന്നും മിണ്ടാത്ത ഭാര്യ- 1984)
 • തുഷാരമുതിരും താഴ്വരയിൽ....(ചിത്രം: വീണ്ടും ലിസ-1987)
 • മഴവിൽക്കൊടി പോലെ....(ചിത്രം: ഇത്ര മാത്രം-1986)
 • പൊരുന്നേ പോരുന്നേ മണവാട്ടി പോരുന്നേ...(ചിത്രം: പാവം പൂർണിമ-1984)
 • മാരിവില്ലിൻ ചിറകോടേ ഏകാകിയായ്......(ചിത്രം: ചെപ്പ്- 1987)
 • ഈ കുളിർ നിശീഥിനിയിൽ ഉറങ്ങിയോ ഓമനത്തിങ്കളേ...(ആയിരം കണ്ണുകൾ- 1986)
 • പൂമദം പൂശുന്ന കാറ്റിൽ......(മനസറിയാതെ- 1984)
 • (ആമിന ടൈലേഴ്സ്- 1991)
 • (കൊട്ടും കുരവയും- 1987)
 • (ആട്ടക്കഥ- 1987)
 • നിലാക്കായലോളം തുള്ളിയാടും ദൂരെയാറ്റോരം......(കാണാക്കിനാവ്- 1996)
 • കൈക്കുടുന്ന നിറയെ തിരുമധുരം തരും,കുരുന്നിളം തൂവൽ കിളിപ്പാട്ടുമായ്......(മായാമയൂരം-1993)
 • താമരപ്പൂവേ തങ്ക നിലാവേ...(പൗരൻ- 2005)
 • (സുഭദ്രം- 2007)
 • (മനസ്സിലെ മാൻപേട-1985)
 • മൃദുലേ ഇതാ ഒരു ഭാവ ഗീതമിതാ.....(ചിത്രം: ധീര-1982)
 • (കലക്ടർ- 2011)
 • പ്രഥമ രാവിൽ....(ചിത്രം: നദി മുതൽ നദി വരെ- 1983)
 • (നാഗം- 1991)
 • (യാദവം‌- 1993)

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=രഘുകുമാർ&oldid=3642633" എന്ന താളിൽനിന്ന് ശേഖരിച്ചത്