മാസ്റ്റർപീസ് (ചലച്ചിത്രം)

മലയാള ചലച്ചിത്രം

അജയ് വാസുദേവ് സംവിധാനം ചെയ്ത് 2017 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് മാസ്റ്റർപീസ്. ഉദയ കൃഷ്ണ രചന നിർവ്വഹിച്ച ഈ ചലച്ചിത്രത്തിൽ മമ്മൂട്ടി, സന്തോഷ് പണ്ഡിറ്റ്, ഉണ്ണി മുകുന്ദൻ, മുകേഷ്, വരലക്ഷ്മി ശരത്കുമാർ, പൂനം ബജ്‌വ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ദീപക് ദേവാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.[2] കൊല്ലം, കൊച്ചി എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയായത്. 2017 ഡിസംബർ 21ന് മാസ്റ്റർപീസ് പ്രദർശനത്തിനെത്തി.

മാസ്റ്റർപീസ്
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംഅജയ് വാസുദേവ്
നിർമ്മാണംസി. എച്ച്. മുഹമ്മദ്
രചനഉദയ് കൃഷ്ണ
അഭിനേതാക്കൾ
സംഗീതംദീപക് ദേവ്
ചിത്രസംയോജനംജോൺകുട്ടി
സ്റ്റുഡിയോറോയൽ സിനിമാസ്
വിതരണംയു.കെ. സ്റ്റുഡിയോസ്
റിലീസിങ് തീയതി21 ഡിസംബർ 2017[1]
രാജ്യംഇന്ത്യ
ഭാഷമലയാളം
ആകെ20cr

അഭിനയിച്ചവർതിരുത്തുക

ചിത്രീകരണംതിരുത്തുക

കൊല്ലത്തെ ഫാത്തിമ മാതാ നാഷണൽ കോളേജ്, രാമവർമ്മ ക്ലബ്ബ് എന്നിവിടങ്ങളിലായാണ് ചിത്രീകരണം ആരംഭിച്ചത്.[3] തുടർന്ന് കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായും ചിത്രീകരണം നടത്തി.[4][5]

അവലംബംതിരുത്തുക

  1. http://english.manoramaonline.com/entertainment/entertainment-news/2017/11/11/masterpiece-teaser-with-mammootty-in-new-avatar-will-release-this-month.html
  2. Deepika Jayaram. "Ajai Vasudev's Mammootty starrer titled Masterpiece". The Times of India. ശേഖരിച്ചത് 18 May 2017.
  3. www.ibtimes.co.in/this-mammoottys-look-ajai-vasudev-movie-photos-726178
  4. www.timesofindia.com/entertainment/malayalam/movies/news/mammootty-resumes-shooting-for-masterpiece-in-kozhikode/articleshow/59514239.cms
  5. kaumudiglobalu.com/innerpage1.php?newsid=93672