പത്മശ്രീ ഭരത് ഡോക്ടർ സരോജ് കുമാർ

മലയാള ചലച്ചിത്രം

ശ്രീനിവാസനെയും മംത മോഹൻദാസിനെയും പ്രധാന കഥാപാത്രങ്ങളാക്കി[1] നവാഗതനായ സജിൻ രാഘവൻ സംവിധാനം ചെയ്ത് 2012 ജനുവരി 14-നു് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പത്മശ്രീ ഭരത് ഡോ. സരോജ് കുമാർ. 2005-ൽ പുറത്തിറങ്ങിയ ഉദയനാണു താരം എന്ന ചിത്രത്തിൽ ശ്രീനിവാസൻ അവതരിപ്പിച്ച സരോജ് കുമാർ എന്ന ചലച്ചിത്രനടനെയാണ് ശ്രീനിവാസൻ ഈ ചിത്രത്തിലും അവതരിപ്പിക്കുന്നത്. ഉദയനാണു താരം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം അല്ല ഈ ചലച്ചിത്രമെന്നും ഉദയനാണു താരത്തിലെ ചില കഥാപാത്രങ്ങൾ ഈ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട് എന്നേ ഉള്ളൂ എന്നു സംവിധായകൻ വിശദീകരിക്കുന്നു. കൊച്ചിയിലാണ് ഈ ചിത്രം പ്രധാനമായും ചിത്രീകരിച്ചിരിക്കുന്നത്[2]

പത്മശ്രീ ഭരത് ഡോക്ടർ സരോജ് കുമാർ
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംസജിൻ രാഘവൻ
നിർമ്മാണംവൈശാഖ് രാജൻ
രചനശ്രീനിവാസൻ
അഭിനേതാക്കൾശ്രീനിവാസൻ
മംത മോഹൻദാസ്
വിനീത് ശ്രീനിവാസൻ
ഫഹദ് ഫാസിൽ
സംഗീതംദീപക് ദേവ്
ഛായാഗ്രഹണംഎസ്. കുമാർ
ചിത്രസംയോജനംവി. സാജൻ
സ്റ്റുഡിയോവൈശാഖ സിനിമ
വിതരണംവൈശാഖ സിനിമ
റിലീസിങ് തീയതി2012 ജനുവരി 14
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം147 മിനിറ്റ്

അഭിനേതാക്കൾതിരുത്തുക

അവലംബംതിരുത്തുക

  1. "Padmashree Bharat Dr Saroj Kumar". Nowrunning.com.
  2. "First Look: Padmasree Bharat Dr Saroj Kumar". Rediff.com. ശേഖരിച്ചത് October 11, 2011.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക