ബഡാ ദോസ്ത്
സുരേഷ് ഗോപി, മനോജ് കെ. ജയൻ, സിദ്ദിഖ്, കാർത്തിക, ജ്യോതിർമയി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2006-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ബഡാ ദോസ്ത്. കോർപറേറ്റ് സിനിമാസിന്റെ ബാനറിൽ സിദ്ദിഖ് നിർമ്മിച്ച് വിജി തമ്പി സംവിധാനം ചെയ്‌ത ഈ ചിത്രം വിതരണം ചെയ്തത് ലിബർട്ടി റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ബാബു പള്ളാശ്ശേരി ആണ്.
ബഡാ ദോസ്ത് | |
---|---|
![]() ഡി.വി.ഡി. പുറംചട്ട | |
സംവിധാനം | വിജി തമ്പി |
നിർമ്മാണം | സിദ്ദിഖ് |
രചന | ബാബു പള്ളാശ്ശേരി |
അഭിനേതാക്കൾ | സുരേഷ് ഗോപി മനോജ് കെ. ജയൻ സിദ്ദിഖ് കാർത്തിക ജ്യോതിർമയി |
സംഗീതം | എം. ജയചന്ദ്രൻ |
ഗാനരചന | വയലാർ ശരത്ചന്ദ്രവർമ്മ |
ഛായാഗ്രഹണം | സാലൂ ജോർജ്ജ് |
ചിത്രസംയോജനം | എം.വി. സാജൻ |
സ്റ്റുഡിയോ | കോർപ്പറേറ്റ് സിനിമ |
വിതരണം | ലിബർട്ടി റിലീസ് |
റിലീസിങ് തീയതി | 2006 ഒക്ടോബർ 24 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കഥാതന്തുതിരുത്തുക
മുഖ്യമന്ത്രി കണ്ണൂർ ദിവാകരന്റെ (ദേവൻ) നിർദ്ദേശപ്രകാരം കൊച്ചിയിലെ ബഡാദോസ്ത് (സുരേഷ് ഗോപി) എന്ന അധോലോക നായകന്റെ സാമ്രാജ്യം തുടച്ച് നീക്കാൻ തുനിഞ്ഞിറങ്ങിയ സക്കീർ അലി മുഹമ്മദ് ഐ.പി.എസ് (മനോജ് കെ. ജയൻ) ദയനീയമായി പരാജയപ്പെട്ട് സസ്പെൻഷനിലാകുന്നു. എന്നാൽ പിന്നീട് പണ്ടത്തെ ദയാശങ്കർ എന്ന പോലീസ് ഉദ്യോഗഥൻ എങ്ങനെയാണ് ഇന്നത്തെ ബഡാദോസ്ത് ആയത് എന്ന് മനസ്സിലാക്കുന്ന സക്കീർ ബഡാദോസ്തിന്റെ ആരാധകനാകുന്നു. ദയാശങ്കറിന്റെ കുടുംബം തകർത്തവനും പിന്നീട് ബഡാദോസ്തിന്റെ സംഘത്തലവനുമായിരുന്ന ഗീർവർഗ്ഗീസ് എന്ന ജി.വി.യുടെ (സിദ്ദിഖ്) ആളുകളാൽ സക്കീർ അലി കൊല്ലപ്പെടുന്നു. കൊലക്കുറ്റം ചുമത്തപ്പെട്ട് ജയിലിലാകുന്ന ബഡാദോസ്ത് ജയിൽ ചാടി പ്രതികാരത്തിനിറങ്ങുകയാണ്.
അഭിനേതാക്കൾതിരുത്തുക
- സുരേഷ് ഗോപി – ദയാശങ്കർ / ബഡാദോസ്ത്
- മനോജ് കെ. ജയൻ – സക്കീർ അലി മുഹമ്മദ്
- സിദ്ദിഖ് – ഗീവർഗ്ഗീസ് (ജി. വി.)
- മണിക്കുട്ടൻ – നന്ദു
- ദേവൻ – കണ്ണൂർ ദിവാകരൻ
- കൊച്ചിൻ ഹനീഫ – ജാവേദ് ഖാൻ
- റിയാസ് ഖാൻ – നിരഞ്ജൻ ദാസ്
- കിരൺ രാജ് – ബാവ
- റിസബാവ – ഖുരാന
- ടോണി – ഹർഷദ്
- സുബൈർ – മുഖ്യമന്ത്രി
- കാർത്തിക – നാദിറ ഹസ്സൻ
- ജ്യോതിർമയി – മീനു
സംഗീതംതിരുത്തുക
വയലാർ ശരത്ചന്ദ്രവർമ്മ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം. ജയചന്ദ്രൻ ആണ്.
- ഗാനങ്ങൾ
- ബഡാദോസ്ത് – ടിപ്പു
- കാടു കുളിരണ് കല്യാണപ്രായത്തിൽ [റീമിക്സ്] – ചിത്ര അയ്യർ
അണിയറ പ്രവർത്തകർതിരുത്തുക
- ഛായാഗ്രഹണം: സാലൂ ജോർജ്ജ്
- ചിത്രസംയോജനം: എം.വി. സാജൻ
- കല: ഗിരീഷ് മേനോൻ
- ചമയം: തോമസ്, പട്ടണം റഷീദ്
- നൃത്തം: ബൃന്ദ
- ലാബ്: പ്രസാദ് കളർ ലാബ്
- എഫക്റ്റ്സ്: മുരുകേഷ്
- ഡി.ടി.എസ്. മിക്സിങ്ങ്: അജിത് എ. ജോർജ്ജ്
- നിർമ്മാണ നിയന്ത്രണം: അരോമ മോഹൻ
- ലെയ്സൻ ഓഫീസർ: മാത്യു ജെ. നേര്യംപറമ്പിൽ
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
- ബഡാ ദോസ്ത് on IMDb
- ബഡാ ദോസ്ത് – മലയാളസംഗീതം.ഇൻഫോ