യൂദാ ശ്ലീഹാ എഴുതിയ ലേഖനം

പുതിയ നിയമം

ക്രിസ്തീയബൈബിളിന്റെ അന്തിമഭാഗമായ പുതിയനിയമത്തിലെ ഒരു പുസ്തകമാണ് യൂദാ ശ്ലീഹാ എഴുതിയ ലേഖനം. പാഠത്തിന്റെ തുടക്കത്തിലെ സൂചനയനുസരിച്ച്, യേശുശിഷ്യനും "നീതിമാനായ" യാക്കോബിന്റെ സഹോദരനുമായ യൂദായുടെ രചനയാണിത്.[1] ഏതെങ്കിലും പ്രാദേശികസഭയ്ക്കോ വ്യക്തിക്കോ വേണ്ടിയല്ലാതെ എഴുതപ്പെട്ട പുതിയനിയമത്തിലെ 7 ലേഖനങ്ങൾ ചേർന്ന കാതോലിക ലേഖനങ്ങളിൽ ഒന്നാണിത്. ക്രിസ്തീയബൈബിൾ സംഹിതകളിൽ, അവസാനഗ്രന്ഥമായ വെളിപാടു പുസ്തകത്തിനു തൊട്ടു മുൻപാണ് ഇതിന്റെ സ്ഥാനം.

ആധികാരികതതിരുത്തുക

ബൈബിൾ സംഹിതയിലെ ഗ്രന്ഥമെന്ന നിലയിൽ ഏറ്റവുമേറെ തർക്കവിഷയമായിട്ടുള്ള ഒരു കൃതിയാണിത്. ആധികാരികതയിലുള്ള സംശയം മൂലമല്ല, പത്രോസിന്റെ രണ്ടാം ലേഖനവുമായി ഇതിനുള്ള ബന്ധവും ഇതര സന്ദിഗ്ദ്ധഗ്രന്ഥങ്ങളിൽ നിന്നുള്ള ഉദ്ധരണികളുമാണ് ഇതിന്റെ കാനോനികതയെക്കുറിച്ചു തർക്കമുണ്ടാകാൻ കാരണമായത്. മുഖ്യധാരയിൽ പെട്ട ജൂതക്രൈസ്തവ ബൈബിൾ സംഹിതകളിൽ ഉൾപ്പെടാതെ പോയ സന്ദിഗ്ദ്ധരചനയായ ഈനോക്കിന്റെ പുസ്തകത്തിൽ നിന്നുള്ള ഉദ്ധരണി ഈ കൃതിയുടെ ഒരു പ്രത്യേകതയാണ്. ഇതിലെ ദുരൂഹമായ ഒൻപതാം വാക്യത്തിൽ[൧] സൂചിതമാകുന്നതും കാനോനികത ലഭിക്കാതിരുന്ന് ഒടുവിൽ നഷ്ടപ്പെട്ടു പോയ "മോശയുടെ നിയമം" (Testament of Moses) പോലുള്ള ഏതോ പുരാതന യഹൂദ രചനയാകാം.[2]

കുറിപ്പുകൾതിരുത്തുക

^ "മുഖ്യദൂതനായ മിഖായേൽ മോശയുടെ ശരീരത്തിനു വേണ്ടി തർക്കിച്ചു പിശാചുമായി പൊരുതിയപ്പോൾ, 'കർത്താവു നിന്നെ ശാസിക്കട്ടെ' എന്നല്ലാതെ മറ്റൊരു പരിഹാസവാക്കും ഉപയോഗിച്ചില്ല."[3]

ലേഖനംതിരുത്തുക

യൂദാ എഴുതിയ ലേഖനം

അവലംബംതിരുത്തുക

  1. ഒന്നാം നൂറ്റാണ്ടിലെ യഹൂദചരിത്രകാരൻ ജോസെഫസിന്റെ യഹൂദപൗരാണികത 20:9 ക്രിസ്തു എന്നറിയപ്പെട്ട യേശുവിന്റെ സഹോദരനായിരുന്നു യാക്കോബെന്ന് ജോസെഫസ് പറയുന്നു.
  2. യൂദാ ശ്ലീഹാ എഴുതിയ ലേഖനം, ഓക്സ്ഫോർഡ് ബൈബിൾ സഹകാരി(പുറം 396)
  3. യൂദാ ശ്ലീഹാ എഴുതിയ ലേഖനം 9-ആം വാക്യം.