ഉഷാ ഖന്ന
പ്രശസ്തയായ ഇന്ത്യൻ ചലച്ചിത്രസംഗീത സംവിധായിക ആണ് ഉഷ ഖന്ന.1941 ൽ ഗ്വാളിയോറിൽ ജനിച്ച ഇവർ ഇന്ത്യൻ ചലച്ചിത്രസംഗീതസംവിധാനത്തിൽ വിജയം കൈവരിച്ച ആദ്യ വനിത ആണ്. 30 വർഷത്തോളം ചലചിത്രരംഗത്ത് ഇവരുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. സംഗീതജ്ഞനായ മനോഹർ ഖന്നയുടെ മകളാണ് ഉഷ ഖന്ന. ഇന്നും ചില സിനിമകൾക്കും സീരിയലുകൾക്കും അവർ സംഗീത രചന നിർവഹിക്കുന്നുണ്ട്.
ഉഷാ ഖന്ന | |
---|---|
ജനനം | 1941 ഗ്വാളിയാർ |
തൊഴിൽ(കൾ) | സംഗീത സംവിധാനം |
ജീവിതരേഖ
തിരുത്തുക1959 ൽ ദിൽ ദേക്കെ ദേഖോ എന്നാ സിനിമയിലൂടെ രംഗതെത്തിയ അവർ 80 കൾ വരെ സജീവമായിരുന്നു.
പ്രശസ്ത ഗാനങ്ങൾ
തിരുത്തുകഹിന്ദിയിൽ
തിരുത്തുക- ദിൽ കെ ടുക്ടെ ടുക്ടെ കർക്കെ-ദാദ(1979 )
- മധുബൻ ഖുശ്ബു ദേതാ ഹൈ-സാജൻ ബിനാ സുഹാഗൻ
- മേരി മുന്നി റാണി സോജാ-മസ്ദൂർ സിന്ദാബാദ്
- സാവൻ ആജ് ലഗായാ രേ-കാരൺ
- സോനേ കി ദിൽ ലോഹേ കാ ഹാഥ്-സോനേ കി ദിൽ ലോഹേ കാ ഹാഥ്
- ഹം തും സെ ജുദാ ഹോ കേ മർ ജായോം ഗേ രോ രോ കേ
- തേരേ ഗലിയോം മേ രഖേം ഗേ സനം
- 'ഛോടോ കൽ കി ബാത്തേം കൽ കി ബാത്ത് പുരാനി-ഹം ഹിന്ദുസ്ഥാനി
- അപ്നേ ലിയേ ജീയേ തോ ക്യാ ജിയേ-ബാദൽ
- തു ഇസ് തര്ഹാ മേരേ സിന്ദഗി മേ ശാമിൽ ഹെ-ആപ്തോ ഐസേ ന ഥേ
- ചാന്ദ് കേ പാസ് ജോ സിത്താരാ ഹെ-സോത്തെൻ
- ഷായദ് മേരി ഷാദി കാ ഖയാൽ-സോത്തെൻ
- സിന്ദഗി പ്യാർ കാ ഗീത് ഹൈ-സോത്തെൻ
മലയാളത്തിൽ
തിരുത്തുക1969ൽ ഇറങ്ങിയ 'മൂടൽമഞ്ഞ്' എന്ന ചിത്രത്തിനുവേണ്ടി പി. ഭാസ്കരൻ രചിച്ച് കെ.ജെ. യേശുദാസ് പാടിയ നീ മധു പകരൂ മലർ ചൊരിയൂ അനുരാഗ പൌർണമിയേ എന്ന് തുടങ്ങുന്ന ഗാനം അവരെ മലയാളത്തിലും പ്രശസ്ത ആക്കി.
മറ്റു ഗാനങ്ങൾ
തിരുത്തുക- മാനസ മണി വേണുവിൽ ഗാനം പകർന്നൂ ഭവാൻ-മൂടൽമഞ്ഞ്
- ഉണരൂ വേഗം നീ സുമറാണി, വന്നു നായകൻ-മൂടൽമഞ്ഞ്
- മുകിലേ വിണ്ണിലായാലും കണ്ണീരു തൂകും നീ-മൂടൽമഞ്ഞ്
- കവിളിലെന്തേ കുങ്കുമം കണ്ണിലെന്തേ സംഭ്രമം-മൂടൽമഞ്ഞ്
- ആറ്റും മണിമേലെ ഉണ്ണിയാർച്-പുത്തൂരംപുത്രി ഉണ്ണിയാർച്ച
- [1] നീ വരൂ വന ദേവതേ ഏകൻ ഞാൻ എൻ ഓമനേ... ചിത്രം അഗ്നി നിലാവ്
അവാർഡുകൾ
തിരുത്തുക2010 ലെ സ്വരലയ പുരസ്കാരം നേടി.
അവലംബം
തിരുത്തുകപുറംകണ്ണികൾ
തിരുത്തുക- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Usha Khanna
- Deccan Herald
- Music India Online Archived 2006-03-18 at the Wayback Machine.
- HinidiLyrix
- Usha Khanna at MSI