നവരസ (വെബ് സീരീസ്)
2021-ൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ ഒരു ഹ്രസ്വചിത്രസമാഹാരമായ വെബ് സീരീസ് ആണ് നവരസ. മണിരത്നം സൃഷ്ടിച്ച ഈ വെബ് സീരീസ്, മണിരത്നവും ജയേന്ദ്ര പഞ്ചാപകേശനും കൂടിച്ചേർന്ന് മദ്രാസ് ടാക്കീസ്, ക്യൂബ് സിനിമ ടെക്നോളജീസ് എന്നീ സ്ഥാപനങ്ങളുടെ ഭാഗമായാണ് നിർമ്മിച്ചിരിക്കുന്നത്. 'നവരസ' എന്ന ആശയത്തിലെ 9 വികാരങ്ങളെ ആസ്പദമാക്കി സൃഷ്ടിച്ച സ്വതന്ത്രമായ 9 ഹ്രസ്വചിത്രങ്ങളാണ് വെബ് സീരീസിന്റെ ഉള്ളടക്കം. ബിജോയ് നമ്പ്യാർ, പ്രിയദർശൻ, കാർത്തിക് നരേൻ, വസന്ത്, കാർത്തിക് സുബ്ബരാജ്, അരവിന്ദ് സ്വാമി, രതീന്ദ്രൻ ആർ. പ്രസാദ്, സർജുൻ. കെ.എം, ഗൗതം മേനോൻ എന്നിവരാണ് 9 ഹ്രസ്വചിത്രങ്ങളുടെ സംവിധായകരായി പ്രവർത്തിച്ചിട്ടുള്ളത്. സൂര്യ, വിജയ് സേതുപതി, സിദ്ധാർത്ഥ്, രേവതി, പാർവ്വതി തിരുവോത്ത്, പ്രയാഗ മാർട്ടിൻ, അരവിന്ദ് സ്വാമി, പ്രസന്ന, ഡൽഹി ഗണേഷ്, രോഹിണി, ഗൗതം വാസുദേവ് മേനോൻ, യോഗി ബാബു, രമ്യ നമ്പീശൻ, അദിതി ബാലൻ, ബോബി സിംഹ, റിത്വിക, ശ്രീറാം, അതർവാ, മണിക്കുട്ടൻ, നെടുമുടി വേണു, അഞ്ജലി, കിഷോർ തുടങ്ങിയവരാണ് ചിത്രങ്ങളിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
നവരസ | |
---|---|
പ്രമാണം:Navarasa web series.jpg | |
തരം | ഡ്രാമ ഹ്രസ്വചിത്രസമാഹാരം |
സൃഷ്ടിച്ചത് | മണിരത്നം |
രചന |
|
സംവിധാനം |
|
അഭിനേതാക്കൾ | |
ഈണം നൽകിയത് |
|
രാജ്യം | ഇന്ത്യ |
ഒറിജിനൽ ഭാഷ(കൾ) | തമിഴ് |
സീസണുകളുടെ എണ്ണം | 1 |
എപ്പിസോഡുകളുടെ എണ്ണം | 9 |
നിർമ്മാണം | |
നിർമ്മാണം |
|
ഛായാഗ്രഹണം |
|
പ്രൊഡക്ഷൻ കമ്പനി(കൾ) | |
സംപ്രേഷണം | |
ഒറിജിനൽ നെറ്റ്വർക്ക് | നെറ്റ്ഫ്ലിക്സ് |
ഒറിജിനൽ റിലീസ് | 6 ആഗസ്റ്റ് 2021 |
കോവിഡ് - 19 വ്യാപനത്തിന്റെ പരിണാമഫലമായി പ്രതിസന്ധിയിലായ, ദിവസവേതനത്തിന് പ്രവർത്തിക്കുന്ന ചലച്ചിത്ര പ്രവർത്തകരെയും ഫിലിം എപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ (FEFSI) അംഗങ്ങളായ ജീവനക്കാർക്കും സാമ്പത്തിക സഹായം നൽകുന്നതിന്റെ ഭാഗമായാണ് 'നവരസ' എന്ന വെബ് സീരീസിന്റെ ആശയം ഉടലെടുത്തത്. വെബ് സീരീസിന് ലഭിക്കുന്ന വരുമാനം ജീവനക്കാർക്ക് നൽകുക എന്ന ലക്ഷ്യത്തോടെയാണ് മണിരത്നവും ജയേന്ദ്ര പഞ്ചാപകേശനും ആദ്യഘട്ടത്തിൽ സംവിധായകരുമായി ചർച്ചകൾ ആരംഭിച്ചത്. തുടർന്ന് ഫെഫ്സിയോടൊപ്പം സഹകരിച്ചായിരുന്നു വെബ് സീരീസിന്റെ നിർമ്മാണവും. 2020 ഒക്ടോബറിൽ സീരീസിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി, ഒപ്പം പ്രവർത്തിക്കുന്ന 9 സംവിധായകരെയും സാങ്കേതികപ്രവർത്തകരെയും പ്രഖ്യാപിക്കുകയുമുണ്ടായി. ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച മൂന്ന് ഹ്രസ്വചിത്രങ്ങൾ (ഹലിത ഷമീം, പൊൻറാം, കെ. വി. ആനന്ദ് എന്നിവർ സംവിധാനം ചെയ്യാനിരുന്നവ) നിർമ്മാണഘട്ടത്തിൽ ഉപേക്ഷിക്കുകയുണ്ടായി.
2021 ആഗസ്റ്റ് 6 - ന് സീരീസ്, സ്ട്രീമിങ് സേവനമായ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങി.
പ്രമേയം
തിരുത്തുക9 വികാരങ്ങളെ, അഥവാ 9 രസങ്ങളെ ആസ്പദമാക്കി ( ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം) ഉള്ള ഒൻപത് എപ്പിസോഡുകളാണ് 'നവരസ'യുടെ ഉള്ളടക്കം. [1]
എപ്പിസോഡുകൾ
തിരുത്തുകഎതിരി (കരുണം - அருள்) | സമ്മർ ഓഫ് '92 (ഹാസ്യം- நகை) | പ്രോജക്ട് അഗ്നി (അത്ഭുതം - மருட்கை) |
---|---|---|
|
|
|
പായസം (ബീഭത്സം -இளிவரல்) | പീസ് (ശാന്തം -அமைதி) | രൗദ്രം (രൗദ്രം - கோபம் - Anger) |
|
|
|
ഇന്മയ് (ഭയാനകം - அச்சம் - Fear) | തുനിന്ത പിൻ (വീരം - மறம் - Valour) | ഗിറ്റാർ കമ്പി മേലേ നിന്റ്രു (ശൃംഗാരം - காதல் - Romance) |
|
|
|
- ↑ "Everything You Need To Know About Mani Ratnam's New Netflix Anthology Navarasa". NDTV. Retrieved 29 October 2020.
- ↑ "Navarasa | Edhiri review: The defining path of compassion". OnManorama. Retrieved 2021-08-07.
- ↑ "Navarasa | Summer of '92 review: Joyful, simple days of yore". OnManorama. Retrieved 2021-08-07.
- ↑ "Navarasa | 'Project Agni' review: Nolan-like realms of wonder". OnManorama. Retrieved 2021-08-07.
- ↑ "Navarasa | Payasam review: Delhi Ganesh's class act in Vishnu Sai's sweet and sour take on Bibhatsam". OnManorama. Retrieved 2021-08-07.
- ↑ "Navarasa | 'Peace' review: Karthik Subbaraj's war movie raises uneasy questions". OnManorama. Retrieved 2021-08-07.
- ↑ "Navarasa | Roudhram review: Arvind Swami works his wonder to capture hues of anger". OnManorama. Retrieved 2021-08-07.
- ↑ "Navarasa | Inmai review: Parvathy- Siddharth-starrer proves that the only thing we have to fear is fear itself". OnManorama. Retrieved 2021-08-07.
- ↑ "Navarasa | Thunintha Pin review: An interplay of courage and confidence". OnManorama. Retrieved 2021-08-07.
- ↑ "Navarasa | Guitar Kambi Mele Nindru review: Relish the Sringhara magic of Gautham Menon and Suriya". OnManorama. Retrieved 2021-08-07.