നവരസങ്ങളിൽ ഒന്നാണു വീരം. കർമ്മോത്സുകതയുടെ ആവിഷ്ക്കരണമായി കാണുന്നു. ഉത്സാഹമാണ് വീരത്തിന്റെ സ്ഥായീഭാവം.

"വീരം"
"വീരം" cover
സഞ്ചാരിഭാവങ്ങൾധർമ്മപരിരക്ഷ, നീതിപരിപാലനം, ദീനാനുകമ്പ
ദോഷംകഫം
ഗുണംരാജസ്സ്
കോശംആത്മാവ്‌
സഹരസങ്ങൾരൗദ്രം
വൈരി രസങ്ങൾഭയാനകം, ശൃംഗാരം, ശാന്തം
നിക്ഷ്പക്ഷ രസങ്ങൾഹാസ്യം, കരുണം, ബീഭത്സം, അത്ഭുതം
ഉല്പന്നംഅത്ഭുതം
സിദ്ധിഇഷ്ടത്വം

നാലുതരത്തിലാണ് വീരരസം - ധർമ്മവീരം, ദയാവീരം, ദാനവീരം, യുദ്ധവീരം. ധാർമ്മികപ്രവൃത്തികളിൽ കാണിക്കുന്ന ഉത്സാഹമാണ് ധർമ്മവീരം. അഭയം ചോദിക്കുന്നയാളോടു കാണിക്കുന്ന ഔദാര്യം ദയാവീരം. സഹായം അഭ്യർത്ഥിക്കുന്നയാളിന് അതു നൽകാനുളള ഉത്സാഹം ദാനവീരം. ശത്രുവിനെ യുദ്ധത്തിനു വിളിക്കുന്നതിലുളള ധീരതയും ഉത്സാഹവും ആണ് യുദ്ധവീരം.

അഭിനയരീതി

തിരുത്തുക

കൃഷ്ണമണികളെ ഉജ്ജ്വലമായി തുറിപ്പിച്ച് പുരികം പൊക്കിയും ചിലപ്പോൾ ഇളക്കിയും കൺപോളകളെ നീളം വരുത്തി പിടിച്ചും കവിൾ ഉയർത്തിയും മുഖഭാഗം രക്തമയമാക്കി കാണിക്കുന്നതുമായ അഭിനയരീതി.[1]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-06-29. Retrieved 2017-03-13.
"https://ml.wikipedia.org/w/index.php?title=വീരം&oldid=4023894" എന്ന താളിൽനിന്ന് ശേഖരിച്ചത്