നവരസങ്ങളിൽ ഒന്നാണു അത്ഭുതം. സ്ഥായി വിസ്മയം. ആവേഗം, സംഭ്രമം, പ്രഹർഷം, ചപലത, ഉന്മാദം, ധൃതി, ജഡത, പ്രളയം മുതലായവ സഞ്ചാരിഭാവങ്ങൾ.

"അത്ഭുതം"
സഞ്ചാരിഭാവങ്ങൾജിജ്ഞാസ, ജിജ്ഞാസ
ദോഷംപിത്തം
ഗുണംരജസ്
കോശംമനോമയി കോശം
സഹരസങ്ങൾഭയങ്കരം, കരുണം
വൈരി രസങ്ങൾരൗദ്രം
നിക്ഷ്പക്ഷ രസങ്ങൾശാന്തം, വീരം, ശൃംഗാരം, ഹാസ്യം, ബീഭത്സം
ഉല്പന്നംആഹ്ലാദം
സിദ്ധിലഘിമ

അവതരണരീതിതിരുത്തുക

പുരികങ്ങൾ ഒരുപോലെ ഭംഗിയിൽ പൊക്കി ദൃഷ്ടി ക്രമേണ പുറത്തേക്കു തളളി ഇരുപോളകളും നീളം വരുത്തിക്കൊണ്ടു നോക്കി, താടിയും കഴുത്തും മുന്നോട്ടല്പം തളളിപ്പിടിച്ച് മുഖത്തെ പ്രസന്നമാക്കി വച്ചാൽ അത്ഭുതരസം.[1]

അവലംബംതിരുത്തുക

  1. http://keralaculture.org/malayalam/athbhudam/37
"https://ml.wikipedia.org/w/index.php?title=അത്ഭുതം&oldid=2501361" എന്ന താളിൽനിന്ന് ശേഖരിച്ചത്