തച്ചോളി വർഗ്ഗീസ് ചേകവർ

മലയാള ചലച്ചിത്രം

ടി.കെ. രാജീവ് കുമാറിന്റെ സംവിധാനത്തിൽ മോഹൻലാൽ, വിനീത്, ഊർമ്മിള മാതോന്ദ്കർ, നിരോഷ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് തച്ചോളി വർഗ്ഗീസ് ചേകവർ. ഗായകൻ ശ്രീനിവാസിന്റെ ആദ്യ ചിത്രമായിരുന്നു ഇത്. സെവൻ ആർട്സ് ഫിലിംസിന്റെ ബാനറിൽ ജി.പി. വിജയകുമാർ നിർമ്മിച്ച ഈ ചിത്രം സെവൻ ആർട്സ്, ഭാവചിത്ര എന്നിവരാണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ കഥ പി. ബാലചന്ദ്രൻ, ടി.കെ. രാജീവ് കുമാർ എന്നിവരുടേതാണ്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് പി. ബാലചന്ദ്രൻ ആണ്.

തച്ചോളി വർഗ്ഗീസ് ചേകവർ
വി.സി.ഡി. പുറംചട്ട
സംവിധാനംടി.കെ. രാജീവ് കുമാർ
നിർമ്മാണംജി.പി. വിജയകുമാർ
കഥപി. ബാലചന്ദ്രൻ
ടി.കെ. രാജീവ് കുമാർ
തിരക്കഥപി. ബാലചന്ദ്രൻ
അഭിനേതാക്കൾമോഹൻലാൽ
വിനീത്
ഊർമ്മിള മാതോന്ദ്കർ,
നിരോഷ
സംഗീതംശരത്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംവേണു
ചിത്രസംയോജനംവേണുഗോപാൽ
സ്റ്റുഡിയോസെവൻ ആർട്ട്സ് ഇന്റർനാഷണൽ ലിമിറ്റഡ്
വിതരണംസെവൻ ആർട്ട്സ്
ഭാവചിത്ര
റിലീസിങ് തീയതി1995
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

സംഗീതം തിരുത്തുക

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ശരത് ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് മാഗ്ന സൌണ്ട്.

ഗാനങ്ങൾ
  1. പൂത്തിടമ്പേ – കെ.ജെ. യേശുദാസ്
  2. നാടോടി താളം കൊട്ടി – കെ.ജെ. യേശുദാസ്
  3. മാലേയം മാറോടലിഞ്ഞു – കെ.എസ്. ചിത്ര
  4. സൂര്യനാളം പൊൻ‌വിളക്കായ് – കെ.ജെ. യേശുദാസ്, സുജാത മോഹൻ
  5. നീയൊന്ന് പാട് എം.ജി. ശ്രീകുമാർ, സ്വർണ്ണലത
  6. വീരാളി പട്ടിൻ – ശ്രീനിവാസ്, ശരത്
  7. സൂര്യനാളം പൊൻ‌വിളക്കായ് – കെ.ജെ. യേശുദാസ്

അണിയറ പ്രവർത്തകർ തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=തച്ചോളി_വർഗ്ഗീസ്_ചേകവർ&oldid=2817946" എന്ന താളിൽനിന്ന് ശേഖരിച്ചത്