മലയാള ചലച്ചിത്ര മേഖലയിലും ടെലിവിഷനിലും സാന്നിധ്യമുറപ്പിച്ച ഒരു പ്രമുഖ നടനാണ് കൃഷ്ണപ്രസാദ്. അയലത്തെ അദ്ദേഹം, ഒരു യാത്രാമൊഴി, കമലദളം, വെട്ടം, ബാംഗ്ലൂർ ഡേയ്സ്, പേരറിയാത്തവർ എന്നിവയാണ് അദ്ദേഹം അഭിനയിച്ച പ്രധാന ചിത്രങ്ങൾ. സ്ത്രീ, സമയം, സമക്ഷം തുടങ്ങി ഒട്ടനവധി ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം എണ്ണമറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

കൃഷ്ണപ്രസാദ്
ജനനം
കൃഷ്ണപ്രസാദ്

ചങ്ങനാശേരി, കോട്ടയം.
തൊഴിൽസിനിമ നടൻ
ജീവിതപങ്കാളി(കൾ)രശ്മി
കുട്ടികൾപ്രാർത്ഥന കൃഷ്ണ, പ്രപഞ്ച കൃഷ്ണ

സ്വകാര്യ ജീവിതം

തിരുത്തുക

കൃഷ്ണപ്രസാദ് കേരള സംസ്ഥാനത്ത് കോട്ടയം ജില്ലയിലെ ചങ്ങനാശേരി സ്വദേശിയാണ്. ചങ്ങനാശേരി എൻ.എസ്.എസ്. ഹിന്ദു കോളജിലായിരുന്നു അദ്ദേഹം വിദ്യാഭ്യാസം ചെയ്തത്. കോളജ് ജീവിതകാലത്തുതന്നെ അദ്ദേഹം സംഗീതത്തിലും കലയിലും വളരെയേറെ താത്പര്യം കാണിച്ചിരുന്നു. പ്രസിദ്ധ നടിയായ പാർവ്വതി (അശ്വതി പി. കുറുപ്പ്) ചങ്ങനാശേരി എൻ.എസ്. എസ്. കോളജിൽ അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു. 1991 ലും 1992 ലും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലിൽ അദ്ദേഹം വിജയിയായിരുന്നു. അദ്ദേഹത്തിന്റെ സഹധർമ്മിണി രശ്മിയാണ്. ഈ ദമ്പതിമാർക്ക് പ്രാർത്ഥന കൃഷ്ണ, പ്രപഞ്ച കൃഷ്ണ എന്നിങ്ങനെ രണ്ട് പെൺകുട്ടികളാണുള്ളത്. ഒരു സമർപ്പിത കൃഷിക്കാരൻകൂടിയായ കൃഷ്ണപ്രസാദിനാണ് 2010-ലെ യുവ കർഷകനുള്ള അവാർഡ് ലഭിച്ചത്. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയിലും കേരള ലളിതകലാ അക്കാദമിയിലും അംഗമായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

അഭിനയജീവിതം

തിരുത്തുക

പ്രസിദ്ധ സംവിധായകനായിരുന്ന പി. പദ്മരാജൻ സംവിധാനം ചെയ്ത 'മൂന്നാം പക്കം' എന്ന ചിത്രത്തിലൂടെയാണ് കൃഷ്ണപ്രസാദ് അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. അദ്ദേഹം അഭിനയിച്ച മറ്റു പ്രമുഖ ചിത്രങ്ങൾ വേനൽക്കിനാവുകൾ, തച്ചോളി വർഗ്ഗീസ് ചെകവർ, കാഞ്ഞിരപ്പള്ളി കറിയാച്ചൻ, അയലത്തെ അദ്ദേഹം, കുസൃതിക്കാറ്റ്, മീനത്തിൽ താലികെട്ട്, അമ്മ അമ്മായിയമ്മ, സമ്മർ പാലസ്, വെട്ടം, സീസൺസ്, കന്മദം, കമലദളം, ഷിക്കാർ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ബാംഗ്ലൂർ ഡേസ്, ആമയും മുയലും, പേരറിയാത്തവർ, രക്തരക്ഷസ് 3D, വലിയ ചിറകുള്ള പക്ഷികൾ, മൺസൂൺ, ഫയർമാൻ എന്നിവയാണ്. അനേകം ടെലിവിഷൻ സീരിയലുകളിലും കൃഷ്ണപ്രസാദ് തന്റെ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. സ്ത്രീ, സമയം, സമക്ഷം എന്നിവ ഇതിൽ പ്രമുഖങ്ങളാണ്. സോപ്പ് ഓപ്പറയായ സമക്ഷത്തിലെ അതുല്യമായ അഭിനയത്തിന് അദ്ദേഹത്തിന് ക്രിട്ടിക്സ് അവാർഡ് ലഭിച്ചിട്ടുണ്ട്.

അഭിനയിച്ച ചലച്ചിത്രങ്ങൾ

തിരുത്തുക
നമ്പർ: വർഷം ചലച്ചിത്രം നിർമ്മാതാവ് സംവിധായകൻ
1 1988 മൂന്നാം പക്കം ബാലകൃഷ്ണൻ നായർ പി. പത്മരാജൻ
2 1989 സീസൺ എം. ജി. ഗോപിനാഥ് പി. പത്മരാജൻ
3 1991 വേനൽക്കിനാവുകൾ സാരംഗി ഫിലിംസ് കെ. എസ്. സേതുമാധവൻ
4 1992 അയലത്തെ അദ്ദേഹം മോഹൻ കുമാർ രാജസേനൻ
5 1992 ഒരു കൊച്ചു ഭൂമികുലുക്കം മണി മല്യത്ത്, രാജു മല്യത്ത് ചന്ദ്രശേഖരൻ
6 1993 ജോണി സഞ്ജീവ് ശിവൻ സംഗീത് ശിവൻ
7 1994 പക്ഷേ മോഹൻ കുമാർ മോഹൻ
8 1994 സുകൃതം ചന്ദ്രകാന്ത് ഫിലിംസ് ഹരികുമാർ
9 1994 പവിത്രം തങ്കച്ചൻ ടി. കെ. രാജീവ് കുമാർ
10 1995 തച്ചോളി വർഗീസ് ചേകവർ G.P. വിജയകുമാർ ടി. കെ. രാജീവ് കുമാർ
11 1995 അറേബ്യ ബാബു തിരുവല്ല ജയരാജ്
12 1995 കുസൃതിക്കാറ്റ് മാണി സി. കാപ്പൻ സുരേഷ് വിനു
13 1996 സ്വപ്നലോകത്തെ ബാലഭാസ്കരൻ മഹാരാജാ ശിവാനന്ദൻ രാജസേനൻ
14 1996 കാഞ്ഞിരപ്പള്ളി കറിയാച്ചൻ കുര്യൻ ജെ. പുത്തനങ്ങാടി, സിന്ധു ജോസ് ജോസ് തോമസ്
1997 മാണിക്യക്കൂടാരം K.R. മേനോൻ ജോർജ്ജ് മാന്വൽ
1998 മീനത്തിൽ താലികെട്ട് പ്രേം പ്രകാശ് രാജൻ ശങ്കരാടി
1998 അമ്മ അമ്മായിയമ്മ സോമശേഖരൻ സന്ധ്യാ മോഹൻ
2000 സമ്മർ പാലസ് P.J. ജോൺ K മുരളി
2001 നക്ഷത്രങ്ങൾ പറയാതിരുന്നത് അബ്ദുള്ള ഹൈദർ CS സുധീഷ്
2003 മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും ടോം ജോർജ്ജ് വിനയൻ
2004 വാണ്ടഡ് A. ജയൻ മുരളി നാഗവള്ളി
2005 ഇരുവട്ടം മണവാട്ടി Girish Balakrishnan Marar R സനൽ
2006 മഹാസമുദ്രം G. സുരേഷ് കുമാർ Dr. S. ജനാർദ്ദനൻ
2010 ശിക്കാർ K.K. രാജഗോപാൽ M പത്മകുമാർ
2012 പറുദീസ തമ്പി ആന്റണി R. ശരത്.
2013 ഗോഡ് ഫോർ സെയിൽ - ദൈവം വിൽപ്പനയ്ക്ക് P.T. സലിം ബാബു ജനാർദ്ദനൻ
2013 ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് ഫൈസൽ ലത്തീഫ് G മാർത്താണ്ഡൻ
2014 രക്തരക്ഷസ് 3D Reams International R Factor
2014 ബ്ലാക്ക് ഫോറസ്റ്റ് ബേബി മാത്യു സോമതീരം ജോഷി മാത്യു
2014 ബാംഗ്ലൂർ ഡേയ്സ് അൻവർ റഷീദ് അഞ്ജലി മേനോൻ
2014 ആമയും മുയലും ജെയ്സൺ ഇളംകുളം പ്രിയദർശൻ
2015 പേരറിയാത്തവർ അനിൽകുമാർ Dr. ബിജു.
2015 മൺസൂൺ സഗതൻ ടി. കൈതക്കുഴി സുരേഷ് ഗോപാൽ
2015 ഫയർമാൻ മിലൻ ജലീൽ ദീപു കരുണാകരൻ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കൃഷ്ണപ്രസാദ്&oldid=4110781" എന്ന താളിൽനിന്ന് ശേഖരിച്ചത്