ഡെന്നീസ്‌ ജോസഫ്‌

മലയാള സിനിമാ സംവിധായകനും തിരക്കഥാകൃത്തും

മലയാളതിരക്കഥാകൃത്തും സംവിധായകനുമായിരുന്നു ഡെന്നീസ് ജോസഫ് (ജീവിതകാലം, ഒക്ടോബർ 20, 1957 – മെയ് 10, 2021)[1]. 1985-ൽ ജേസി സംവിധാനംചെയ്ത 'ഈറൻ സന്ധ്യ' എന്ന ചിത്രത്തിനു തിരക്കഥ എഴുതി ചലച്ചിത്രരംഗത്ത് പ്രവേശിച്ചു. മനു അങ്കിൾ എന്ന ചലച്ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായി. കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ 1957 ഒക്ടോബർ 20ന് എം.എൻ. ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ജനിച്ചു. ഏറ്റുമാനൂർ ഗവൺമെന്റ് ഹൈസ്കൂളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളെജിൽ നിന്നും ബിരുദവും നേടി. പിന്നീട് ഫാർമസിയിൽ ഡിപ്ലോമയും കരസ്ഥമാക്കി.

ഡെന്നീസ്‌ ജോസഫ്‌
ചിത്രീകരണത്തിനിടയിൽ
ജനനം1957 ഒക്ടോബർ 20
മരണം2021 മെയ് 10
തൊഴിൽതിരക്കഥാകൃത്ത്, സംവിധായകൻ, ജേർണലിസ്റ്റ്
സജീവ കാലം1985 – മുതൽ
ജീവിതപങ്കാളി(കൾ)ലീന ഡെന്നീസ്
കുട്ടികൾഎലിസബത്ത്,റോസി,ജോസ്

ഇദ്ദേഹം തിരക്കഥ രചിച്ച നിറക്കൂട്ട് (1985), രാജാവിന്റെ മകൻ (1986), ശ്യാമ (1986), ന്യൂഡൽഹി (1987), സംഘം, നമ്പർ 20 മദ്രാസ് മെയിൽ (1990), കോട്ടയം കുഞ്ഞച്ചൻ (1990), ഇന്ദ്രജാലം (1990), ആകാശദൂത് (1993), പാളയം (1994), എഫ്.ഐ.ആർ (1999) എന്നീ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ വമ്പൻ വിജയം നേടിയിട്ടുണ്ട്. സംവിധായകൻ ജോഷി, തമ്പി കണ്ണന്താനം എന്നിവരുമായി ചേർന്ന് മികച്ച ഒരുപിടി നല്ല ചിത്രങ്ങൾ മലയാള പ്രേക്ഷകർക്ക് നൽകി ഇദ്ദേഹം. അഞ്ച് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ഡെന്നിസ് ജോസഫിന്റെ മനു അങ്കിൾ എന്ന ചിത്രം1988 ൽ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡും 1989 ൽ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിരുന്നു.[2][3]ഹൃദയാഘാതത്തെ തുടർന്നു കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അദേഹത്തിന്റെ അന്ത്യം.

ആദ്യകാലം തിരുത്തുക

1957 ഒക്ടോബർ 20 ന് കേരളത്തിലെ കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ[4] ജനിച്ച അദ്ദേഹം നടൻ ജോസ് പ്രകാശിന്റെ അനന്തരവനാണ്.[5]

ചലച്ചിത്രങ്ങൾ തിരുത്തുക

തിരക്കഥകൾ തിരുത്തുക

വർഷം സിനിമ അഭിനേതാക്കൾ സംവിധാനം
2013 ഗീതാഞ്ജലി മോഹൻലാൽ, ഇന്നസെന്റ്, കീർത്തി, നിഷാൻ പ്രിയദർശൻ
2010 കന്യാകുമാരി എക്സ്പ്രസ് സുരേഷ് ഗോപി, ലെന, ബാബു ആന്റണി ടി. എസ്. സുരേഷ് ബാബു
2009 പത്താം നിലയിലെ തീവണ്ടി ജയസൂര്യ, മീര നന്ദൻ, ഇന്നസെന്റ്, അനൂപ് മേനോൻ ജോഷി മാത്യൂ
2009 കഥ, സംവിധാനം കുഞ്ചാക്കോ ശ്രീനിവാസൻ, തിലകൻ, ജഗതി ശ്രീകുമാർ, മീന ദുരയ്യരാജ് ഹരിദാസ് കേശവൻ
2008 ആയുർരേഖ ശ്രീനിവാസൻ, മുകേഷ്, സായ് കുമാർ, ലക്ഷ്മി ശർമ്മ, ഉർവശി, ഇന്ദ്രജിത്ത് സുകുമാരൻ ജി. എം. മനു
2006 ചിരട്ട കളിപ്പാട്ടങ്ങൾ മുകേഷ്, സലിം കുമാർ ജോസ് തോമസ്
2005 തസ്കരവീരൻ മമ്മൂട്ടി, നയൻതാര, മധു, ഭീമൻ രഘു, ഇന്നസെന്റ് പ്രമോദ് പപ്പൻ
2004 വജ്രം മമ്മൂട്ടി, ബാബു ആന്റണി, മനോജ് കെ. ജയൻ, നന്ദിനി, രാജൻ പി. ദേവ്, വസുന്തര ദാസ് പ്രമോദ് പപ്പൻ
2002 ഫാന്റം മമ്മൂട്ടി, നെടുമുടി വേണു, മനോജ് കെ. ജയൻ, കൊച്ചിൻ ഹനീഫ, ഇന്നസെന്റ്, എൻ. എഫ്. വർഗ്ഗീസ്, ലാലു അലക്സ് ബിജു വർക്കി
1998 എഫ്.ഐ.ആർ സുരേഷ് ഗോപി, ഇന്ദ്രജ, ബിജു മേനോൻ, സായ് കുമാർ, നരേന്ദ്ര പ്രസാദ്, ജനാർദ്ദനൻ ഷാജി കൈലാസ്
1997 ഭൂപതി സുരേഷ് ഗോപി, തിലകൻ, കനക, പ്രിയ രാമൻ ജോഷി
1997 ശിബിരം മനോജ് കെ. ജയൻ, വിജയരാഘവൻ, സുകുമാരൻ, സായ്കുമാർ, രാജൻ പി. ദേവ്, ദിവ്യാ ഉണ്ണി ടി. എസ്. സുരേഷ് ബാബു
1996 മാൻ ഓഫ് ദ മാച്ച് ബിജു മേനോൻ, വാണി വിശ്വനാഥ്, മാണി സി. കാപ്പൻ, ഷിജു ജോഷി മാത്യൂ
1995 ഇന്ത്യൻ മിലിട്ടറി ഇന്റലിജൻസ് മുരളി, കെ. ബി. ഗണേഷ് കുമാർ, സുകുമാരൻ, എം.ജി. സോമൻ, മഞ്ജുള വിജയകുമാർ, ബാബു ആന്റണി ടി. എസ്. സുരേഷ് ബാബു
1995 അഗ്രജൻ മനോജ് കെ. ജയൻ, തിലകൻ, കെ. ബി. ഗണേഷ് കുമാർ, നെടുമുടി വേണു, രാജൻ പി. ദേവ്, എൻ. എഫ്. വർഗീസ്, കസ്തൂരി ഡെന്നീസ് ജോസഫ്
1994 പാളയം മനോജ് കെ. ജയൻ, ഉർവശി, രതീഷ്, ജഗദീഷ്, സായ്കുമാർ, രാജൻ പി. ദേവ് ടി. എസ്. സുരേഷ് ബാബു
1993 അർത്ഥന മുരളി, രാധിക, പ്രിയ രാമൻ, വിനീത് ഐ. വി. ശശി
1993 സരോവരം മമ്മൂട്ടി, ജയസൂര്യ, തിലകൻ, നരേന്ദ്രപ്രസാദ്, ജനാർദ്ദനൻ ജെസി
1993 ഗാന്ധർവം മോഹൻലാൽ, കഞ്ചൻ, ജഗതി ശ്രീകുമാർ, ദേവൻ, സുബൈർ, കവിയൂർ പൊന്നമ്മ സംഗീത് ശിവൻ
1993 ആകാശദൂത് മുരളി, മാധവി, നെടുമുടി വേണു, സുബൈർ, ജഗതി ശ്രീകുമാർ, എൻ. എഫ്. വർഗ്ഗീസ് സിബി മലയിൽ
1992 കിഴക്കൻ പത്രോസ് മമ്മൂട്ടി, ഉർവശി, പാർവതി , ഇന്നസെന്റ്, കിഴക്കൻ പത്രോസ്, രാജൻ പി. ദേവ് ടി. എസ്. സുരേഷ് ബാബു
1992 മഹാനഗരം മമ്മൂട്ടി, പൂനം ദാസ് ഗുപ്ത, തിലകൻ, മുരളി ടി. കെ. രാജീവ് കുമാർ
1992 മാന്യന്മാർ മുകേഷ്, ശ്രീനിവാസൻ, രമ്യ കൃഷ്ണൻ, ജഗദീഷ്, ജഗതി ശ്രീകുമാർ ടി. എസ്. സുരേഷ് ബാബു
1991 തുടർക്കഥ സായ്കുമാർ, ശ്രീനിവാസൻ, മാത്തു ഡെന്നീസ് ജോസഫ്
1990 ഒളിയമ്പുകൾ മമ്മൂട്ടി, രേഖ, സായ്കുമാർ, ഐശ്വര്യ, സുകുമാരൻ, ജഗതി ശ്രീകുമാർ, തിലകൻ ഹരിഹരൻ
1990 ഇന്ദ്രജാലം മോഹൻലാൽ, ഗീത, രാജൻ പി. ദേവ്, ബാലൻ കെ. നായർ, ശ്രീജ തമ്പി കണ്ണന്താനം
1990 കോട്ടയം കുഞ്ഞച്ചൻ മമ്മൂട്ടി, രഞ്ജിനി, ബാബു ആന്റണി, ഇന്നസെന്റ്, സുകുമാരൻ ടി. എസ്. സുരേഷ് ബാബു
1990 കൂടിക്കാഴ്ച ജയറാം, ബാബു ആന്റണി, ജഗദീഷ്, ഉർവശി ടി. എസ്. സുരേഷ് ബാബു
1990 നമ്പർ 20 ംമദ്രാസ് മെയിൽ മോഹൻലാൽ, മമ്മൂട്ടി, അശോകൻ, സുചിത്ര, ജയഭാരതി, സുമലത ജോഷി
1989 നായർ സാബ് മമ്മൂട്ടി, മുകേഷ്, സുരേഷ് ഗോപി, ലിസി, ദേവൻ, സുമലത ജോഷി
1988 ദിനരാത്രങ്ങൾ മമ്മൂട്ടി, മുകേഷ്, സുമലത, ദേവൻ ജോഷി
1988 മനു അങ്കിൾ മമ്മൂട്ടി, സുരേഷ് ഗോപി,ലിസി, എം. ജി. സോമൻ ഡെന്നീസ് ജോസഫ്
1988 തന്ത്രം മമ്മൂട്ടി, രതീഷ്, ഉർവശി, ജഗന്നാത വർമ്മ ജോഷി
1988 സംഘം മമ്മൂട്ടി, പാർവതി, മുകേഷ്, തിലകൻ, ബാലൻ കെ. നായർ ജോഷി
1987 വഴിയോരക്കാഴ്ചകൾ മോഹൻലാൽ, അംബിക, രതീഷ്, സുരേഷ് ഗോപി തമ്പി കണ്ണന്താനം
1987 ന്യൂ ഡെൽഹി മമ്മൂട്ടി, ഉർവശി, സുമലത, സുരേഷ് ഗോപി, ദേവൻ ജോഷി
1987 കഥക്ക് പിന്നിൽ മമ്മൂട്ടി, ദേവി ലളിത, ലാലു അലക്സ്, തിലകൻ, എം. ജി. സോമൻ കെ. ജി. ജോർജ്ജ്
1986 പ്രണാമം മമ്മൂട്ടി, സുഹാസിനി, നെടുമുടി വേണു, ബാബു ആന്റണി ഭരതൻ
1986 സായം സന്ധ്യ മമ്മൂട്ടി, സുരേഷ് ഗോപി, ഗീത, മോനിഷ, അശോകൻ ജോഷി
1986 വീണ്ടും മമ്മൂട്ടി, രതീഷ് ജോഷി
1986 ആയിരം കണ്ണുകൾ മമ്മൂട്ടി, ശോഭന, രതീഷ് ജോഷി
1986 ഭൂമിയിലെ രാജാക്കന്മാർ മോഹൻലാൽ, സുരേഷ് ഗോപി, നളിനി, ജഗതി ശ്രീകുമാർ തമ്പി കണ്ണന്താനം
1986 രാജാവിന്റെ മകൻ മോഹൻലാൽ, രതീഷ്, സുരേഷ് ഗോപി, അംബിക തമ്പി കണ്ണന്താനം
1986 ന്യായവിധി മമ്മൂട്ടി, സുകുമാരൻ, ശോഭന, സുലക്ഷന, ലാലു അലക്സ് ജോഷി
1986 ശ്യാമ മമ്മൂട്ടി, മുകേഷ്, സുമലത, നദിയാ മൊയ്ദു, ലാലു അലക്സ് ജോഷി
1985 നിറക്കൂട്ട് മമ്മൂട്ടി, ഉർവശി, ലിസി, സുമലത ജോഷി
1985 ഈറൻ സന്ധ്യ മമ്മൂട്ടി, ശോഭന, റഹ്മാൻ, ജോസ് പ്രകാശ് ജെസി

സംവിധാനം തിരുത്തുക

വർഷം സിനിമ അഭിനേതാക്കൾ തിരക്കഥ
1995 അഗ്രജൻ മനോജ് കെ. ജയൻ, തിലകൻ, ഷമ്മി തിലകൻ സ്വയം
1991 തുടർക്കഥ സായ് കുമാർ, ശ്രീനിവാസൻ, മാതു സ്വയം
1990 അപ്പു മോഹൻലാൽ, സുനിത ശ്രീകുമാരൻ തമ്പി
1989 അഥർവ്വം മമ്മൂട്ടി, സിൽക് സ്മിത ഷിബു ചക്രവർത്തി
1988 മനു അങ്കിൾ മമ്മൂട്ടി, മോഹൻലാൽ, ലിസി സ്വയം

അവലംബം തിരുത്തുക

  1. Kumar, P. k Ajith (2021-05-10). "Adieu to Malayalam cinema's master writer". The Hindu (in Indian English). ISSN 0971-751X. Retrieved 2021-05-10.
  2. ലേഖകൻ, മാധ്യമം. "തിരക്കഥാകൃത്തും സംവിധായകനുമായ​ ഡെന്നീസ്​ ജോസഫ്​ അന്തരിച്ചു". Madhyamam (in ഇംഗ്ലീഷ്). Retrieved 2021-05-10. {{cite web}}: zero width space character in |title= at position 30 (help)
  3. http://www.newindianexpress.com/cities/kochi/article348742.ece?service=print
  4. "തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് അന്തരിച്ചു". Mathrubhumi (in ഇംഗ്ലീഷ്). Retrieved 2021-05-10.
  5. http://www.newindianexpress.com/cities/kochi/article348742.ece?service=print
"https://ml.wikipedia.org/w/index.php?title=ഡെന്നീസ്‌_ജോസഫ്‌&oldid=3561787" എന്ന താളിൽനിന്ന് ശേഖരിച്ചത്