ജെ.സി. ഡാനിയേൽ പുരസ്കാരം

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നൽകുന്ന പുരസ്കാരം
(ജെ.സി ഡാനിയൽ അവാർഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളചലച്ചിത്ര മേഖലക്ക് സമഗ്ര സംഭാവനകൾ നൽകിയ വ്യക്തികൾക്കായി കേരള സർക്കാരിനു കീഴിലുള്ള കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നൽകുന്ന പുരസ്കാരമാണ് ജെ.സി. ഡാനിയേൽ അവാർഡ്.

മലയാള സിനിമയുടെ പിതാവ് എന്ന് അറിയപ്പെടുന്ന [[ജെ.സി. ദാനിയേൽ|ജെ.സി ദാനിയേലി[1] നിർമ്മാതാവും വിതരണക്കാരനുമായ ടി.ഇ വാസുദേവനാണ് പ്രഥമ പുരസ്കാരം നേടിയത്.[2][3] 2007-ലെ പുരസ്കാരം ഛായാഗ്രാഹകനായ മങ്കട രവിവർമ്മക്കാണ്‌ ലഭിച്ചത്. 2008-ലെ പുരസ്കാരം ജനറൽ പിക്ചേഴ് രവി എന്നറിയപ്പെടുന്ന കെ. രവീന്ദ്രനാഥൻ നായർക്ക് ലഭിച്ചു.[4]. ചലച്ചിത്ര ലോകത്ത് നൽകിയ സമഗ്രസംഭാവനകളെ പരിഗണിച്ച് 2012-ലെ ജെ സി ഡാനിയേൽ പുരസ്ക്കാരം ജെ. ശശികുമാറിനു ലഭിച്ചു[5]

സാംസ്കാരിക വകുപ്പ് പ്രത്യേകം നിയമിക്കുന്ന ജൂറിയാണ് എല്ലാ വർഷവും പുരസ്കാര ജേതാവിനെ തിരഞ്ഞെടുക്കുന്നത്.[3][6] 2018 - ലെ വിവരങ്ങൾ പ്രകാരം, പുരസ്കാര ജേതാവിന് ഒരു മൊമന്റോയും പ്രശസ്തി ഫലകവും ഒപ്പം 5,00,000 (US$7,800) രൂപയുമാണ് ലഭിക്കുന്നത്. കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം വിതരണം ചെയ്യുന്ന അതേ വേദിയിൽ വച്ചു തന്നെയാണ് ജെ.സി. ഡാനിയേൽ പുരസ്കാരവും നൽകുന്നത്.[7] 1997 വരെ സാംസ്കാരിക വകുപ്പ് നേരിട്ടാണ് ജേതാവിനെ തിരഞ്ഞെടുത്ത് പുരസ്കാരം നൽകിക്കൊണ്ടിരുന്നത്. എന്നാൽ 1998 - ൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി രൂപീകരിക്കുകയും പുരസ്കാര നിർണയം അക്കാദമിയുടെ ചുമതലയാക്കി മാറ്റുകയും ചെയ്തു.[3][8] 2002 വരെ 50,000 (US$780) രൂപയായിരുന്നു പുരസ്കാരത്തിന്റെ സമ്മാനത്തുക.[9] എന്നാൽ 2003 - ൽ സമ്മാനത്തുക രണ്ടിരട്ടിയായി വർധിപ്പിച്ചുവെങ്കിലും ആ വർഷം പുരസ്കാരം പ്രഖ്യാപിക്കുകയുണ്ടായില്ല. സമ്മാനത്തുക വർധിപ്പിച്ചതിനു ശേഷം ആദ്യമായി പുരസ്കാരം ലഭിച്ചത് 2004 - ൽ ചലച്ചിത്ര നടൻ മധുവിനാണ്.[10][11] 2005 - ൽ പുരസ്കാരം ലഭിച്ച ആറന്മുള പൊന്നമ്മയും, 2018-ൽ പുരസ്കാരം ലഭിച്ച ഷീലയും ആണ് ജെ.സി. ഡാനിയേൽ പുരസ്കാരം ലഭിച്ച വനിതകൾ.

പുരസ്കാര ജേതാക്കൾ

തിരുത്തുക
 
ശ്രീകുമാരൻ തമ്പി 2017-ൽ പുരസ്കാരത്തിനർഹനായി
പുരസ്കാര ജേതാക്കളുടെ പട്ടിക
വർഷം ജേതാവ് പ്രവർത്തന മേഖല കുറിപ്പ്
1992 ടി.ഇ. വാസുദേവൻ നിർമ്മാതാവ്, വിതരണക്കാരൻ [12]
1993 തിക്കുറിശ്ശി സുകുമാരൻ നായർ നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ് [13]
1994 പി. ഭാസ്കരൻ ഗാനരചയിതാവ്, സംവിധായകൻ [14]
1995 അഭയദേവ് ഗാനരചയിതാവ് [15]
1996 എ. വിൻസെന്റ് ഛായാഗ്രാഹകൻ, സംവിധായകൻ [16]
1997 കെ. രാഘവൻ സംഗീത സംവിധായകൻ [17]
1998 വി. ദക്ഷിണാമൂർത്തി സംഗീത സംവിധായകൻ [18]
1999 ജി. ദേവരാജൻ സംഗീത സംവിധായകൻ [13]
2000 എം. കൃഷ്ണൻനായർ സംവിധായകൻ [19]
2001 പി.എൻ. മേനോൻ സംവിധായകൻ, കലാസംവിധായകൻ [9]
2002 കെ.ജെ. യേശുദാസ് പിന്നണി ഗായകൻ [11]
2003 പുരസ്കാരം നൽകിയില്ല [20]
2004 മധു നടൻ, സംവിധായകൻ, നിർമ്മാതാവ് [10]
2005 ആറന്മുള പൊന്നമ്മ നടി [21]
2006 മങ്കട രവിവർമ ഛായാഗ്രാഹകൻ, സംവിധായകൻ [22]
2007 പി. രാംദാസ് സംവിധായകൻ [23]
2008 കെ. രവീന്ദ്രനാഥൻ നായർ നിർമ്മാതാവ് [24]
2009 കെ.എസ്. സേതുമാധവൻ സംവിധായകൻ, തിരക്കഥാകൃത്ത് [25]
2010 നവോദയ അപ്പച്ചൻ നിർമ്മാതാവ്, സംവിധായകൻ [26]
2011 ജോസ് പ്രകാശ്[a] നടൻ, ഗായകൻ [29]
2012 ജെ. ശശികുമാർ സംവിധായകൻ [5]
2013 എം.ടി. വാസുദേവൻ നായർ തിരക്കഥാകൃത്ത്, സംവിധായകൻ [30]
2014 ഐ.വി. ശശി സംവിധായകൻ, തിരക്കഥാകൃത്ത് [31]
2015 കെ.ജി. ജോർജ്ജ് തിരക്കഥാകൃത്ത്, സംവിധായകൻ [32]
2016 അടൂർ ഗോപാലകൃഷ്ണൻ സംവിധായകൻ [33]
2017 ശ്രീകുമാരൻ തമ്പി ഗാനരചയിതാവ്, സംവിധായകൻ, നിർമ്മാതാവ് [34]
2018 ഷീല നടി, സംവിധായിക [35]
2019 ഹരിഹരൻ സംവിധായകൻ [36]
2020 പി. ജയചന്ദ്രൻ പിന്നണി ഗായകൻ [37]
2021 കെ.പി. കുമാരൻ ചലച്ചിത്രപ്രവർത്തകൻ [38][39]

2022 ടി വി ചന്ദ്രൻ

  1. Bingham, Adam (2013). Directory of World Cinema: INDIA. Intellect Books. p. 117. ISBN 9781841506227. Archived from the original on 12 April 2016. Retrieved 12 April 2016.
  2. "M T Vasudevan Nair chosen for J C Daniel Award". Madhyamam Daily. 23 September 2014. Archived from the original on 16 April 2016. Retrieved 16 April 2016.
  3. 3.0 3.1 3.2 "Activities". Kerala State Chalachithra Academy. Archived from the original on 12 April 2016. Retrieved 13 April 2016.
  4. "കെ. രവീന്ദ്രനാഥൻ നായർക്ക് ജെ.സി. ഡാനിയേൽ അവാർഡ്‌". മാതൃഭൂമി. 2009 ജൂൺ 5. Retrieved 2009 ജൂൺ 6. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  5. 5.0 5.1 "J.C. Daniel Award for Sasikumar". The Hindu. 14 February 2013. Archived from the original on 12 April 2016. Retrieved 25 February 2013.
  6. "M T Vasudevan Nair selected for J C Daniel award". Deccan Chronicle. 24 September 2014. Archived from the original on 20 February 2016. Retrieved 18 April 2016.
  7. "State Film Awards Distributed". The New Indian Express. Express News Service. 27 December 2015. Archived from the original on 14 April 2016. Retrieved 14 April 2016.
  8. Josh, Jagran (2015). Current Affairs October 2015 eBook. Jagran Josh. p. 334. Archived from the original on 18 April 2016. Retrieved 18 April 2016.
  9. 9.0 9.1 "P.N. Menon selected for Daniel award". The Hindu. 12 May 2002. Archived from the original on 12 April 2016. Retrieved 25 February 2013.
  10. 10.0 10.1 "J.C. Daniel Award for Madhu". The Hindu. 23 April 2005. Archived from the original on 18 April 2016. Retrieved 12 April 2016.
  11. 11.0 11.1 "Kerala honours Yesudas". Rediff.com. Press Trust of India. 3 June 2003. Archived from the original on 12 April 2016. Retrieved 12 April 2016.
  12. Shivprasadh, S. (11 July 2013). "Cinema is his world". The Hindu. Archived from the original on 30 June 2016. Retrieved 30 June 2016.
  13. 13.0 13.1 "State Film Awards (1991–99)". Information & Public Relations Department. Government of Kerala. Archived from the original on 3 March 2016. Retrieved 12 April 2016.
  14. "Lyricist-filmmaker P. Bhaskaran dead". The Hindu. 25 February 2007. Archived from the original on 30 June 2016. Retrieved 30 June 2016.
  15. Pradeep, K. (28 March 2013). "Unforgettable verses". The Hindu. Archived from the original on 29 November 2014. Retrieved 30 June 2016.
  16. Chelangad, Saju (8 March 2015). "Reeltime: Malayalam's innovative auteur". The Hindu. Archived from the original on 30 June 2016. Retrieved 30 June 2016.
  17. "K. Raghavan passes away". The Hindu. 20 October 2013. Archived from the original on 27 February 2014. Retrieved 30 June 2016.
  18. "Music composer Dakshinamoorthy passes away at 94". The Times of India. Times News Network. 3 August 2013. Archived from the original on 6 June 2016. Retrieved 30 June 2016.
  19. "'Sayahnam' bags seven awards". The Hindu. 6 March 2001. Archived from the original on 10 November 2012. Retrieved 25 February 2013.
  20. "State Film Awards (2000–12)". Information & Public Relations Department. Government of Kerala. Archived from the original on 7 July 2015. Retrieved 12 April 2016.
  21. "J.C. Daniel Award for Aranmula Ponnamma". The Hindu. 23 December 2006. Archived from the original on 18 April 2014. Retrieved 25 February 2013.
  22. "Mankada Ravi Varma dead". The Hindu. 23 November 2010. Archived from the original on 8 July 2016. Retrieved 12 April 2016.
  23. "J.C. Daniel Award for P. Ramdas". The Hindu. 8 April 2008. Archived from the original on 12 April 2016. Retrieved 25 February 2013.
  24. "J C Daniel award presentation tomorrow". The New Indian Express. Express News Service. 22 July 2009. Archived from the original on 12 April 2016. Retrieved 12 April 2016.
  25. Mathew, Roy (13 May 2010). "J.C. Daniel Award for Sethumadhavan". The Hindu. Archived from the original on 18 April 2016. Retrieved 25 February 2013.
  26. "JC Daniel award for Navodaya Appachan". The Times of India. Press Trust of India. 28 February 2011. Archived from the original on 18 April 2016. Retrieved 12 April 2016.
  27. "Honoured, Jose Prakash exits". The New Indian Express. Express News Service. 25 March 2012. Archived from the original on 12 April 2016. Retrieved 12 April 2016.
  28. "Jose Prakash's son to accept award". The Hindu. 22 April 2012. Archived from the original on 18 April 2016. Retrieved 14 April 2016.
  29. "Malayalam actor Jose Prakash passes away". CNN-News18. 24 March 2012. Archived from the original on 30 June 2016. Retrieved 30 June 2016.
  30. "M T Vasudevan Nair chosen for Kerala's top cinema honour". Zee News. Press Trust of India. 24 September 2014. Archived from the original on 12 April 2016. Retrieved 25 September 2014.
  31. "Veteran filmmaker I V Sasi bags J C Daniel award". The Indian Express. Press Trust of India. 12 October 2015. Archived from the original on 12 April 2016. Retrieved 12 April 2016.
  32. "J.C. Daniel award for K.G. George". The Hindu. 7 September 2016. Archived from the original on 12 September 2016. Retrieved 12 September 2016.
  33. "47th state film awards presented". The Times of India. Times News Network. 10 September 2017. Archived from the original on 11 September 2017. Retrieved 11 October 2017.
  34. "Veteran Malayalam film personality Sreekumaran Thampi honoured with JC Daniel award". The Economic Times. Indo-Asian News Service. 29 മാർച്ച് 2018. Archived from the original on 29 മാർച്ച് 2018. Retrieved 29 മാർച്ച് 2018.
  35. "Actress Sheela bags J C Daniel award". Archived from the original on 2019-06-08. Retrieved 2020-03-18.
  36. Express News Service (3 November 2020). "Hariharan bags JC Daniel award for lifetime contributions to Malayalam cinema". The New Indian Express. Retrieved 4 November 2020.
  37. "J. C. Daniel Award for P. Jayachandran". The Hindu. Retrieved 13 December 2021.{{cite news}}: CS1 maint: url-status (link)
  38. "Filmmaker KP Kumaran receives the prestigious JC Daniel award - Times of India" (in ഇംഗ്ലീഷ്). Retrieved 2022-07-16.
  39. "ജെ.സി ഡാനിയേൽ പുരസ്‌കാരം കെ.പി. കുമാരന്" (in ഇംഗ്ലീഷ്). Retrieved 2022-07-16.


കുറിപ്പുകൾ

തിരുത്തുക
  1. Jose Prakash died one day after the award announcement, hence he could not receive the honour.[27] His son accepted the award on his behalf.[28]