കെ. രവീന്ദ്രനാഥൻ നായർ
മലയാളസിനിമയെ ദേശാന്തരീയ പ്രശസ്തിയിലേക്കുയർത്തിയ നിരവധി സമാന്തരസിനിമകളുടെ നിർമ്മാതാവാണ് അച്ചാണി രവി എന്നറിയപ്പെടുന്ന കെ.രവീന്ദ്രനാഥൻ നായർ. കാവ്യാത്മകവും ദാർശനികവുമായ പ്രതിപാദനശൈലി അവതരിപ്പിക്കുകയും മൗലികമായ സൗന്ദര്യശാസ്ത്രപരീക്ഷണങ്ങൾ നടത്തുകയും ചെയ്ത അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയ ചലച്ചിത്രകാരൻമാരുടെ കലോദ്യമങ്ങളെ വളരെയധികം പിന്തുണച്ച സിനിമാ നിർമ്മാതാവാണ് കെ.രവീന്ദ്രനാഥൻ നായർ
കെ. രവീന്ദ്രനാഥൻ നായർ | |
---|---|
ജനനം | 1933 |
മരണം | (വയസ്സ് 90) |
തൊഴിൽ | സിനിമാ നിർമ്മാതാവ്, വ്യവസായി |
സജീവ കാലം | 1967 - 1994 (ചലച്ചിത്രരംഗത്ത്) |
ജീവിതപങ്കാളി(കൾ) | ഉഷാ രവി |
കുട്ടികൾ | പ്രതാപ് പ്രീത പ്രകാശ് |
മാതാപിതാക്ക(ൾ) | പി.കൃഷ്ണപിള്ള, നാണിയമ്മ |
പുരസ്കാരങ്ങൾ | J. C. Daniel Award National Film Award Kerala State Film Award |
വെബ്സൈറ്റ് | Official web site |
ജനനം, ആദ്യകാലം
തിരുത്തുകകെ.രവീന്ദ്രനാഥൻ നായർ 1933 ജൂലൈ മൂന്നിന് കൊല്ലത്ത് ജനിച്ചു. വ്യവസായിയായിരുന്ന പി. കൃഷ്ണപിള്ളയായിരുന്നു അച്ഛൻ. സ്ക്കൂൾ വിദ്യാഭ്യാസം കൊല്ലം കന്റോൺമെന്റ് ബേസിക് ട്രെയിനിംഗ് സ്ക്കൂളിലും ഗവ. ബോയ്സ് ഹൈസ്ക്കൂളിലും പൂർത്തിയാക്കി. 1955-ൽ കോമേഴ്സ് ഐച്ഛികവിഷയമായി ബിരുദം നേടിയ ശേഷം കശുവണ്ടി വ്യവസായരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. 1967 മുതൽ ചലച്ചിത്രനിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്നു. സിനിമാനിർമ്മാണക്കമ്പനിയായ ജനറൽ പിക്ച്ചേഴ്സിന്റെ ബാനറിൽ പതിനഞ്ചോളം കലാമൂല്യമുള്ള സിനിമകൾ നിർമ്മിച്ചു. ഇവ വിതരണം ചെയ്യാനായി പ്രതാപ് ഫിലിംസ് എന്ന സിനിമാ വിതരണക്കമ്പനി സ്ഥാപിച്ചു. അമ്പത് വർഷമായി ഇവ തുടങ്ങിയിട്ട്. 1967-ൽ പുറത്തിറക്കിയ "അന്വേഷിച്ചു, കണ്ടെത്തിയില്ല" എന്ന ചിത്രമായിരുന്നു ആദ്യ സിനിമ. പാറപ്പുറത്തിന്റെ നോവൽ ആധാരമാക്കിയായിരുന്നു ചിത്രം നിർമ്മിച്ചത്. സംവിധായകൻ പി ഭാസ്കരൻ ആയിരുന്നു. നിർമ്മാണം രവി എന്നു മാത്രമാണ് കൊടുത്തത്. [1]ഈ സിനിമ 25 ദിവസം തുടർച്ചയായി ഓടി. പിന്നീട്, 1973-ൽ ഇറങ്ങിയ അച്ചാണി വൻ ഹിറ്റായിരുന്നു. ബോക്സ് ഓഫീസ് ഹിറ്റായ കൊല്ലത്തെ കുമാർ, ഈ ചിത്രത്തിൽനിന്ന് ലഭിച്ച ലഭം മുഴുവൻ സാമൂഹ്യസേവനത്തിനായി അദ്ദേഹം ചെലവൊഴിച്ചു. അച്ചാണിയുടെ ലാഭം ഉപയോഗിച്ച് കൊല്ലം പബ്ളിക് ലൈബ്രറിയും സോപാനം കലാ കേന്ദ്രവും ആരംഭിച്ചു. 1977-ൽ പുറത്തിറങ്ങിയ "കാഞ്ചനസീത" എന്ന ചിത്രത്തിലൂടെയാണ് രവീന്ദ്രൻ നായർ അരവിന്ദനുമായി സഹകരിക്കുന്നത്. ശ്രീകണ്ഠൻ നായർ ആയിരുന്നു തിരക്കഥ രചിച്ചത്. രാമായണത്തിലെ ഉത്തരകാണ്ഡത്തെ അധികരിച്ചാണ് ഈ തിരക്കഥ തയ്യാറാക്കിയത്. അതിനുമുമ്പ്, കെ പി എ സി ഇത് നാടകമായി അവതരിപ്പിച്ചിരുന്നു. ക്യാമറ ഷാജി. എൻ കരുൺ ആയിരുന്നു. പടം തിയേറ്ററുകളിൽ വിജയിച്ചില്ലെങ്കിലും അനേകം ദേശീയ-അന്താരാഷ്ട്രമേളകളിൽ പ്രദർശിപ്പിക്കപ്പെട്ടു. [2]അനേകം പുരസ്കാരങ്ങൾ ലഭിച്ചു. പ്രണവം തീയേറ്ററുകളുടെ ഉടമയായ രവീന്ദ്രനാഥൻ നായർ, രണ്ടു തവണ ദേശീയ ചലച്ചിത്ര അവാർഡ് കമ്മറ്റിയിലും രണ്ടു തവണ സംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷനിലും അംഗമായിരുന്നു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അംഗം, 1981-ലെ ദേശീയ ചലച്ചിത്രോത്സവത്തിൽ ജൂറിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
2008-ൽ സമഗ്രസംഭാവനയ്ക്കുള്ള കേരളചലച്ചിത്ര അക്കാദമിയുടെ ജെ.സി.ഡാനിയൽ പുരസ്കാരത്തിനർഹനായി. ഭാര്യ ഗായികയായിരുന്ന ഉഷാ രവി 2013-ൽ അന്തരിച്ചു. തമ്പിലെ "കാനകപ്പെണ്ണ് ചെമ്പരത്തി..." എന്ന പാട്ട് ഉഷാ രവി പാടിയതാണ്. മൂന്നു മക്കൾ - പ്രതാപ്, പ്രീത, പ്രകാശ്. 2023 ജൂലൈ എട്ടിന് 90-ആമത്തെ വയസ്സിൽ കൊല്ലത്തെ സ്വവസതിയിൽ വച്ച് അദ്ദേഹം അന്തരിച്ചു.
കെ.രവീന്ദ്രനാഥൻ നായർ നിർമ്മിച്ച സിനിമകൾ
തിരുത്തുക- അന്വേഷിച്ചു കണ്ടെത്തിയില്ല (1967) - മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ്
- ലക്ഷപ്രഭു (1968)
- കാട്ടുകുരങ്ങ് (1969)
- അച്ചാണി (1969)
- കാഞ്ചനസീത (1977) - സംസ്ഥാന സർക്കാരിന്റെ പ്രത്യേക പുരസ്ക്കാരം
- തമ്പ് (1978) - മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ്
- കുമ്മാട്ടി (1979) - മികച്ച കുട്ടികളുടെ ചലച്ചിത്രത്തിനുള്ള സംസ്ഥാന അവാർഡ്, ലണ്ടൻ ഫെസ്റ്റിവലിൽ അസാധാരണ മികവുള്ള ചിത്രമായി തെരഞ്ഞടുത്തു.
- എസ്തപ്പാൻ (1980) - സംസ്ഥാനത്തെ മികച്ച ചിത്രം
- പോക്കുവെയിൽ (1981) - മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ്
- എലിപ്പത്തായം (1981) - മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ്
- മഞ്ഞ് (1982)
- മുഖാമുഖം (1984) - മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ്
- അനന്തരം (1987) - മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ്
- വിധേയൻ (1994) - മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ്
രവീന്ദ്രൻ നായരുടെ മറ്റു സംഭാവനകൾ
തിരുത്തുക- ബാലഭവൻ ഓഡിറ്റോറിയം
- ജല്ലാ ആശുപത്രിയിലെ കുട്ടികളുടെ വാർഡ്
- ഇന്റൻസീവ് കെയർ യൂണിറ്റ്
- രക്തബാങ്ക് കെട്ടിടം, ആശ്രാമം, കൊല്ലം
- ചവറ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ലൈബ്രറി
- കൊല്ലം ആർട്ട് ഗാലറി (പണി നടക്കുന്നു)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുകനീലൻ (ed.). കെ.രവീന്ദ്രനാഥൻ നായർ സിനിമ:കലയും മൂലധനവും. ചലച്ചിത്ര അക്കാദമി. {{cite book}}
: Cite has empty unknown parameters: |accessyear=
, |origmonth=
, |accessmonth=
, |month=
, |chapterurl=
, |origdate=
, and |coauthors=
(help)
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-01-12. Retrieved 2017-01-19.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-01-12. Retrieved 2017-01-19.