ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി

കേരളത്തിലെ ഏറ്റവും പഴയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് ബ്രണ്ണൻ കോളേജ്. കണ്ണൂർ സർവ്വകലാശാലയുടെ കീഴിലുള്ള ഈ കലാലയം കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലെ ധർമ്മടത്താണ് സ്ഥിതിചെയ്യുന്നത്. ഉത്തരകേരളത്തിലെ ആദ്യത്തെ ഉന്നത വിദ്യാഭ്യാസകേന്ദ്രമാണ് ബ്രണ്ണൻ കോളേജ്[1]

ഗവൺമെന്റ് ബ്രണ്ണൻ കോളേജ്
തരംപബ്ലിക്ക്
സ്ഥാപിതം1862
സ്ഥലംധർമ്മടം, തലശ്ശേരി, കേരളം, ഇന്ത്യ
അഫിലിയേഷനുകൾകണ്ണൂർ യൂനിവേഴ്‌സിറ്റി, മുൻപ് കാലിക്കറ്റ് സർവ്വകലാശാല
വെബ്‌സൈറ്റ്http://www.brennencollege.ac.in/

ചരിത്രം

തിരുത്തുക

വർണ്ണ, വർഗഭേദങ്ങൾക്ക് അതീതമായി എല്ലാ ആൺകുട്ടികൾക്കും ആധുനിക രീതിയിലുള്ള വിദ്യാഭ്യാസം നൽകുന്നതിലേക്ക് ഒരു സൗജന്യസ്കൂൾ ആരംഭിക്കുന്നതിലേക്കായി തലശ്ശേരി തുറമുഖത്തെ ഒരു മാസ്റ്റർ അറ്റൻഡന്റ്‌ ആയിരുന്ന എഡ്വേർഡ്‌ ബ്രണ്ണൻ നിക്ഷേപിച്ച 8,900 രൂപ ഉപയോഗിച്ച്‌ 1862 സെപ്റ്റംബർ 1-ന് ആരംഭിച്ച വിദ്യാലയമാണ് ഈ കലാലയത്തിന്റെ പ്രാഗ്‌ രൂപം. 1866-ൽ ഇതിനെ ബാസൽ ജർമ്മൻ മിഷൻ ഹൈസ്കൂളുമായി സംയോജിപ്പിച്ചു. ബി.ജി.എം. ബ്രണ്ണൻ ഇംഗ്ലീഷ്‌ സ്കൂൾ എന്നു പേരുമിട്ടു. ഈ സ്കൂളിലെ ആദ്യബാച്ച്‌ വിദ്യാർത്ഥികൾ മെട്രിക്കുലേഷൻ പരീക്ഷക്കിരുന്നത്‌ 1871-ൽ ആണ്. ബാസൽ മിഷൻകാർ മാനേജ്‌മന്റ്‌ കയ്യൊഴിഞ്ഞതോടുകൂടി 1872 മുതൽ ഗവൺമന്റ്‌ ജില്ലാ സ്കൂൾ ആയിത്തീർന്നു. 1883-ൽ മിഡിൽ വിഭാഗവും 1884-ൽ വിഭാഗവും തലശ്ശേരി നഗരസഭയുടെ ഭരണത്തിലായി. 1890-ൽ എഫ്‌.എ (Fellow of Arts) ക്ലാസ്‌ ആരംഭിച്ചതോടെ കലാലയത്തിന്റെ പദവി ലഭിച്ചു. തുടർന്നുള്ള അര നൂറ്റാണ്ടുകാലത്തേക്കു പറയത്തക്ക മാറ്റമൊന്നും ഉണ്ടായില്ല. 1919-ൽ ഗവൺമന്റ്‌ ഏറ്റെടുത്തു. ഗ്രെയിഡ്‌ കോളേജായി ഉയർത്തപ്പെട്ടത്‌ 1947-ൽ ആണ്. ആ വർഷം ജുലൈ‌ മാസത്തിൽ ഗണിതശാസ്ത്രം, സാമ്പത്തികശാസ്ത്രം എന്നീ വിഷയങ്ങളിൽ ബി.എ ക്ലാസുകൾ ആരംഭിച്ചു. രണ്ടു വർഷത്തിനു ശേഷം നാച്വറൽ സയൻസ്‌, ഹിന്ദി എന്നീ വിഷയങ്ങളിലും ബി.എ തുടങ്ങി. കോളേജ്‌ ക്ലാസ്സുകൾ വർദ്ധിച്ചപ്പോൾ ഹൈസ്കൂൾ വിഭാഗം വേർപെടുത്തപ്പെട്ടു.

കേരള സംസ്ഥാനം നിലവിൽ വന്നതിനു ശേഷം കോളേജിന്റെ പുരോഗതി ത്വരിതഗതിയിലായിത്തീർന്നു. കേരള സർവകലാശാലയോട്‌ അഫിലിയേറ്റ്‌ ചെയ്യപ്പെടുകയും ധാരാളം കോഴ്സുകൾ ആരംഭിക്കുകയും ചെയ്തു. 1958-ൽ തലശ്ശേരി നഗരത്തിൽ നിന്നും 5 കി.മീ. വടക്കുഭാഗത്ത്‌ ധർമ്മടം പഞ്ചായത്തിലുള്ള പ്രകൃതിരമണീയവും ചരിത്രപ്രസിദ്ധവുമായ ഒരു കുന്നിൻപ്രദേശത്തേക്കു കോളേജ്‌ മാറ്റി സ്ഥാപിക്കപ്പെട്ടു. 1956-ൽ അന്നത്തെ മദ്രാസ്‌ ഗവൺമന്റ്‌ ആരംഭിച്ച കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്‌ കേരള ഗവണ്മെന്റാണ്. 1958 നവംബർ 26-ന് അന്നത്തെ കേരള ഗവർണ്ണർ ഡോ.ബി.രാമകൃഷ്ണറാവു ധർമ്മടത്തെ കെട്ടിടം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പ്രീഡിഗ്രിക്കും സയൻസ്‌ ഡിപ്പാർട്ടുമെന്റുകൾക്കും വേണ്ടി രണ്ടു പുതിയ കെട്ടിടങ്ങൾ പിൽക്കാലത്ത്‌ പണിയുകയുണ്ടായി. 1969-ൽ ഓഡിറ്റോറിയം നിർമ്മിക്കപ്പെട്ടു.കോളേജ്‌ ലൈബ്രറികൾക്കു വേണ്ടിയുള്ള പുതിയ മന്ദിരം 1982-ലാണ് പൂർത്തിയായത്‌. 1961 മുതൽ ആൺകുട്ടികൾക്കുള്ള ഹോസ്റ്റലും, 1963 മുതൽ പെൺകുട്ടികൾക്കുള്ള ഹോസ്റ്റലും പുതിയ കെട്ടിടങ്ങളിലേക്കു മാറ്റി.

1960-ൽ ഹിസ്റ്ററിയിലും, 1970-ൽ മലയാളത്തിലും എം.എ ക്ലാസുകൾ ആരംഭിച്ചു. മാത്തമാറ്റിക്സിലും, ഫിസിക്സിലും എം.എസ്.സി ആരംഭിച്ചത് 1979-ലാണ്. ബോട്ടണി 1980-ലും, എം.എ ഹിന്ദി 1985-ലും, ബി.ബി.എസ് 1995-ലും, എം.എ ഇംഗ്ലീഷ് 1998-ലും, എം.എ എക്കണോമിക്സും, ബി.എ പൊളിറ്റിക്സും 1999-ലും ആണ് ആരംഭിച്ചത്. കോഴിക്കോട് സർവ്വകലാശാല സ്ഥാപിച്ചതു മുതൽ അതിനോടും, കണ്ണൂർ സർവ്വകലാശാല സ്ഥാപിച്ചതു മുതൽ അതിനോടും അഫിലിയേറ്റ് ചെയ്യപ്പെട്ടു.

കോഴ്സുകൾ

തിരുത്തുക

ബിരുദ കോഴ്സുകൾ

തിരുത്തുക
  1. ഫങ്ഷണൽ ഇംഗ്ലീഷ്
  2. മലയാളം
  3. ഹിന്ദി
  4. സംസ്കൃതം
  5. ഉറുദു&ഇസ്ലാമിക്‌ ഹിസ്റ്ററി
  6. അറബിക്&ഇസ്ലാമിക്‌ ഹിസ്റ്ററി
  7. എക്കണോമിക്സ്
  8. ഹിസ്റ്ററി
  9. പൊളിറ്റിക്കൽ സയൻസ്
  10. ഫിലോസഫി

ബി.എസ്.സി

തിരുത്തുക
  1. കെമിസ്ട്രി
  2. മാത്തമാറ്റിക്സ്
  3. സുവോളജി
  4. ഫിസിക്സ്
  5. ബോട്ടണി
  6. സ്റ്റാറ്റിസ്റ്റിക്സ്
  7. മാത്തമാറ്റിക്സ്(ഓണേഴ്സ്)

മറ്റു ബിരുദ കോഴ്സുകൾ

തിരുത്തുക
  1. ബി.ബി.എ

ബിരുദാനന്തര ബിരുദ കോഴ്സുകൾ

തിരുത്തുക

എം.എസ്.സി.

തിരുത്തുക
  1. മാത്തമാറ്റിക്സ്
  2. ഫിസിക്സ്
  3. ബോടണി

കെമിസ്ട്രി

  1. ഇംഗ്ലീഷ്
  2. മലയാളം
  3. ഹിന്ദി
  4. എക്കണോമിക്സ്
  5. ഹിസ്റ്ററി
  6. ഫിലോസഫി

മറ്റ് ബിരുദാനന്തര ബിരുദ കോഴ്സുകൾ

1.എം.കോം

പ്രശസ്തരായ അദ്ധ്യാപകർ

തിരുത്തുക

ഒട്ടേറെ അധ്യാപക ശ്രേഷ്ഠർ ബ്രെണ്ണനിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.പി.പി.ഡി റോസാരിയോവിൽ തുടങ്ങുന്ന പ്രിൻസിപ്പൽമാരുടെ ശ്രേണിയിൽ ടി.എം.കേളു നെടുങ്ങാടി,മുഹമ്മദ്‌ ഘനി,പി.എസ്.വേലായുധൻ,കരിമ്പുഴ രാമകൃഷ്ണൻ,കെ.കെ. നീലകണ്ഠൻ(ഇന്ദുചൂഡൻ),എം. ലീലാവതി എന്നിവർ ഉൾപ്പെടുന്നു.

പ്രശസ്തരായ വിദ്യാർത്ഥികൾ

തിരുത്തുക

പുതിയ സംഭവങ്ങൾ

തിരുത്തുക

ഡിസംബർ 2004-ൽ കേരള സർക്കാർ ഈ കലാലയത്തിന് സർവ്വകലാശാല പദവി നൽകുവാൻ തീരുമാനിച്ചു. ഇന്ന് 16 വിഭാഗങ്ങളിലായി ബിരുദ, ബിരുദാനന്തര വിഷയങ്ങൾ ഇവിടെ പഠിപ്പിക്കുന്നു. 2000-ത്തോളം വിദ്യാർത്ഥികളും നൂറിലേറെ അദ്ധ്യാപകരും ഈ പ്രശസ്ത കലാലയത്തിലുണ്ട്.

  1. http://gist.ap.nic.in/cgi-bin/edn/ednshow.cgi/?en=6181[പ്രവർത്തിക്കാത്ത കണ്ണി]