ആറ്റൂർ രവിവർമ്മ

ഇന്ത്യന്‍ രചയിതാവ്‌

മലയാളത്തിലെ പ്രമുഖനായ കവിയും, വിവർത്തകനുമാണ് ആറ്റൂർ രവിവർമ്മ. കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.[2]

Attoor Ravi Varma
ജനനം(1930-12-27)27 ഡിസംബർ 1930
Attoor, Trichur, Kingdom of Cochin
മരണം26 ജൂലൈ 2019(2019-07-26) (പ്രായം 88)
Trichur, Kerala, India
ദേശീയതIndian
പഠിച്ച വിദ്യാലയംZamorin's Guruvayurappan College, Calicut
University College, Trivandrum
Malabar Christian College, Calicut[1]
GenrePoetry, translation
അവാർഡുകൾ

2017-ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നൽകി ആദരിച്ചു[3].

ജീവിതരേഖ

തിരുത്തുക

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ആറ്റൂർ എന്ന ഗ്രാമത്തിൽ 1930 ഡിസംബർ 27 ന് കൃഷ്ണൻ നമ്പൂതിരിയുടെയും അമ്മിണിയമ്മയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. മലയാളത്തിൽ ബിരുദാനന്തര ബിരുദം. വിവിധ ഗവണ്മെന്റ് കോളേജുകളിൽ മലയാളം പ്രൊഫസറായി സേവനമനുഷ്ഠിച്ചതിനുശേഷം വിരമിച്ച അദ്ദേഹം കുടുംബസമേതം തൃശ്ശൂരിൽ ആയിരുന്നു താമസം.

അമേരിക്ക,യു.എ.ഇ എന്നീ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. സാഹിത്യ അക്കാദമി ജനറൽ കൌൺസിലിൽ 2002 മുതൽ 2007 വരെ അംഗമായിരുന്നു. 1976 മുതൽ 1981 വരെ കോഴിക്കോട് സർവ്വകലാശാലാ സിണ്ടിക്കേറ്റ് മെമ്പർ ആയിരുന്നു.1996ൽ ആറ്റൂർ രവിവർമ്മയുടെ കവിതകൾ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

2019 ജൂലൈ 26 ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു.[4]

തമിഴിൽ നിന്നുമുള്ള വിവർത്തനങ്ങൾ

തിരുത്തുക

എഡിറ്റു ചെയ്ത പുസ്തകങ്ങൾ

തിരുത്തുക
  • പുതുമൊഴി വഴികൾ (യുവ കവികളുടെ കവിതകൾ)

പുരസ്കാരങ്ങൾ

തിരുത്തുക
  • കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്
  • ഉള്ളൂർ അവാർഡ് (2015)
  • ചെന്നൈ ആശാൻ സമിതി ഏർപ്പെടുത്തിയ ആശാൻ പുരസ്കാരം
  • പി.കുഞ്ഞിരാമൻ നായർ പുരസ്കാരം
  • കേരളസാഹിത്യ അക്കാദമിയുടെയും കേന്ദ്രസാഹിത്യ അക്കാദമിയുടെയും വിവർത്തനത്തിനുള്ള പുരസ്കാരങ്ങൾ
  • ഇ.കെ.ദിവാകരൻ പോറ്റി പുരസ്കാരം
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Death എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. "നിനച്ചിരിക്കാതെ കിട്ടിയ പിറന്നാൾ സമ്മാനം". മംഗളം. Archived from the original on 2015-03-03. Retrieved 3 മാർച്ച് 2015.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "അക്കാദമിയുടെ വിശിഷ്ടാംഗത്വം" (PDF). കേരള സാഹിത്യ അക്കാദമി. Retrieved 27 ജനുവരി 2020.
  4. "കവി ആറ്റൂർ രവിവർമ്മ അന്തരിച്ചു". dcbooks. Archived from the original on 2019-11-02. Retrieved 2 നവംബർ 2019.{{cite web}}: CS1 maint: bot: original URL status unknown (link)
  5. "ആറ്റൂർ രവിവർമയ്ക്ക് എഴുത്തച്ഛൻ പുരസ്‌കാരം". മാതൃഭൂമി. Archived from the original on 2012-11-23. Retrieved 22 നവംബർ 2012.
  6. "പ്രേംജി പുരസ്‌കാരം ആറ്റൂർ രവിവർമ്മക്ക്‌". മാതൃഭൂമി. Retrieved നവംബർ 11, 2008.[പ്രവർത്തിക്കാത്ത കണ്ണി]
  7. സാഹിത്യവിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ആറ്റൂർ_രവിവർമ്മ&oldid=4138708" എന്ന താളിൽനിന്ന് ശേഖരിച്ചത്