മലയാളത്തിലെ ഒരു ചെറുകഥാകൃത്തും, കവിയും, നോവലിസ്റ്റുമാണ് എൻ. പ്രഭാകരൻ. ആധുനികതയ്ക്കു ശേഷം മലയാള ചെറുകഥയിൽ ഉണ്ടായ ഭാവുകത്വപരിണാമത്തിന് വഴിയൊരുക്കിയ കഥാകൃത്തുക്കളിൽ ഒരാളാണ് ഇദ്ദേഹം. മാതൃഭൂമി ആഴ്ചപ്പതിപ്പു നടത്തിയ ചെറുകഥാമത്സരത്തിൽ സമ്മാനം നേടിയ ഒറ്റയാന്റെ പാപ്പാൻ എന്ന കഥയിലൂടെ ചെറുകഥാരംഗത്തു പ്രവേശം. കഥ, നോവൽ, യാത്രാവിവരണം, കവിത, തിരക്കഥ, സാഹിത്യനിരൂപണം എന്നിവയിൽ ഇരുപതോളം കൃതികൾ. ഇംഗ്ലീഷ്, ഹിന്ദി, ഉർദു, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിൽ കൃതികൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

എൻ. പ്രഭാകരൻ
ജനനം(1952 -12-30)ഡിസംബർ 30, 1952
ദേശീയതഭാരതീയൻ
തൊഴിൽനോവലിസ്റ്റ്, അധ്യാപകൻ
പങ്കാളി(കൾ)കെ.പി. റീന
അവാർഡുകൾകേരള സാഹിത്യ അക്കാദമി പുരസ്കാരം,
ചെറുകാട് പുരസ്കാരം
പ്രധാന കൃതികൾപുലിജന്മം, ജന്തുജനം,

ജീവിതരേഖതിരുത്തുക

കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവിൽ 1952 ഡിസംബർ 30 ന് ജനനം. തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ മാസ്റ്റർ ബിരുദം നേടി. ഭാഷാശാസ്ത്രത്തിൽ വി.ഐ.സുബ്രഹ്മണ്യത്തിനു കീഴിൽ ഗവേഷണം ആരംഭിച്ചെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ചു. കേരള സർക്കാർ സർവ്വീസിൽ മലയാളം ലൿചററായി ജോലി നേടി. പല കോളേജുകളിലും ജോലിചെയ്തു. ഏറെക്കാലം തലശ്ശേരി ബ്രണ്ണൻ കോളേജിൽ അദ്ധ്യാപകനായിരുന്നു.വകുപ്പു മേധാവിയായിരിക്കെ സ്വയം വിരമിച്ചു. റീനയാണു ഭാര്യ. സുചേത്, സച്ചിൻ എന്നിവർ മക്കളാണു്.

പുസ്തകങ്ങൾതിരുത്തുക

 • ഒറ്റയാന്റെ പാപ്പാൻ
 • ഏഴിനും മീതെ
 • പുലിജന്മം
 • ജന്തുജനം
 • ബഹുവചനം
 • തീയ്യൂർ രേഖകൾ
 • രാത്രിമൊഴി
 • കാൽനട
 • ജനകഥ
 • എൻ.പ്രഭാകരന്റെ കഥകൾ
 • ഞാൻ തെരുവിലേയ്ക്ക് നോക്കി ( കവിതകൾ)
 • അദൃശ്യവനങ്ങൾ

പുരസ്കാരങ്ങൾതിരുത്തുക

 • 1971-ൽ മാതൃഭൂമി കഥാമത്സരത്തിൽ 'ഒറ്റയാന്റെ പാപ്പാന്' ഒന്നാം സമ്മാനം
 • 1987-ൽ കേരളസംഗീതനാടക അക്കാദമിയുടെ മികച്ചനാടകത്തിനുള്ള അവാർഡ് പുലിജന്മത്തിന് ലഭിച്ചു.
 • 1988-ൽ ചെറുകാട് അവാർഡ് ലഭിച്ചു
 • 1988-ൽ കേരളസാഹിത്യ അക്കാദമി അവാർഡ്
 • 1994-ൽ പിഗ്മാൻ എന്ന കഥക്ക് മികച്ച കഥയ്ക്കുള്ള 'കഥ' പുരസ്കാരം നേടി
 • 1995-ൽ പാട്യം ഗോപാലൻ സ്മാരക അവാർഡ്
 • 1996-ൽ മികച്ച കഥാസമാഹാരത്തിനുള്ള കേരളസാഹിത്യ അക്കാഡമി അവാർഡ് നേടി[1]
 • 2000 ത്തിൽ വി കെ ഉണ്ണികൃഷ്ണൻ സ്മാരക അവാർഡ്
 • 2005-ൽ ഇ എം എസ് സ്മാരകട്രസ്റ്റിന്റെ ( മുന്നാട്) പ്രഥമ ഇ എം എസ് പുരസ്കാരം ലഭിച്ചു
 • 2007-ൽ യു. പി. ജയരാജ് അവാർഡ്
 • 2008-ൽ മേലൂർ ദാമോദരൻ പുരസ്കാരം
 • 2009-ൽ പ്രഥമ ബഷീർ സാഹിത്യ അവാർഡ്
 • 2012-ലെ മുട്ടത്തുവർക്കി പുരസ്കാരം[2]

പുറം കണ്ണിതിരുത്തുക

അവലംബംതിരുത്തുക

 1. ജീവചരിത്രക്കുറിപ്പ്, ജനകഥ(2008) , എൻ പ്രഭാകരൻ, ഡി .സി ബുക്സ് കോട്ടയം
 2. മുട്ടത്തുവർക്കി പുരസ്‌കാരം എൻ.പ്രഭാകരന്‌
"https://ml.wikipedia.org/w/index.php?title=എൻ._പ്രഭാകരൻ&oldid=1758951" എന്ന താളിൽനിന്ന് ശേഖരിച്ചത്