അയ്യത്താൻ ഗോപാലൻ

ഡോക്ടർ, എഴുത്തുകാരൻ, സാമൂഹ്യ പരിഷ്കർത്താവ്, മനുഷ്യസ്‌നേഹി, കേരളത്തിലെ നവോത്ഥാന നായകൻ

കേരളത്തിലെ സാമൂഹ്യനവോത്ഥാന നായകരിലൊരാളായിരുന്നു റാവുസാഹിബ് ഡോ. അയ്യത്താൻ ഗോപാലൻ[1][2] (Rao Sahib Dr.Ayyathan Gopalan) (3 മാർച്ച് 1861 - 2 മേയ് 1948). "ദർസർജി" എന്നും "ദർസർസാഹിബ്" എന്നും അറിയപ്പെടുന്ന നവോത്ഥാനനായകൻ. ഇന്ത്യൻ ഡോക്ടർ, സർജൻ, മെഡിക്കൽ സ്കൂൾ പ്രൊഫസർ, എഴുത്തുകാരൻ, മനുഷ്യസ്നേഹി, സാമൂഹ്യപരിഷ്കർത്താവ്, നവോത്ഥാന നായകൻ എന്നീ നിലകളിൽ പ്രസിദ്ധനായിരുന്നു അദ്ദേഹം. അനാചരങ്ങളോടുള്ള പ്രതിഷേധം സ്വന്തം കുടുമ മുറിച്ചു കൊണ്ട് നടത്തിയ നവോത്ഥാന നായകൻ ആയിരുന്നു ഡോക്ടർ. അയ്യത്താൻ ഗോപാലൻ. രാജാറാം മോഹൻറോയ്[3] [4][5][6] സ്ഥാപിച്ച ബ്രഹ്മസമാജത്തിന്റെ[7][8] (1893) കേരളത്തിലെ നേതാവും, പ്രചാരകനുമായിരുന്നു. കേരളത്തിലെ സുഗുണവർധിനിപ്രസ്ഥാനത്തിന്റെ (1900) സ്ഥാപകൻ, ഡിപ്രസ്ഡ് ക്ലാസ്സെസ് മിഷൻ (1909) (Depressed classes mission) പ്രസ്ഥാനങ്ങളുടെ സ്ഥാപകൻ എന്നീ നിലകളിൽ അദ്ദേഹം അറിയപ്പെടുന്നു.[9] കേരളത്തിൽ, വിഗ്രഹാരാധനയെ അപലപിച്ച അദ്ദേഹം സാമൂഹികമായി കൊടികുത്തി വാണിരുന്ന അനാചാരങ്ങളും, അന്ധവിശ്വാസങ്ങളും അനീതിയും സമൂഹത്തിൽ നിന്നും തുടച്ചു നീക്കുവാൻ പോരാടി. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട അനുയായികളായിരുന്നു ബ്രഹ്മാനന്ദ ശിവയോഗി[10][11][12], വാഗ്ഭടാനന്ദൻ[13][14][15][16], ബ്രഹ്മവാദി പി.കുഞ്ഞിരാമൻ [17]എന്നിവർ. ഡോ.ഗോപാലന്റെ ആവശ്യപ്രകാരം ബ്രഹ്മസങ്കീർത്തനം എന്ന കവിത രചിക്കുകയും ബ്രഹ്മസമാജത്തിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്തതിനാൽ കാരാട്ട് ഗോവിന്ദ മേനോന് ആദരസൂചകമായി ഡോക്ടർ നൽകിയ പേരാണ് "ബ്രഹ്മാനന്ദ സ്വാമി" എന്നുള്ളത്. പി. കുഞ്ഞിരാമന് ബ്രഹ്മവാദി എന്ന നാമകരണം നൽകിയതും അയ്യത്താൻ ഗോപാലനാണ്. സാമൂഹ്യവും മാനുഷികവുമായ സേവനങ്ങളെ മുൻനിർത്തി 1917 ജൂൺ 4 ന്‌ ഡോ.ഗോപാലനെ ബ്രിട്ടീഷ് സർക്കാർ പരമോന്നത സിവിലിയൻ പദവിയായ റാവു സാഹിബ് പട്ടം നൽകി ആദരിച്ചു. കേരള നവോത്ഥാനത്തിൽ നിർണായക പങ്ക് വഹിച്ച സുഗുണവർധിനിപ്രസ്ഥാനത്തിനും (1900) അദ്ദേഹം തുടക്കം കുറിച്ചു.

റാവുസാഹിബ്

ഡോ. അയ്യത്താൻ ഗോപാലൻ
ദർസർജി,ദർസർസാഹിബ്
ജനനം
ത­ല­ശ്ശേരി, അഞ്ചരക്കണ്ടി
മരണം
കോഴിക്കോട്, ശാന്തി ആശ്രമം
അന്ത്യ വിശ്രമംശാന്തി ഗാർഡൻസ്, (അയ്യത്താൻ കുടംബശ്മശാനം),കോഴിക്കോട്
കലാലയംമദിരാശി മെഡിക്കൽ കോളേജ്
തൊഴിൽഡോക്ടർ, സർജ്ജൻ, മെഡിക്കൽ സ്കൂൾ പ്രൊഫസർ
അറിയപ്പെടുന്നത്നവോത്ഥാന നായകൻ, സാമൂഹികപരിഷ്കർത്താവ്
അറിയപ്പെടുന്ന കൃതി
ദേവേന്ദ്രനാഥ ടാഗോറിന്റെ 'ബ്രഹ്മധർമ്മ' എന്ന കൃതിയുടെ മലയാളപരിഭാഷ നിർവ്വഹിച്ചു.
സാരഞ്ജിനീപരിണയം, സു­ശീ­ലാ ദുഃ­ഖം (സംഗീതനാ­ട­ക­ങ്ങൾ)
പ്രസ്ഥാനംസുഗുണവർധിനിപ്രസ്ഥാനം(1900), ഡിപ്രസ്ഡ് ക്ലാസ്സെസ് മിഷൻ(1909)
ജീവിതപങ്കാളി(കൾ)കല്ലാട്ട് കൗസല്യഅമ്മാൾ
കുട്ടികൾ5
മാതാപിതാക്ക(ൾ)
  • അയ്യത്താൻ ചന്ദൻ (പിതാവ്)
  • കല്ലാട്ട് ചിരുതമ്മാൾ (മാതാവ്)
ബന്ധുക്കൾഡോ. അയ്യത്താൻ ജാനകി അമ്മാൾ(കേരളത്തിലെയും, മലബാറിലെയും അദ്യ വനിതാ ഡോക്ടർ)
കുടുംബംഅയ്യത്താൻ കുടുംബം
Honoursറാവുസാഹിബ്

ജീവിതരേഖ തിരുത്തുക

തലശ്ശേരി, അഞ്ചരക്കണ്ടിയിലായിരുന്നു ഡോ. ഗോപാലൻറെ ജനനം. "അയ്യത്താൻ" തറവാട്ടിലെ (മലബാറിലെ ആഢ്യ രാജ കുടുംബം) അയ്യത്താൻ ചന്ദൻ, കല്ലാട്ട് ചിരുതമ്മാൾ എന്നവരുടെ ആദ്യ മകനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഇളയ സഹോദരി ഡോ. അയ്യത്താൻ ജാനകിയമ്മാൾ കേരളത്തിലെയും, മലബാറിലെയും തന്നെ ആദ്യത്തെ വനിതാ ഡോക്ടറായിരുന്നു. ആദ്യ മലയാളി ലേഡി ഡോക്ടറും സർജ്ജനും കൂടാതെ ആദ്യ തീയ്യ വനിതാ ഡോക്ടർ എന്ന ഘ്യാതിയും നേടിയ വ്യക്തിത്വം ആയിരുന്നു.[18],[19]. ഡോക്ടർ ഗോപാലൻ ചെറുപ്പത്തിൽ തന്നെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ജാതിയേയും എതിർത്തു. ആ­ഢ്യ­തീ­യ്യ സ­മു­ദാ­യാംഗങ്ങൾ കുടുമ വെച്ച് നടക്കണം എന്നുള്ള സാമ്പ്രദായിക രീതിയോട് കലഹിച്ച് ഹൈസ്കൂൾ പഠനകാലത്ത് തന്റെ കുടുമ മുറിച്ചു പ്രതിഷേധം ആരംഭിച്ച നവോത്ഥാന നായകനായിരുന്നു ആയ്യത്താൻ ഗോപാലൻ. ജാതി അഭിമാനത്തിന്റെ പ്രതീകമായിരുന്ന "കുടുമ" മുറിച്ചു കളഞ്ഞതിന്റെ പേരിൽ മാതൃഗൃഹത്തിൽ നിന്നു പുറത്താക്കപ്പെട്ട നവോത്ഥാന നായകൻ ആയിരുന്നു റാവു സാഹിബ് ഡോക്ടർ അയ്യത്താൻ ഗോപാലൻ.

ജാതി വ്യത്യാസങ്ങളോ ആചാരങ്ങളോ പാലിക്കുന്നതിന് വിമുഖത കാട്ടി. എല്ലാ ജാതി തിന്മകൾക്കും എതിരായിരുന്ന അദ്ദേഹം മരണം വരെ ഒരു യഥാർത്ഥ "ബ്രഹ്മോ" ആയി ജീവിച്ചു. മറ്റേതെങ്കിലും പരിഷ്കരണ പ്രസ്ഥാനങ്ങളിലോ, ജാതി പ്രസ്ഥാനങ്ങളിലോ പ്രവർത്തിക്കുകയോ എതിർക്കുകയോ ചെയ്തില്ല, പകരം എല്ലാ സാമൂഹിക തിന്മകളിൽ നിന്നും സമൂഹത്തെ പുനരുജ്ജീവിപ്പിക്കാൻ ഒരു സ്വതന്ത്ര മനുഷ്യനായി പ്രവർത്തിച്ചു.

താൻ ജനിച്ച ജാതിയുടെ പേര് അദ്ദേഹം ഒരിക്കലും സംരക്ഷിക്കുകയോ അവരുടെ ഉന്നമനത്തിനായി സംസാരിക്കുകയോ ചെയ്തില്ല. പകരം സ്വന്തം ജാതിക്കുള്ളിലെ അന്ധവിശ്വാസങ്ങളെയും, അനാചാരങ്ങളെയും അദ്ദേഹം വിമർശിച്ചു. അദ്ദേഹം തിയ്യ സമുദായത്തിൽ നിന്നുള്ളയാളാണെങ്കിലും, അദ്ദേഹം ഒരിക്കലും അവരുടെ ആചാരങ്ങൾ പാലിച്ചിരുന്നില്ല, യധാർത്ഥ തീയരായി ജീവിച്ചിരുന്നില്ല, അതിനാൽ ചെറുപ്രായത്തിൽ തന്നെ തീയർ ജാതിയിൽ നിന്ന് പുറത്താക്കപ്പെട്ടു. തിയ്യ സമുദായത്തിൽ നിന്നും ഭ്രഷ്ട്ടു കല്പിക്കപ്പെട്ടു.

അഞ്ചരക്കണ്ടി എലിമൻ്ററി സ്കൂൾ, ബ്രണ്ണൻ സ്കൂളിലും, മിഷൻ ഹൈസ്കൂളിലും പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 1884 സെപ്റ്റംബർ 19 ന് മദ്രാസ് മെഡിക്കൽ കോളേജിൽ ചേർന്നു. കോളേജ് പഠനകാലത്ത് പല നാടുകളിലേയും സാമൂഹ്യ നവോത്ഥാന മുന്നേറ്റങ്ങളെക്കുറിച്ച് വായിച്ചറിഞ്ഞ അദ്ദേഹത്തെ രാജാറാം മോഹൻറോയിയുടെ[20] ബ്രഹ്മസമാജം [21]ഏറെ ആകർഷിച്ചു.

ബ്രഹ്മസമാജത്തിൽ[22] ചേർന്നുകൊണ്ട് സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. കോളേജ് കാലം മുതൽ കൊൽക്കത്ത ബ്രഹ്മ സമാജത്തിന്റെ ജനറൽ കമ്മിറ്റിയിൽ സജീവ എക്സിക്യൂട്ടീവ് അംഗമായിരുന്നു ഡോ. ഗോപാലൻ. ഇന്ത്യയിലുടനീളമുള്ള വിവിധ സ്ഥലങ്ങളിൽ നടന്ന ബ്രഹ്മസമാജ വാർഷിക സമ്മേളനങ്ങളിൽ പ്രമുഖ നേതാക്കളായ കേശബ് ചന്ദ്ര സെൻ, ദേബേന്ദ്രനാഥ ടാഗോർ[23], ശിവനാഥ് ശാസ്ത്രി, രവീന്ദ്രനാഥ ടാഗോർ,[24] ആർ. ജി. ഭണ്ഡാർക്കർ തുടങ്ങിയവരുടെ കൂടെ പങ്കെടുത്തു. 1888 ൽ അദ്ദേഹം ബഹുമതികളോടെ മെഡിക്കൽ ബിരുദം നേടി സർക്കാർ സേവനത്തിൽ പ്രവേശിച്ചു. കുടുംബത്തിലെയും തീയ്യ സമുദായത്തിലെയും ആദ്യത്തെ ഡോക്ടർ ആയിരുന്നു ഡോക്ടർ ആയ്യത്താൻ ഗോപാലൻ. ദക്ഷിണേന്ത്യയിലുടനീളമുള്ള നിരവധി ആശുപത്രികളിൽ ഡോക്ടറായും,മെഡിക്കൽ സ്കൂൾ ലക്ചററായും ജോലി ചെയ്തു.

1894 ഡിസംബർ 30 നാണ് ഗോപാലൻ കല്ലാട്ട് കൗസല്യഅമ്മാളിനെ പൂർണമായ ബ്രഹ്മസമാജ മുറ പ്രകാരം വിവാഹം കഴിച്ചത്. ബ്രഹ്മസമാജ ആചാരങ്ങൾ അനുസരിച്ച് മദ്രാസ് ബ്രഹ്മ സമാജത്തിലെ ആദ്യത്തെ ബ്രഹ്മവിവാഹമായിരുന്നു ഇത്. സൗത്ത് ഇന്ത്യയിലെ ആദ്യത്തെ ബ്രഹ്മവിവാഹം കൂടിയാണ് ഇത്. അക്കാലത്ത് ബ്രാഹ്മനേതാവും സാമൂഹിക പരിഷ്കർത്താവുമായ രാമകൃഷ്ണ ഗോപാൽ ഭണ്ഡാർകർ ആണ് വിവാഹം നടത്തിയത്. നിരവധി ബ്രഹ്മ നേതാക്കൾ വിവാഹത്തിന് അധ്യക്ഷത വഹിച്ചു. ഡോ. ഗോപാലൻറെ പരിഷ്കരണ പ്രവർത്തനങ്ങൾക്ക് സഹായവും, പ്രചോദനവും നല്കിയ വ്യക്തിയായിരുന്നു കല്ലാട്ട് കൗസല്യഅമ്മാൾ.

സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങൾ തിരുത്തുക

ദക്ഷിണേന്ത്യയിലെ നിരവധി ആശുപത്രികളിൽ ഡോക്ടർ, ചീഫ് സർജൻ, സൂപ്രണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം, 1897 ൽ കേരളത്തിൽ തിരിച്ചെത്തുകയും കാലിക്കട്ട് ലുനാറ്റിക് അഭയകേന്ദ്രത്തിൽ (ഇപ്പോൾ കുതിരവട്ടം മാനസിക ആശുപത്രി) ഇന്ത്യക്കാരനായ ആദ്യത്തെ സൂപ്രണ്ടായി പ്രവേശിച്ചു. അതേസമയം, ജാതി-വംശീയ വിവേചനം, ദുഷ്പ്രവൃത്തികൾ, അന്ധവിശ്വാസങ്ങൾ, സാമൂഹിക അനീതികൾ എന്നിവ കേരളത്തിൽ വ്യാപകമായിരുന്നു, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ ഏറ്റവും ഉയർന്ന നിലയിലായിരുന്നു.

1893ൽ‌ കേരളത്തിൽ ആദ്യമായി ബ്രഹ്മസമജം ഏർപ്പെടുത്തി പരിഷ്കരണ ശ്രമങ്ങൾ ആരംഭിച്ചു. 1898 ജനുവരി 17 ന് കോ­ഴി­ക്കോ­ട് ബ്രഹ്മസമാജം ഏർപ്പെടുത്തികൊണ്ട് ഗോപാലൻ തന്റെ പരിഷ്കരണ പ്രത്യയശാസ്ത്രങ്ങൾ വിപുലീകരിക്കുകയും പരിഷ്കരണ പ്രവർത്തനങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. ബ്രഹ്മ സമാജ മീറ്റിംഗുകളും, പ്രാർത്ഥനകളും നടത്തുന്നതിന്, 1900 ഒക്ടോബർ 1 ന് കോ­ഴി­ക്കോ­ട്ട് പ്രത്യേക ബ്രഹ്മമന്ദിരം (ഹാൾ) പൊതുജനങ്ങൾക്കായി തുറന്നു. അന്നത്തെ സാമൂതിരി രാജാവായിരുന്ന ഹിസ് ഹൈനസ് മാനവിക്രമൻ ഏട്ടൻ തമ്പുരാൻ ആയിരുന്നു ബ്രഹ്മമന്ദിരം ഉദ്ഘാടനം ചെയ്തത്.ഇത് കോഴിക്കോട് ജയിൽ റോഡിൽ, ചിന്തവളപ്പ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. ഇന്ന് കോഴിക്കോട് ബ്രഹ്മസമാജത്തിൽ, ഡോ. അയ്യത്താൻ ഗോപാലൻ സ്മാരക സ്കൂൾ നടത്തി വരുന്നു. കേരളത്തിൽ നിലവിൽ ബ്രഹ്മസമാജത്തിനു കീഴിൽ നടത്തുന്ന ഏക വിദ്യാലയമാണ് ഇത്. ബ്രഹ്മ സമാജ ട്രസ്റ്റിന് കീഴിൽ ഈ വിദ്യാലയം കോഴിക്കോട് ഇന്നും പ്രവർത്തിച്ച് വരുന്നു. [25] ബ്രഹ്മ സമാജത്തിന്റെ ശാഖകൾ ആലത്തൂർ, തലശ്ശേരി എന്നിവിടങ്ങളിലും ആരംഭിച്ചു മറ്റൊരു ശാഖ 1924 ൽ ആലപ്പുഴയിൽ സ്ഥാപിതമായി. അനന്തരം തെക്കൻ കേരളത്തിൽ മിശ്രവിവാഹങ്ങൾക്ക് പ്രചോദനമാകുകയും, ബ്രഹ്മസമാജത്തിൽ വച്ചു ഒട്ടേറെ മിശ്രവിവാഹങ്ങൾ ഡോ. ഗോപാലന്റ നേതൃത്വത്തിൽ നടക്കുകയും, സാമൂഹിക പരിഷ്കരണങ്ങൾക്ക് വളരേ വലിയ മുന്നേറ്റം ഉണ്ടാക്കുവാനും സാധിച്ചു. തലശ്ശേരി, ആലത്തൂർ, മുതലായ കേരളത്തിലെ മറ്റു സ്ഥലങ്ങളിലും ബ്രഹ്മസമാജ ശാഖകൾ തുറക്കപ്പെടുകയും കേരളത്തിൽ മിശ്രഭോജനം, മിശ്രവിവാഹം എന്നിവ നടത്തിയും, ജാതി, മതം, വിഗ്രഹാരാധന, ജന്തുബലി, എട്ടുമാറ്റ് തുടങ്ങിയ ഒട്ടേറെ അനാചാരങ്ങൾക്കെതിരെ അദ്ദേഹം പോരാടി. കോഴിക്കോട് "തളി റോഡ്" സമരത്തിലും അദ്ദേഹം മുന്നിൽ നിന്നും പ്രവർത്തിച്ചു.

സുഗുണവർധിനിപ്രസ്ഥാനവും ഡിപ്രസ്ഡ് ക്ലാസ്സെസ് മിഷൻ സംഘടനയും തിരുത്തുക

1900 ൽ ഗോപാലൻ, ഭാര്യ കല്ലാട്ട് കൗസല്യയുമൊത്ത് "സുഗുണവർധിനിപ്രസ്ഥാനം" ത്തിന് തുടക്കം കുറിക്കുകയും സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങൾ വിപുലീകരിക്കുകയും ചെയ്തു. ഈ പ്രസ്ഥാനത്തിലൂടെ,ബാലന്മാരിലും, വിദ്യാർത്ഥികളിലും മാനവികതയുടെ മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനും, സാമൂഹിക പ്രവർത്തനങ്ങളിലേക്ക് അവരെ ആകർഷിക്കുന്നതിനും, സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, പെൺകുട്ടികൾക്കു വിദ്യാഭ്യാസം നൽകാനും പ്രവർത്തിച്ചു. 1909-ൽ ഡിപ്രസ്ഡ് ക്ലാസ്സെസ് മിഷൻ (Depressed classes mission) എന്ന സംഘടനയ്ക്കും അദ്ദേഹം തുടക്കമിട്ടു, ദളിതരുടെ വിദ്യാഭ്യാസവും, സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും, പ്രത്യേകിച്ച് കേരളത്തിലെ ഹരിജൻ (ദലിത്) സമുദായങ്ങൾക്ക് സൌജന്യ വിദ്യാഭ്യാസം നൽകാനും അദ്ദേഹം പ്രവർത്തിച്ചു. ഹരിജനങ്ങൾക്കും സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങൾക്കും വിദ്യാഭ്യാസത്തിനായി അദ്ദേഹം ലേഡി ചന്ദാവർക്കർ എലിമെന്ററി സ്കൂൾ സ്ഥാപിച്ചു.

നിരാലംബരേയും, പാർശ്വവൽക്കരിക്കപ്പെട്ടവരേയും ഉന്നമിപ്പിക്കുന്നതിനും, സ്ത്രീകളെയും നിരാലംബരായവരെയും ബോധവത്കരിക്കുന്നതിനും പുറമേ, മിശ്ര വിവാഹം, മിശ്ര ഭോജനം തുടങ്ങി നിരവധി പരിഷ്കാരങ്ങൾക്ക് കാരണമായി. വിഗ്രഹാരാധനയെ എതിർക്കുക, മിശ്ര വിവാഹം നടത്തുക, മിശ്രഭോജനം നടത്തുക, സ്ത്രീ വിദ്യാഭ്യാസം വ്യാപകമാക്കുക, സ്ത്രീ പുരുഷ സമത്വം പാലിക്കുക, അയിത്തവും, ജാതി വ്യത്യാസവും നിർമാർജ്ജനം ചെയ്യുക, കൂട്ട പ്രാർത്ഥനകളും കൂട്ടായ്മ സംവാദങ്ങളും നടത്തുക തുടങ്ങിയ ബ്രഹ്മസമാജ പരിപാടികൾ അവർ ഏറ്റെടുത്തു.

ബ്രഹ്മസമാജ പ്രാർത്ഥനകൾക്കാവശ്യമായ കീർത്തനങ്ങൾ രചിച്ചിരുന്നത് അയ്യത്താൻ ഗോപാലൻതന്നെയായിരുന്നു. അദ്ദേഹത്തിന്റെ മുൻ കൈയ്യിൽ നിരവധി മിശ്ര വിവാഹങ്ങളും നടത്തി. ബ്രഹ്മ സമാജത്തിന്റെ ബൈബിൾ എന്നറിയപ്പെട്ടിരുന്ന ദേവേന്ദ്ര നാഥ ടാഗോറിന്റെ ബ്രഹ്മധർമ്മ എന്ന കൃതിയുടെ മലയാള പരിഭാഷ നിർവഹിച്ചു. ഒട്ടേറേ ലഘു ലേഖകളും, നാടകങ്ങളും സമൂഹ പരിഷ്കണങ്ങൾക്കു വേണ്ടി രചിച്ചു

മലബാറിൽ സുഗുവർധനിയുടെയും,ഡിപ്രസ്ഡ് ക്ലാസ്സെസ് മിഷന്റെയും ബ്രഹ്മോസമാജിന്റെയും സ്വാധീനം തിരുത്തുക

സുഗുണവർധിനിപ്രസ്ഥാനവും ബ്രഹ്മ സമാജവും പരിഷ്കരണത്തോട് കൂടുതൽ മതേതര സമീപനത്തോടെ പ്രവർത്തിച്ച ആളുകളായിരുന്നു.

എല്ലാ ജാതി തിന്മകൾക്കും എതിരായിരുന്ന അദ്ദേഹം മരണം വരെ ഒരു യഥാർത്ഥ "ബ്രഹ്മോ" ആയി ജീവിച്ചു, മറ്റേതെങ്കിലും പരിഷ്കരണ പ്രസ്ഥാനങ്ങളെയോ ഏതെങ്കിലും ജാതി പ്രസ്ഥാനങ്ങളെയോ അദ്ദേഹം പ്രവർത്തിക്കുകയോ എതിർക്കുകയോ ചെയ്തില്ല, പകരം എല്ലാ സാമൂഹിക തിന്മകളിൽ നിന്നും സമൂഹത്തെ പുനരുജ്ജീവിപ്പിക്കാൻ ഒരു സ്വതന്ത്ര മനുഷ്യനായി പ്രവർത്തിച്ചു. അദ്ദേഹം ജനിച്ച ജാതിയുടെ പേര് കാത്തുസൂക്ഷിക്കുകയോ, അവരുടെ ഉന്നമനത്തിനായി ഒരിക്കലും സംസാരിക്കുകയും ചെയ്തില്ല. തന്റെ മക്കളെയും ,പേരക്കുട്ടികളേയും, എല്ലാ അനുയായികളെയും ഒരു നല്ല മനുഷ്യനായി വളർത്തി, ഒരു പ്രത്യേക ജാതി, മതം, മതങ്ങളുടെ കീഴിൽ ജീവിക്കാതിരിക്കാതെയും അദ്ദേഹം അവരെ വളർത്തി. ഈ കാരണത്താലാണ് അദ്ദേഹം അവരുടെ പേര് "ബ്രഹ്മോ" എന്ന് നിലനിർത്തിയിരുന്നത്, ഇന്നും അദ്ദേഹത്തിന്റെ മക്കളും, പേരക്കുട്ടികളും, കുടുംബവും, അനുയായികളും ജാതിപ്പേര് വെക്കാതെ ജാതികൾക്ക് അതീതമായി നിലകൊള്ളുന്നു.

അദ്ദേഹത്തിൻെറ മക്കളെല്ലാവരും മിശ്ര വിവാഹിതരാണ് . ബ്രഹ്മസമാജ അനുഷ്ഠാനങ്ങൾക്കനുസരിച്ചാണ് എല്ലാവരും വിവാഹിതരായത്. ഇന്നും അദ്ദേഹത്തിന്റെ മക്കളും കൊച്ചുമക്കളും കുടുംബവും അനുയായികളും ജാതി നാമങ്ങളില്ലാതെ ജാതിയില്ലാത്തവരായി തുടരുന്നു.

ബ്രഹ്മസമാജത്തിന്റെ വാർഷിക പൊതുയോഗത്തിൽ രവീന്ദ്രനാഥ ടാഗോർ ഡോ. ആയ്യത്താൻ ഗോപാലനെ "കേരളത്തിന്റെ രാജാറാം മോഹൻ റോയ്" എന്ന് വിശേഷിപ്പിച്ചിരുന്നു.

അദ്ദേഹത്തിന്റെ സാമൂഹ്യപരിഷ്കരണ പ്രവർത്തനങ്ങളെ മുൻ നിറുത്തി 1917 ൽ ബ്രിട്ടീഷ് സർക്കാർ 'റാവു സാഹിബ്[26] ' പട്ടം നൽകി ആദരിച്ചു.

1948 മെയ് 2 ന് അദ്ദേഹം അന്തരിച്ചു.

കൃതികൾ തിരുത്തുക

മഹർഷി ദേവേന്ദ്രനാഥ ടാഗോർ ബംഗാളിയിൽ എഴുതിയ ബ്രഹ്മോസമാജത്തിന്റെ ബൈബിൾ എന്നറിയപ്പെടുന്ന "ബ്രഹ്മധർമ്മം" എന്ന കൃതി സംസ്കൃതത്തിൽ നിന്നും ഡോക്ടർ ഗോപാലൻ 1904-ൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. ബ്രഹ്മസമാജ പ്രാർത്ഥനാ യോഗങ്ങളിൽ ആലപിക്കേണ്ട നിരവധി ഗാനങ്ങളും, കീർത്തനങ്ങളും എഴുതി. നാടകം, പൊതു അവബോധം, ലഘു ലേഖരചനകൾ എന്നിവയിലൂടെ അദ്ദേഹം തന്റെ പരിഷ്കരണ പ്രത്യയശാസ്ത്രങ്ങൾ പ്രചരിപ്പിച്ചു. സാരഞ്ജിനിപരിണയം,(1901)(സംഗീത നാടകം) സുശീലാദുഃഖം(1903) (സംഗീത നാടകം), പ്ലേഗ് ഫാർസ് (നാടകം)തുടങ്ങിയ അദ്ദേഹത്തിന്റെ പ്രശസ്ത നാടകങ്ങൾ നിരവധി വർഷങ്ങൾ കേരളത്തിലുടനീളം കോട്ടക്കൽ പി.എസ്. വാരിയർ നാടക സംഘം വേദികളിൽ അവതരിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ മറ്റ് സാഹിത്യ സംഭാവനകൾ ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു:

  • രാഗമാലിക (1894) ആദ്യ കൃതി.
  • 'ബ്രഹ്മധർമ്മ' എന്ന കൃതിയുടെ മലയാള പരിഭാഷ
  • സാരഞ്ജിനിപരിണയം (സംഗീത നാടകം)
  • സുശീലാദുഃഖം (സംഗീത നാടകം)
  • പ്ലേഗ് ഫാർസ് (നാടകം)
  • ഗാനമാലിക
  • ഗൃഹധർമ്മ ഗീതാമൃതം
  • കീർത്തനരത്നമാല
  • ബ്രഹ്മമതം
  • റാംമോഹൻറോയ് (ഹരികഥ)
  • മതെെക്യം
  • മതവും ഗുരുവും
  • മാധവൻ
  • ആരാധനയുടെ രണ്ടു പടികൾ
  • ബ്രഹ്മ മതവും ഇതര മതങ്ങളും
  • ജാതി
  • യേശു ദൈവമായിരുന്നുവോ!
  • വിവാഹഗീതങ്ങൾ
  • ബ്രിട്ടീഷ് ഭരണ മാഹാത്മ്യം
  • ജയ് ബ്രിട്ടാനിയ
  • എൻ്റേ അമ്മ(അമ്മ കല്ലാട്ട് ചിരുത്തമ്മാളിന്റെ ഓർമകുറിപ്പ്‌)

അയ്യത്താൻ ഗോപാലനെ കുറിച്ചുള്ള പുസ്തകങ്ങൾ തിരുത്തുക

  • അയ്യത്താൻ ഗോപാലനെ കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ ആധികാരിക ജീവചരിത്രവും, ഓർമ്മകുറിപ്പുമായ "അപ്പൻ ഒരു ഓർമ്മപ്പുസ്തകം" എന്ന ഗ്രന്ഥം രചിച്ചത് ആയ്യത്താൻ ആലോക്.
  • അയ്യത്താൻ ഗോപാലനെ കുറിച്ചുള്ള ജീവചരിത്രം "ദർസർ, ദി അന്റോൾഡ്‌ സ്റ്റോറി ഓഫ് ആൻ അൺസങ് ഹീറോ" (ഇംഗ്ലീഷ്), എഴുതിയത് അയ്യത്താൻ അലോക്.

നേതാക്കൾ (കേരള നവോത്ഥാന പ്രസ്ഥാനം) തിരുത്തുക

ഗ്രന്ഥസൂചിക തിരുത്തുക

  • അപ്പൻ "ഒരു ഓർമ്മപ്പുസ്തകം" ആയ്യത്താൻ ഗോപാലനെ കുറിച്ചുള്ള ആദ്യത്തെ ആധികാരിക ജീവചരിത്രം(2021) എഴുതിയത് അയ്യത്താൻ അലോക്.
  • ഡോ.അയ്യത്താൻ ഗോപാലൻ മലയാളം മെമ്മോയിർ (2013) എഡിറ്റ് ചെയ്തത് വി.ആർ.ഗോവിന്ദാനുണ്ണി, കോഴിക്കോട് മാത്രഭൂമി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചത്
  • പ്രൊഫ. ശ്രീധര മേനോൻ .എ. (1967). കേരള ചരിത്രത്തിന്റെ ഒരു സർവേ. കോട്ടയം: സാഹിത്യപ്രവർത്ത കോ-ഓപ്പറേറ്റീവ് സൊസൈറ്റി [സെയിൽസ് ഡിപ്പാർട്ട്മെന്റ്]; ദേശീയ പുസ്തക സ്റ്റാൾ.
  • പ്രൊഫ.ശ്രീധര മേനോൻ .എ. (1987) കേരള ചരിത്രവും അതിന്റെ നിർമ്മാതാക്കളും, കോട്ടയം; ദേശീയ പുസ്തക സ്റ്റാൾ
  • കുറുപ്, കെ. കെ. എൻ. (1988), മോഡേൺ കേരളം: സ്റ്റഡീസ് ഇൻ സോഷ്യൽ ആന്റ് അഗ്രേറിയൻ റിലേഷൻസ്, മിത്തൽ പബ്ലിക്കേഷൻസ്, ഐ എസ് ബി എൻ 9788170990949
  • കുറുപ് (1988), പി. 94
  • കുറുപ്, കെ. കെ. എൻ. (സെപ്റ്റംബർ 1988). "കർഷകരും കേരളത്തിലെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളും". സോഷ്യൽ സയന്റിസ്റ്റ്. 16 (9): 35–45. doi: 10.2307 / 3517171. JSTOR 3517171.
  • കെ. ഭീമൻ നായർ ,അസത്യത്തിൽ നിന്ന് സത്യത്തിലെക്കു എഴുതിയ ബ്രഹ്മാനന്ദ ശിവയോഗിയുടെ ജീവചരിത്രം (ഇപ്പോൾ തന്നെ)
  • എ കെ നായർ എഴുതിയ ബ്രഹ്മാനന്ദ സ്വാമി ശിവയോഗിയുടെ ജീവചരിത്രം
  • പവനയുടെ ബ്രാഹ്മണന്ദ സ്വാമി ശിവയോഗി
  • ജേണൽ ഓഫ് ഇന്ത്യൻ ഹിസ്റ്ററി, യൂണിവേഴ്സിറ്റി ഓഫ് കേരളം പ്രസ്സ്, 2001 p270

അവലംബം തിരുത്തുക

  1. മുഖപരിചയം (1959). ഗോവിന്ദൻ എ.സി. പ്രസിദ്ധീകരിച്ചത് കെ.ആർ.ബ്രദേഴ്‌സ്, കോഴിക്കോട്. 1959. pp. പി. 155 പി. 156 പി. 157 പി. 158 പി. 159.
  2. ഡോ.അയ്യത്താൻ ഗോപാലൻ മലയാളം മെമ്മോയിർ (2013) എഡിറ്റ് ചെയ്തത് വി.ആർ.ഗോവിന്ദാനുണ്ണി,. കോഴിക്കോട്: കോഴിക്കോട് മാത്രഭൂമി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചത്. 2013. ISBN ISBN: 9788182656789. {{cite book}}: Check |isbn= value: invalid character (help)
  3. Killingley, Dermot (27 June 2019), "Rammohun Roy and the Bengal Renaissance", The Oxford History of Hinduism: Modern Hinduism, Oxford University Press, pp. 36–53,. The Oxford History of Hinduism: Modern Hinduism, Oxford University Press, pp. 36–53,. ISBN ISBN 9780198790839. {{cite book}}: Check |isbn= value: invalid character (help)CS1 maint: extra punctuation (link)
  4. Bose, Ram Chandra. (1884). Brahmoism; or, History of reformed Hinduism from its origin in 1830,. Funk & Wagnalls. Funk & Wagnalls. 1884. ISBN OCLC 1032604831. {{cite book}}: Check |isbn= value: invalid character (help)
  5. "രാജാറാംമോഹൻറോയ്".
  6. "റാം മോഹൻറോയ്".
  7. "ബ്രഹ്മസമാജം".
  8. "ബ്രഹ്മസമാജ്".
  9. പി. ഗോവിന്ദപിള്ള (2010). കേരള നവോത്ഥാനം യുഗസന്തതികൾ യുഗശിൽപ്പികൾ. ചിന്ത. pp. 57–62. ISBN 81-262-0232-7. ചിന്ത. pp. 57–62. 2010. ISBN ISBN 81-262-0232-7.. {{cite book}}: Check |isbn= value: invalid character (help)
  10. കേരള ചരിത്രത്തിന്റെ ഒരു സർവേ. പ്രൊഫ. ശ്രീധര മേനോൻ .എ. (1967)കോട്ടയം: സാഹിത്യപ്രവർത്ത കോ-ഓപ്പറേറ്റീവ് സൊസൈറ്റി [സെയിൽസ് ഡിപ്പാർട്ട്മെന്റ്]; ദേശീയ പുസ്തക സ്റ്റാൾ. കോട്ടയം: സാഹിത്യപ്രവർത്ത കോ-ഓപ്പറേറ്റീവ് സൊസൈറ്റി: കോട്ടയം: സാഹിത്യപ്രവർത്ത കോ-ഓപ്പറേറ്റീവ് സൊസൈറ്റി [സെയിൽസ് ഡിപ്പാർട്ട്മെന്റ്]; ദേശീയ പുസ്തക സ്റ്റാൾ. 1967.
  11. പ്രൊഫ.ശ്രീധര മേനോൻ .എ. (1987) കേരള ചരിത്രവും അതിന്റെ നിർമ്മാതാക്കളും, കോട്ടയം; ദേശീയ പുസ്തക സ്റ്റാൾ. പ്രൊഫ.ശ്രീധര മേനോൻ .എ. (1987)കോട്ടയം; ദേശീയ പുസ്തക സ്റ്റാൾ. 1987.
  12. ജേണൽ ഓഫ് ഇന്ത്യൻ ഹിസ്റ്ററി, യൂണിവേഴ്സിറ്റി ഓഫ് കേരളം പ്രസ്സ്, 2001 p270. 2001. pp. p270. {{cite book}}: |pages= has extra text (help)
  13. കേരള ചരിത്രത്തിന്റെ ഒരു സർവേ. പ്രൊഫ. ശ്രീധര മേനോൻ .എ. (1967).കോട്ടയം: സാഹിത്യപ്രവർത്ത കോ-ഓപ്പറേറ്റീവ് സൊസൈറ്റി [സെയിൽസ് ഡിപ്പാർട്ട്മെന്റ്]; ദേശീയ പുസ്തക സ്റ്റാൾ. കോട്ടയം: സാഹിത്യപ്രവർത്ത കോ-ഓപ്പറേറ്റീവ് സൊസൈറ്റി: കോട്ടയം: സാഹിത്യപ്രവർത്ത കോ-ഓപ്പറേറ്റീവ് സൊസൈറ്റി [സെയിൽസ് ഡിപ്പാർട്ട്മെന്റ്]; ദേശീയ പുസ്തക സ്റ്റാൾ. 1967.
  14. കേരള ചരിത്രവും അതിന്റെ നിർമ്മാതാക്കളും,പ്രൊഫ.ശ്രീധര മേനോൻ .എ. (1987). കോട്ടയം; ദേശീയ പുസ്തക സ്റ്റാൾ. 1987.
  15. "Vaghbhatananda wiki".
  16. "Vaghbhatanandaguru". Archived from the original on 2020-07-26.
  17. {{cite news}}: Empty citation (help)
  18. Modern Kerala, Studies in social and agrarian relations (1988). Modern Kerala:Studies in social and agrarian relation by K.K.N.Kurup. mittal publications 1988: K.K.N.Kurup. 1988. pp. p. 86. {{cite book}}: |pages= has extra text (help)
  19. Modern Kerala, Studies in social and agrarian relations (1988). Modern Kerala:Studies in social and agrarian relation by K.K.N.Kurup. . mittal publications ,1988: K.K.N.Kurup. 1988. pp. p. 86. {{cite book}}: |pages= has extra text (help)
  20. Rammohun Roy, Raja, 1772?-1833. (1996). Sati, a writeup of Raja Ram Mohan Roy about burning of widows alive. B.R. Pub. Corp. 1996. ISBN ISBN 8170188989. OCLC 38110572.. {{cite book}}: Check |isbn= value: invalid character (help)
  21. Bose, Ram Chandra. (1884). Brahmoism; or, History of reformed Hinduism from its origin in 1830,. Funk & Wagnalls. 1884.
  22. Bose, Ram Chandra. (1884). Brahmoism; or, History of reformed Hinduism from its origin in 1830,. Funk & Wagnalls. 1884. ISBN OCLC 1032604831.. {{cite book}}: Check |isbn= value: invalid character (help)
  23. Hatcher, Brian A. (1 January 2008), "Debendranath Tagore and the Tattvabodhinī Sabhā", Bourgeouis Hinduism, or Faith of the Modern Vedantists,. Oxford University Press, pp. 33–48,. ISBN ISBN 9780195326086. {{cite book}}: Check |isbn= value: invalid character (help)CS1 maint: extra punctuation (link)
  24. "Rabindranath Tagore: His Life and Thought", The Philosophy of Rabindranath Tagore,. Routledge, 24 February 2016, pp. 1–17,. ISBN ISBN 9781315554709. {{cite book}}: Check |isbn= value: invalid character (help)CS1 maint: extra punctuation (link)
  25. "ayathan school under the patronage of brahmosamaj".
  26. "Raosahib awards".
"https://ml.wikipedia.org/w/index.php?title=അയ്യത്താൻ_ഗോപാലൻ&oldid=3979308" എന്ന താളിൽനിന്ന് ശേഖരിച്ചത്