സ്വാതന്ത്ര്യസമര സേനാനിയും മലയാള സാഹിത്യ നിരൂപകനും പത്രാധിപരും സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായിരുന്നു പ്രൊഫസ്സർ തായാട്ട് ശങ്കരൻ (1924 ഓഗസ്റ്റ് 5 - 1985 മാർച്ച് 23). 1968-ൽ നിരൂപണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

തായാട്ട് ശങ്കരൻ
Sankaran Thayat.jpg
തായാട്ട് ശങ്കരൻ
ജനനം1924 ഓഗസ്റ്റ് 5
പന്ന്യന്നൂർ
മരണം1985 മാർച്ച് 23
ബോംബെ
ദേശീയത ഇന്ത്യ
തൊഴിൽഅദ്ധ്യാപകൻ
അറിയപ്പെടുന്നത്സ്വാതന്ത്ര്യ സമരേ സേനാനി, ഗദ്യ സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനും, ദേശാഭിമാനി വാരിക പത്രാധിവർ

ജീവിതരേഖതിരുത്തുക

തലശ്ശേരിയിൽ പന്ന്യന്നൂരിൽ തായാട്ട് വീട്ടിൽ ജനിച്ചു. അച്ഛൻ വെള്ളുവ ചന്തു നമ്പ്യാർ,അമ്മ ലക്ഷ്മി അമ്മ കുന്നുമ്മൽ സ്കൂൾ, കതിരൂർ ഹൈസ്കൂൾ, തലശ്ശേരി ബ്രണ്ണൻ എന്നിവടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സ്കൂളിലും കോളേജിലും അദ്ധ്യാപകനായി. കോൺഗ്രസ്സിലും പിന്നീട് പ്രജാപാർട്ടി, പി.എസ്.പി എന്നിവയിൽ പ്രവർത്തിച്ചു. പിന്നീട് ഇടതു പക്ഷ ചിന്താഗതിക്കാരനായി. വിപ്ലവം പത്രത്തിന്റെ ആദ്യ പത്രാധിപരായിരുന്നു. പിന്നീട് ദേശാഭിമാനി വാരികയുടെ പത്രാധിപരായി.1974 ൽ കേരള ഗ്രന്ഥശാലാ സംഘത്തിന്റെ പ്രസിഡന്റായി. പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ നേതാവായിരുന്നു. 23 മാർച്ച് 1985 ന് അന്തരിച്ചു.[1]

കൃതികൾതിരുത്തുക

ലേഖന സമാഹാരങ്ങൾതിരുത്തുക

 • പുതിയ പരിപ്രേക്ഷ്യം
 • അനാച്ഛാദനം
 • അന്തർദ്ദർശനം
 • സീതയും നിരൂപകന്മാരും
 • സാഹിത്യദീപ്തി
 • ചിന്താസൗരഭം
 • ദുരവസ്ഥ -ഒരു പഠനം
 • ആശാൻ - നവോത്ഥാനത്തിന്റെ കവി
 • വള്ളത്തോൾ -നവയുഗത്തിന്റെ കവി
 • ജയപ്രകാശ് നാരായണൻ
 • പാർലമെന്ററി ജനാധിപത്യം
 • പിറവിയും വളർച്ചയും
 • ഭാരതീയ നവോത്ഥാനത്തിന്റെ രൂപരേഖ
 • ഇന്ത്യൻ വിദ്യാഭ്യാസം നൂറ്റാണ്ടുകളിലൂടെ
 • മാനസികമായ അടിമത്തം

പുരസ്കാരങ്ങൾതിരുത്തുക

 • കേരള സാഹിത്യ അക്കാദമി പുരസ്‌കാരം

അവലംബംതിരുത്തുക

 1. http://www.keralasahityaakademi.org/sp/Writers/Profiles/THAYATSANKARAN/Html/ThayatSankaranPage.htm
"https://ml.wikipedia.org/w/index.php?title=തായാട്ട്_ശങ്കരൻ&oldid=3762417" എന്ന താളിൽനിന്ന് ശേഖരിച്ചത്