എം.കെ. സാനു
മലയാളത്തിലെ പ്രശസ്ത സാഹിത്യ വിമർശകനാണ് പ്രൊഫ. എം.കെ. സാനു. അദ്ധ്യാപകൻ, വാഗ്മി, എഴുത്തുകാരൻ, ചിന്തകൻ എന്നീ നിലകളിലും പ്രശസ്തനാണിദ്ദേഹം.
www.sanumash.com
ജീവിതരേഖ
തിരുത്തുക1928 ഒക്ടോബർ 27നു ആലപ്പുഴയിലെ തുമ്പോളിയിൽ ജനിച്ചു. അതീവ സമ്പന്നമായ കൂട്ടുകുടുംബത്തിൽ ജനിച്ച എം.കെ. സാനു, അകാലത്തിൽ അച്ഛൻ മരിച്ചതോടെ ദാരിദ്ര്യത്തിന്റെയും നിസ്സഹായതയുടെയും നിഴലിലായി. അതിന്റെ കയ്പുനീർ കുടിച്ചാണ് യൗവനം പിന്നിട്ട് സാഹിത്യ സാസ്കാരിക മണ്ഡലത്തിൽ നിറഞ്ഞത്. [1]നാലു വർഷത്തോളം സ്കൂളദ്ധ്യാപകൻ. പിന്നീട് വിവിധ ഗവണ്മെന്റ് കോളേജുകളിൽ അദ്ധ്യാപകവൃത്തിയിലേർപ്പെട്ടു. 1958ൽ അഞ്ചു ശാസ്ത്ര നായകന്മാർ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ൽ വിമർശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി. 1983ൽ അദ്ധ്യാപനത്തിൽ നിന്ന് വിരമിച്ചു. സ്ഥാപകാധ്യക്ഷനായിരുന്ന മഹാകവി വൈലോപ്പിള്ളിയെ തുടർന്ന് 1986ൽ പുരോഗമന സാഹിത്യസംഘം പ്രസിഡണ്ടായി. കോൺഗ്രസ് നേതാവ് എ എൽ ജേക്കബിനെ പരാജയപ്പെടുത്തി 1987ൽ എറണാകുളം നിയമസഭാ മണ്ഡലത്തിൽ നിന്നും ഇടതുപക്ഷ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു.
വിമർശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നാല്പതോളം കൃതികളുടെ കർത്താവാണ് എം.കെ. സാനു. കർമഗതി എന്നാണ് ആത്മകഥയുടെ പേര്.
കൃതികൾ
തിരുത്തുക- പ്രഭാതദർശനം
- സഹൊദരൻ കെ അയ്യപ്പൻ [2]
- മലയാള സാഹിത്യ നായകന്മാർ - കുമാരനാശാൻ
- ഇവർ ലോകത്തെ സ്നേഹിച്ചവർ
- എം. ഗോവിന്ദൻ
- അശാന്തിയിൽ നിന്ന് ശാന്തിയിലേക്ക് - ആശാൻ പഠനത്തിന് ഒരു മുഖവുര
- മൃത്യുഞ്ജയം കാവ്യജീവിതം
- ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം (ജീവചരിത്രം)
- യുക്തിവാദി എം.സി. ജോസഫ് (ജീവചരിത്രം)
- ബഷീർ: ഏകാന്തവീഥിയിലെ അവധൂതൻ (ജീവചരിത്രം)
- അസ്തമിക്കാത്ത വെളിച്ചം (ആൽബർട്ട് ഷ്വൈറ്റ്സറുടെ ജീവചരിത്രം)
- ഉറങ്ങാത്ത മനീഷി (പി.കെ. ബാലകൃഷ്ണന്റെ ജീവചരിത്രം)[3]
- കുമാരനാശാൻ്റെ നളിനി - വിശുദ്ധാനുരാഗത്തിൽ തെളിയുന്ന ദിവ്യദീപ്തി
- മോഹൻലാൽ - അഭിനയ കലയിലെ ഇതിഹാസം
പുരസ്കാരങ്ങൾ
തിരുത്തുക- കേരള സാഹിത്യ അക്കാദമി പുരസ്കാരം(1985) - അവധാരണം[4]
- വയലാർ അവാർഡ്(1992) - ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം [5]
- കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനക്കുള്ള പുരസ്കാരം(2002) [6]
- പത്മപ്രഭാ പുരസ്കാരം(2011)[7]
- എൻ.കെ. ശേഖർ പുരസ്കാരം(2011)[8]
- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം(2011) - ബഷീർ: ഏകാന്തവീഥിയിലെ അവധൂതൻ[9][10][11]
- കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസ്കാരം - 2010[12]
- എഴുത്തച്ഛൻ പുരസ്കാരം (2013)[13]
വിമർശനം
തിരുത്തുകഹിന്ദുവർഗീയതയെ താലോലിക്കുന്നതാണ് എം.കെ സാനുവിനെ പോലുള്ളവരുടെ നിലപാടുകൾ എന്ന വിമർശനം സാഹിത്യകാരനായ സക്കറിയ ഉൾപ്പെടെയുള്ളവർ ഉയർത്തിയിട്ടുണ്ട്. എത്രയോ കാലമായി ഹിന്ദുവർഗീയതാവേദികളിലെ സ്ഥിരം അതിഥിയായ എം.കെ സാനു ഇപ്പോഴും ഇടതുപക്ഷക്കാരനായാണ് അറിയപ്പെടുന്നത് എന്നും സക്കറിയ എഴുതുന്നു.[14]
അവലംബം
തിരുത്തുക- ↑ https://keralakaumudi.com/news/news.php?id=671753&u=m-k-sanu-671753
- ↑ പ്രശസ്തരായ സാഹിത്യകാരന്മാർ ( ഡോ.കെ.രവീന്ദ്രൻ നായർ)
- ↑ "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 679. 2011 ഫെബ്രുവരി 28. Retrieved 2013 മാർച്ച് 11.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ കേരള സാഹിത്യ അക്കാദമി പുരസ്കാരം- നിരൂപണം, പഠനം
- ↑ "Vayalar Ramavarma Award". Archived from the original on 2007-05-24. Retrieved 2011-12-21.
- ↑ കേരള സാഹിത്യ അക്കാദമി പുരസ്കാരം- സമഗ്രസംഭാവനക്കുള്ളത്
- ↑ "M K Sanu chosen for Padmaprabha Award". Times of India. Retrieved 21 ഡിസംബർ 2011.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "N C Sekhar Award for M K Sanu". TImes of India. Retrieved 21 ഡിസംബർ 2011.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് എം.കെ.സാനുവിന്". മാതൃഭൂമി. Archived from the original on 2011-12-21. Retrieved 21 ഡിസംബർ 2011.
- ↑ എം.കെ. സാനുവിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം[പ്രവർത്തിക്കാത്ത കണ്ണി]
- ↑ ദേശാഭിമാനി വാർത്ത[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് - ബാലസാഹിത്യ അവാർഡുകൾ 2012 പ്രഖ്യാപിച്ചു". കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്. Archived from the original on 2013-08-30. Retrieved 2013 ഓഗസ്റ്റ് 30.
{{cite news}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link) - ↑ "സാനുമാസ്റ്റർക്ക് എഴുത്തച്ഛൻ പുരസ്‌കാരം". മാതൃഭൂമി. 2013 നവംബർ 1. Archived from the original on 2015-03-24. Retrieved 2013 നവംബർ 1.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "മോഡിയുടെ ശിവഗിരി കൈയേറ്റവും കേരള അരങ്ങേറ്റവും"--സക്കറിയ-മാധ്യമം ആഴ്ചപ്പതിപ്പ് 2013 മെയ് 20 പുസ്തകം 16, പുറം 9-10