കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2003

(കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2003 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മികച്ച ചിത്രത്തിനുള്ള 2003-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം രാജീവ്‌ വിജയരാഘവൻ സംവിധാനം ചെയ്ത മാർഗം കരസ്ഥമാക്കി. എന്റെ വീട് അപ്പൂൻറേം സംവിധാനം ചെയ്ത സിബി മലയിൽ മികച്ച സംവിധായകനുള്ള പുരസ്കാരവും നെടുമുടി വേണു മികച്ച നടനുള്ള പുരസ്കാരവും, മീര ജാസ്മിൻ മികച്ച നടിക്കുള്ള പുരസ്കാരവും നേടി.[1]

മികച്ച സംവിധായകൻ സിബി മലയിൽ
മികച്ച നടൻ നെടുമുടി വേണു

ചലച്ചിത്രത്തിനു ലഭിച്ച പുരസ്കാരങ്ങൾ തിരുത്തുക

 
മികച്ച നടി മീര ജാസ്മിൻ
പുരസ്കാരം ചലച്ചിത്രം സംവിധായകൻ
മികച്ച ചിത്രം മാർഗം രാജീവ്‌ വിജയരാഘവൻ
മികച്ച രണ്ടാമത്തെ ചിത്രം പാഠം ഒന്ന് ഒരു വിലാപം ടി.വി. ചന്ദ്രൻ
മികച്ച ജനപ്രിയ ചിത്രം എന്റെ വീട് അപ്പൂൻറേം സിബി മലയിൽ

വ്യക്തിഗത പുരസ്കാരങ്ങൾ തിരുത്തുക

പുരസ്കാരം ലഭിച്ച വ്യക്തി ചലച്ചിത്രം/ഗ്രന്ഥം/ലേഖനം
മികച്ച സം‌വിധായകൻ സിബി മലയിൽ എൻറെ വീട്, അപ്പൂന്റേം
മികച്ച നടൻ നെടുമുടി വേണു മാർഗം
മികച്ച നടി മീര ജാസ്മിൻ പാഠം ഒന്ന് ഒരു വിലാപം, കസ്തൂരി മാൻ
മികച്ച രണ്ടാമത്തെ നടൻ സിദ്ദിക്ക് സസ്നേഹം സുമിത്ര, ചൂണ്ട
മികച്ച രണ്ടാമത്തെ നടി റോസലിൻ പാഠം ഒന്ന് ഒരു വിലാപം
മികച്ച തിരക്കഥാകൃത്ത് രാജീവ്‌ വിജയരാഘവൻ, എസ്.പി. രമേഷ് മാർഗം
മികച്ച കഥാകൃത്ത് ആര്യാടൻ ഷൗക്കത്ത് പാഠം ഒന്ന് ഒരു വിലാപം
മികച്ച ബാലതാരം കാളിദാസൻ എൻറെ വീട്, അപ്പൂന്റേം
മികച്ച സംഗീതസം‌വിധായകൻ എം. ജയചന്ദ്രൻ ഗൌരീശങ്കരം - കണ്ണിൽ കണ്ണിൽ
മികച്ച ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി ഗൌരീശങ്കരം - ഉറങ്ങാതെ രാവുറങ്ങീ
മികച്ച ഗായകൻ പി. ജയചന്ദ്രൻ തിളക്കം - നീയൊരു പുഴയായ്‌
മികച്ച ഗായിക ഗായത്രി സസ്നേഹം സുമിത്ര - എന്തേ നീ കണ്ണാ
മികച്ച പശ്ചാത്തലസംഗീതം ഐസക് തോമസ് കൊട്ടുകാപ്പള്ളി മാർഗം
മികച്ച ഛായാഗ്രാഹകൻ വേണു മാർഗം
മികച്ച ഡബ്ബിങ്‌ ആർട്ടിസ്‌റ്റ്‌ ചോറ്റാനിക്കര ബേബി ഗൌരീശങ്കരം
മികച്ച വസ്‌ത്രാലങ്കാരം മനോജ്‌ ആലപ്പുഴ സി.ഐ.ഡി. മൂസ
മികച്ച മേക്കപ്പ്‌ സലിം കടക്കൽ, സജി കാട്ടാക്കട ഗൌരീശങ്കരം
മികച്ച പ്രോസസിങ്ങ് സ്റ്റുഡിയോ ജെമിനി കളർ ലാബ് മുല്ലവള്ളിയും തേന്മാവും
മികച്ച ശബ്ദലേഖനം എൻ. ഹരികുമാർ മാർഗം
മികച്ച കലാസംവിധാനം ബാവ മുല്ലവള്ളിയും തേന്മാവും, സി.ഐ.ഡി. മൂസ
മികച്ച ചിത്രസംയോജനം രഞ്ജൻ അബ്രഹാം സി.ഐ.ഡി. മൂസ
സ്പെഷൽ ജൂറി പരാമർശം പി. ശ്രീകുമാർ, മീര കൃഷ്ണ, ബോബി-സഞ്ജയ് പാഠം ഒന്ന് ഒരു വിലാപം, മാർഗം, ഗുദ[അവലംബം ആവശ്യമാണ്]

അവലംബം തിരുത്തുക

  1. "STATE FILM AWARDS 1969 - 2011". kerala.gov.in. Archived from the original on 2015-07-07. Retrieved 2013 മെയ്‌ 6. {{cite web}}: Check date values in: |accessdate= (help)