ഗായത്രി അശോകൻ

(ഗായത്രി (ഗായിക) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളചലച്ചിത്രനടിയും ശ്രദ്ധേയയായ പിന്നണിഗായികയുമാണ് ഗായത്രി അശോകൻ. ശ്രീധരന്റെ ഒന്നാം തിരുമുറിവ് (1987) എന്ന ചിത്രത്തിലൂടെ ചലച്ചിത്ര അഭിനേതാവായി തുടക്കം കുറിച്ച ഗായത്രി അരയന്നങ്ങളുടെ വീട് എന്ന ചലച്ചിത്രത്തിലെ "ദീന ദയാലോ രാമാ" എന്ന ഗാനത്തിലൂടെയാണ് ചലച്ചിത്രപിന്നണിഗാനരംഗത്തെത്തിയത്.[1] രവീന്ദ്രനായിരുന്നു ഈ ചിത്രത്തിന്റെ സംഗീതസംവിധായകൻ. ഇളയരാജ സംഗീതസംവിധാനം നിർവ്വഹിച്ച കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലെ "ഘനശ്യാമ" എന്നു തുടങ്ങുന്ന ഗാനമായിരുന്നു ഗായത്രിയുടെ രണ്ടാമത്തെ ഗാനം. പിന്നീട് രമേഷ് നാരായൺ, വിദ്യാസാഗർ, ഔസേപ്പച്ചൻ, ജോൺസൺ തുടങ്ങിയവരുടെ സംഗീതസംവിധാനത്തിലുള്ള ഗാനങ്ങളും ഗായത്രി ആലപിച്ചിട്ടുണ്ട്.

ഗായത്രി അശോകൻ

കേരള രാജ്യാന്ത്ര ചലച്ചിത്രോത്സവവേദിയിൽ ഗായത്രി അശോകൻ പാടുന്നു.
രാജ്യംകേരളം,ഇന്ത്യ
സംഗീത വിഭാഗംപിന്നണിഗാനം,കർണാടക സംഗീതം,ഹിന്ദുസ്ഥാനി സംഗീതം,ഭജൻ
വെബ് സൈറ്റ്http://www.gayatriasokan.info

സ്വകാര്യ ജീവിതം

തിരുത്തുക

തൃശൂർ സ്വദേശക്കാരായ ഡോക്ടർ ദമ്പതികൾ പി.യു. അശോകന്റെയും സുനീധിയുടേയും മകളായ ഗായത്രി ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദ ധാരിയാണ്. ശ്രീ ശ്രീ രവിശങ്കറിന്റെ ഒരു അനുയായികൂടിയാണ് ഗായത്രി. ഡോ. സായിജുമായി 2005 ൽ വിവാഹിതയായെങ്കിലും വൈകാതെ അവർ വേർപിരിഞ്ഞു. 2016 ഡിസംബർ 4 ന് കൊൽക്കത്ത സ്വദേശി പുർബയാൻ ചാറ്റർജിയുമായി ഗായത്രി പുനർവിവാഹിതയായി.

പുരസ്കാരം

തിരുത്തുക

സസ്നേഹം സുമിത്ര” എന്ന ചിത്രത്തിനു വേണ്ടി ഔസേപ്പച്ചൻ ഈണം നൽകിയ, എന്തേ നീ കണ്ണാ എന്ന ഗാനത്തിന്‌ 2000-ത്തിലെ ഏറ്റവും നല്ല ചലച്ചിത്രപിന്നണിഗായികക്കുള്ള കേരള സർക്കാറിന്റെ പുരസ്ക്കാരം ലഭിച്ചു. പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ് എന്ന ചിത്രത്തിലെ കിനാവിലെ എന്ന ഗാനത്തിന് ഫെഫ്ക പുരസ്കാരം നേടി[2].

ഗായത്രി അഭിനയിച്ച ചിത്രങ്ങൾ

തിരുത്തുക

സംവിധാനം : സത്യൻ അന്തിക്കാട്

സംവിധാനം : ടി.കെ. രാജീവ് കുമാർ

സംവിധാനം : എ.കെ. ജയൻ പൊതുവാൾ

സംവിധാനം : പോൾസൺ

സംവിധാനം : പി. അനിൽ

സംവിധാനം : പപ്പൻ പയറ്റുവിള [1]

ഗായത്രിയുടെ മലയാള സിനിമാഗാനങ്ങൾ

തിരുത്തുക
ഗാനം ചലച്ചിത്രം സംഗീതം
ദീന ദയാലോ രാമ അരയന്നങ്ങളുടെ വീട്‌ രവീന്ദ്രൻ
ഗനശ്യാമ കൊച്ചു കൊച്ചു സന്തോഷങ്ങൾ ഇളയരാജ
താമരനൂലിനാൽ മുല്ലവള്ളിയും തേന്മാവും ഔസേപ്പച്ചൻ
കണ്ണിൽ കാശി ഡ്രീംസ്‌ വിദ്യാസാഗർ
ചാഞ്ചാടിയാടി മകൾക്ക് രമേഷ് നാരായൺ
എന്തേ നീ കണ്ണാ സസ്നേഹം സുമിത്ര ഔസേപ്പച്ചൻ
തുമ്പി കല്ല്യാണം നരൻ ദീപക്‌ ദേവ്‌
കഥയിലെ രാജകുമാരനും കല്ല്യാണരാമൻ ബേണി ഇഗ്നേഷ്യസ്‌
ചന്ദ്രികാരാവിൽ ഫോട്ടാഗ്രാഫർ ജോൺസൺ
രാമ ഹരേ സൂത്രധാരൻ രവീന്ദ്രൻ
മാനത്തെ ഒന്നാമൻ ജോൺസൺ
മലാഖമാർ ദൈവനാമത്തിൽ മൺസ്സൂർ
നസീബുള്ള ദൈവനാമത്തിൽ മമ്മൂട്ടി
പൂവിൻ ഇതൾ ചെപ്പിൽ ഔട്ട്‌ ഓഫ്‌ സിലബസ്‌ ബെന്നെറ്റ്‌
എന്തേ നീ തന്നില്ല യെസ്സ്‌ യുവർ ഓണർ ദീപക്ക്‌ ദേവ്‌
പറയൂ പ്രഭാതമേ പ്രണയകാലം ഔസേപ്പച്ചൻ
തിരികേ ഞാൻ അറബിക്കഥ ബിജിബാൽ
നിൻ ഹൃദയ മൗനം ഫ്ലാഷ്‌ ഗോപിസുന്ദർ
കണ്ണിൻ വാതിൽ മുല്ല വിദ്യാസാഗർ
കിനാവിലെ പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ് ഔസേപ്പച്ചൻ
  1. 1.0 1.1 ഗായത്രി അശോകൻ-www.malayalachalachithram.com
  2. മെട്രോ മനോരമ, കൊച്ചി എഡിഷൻ, പേജ് 4

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക



"https://ml.wikipedia.org/w/index.php?title=ഗായത്രി_അശോകൻ&oldid=3988346" എന്ന താളിൽനിന്ന് ശേഖരിച്ചത്