ആര്യാടൻ ഷൗക്കത്ത്
കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ
മലയാളചലച്ചിത്ര തിരക്കഥാകൃത്തും, നിർമ്മാതാവും, രാഷ്ട്രീയ നേതാവുമാണ് ആര്യാടൻ ഷൌക്കത്ത്.
ജീവിതരേഖതിരുത്തുക
മലപ്പുറം ജില്ലയിലെ നിലമ്പൂർ സ്വദേശിയായ ഷൗക്കത്ത് കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ മകനാണ്. ദൈവനാമത്തിൽ, പാഠം ഒന്ന് ഒരു വിലാപം, വിലാപങ്ങൾക്കപ്പുറം തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥ എഴുതുകയും നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. പതിനാലാമത്തെ നിയമസഭാ പൊതു തിരഞ്ഞെടുപ്പിൽ (2016) നിലമ്പൂർ നിയമ സഭാ മണ്ഡലത്തിൽ നിന്നും പി.വി. അൻവറിനോട് മത്സരിച്ച് പരാജയപ്പെട്ടു.
ചലച്ചിത്രങ്ങൾതിരുത്തുക
നിർമ്മാണംതിരുത്തുക
- വിലാപങ്ങൾക്കപ്പുറം - 2008
- ദൈവനാമത്തിൽ - 2005
- പാഠം ഒന്ന് ഒരു വിലാപം - 2003
തിരക്കഥതിരുത്തുക
- വിലാപങ്ങൾക്കപ്പുറം - 2008
- ദൈവനാമത്തിൽ - 2005
- പാഠം ഒന്ന് ഒരു വിലാപം - 2003