കെ. കുഞ്ഞമ്പു

കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ

കേരളത്തിലെ മുൻ മന്ത്രിയും[2], ഒന്നും, രണ്ടും കേരളനിയമസഭകളിൽ പൊന്നാനി നിയോജകമണ്ഡലത്തേയും, ഒൻപതാം കേരളനിയമസഭയിൽ ഞാറക്കൽ നിയോജകമണ്ഡലത്തേയും പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു കെ. കുഞ്ഞമ്പു (01 ജൂൺ 1924 – 14 ഡിസംബർ 1991). കോൺഗ്രസ് പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്. രണ്ടാം കേരള നിയമസഭയിലെ ജലസേചന വകുപ്പ്, പിന്നോക്ക വികസനവകുപ്പ് തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായിരുന്നു കെ. കുഞ്ഞമ്പു. 1977–79, 1980–84, 1984–89 കാലഘട്ടത്തിൽ ലോകസഭയിലും കുഞ്ഞമ്പു അംഗമായിരുന്നു.

കെ. കുഞ്ഞമ്പു
കേരളത്തിലെ പിന്നോക്കക്ഷേമവകുപ്പ് മന്ത്രി
ഓഫീസിൽ
ഫെബ്രുവരി 22 1960 – സെപ്റ്റംബർ 10 1964
മുൻഗാമിപി.കെ. ചാത്തൻ
പിൻഗാമിഎം.കെ. കൃഷ്ണൻ
ലോക്സഭാ അംഗം
ഓഫീസിൽ
ഡിസംബർ 31 1984 – നവംബർ 27 1989
മുൻഗാമിപി.കെ. കൊടിയൻ
പിൻഗാമികൊടിക്കുന്നിൽ സുരേഷ്
മണ്ഡലംഅടൂർ
ഓഫീസിൽ
ജനുവരി 18 1980 – ഡിസംബർ 31 1984
മുൻഗാമിസി.കെ. ചന്ദ്രപ്പൻ
പിൻഗാമിമുല്ലപ്പള്ളി രാമചന്ദ്രൻ
മണ്ഡലംകണ്ണൂർ
ഓഫീസിൽ
മാർച്ച് 23 1977 – ഓഗസ്റ്റ് 22 1979
പിൻഗാമിഎ.കെ. ബാലൻ
മണ്ഡലംഒറ്റപ്പാലം
കേരള നിയമസഭ അംഗം
ഓഫീസിൽ
ജൂൺ 21 1991 – ഡിസംബർ 14 1991
മുൻഗാമികെ.കെ. മാധവൻ
പിൻഗാമിവി.കെ. ബാബു
മണ്ഡലംഞാറക്കൽ
ഓഫീസിൽ
മാർച്ച് 16 1957 – ജൂലൈ 31 1959
പിൻഗാമിവി.പി.സി. തങ്ങൾ
മണ്ഡലംപൊന്നാനി
വ്യക്തിഗത വിവരങ്ങൾ
ജനനം(1924-06-01)ജൂൺ 1, 1924
ചിറക്കലംശം, കണ്ണൂർ ജില്ല[1]
മരണംഡിസംബർ 14, 1991(1991-12-14) (പ്രായം 67)
രാഷ്ട്രീയ കക്ഷികോൺഗ്രസ്
പങ്കാളിവി. മാധവി
കുട്ടികൾരണ്ട് മകൻ, നാല് മകൾ
മാതാപിതാക്കൾ
  • കെ. ഉരൂട്ടി (അച്ഛൻ)
As of ഒക്ടോബർ 14, 2011
ഉറവിടം: നിയമസഭ

അധികാര സ്ഥാനങ്ങൾ

തിരുത്തുക

കുടുംബം

തിരുത്തുക

കണ്ണൂർ ജില്ലയിലെ ചിറക്കലാംശത്ത് 1924 ജൂൺ 1 ന് ജനനം. കെ. ഉരൂട്ടിയാണ് പിതാവ്, വി. മാധവിയാണ് ഭാര്യ; നാലാൺകുട്ടികളും രണ്ട് പെൺകുട്ടികളും ഇദ്ദേഹത്തിനുണ്ടായിരുന്നു. 1991 ഡിസംബർ 14 ന് കുഞ്ഞമ്പു മരണമടഞ്ഞു.

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [3][4]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
1991-1992* ഞാറയ്ക്കൽ നിയമസഭാമണ്ഡലം കെ. കുഞ്ഞമ്പു കോൺഗ്രസ് (ഐ.) യു.ഡി.എഫ്. വി.കെ. ബാബു കോൺഗ്രസ് (എസ്.), എൽ.ഡി.എഫ്.
1965 തൃത്താല നിയമസഭാമണ്ഡലം ഇ.ടി. കുഞ്ഞൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) കെ. കുഞ്ഞമ്പു ഇന്ത്യൻ നാഷണൽ കോൺഗ്രസ്
1960 പൊന്നാനി നിയമസഭാമണ്ഡലം കെ. കുഞ്ഞമ്പു ഇന്ത്യൻ നാഷണൽ കോൺഗ്രസ്
1957 പൊന്നാനി നിയമസഭാമണ്ഡലം കെ. കുഞ്ഞമ്പു ഇന്ത്യൻ നാഷണൽ കോൺഗ്രസ്
  • 1957 ലുൽ 1960 ലും പൊന്നാനി ഇരട്ടമണ്ഡലം ആയിരുന്നു. കുഞ്ഞമ്പു സംവരണ സ്ഥാനാർത്ഥിയായിരുന്നു


  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-05-10. Retrieved 2020-12-15.
  2. http://niyamasabha.org/codes/members/m331.htm
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-08-29.
  4. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=കെ._കുഞ്ഞമ്പു&oldid=4086511" എന്ന താളിൽനിന്ന് ശേഖരിച്ചത്