പി.കെ. ചാത്തൻ
ഇന്ത്യയിലെലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
ഒന്നും, നാലും, അഞ്ചും കേരളാ നിയമസഭകളിലെ ഒരംഗമായിരുന്നു പി.കെ. ചാത്തൻ മാസ്റ്റർ(1920- 22 ഏപ്രിൽ 1988). ചാലക്കുടി നിയമസഭാമണ്ഡലത്തിൽ നിന്നാണ് ചാത്തൻ മാസ്റ്റർ ഒന്നാം കേരള നിയമസഭയിലെത്തിയത്. കിളിമാനൂർ നിയമസഭാമണ്ഡലത്തേയാണ് നാലും അഞ്ചും നിയമസഭകളിൽ ഇദ്ദേഹം പ്രതിനിധീകരിച്ചത്.
പി.കെ. ചാത്തൻ മാസ്റ്റർ | |
---|---|
കേരളത്തിലെ തദ്ദേശസ്വയംഭരണം, പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി | |
ഓഫീസിൽ ഏപ്രിൽ 4 1957 – ജൂലൈ 31 1959 | |
പിൻഗാമി | കെ. കുഞ്ഞമ്പു |
കേരള നിയമസഭ അംഗം | |
ഓഫീസിൽ ഏപ്രിൽ 10 1970 – നവംബർ 30 1979 | |
മുൻഗാമി | സി.കെ. ബാലകൃഷ്ണൻ |
പിൻഗാമി | ഭാർഗവി തങ്കപ്പൻ |
മണ്ഡലം | കിളിമാനൂർ |
ഓഫീസിൽ മാർച്ച് 16 1957 – ജൂലൈ 31 1959 | |
പിൻഗാമി | കെ.കെ. ബാലകൃഷ്ണൻ |
മണ്ഡലം | ചാലക്കുടി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | പി. കാവാലൻ ചാത്തൻ ജനുവരി , 1920 |
മരണം | 22 ഏപ്രിൽ 1988 | (പ്രായം 68)
രാഷ്ട്രീയ കക്ഷി | സി.പി.ഐ. |
പങ്കാളി | കാളി |
കുട്ടികൾ | 4 |
മാതാപിതാക്കൾ |
|
As of സെപ്റ്റംബർ 16, 2020 ഉറവിടം: നിയമസഭ |
ജീവിത രേഖ
തിരുത്തുകഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനായ പി കെ ചാത്തൻ മാസ്റ്റർ 1954-56 വരെ തിരുക്കൊച്ചി നിയമസഭയിലും അംഗമായിരുന്നു. കാവാലൻ എന്നായിരുന്നു പിതാവിന്റെ പേര്. ഒന്നാം കേരള നിയമസഭയിലെ തദ്ദേശസ്വയംഭരണം, പിന്നോക്ക വികസനം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തത് ചാത്തൻ മാസ്റ്ററായിരുന്നു.[1] 1988 ഏപ്രിൽ 22ന് തന്റെ 68ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു.
വഹിച്ച പദവികൾ
തിരുത്തുക- പൊറത്തിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
- കേരള ഖാദി ഗ്രാമീണ വ്യവസായ ബോർഡ് ചെയർമാൻ
- കേരള പുലയർ മഹാസഭയുടെ പ്രസിഡന്റ്
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|
1977-1979 | കിളിമാനൂർ നിയമസഭാമണ്ഡലം | പി.കെ. ചാത്തൻ | സി.പി.ഐ | ||
1970-1977 | കിളിമാനൂർ നിയമസഭാമണ്ഡലം | പി.കെ. ചാത്തൻ | സി.പി.ഐ | ||
1967 | ചാലക്കുടി നിയമസഭാമണ്ഡലം | പി.പി. ജോർജ് | കോൺഗ്രസ് (ഐ.) | പി.കെ. ചാത്തൻ | സി.പി.ഐ |
1960(എസ്.സി.)*(1) | ചാലക്കുടി നിയമസഭാമണ്ഡലം | കെ.കെ. ബാലകൃഷ്ണൻ | കോൺഗ്രസ് (ഐ.) | പി.കെ. ചാത്തൻ | സി.പി.ഐ. |
1957(എസ്.സി.)*(1) | ചാലക്കുടി നിയമസഭാമണ്ഡലം | പി.കെ. ചാത്തൻ | സി.പി.ഐ. | കെ.കെ. ബാലകൃഷ്ണൻ | കോൺഗ്രസ് (ഐ.) |
- കുറിപ്പ്
- (1) 1957 ലും 1960 ലും നടന്ന തിരഞ്ഞെടുപ്പുകളിൽ ചാലക്കുടി മണ്ഡലത്തിൽ ഒരു പൊതു പ്രതിനിധിയേയും ഒരു പട്ടികജാതി പ്രതിനിധിയേയും തിരഞ്ഞെടുത്തിരുന്നു.
കുടുംബം
തിരുത്തുകകാളിയാണ് ഭാര്യ. മൂന്ന് ആൺകുട്ടികളും ഒരു പെൺകുട്ടിയും ഇദ്ദേഹത്തിനുണ്ട്.