കേരളത്തിൽ നിന്നുള്ള രാജ്യ സഭാംഗവും എട്ടാം കേരള നിയമസഭാംഗവുമായിരുന്നു കെ.കെ. മാധവൻ(22 ജൂലൈ 1917 - 7 ജൂൺ 1999).

കെ.കെ. മാധവൻ
കെ.കെ. മാധവൻ
ജനനം
കെ.കെ. മാധവൻ
ദേശീയതഇന്ത്യൻ
തൊഴിൽഅഭിഭാഷകൻ, രാജ്യസഭാംഗം
അറിയപ്പെടുന്നത്രാഷ്ട്രീയം

ജീവിതരേഖ

തിരുത്തുക

എറണാകുളം ജില്ലയിൽ മുളവുകാട് ഗ്രാമത്തിലെ കല്ലചമുറി കുഞ്ഞന്റേയും എളങ്കുന്നപ്പുഴ തയ്യിത്തറ മാണിയുടേയും മകനാണ്. ഭരണഘടനാ നിർമ്മാണസഭ അംഗമായിരുന്ന ദാക്ഷായണി വേലായുധന്റെ മൂത്ത സഹോദരനായിരുന്നു. നിയമ ബിരുദധാരിയായ മാധവൻ, 1976-82 ൽ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. കൊച്ചി സർവകലാശാല സെനറ്റ് അംഗമായും കെ.പി.സി.സി. അംഗമായും കേരള ഡിപ്രസ്ഡ് ക്ലാസ് പ്രസിഡന്റായും പ്രവർത്തിച്ചു. വീക്ഷണം പത്രത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്ററായി. [1]

  1. http://www.niyamasabha.org/codes/members/m382.htm
"https://ml.wikipedia.org/w/index.php?title=കെ.കെ._മാധവൻ&oldid=3523973" എന്ന താളിൽനിന്ന് ശേഖരിച്ചത്