കെ. കുഞ്ഞമ്പു
കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ
(കുഞ്ഞമ്പു മാസ്റ്റർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ മുൻ മന്ത്രിയും[2], ഒന്നും, രണ്ടും കേരളനിയമസഭകളിൽ പൊന്നാനി നിയോജകമണ്ഡലത്തേയും, ഒൻപതാം കേരളനിയമസഭയിൽ ഞാറക്കൽ നിയോജകമണ്ഡലത്തേയും പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു കെ. കുഞ്ഞമ്പു (01 ജൂൺ 1924 – 14 ഡിസംബർ 1991). കോൺഗ്രസ് പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്. രണ്ടാം കേരള നിയമസഭയിലെ ജലസേചന വകുപ്പ്, പിന്നോക്ക വികസനവകുപ്പ് തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായിരുന്നു കെ. കുഞ്ഞമ്പു. 1977–79, 1980–84, 1984–89 കാലഘട്ടത്തിൽ ലോകസഭയിലും കുഞ്ഞമ്പു അംഗമായിരുന്നു.
കെ. കുഞ്ഞമ്പു | |
---|---|
കേരളത്തിലെ പിന്നോക്കക്ഷേമവകുപ്പ് മന്ത്രി | |
ഓഫീസിൽ ഫെബ്രുവരി 22 1960 – സെപ്റ്റംബർ 10 1964 | |
മുൻഗാമി | പി.കെ. ചാത്തൻ |
പിൻഗാമി | എം.കെ. കൃഷ്ണൻ |
ലോക്സഭാ അംഗം | |
ഓഫീസിൽ ഡിസംബർ 31 1984 – നവംബർ 27 1989 | |
മുൻഗാമി | പി.കെ. കൊടിയൻ |
പിൻഗാമി | കൊടിക്കുന്നിൽ സുരേഷ് |
മണ്ഡലം | അടൂർ |
ഓഫീസിൽ ജനുവരി 18 1980 – ഡിസംബർ 31 1984 | |
മുൻഗാമി | സി.കെ. ചന്ദ്രപ്പൻ |
പിൻഗാമി | മുല്ലപ്പള്ളി രാമചന്ദ്രൻ |
മണ്ഡലം | കണ്ണൂർ |
ഓഫീസിൽ മാർച്ച് 23 1977 – ഓഗസ്റ്റ് 22 1979 | |
പിൻഗാമി | എ.കെ. ബാലൻ |
മണ്ഡലം | ഒറ്റപ്പാലം |
കേരള നിയമസഭ അംഗം | |
ഓഫീസിൽ ജൂൺ 21 1991 – ഡിസംബർ 14 1991 | |
മുൻഗാമി | കെ.കെ. മാധവൻ |
പിൻഗാമി | വി.കെ. ബാബു |
മണ്ഡലം | ഞാറക്കൽ |
ഓഫീസിൽ മാർച്ച് 16 1957 – ജൂലൈ 31 1959 | |
പിൻഗാമി | വി.പി.സി. തങ്ങൾ |
മണ്ഡലം | പൊന്നാനി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ചിറക്കലംശം, കണ്ണൂർ ജില്ല[1] | ജൂൺ 1, 1924
മരണം | ഡിസംബർ 14, 1991 | (പ്രായം 67)
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
പങ്കാളി | വി. മാധവി |
കുട്ടികൾ | രണ്ട് മകൻ, നാല് മകൾ |
മാതാപിതാക്കൾ |
|
As of ഒക്ടോബർ 14, 2011 ഉറവിടം: നിയമസഭ |
അധികാര സ്ഥാനങ്ങൾ
തിരുത്തുക- എ.ഐ.സി.സി. അംഗം
- ഗുരുവായൂർ ദേവസ്വംബോർഡ് ചെയർമാൻ
- കെ.പി.സി.സി. വൈസ് പ്രസിഡന്റ്
- കെ.പി.സി.സി. ആക്ടിംഗ് പ്രസിഡന്റ്
- കണ്ണൂർ ഡി.സി.സി പ്രസിഡന്റ്
- പിന്നോക്ക ക്ഷേമവികസന ബോർഡ് ചെയർമാൻ
കുടുംബം
തിരുത്തുകകണ്ണൂർ ജില്ലയിലെ ചിറക്കൽ അംശത്ത് 1924 ജൂൺ 1 ന് ജനനം. കെ. ഉരൂട്ടിയാണ് പിതാവ്, വി. മാധവിയാണ് ഭാര്യ; നാലാൺകുട്ടികളും രണ്ട് പെൺകുട്ടികളും ഇദ്ദേഹത്തിനുണ്ടായിരുന്നു. 1991 ഡിസംബർ 14-ന് എം.എൽ.എ. സ്ഥാനത്ത് തുടരവേ കുഞ്ഞമ്പു മരണമടഞ്ഞു.
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|---|
1991-1992* | ഞാറയ്ക്കൽ നിയമസഭാമണ്ഡലം | കെ. കുഞ്ഞമ്പു | കോൺഗ്രസ് (ഐ.) യു.ഡി.എഫ്. | വി.കെ. ബാബു | കോൺഗ്രസ് (എസ്.), എൽ.ഡി.എഫ്. | ||
1965 | തൃത്താല നിയമസഭാമണ്ഡലം | ഇ.ടി. കുഞ്ഞൻ | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) | കെ. കുഞ്ഞമ്പു | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | ||
1960 | പൊന്നാനി നിയമസഭാമണ്ഡലം | കെ. കുഞ്ഞമ്പു | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | ||||
1957 | പൊന്നാനി നിയമസഭാമണ്ഡലം | കെ. കുഞ്ഞമ്പു | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
- 1957 ലുൽ 1960 ലും പൊന്നാനി ഇരട്ടമണ്ഡലം ആയിരുന്നു. കുഞ്ഞമ്പു സംവരണ സ്ഥാനാർത്ഥിയായിരുന്നു
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-05-10. Retrieved 2020-12-15.
- ↑ http://niyamasabha.org/codes/members/m331.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-08-29.
- ↑ http://www.keralaassembly.org