മലയാളത്തിലെ ജനപ്രിയ നോവലിസ്റ്റുകളിൽ ഒരാളാണ് മൊയ്തു പടിയത്ത് (28 മേയ് 1931 - 1989 ജനുവരി 11)[1]. തിരക്കഥാകൃത്തും മലയാള സംവിധായകനുമായിരുന്നു ഇദ്ദേഹം.[2] മുസ്ലിം ജീവിതത്തെ ഇതിവൃത്തമാക്കിയവയാണ് മൊയ്തു പടിയത്തിന്റെ രചനകളിലേറെയും. നോവൽ, ചെറുകഥ എന്നീ സാഹിത്യ വിഭാഗങ്ങളിലായി എഴുപതോളം പുസ്തകങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മൊയ്തു പടിയത്ത്
ജനനം
മൊയ്തു പി.എ

തൊഴിൽനോവലിസ്റ്റ്, തിരക്കഥാകൃത്ത്
അറിയപ്പെടുന്നത്മലയാള നോവൽ
കുട്ടികൾസിദ്ദിഖ് ഷമീർ

ജീവിതരേഖ

തിരുത്തുക

കേരളത്തിലെ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ പട്ടണത്തിനടുത്തുള്ള എറിയാട്ടാണ് അദ്ദേഹം ജനിച്ചത്.

മുസ്ലീം കുടുംബങ്ങളിലെ അമ്മായിയമ്മ-മരുമകൾ പ്രശ്നം, സഹോദരിയുടെ വിവാഹമോചനം, ഒന്നിലധികം പങ്കാളികൾ തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളുന്ന കുടുംബചരിത്രത്തിൽ നിന്നുള്ള കഥകൾ പ്രമേയമാക്കി നോവലുകൾ രചിച്ചു. കുഞ്ചാക്കോയുടെ ഉദയാ സ്റ്റുഡിയോയുടെ ബാനറിൽ തന്റെ വിവാദ നോവൽ ഉമ്മ ചലച്ചിത്രമാക്കി. കുട്ടിക്കുപ്പായം, കുപ്പിവള, യത്തീം, മൈലാഞ്ചി, മണിയറ, മണിത്താലി തുടങ്ങി നിരവധി ചിത്രങ്ങളുടെ കഥയെഴുതി. ഭൂരിഭാഗം ചിത്രങ്ങളും വാണിജ്യ വിജയം നേടി. അല്ലാഹു അക്ബർ എന്ന പേരിൽ ഒരു സിനിമ അദ്ദേഹം സംവിധാനം ചെയ്തു. അദ്ദേഹത്തിന്റെ മകൻ സിദ്ദിഖ് ഷമീർ അതേ രംഗത്ത് പിന്തുടർന്നു. മുതിർന്ന ചലച്ചിത്ര സംവിധായകൻ കമലും നടൻ ബഹദൂറും പടിയത്തിന്റെ ബന്ധുക്കളാണ്.

  1. www.mathrubhumi.com/mobile/gulf/columns/kannum-kathum/moidu-padiyath-kannum-kathum-1.4951244
  2. "മൊയ്തു പടിയത്ത് - Moidu Padiyath | M3DB.COM". m3db.com.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മൊയ്തു_പടിയത്ത്&oldid=4100704" എന്ന താളിൽനിന്ന് ശേഖരിച്ചത്