എൻ. ഗോപാലകൃഷ്ണൻ (ചിത്രസംയോജകൻ)
മലയാളചലച്ചിത്രരംഗത്ത് ചിത്രസംയോജകൻ എന്ന നിലയിൽ പ്രശസ്തനാണ് എൻ. ഗോപാലകൃഷ്ണൻ. 1965 മുതൽ 2004വരെ നീണ്ടകാലയളവിൽ ചലച്ചിത്രരംഗത്ത് അദ്ദേഹം സജീവമായിരുന്നു
ജീവിതം
തിരുത്തുക1109 വൃശ്ചികം 19 ന് (1934 നവംബർ 24) ശ്രീ. നരസിംഹൻ പോറ്റിയുടെയും ശ്രീമതി സീതാമ്മാളിന്റെയും പുത്രനായി നെയ്യാറ്റിൻകര കുമിളി മഠത്തിൽ ജനിച്ചു. ഭാര്യ ശ്രീമതി ലക്ഷ്മി . എസ്. എസ്. എൽ. സി. പാസ്സായിട്ടുണ്ട്.. 1952 -ൽ മെരിലാന്റ് സ്റ്റുഡിയോ സ്ഥാപിതമായപ്പോൾ അവിടെ എഡിറ്റിംഗ് ഡിപ്പാർട്ട്മെന്റിൽ ചേർന്നു. ആത്മസഖി മുതൽ മേരിലാന്റിൽ നിർമ്മിച്ച എല്ലാ ചിത്രങ്ങളുടെയും സംയോജകനായി പ്രവർത്തിച്ചിട്ടുണ്ട്. അവിടുത്തെ മുഖ്യ ചലച്ചിത്രസംയോജകനായിരുന്നു.