കമ്മീഷണർ (ചലച്ചിത്രം)

മലയാള ചലച്ചിത്രം
(കമ്മീഷണർ (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഷാജി കൈലാസിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, എം.ജി. സോമൻ, രതീഷ്, ശോഭന എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 1994-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് കമ്മീഷണർ. സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. മണി നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് അരോമ റിലീസ് ആണ്. സുരേഷ് ഗോപിയുടെ ചലച്ചിത്ര ജീവിതത്തിലെ ഒരു വഴിത്തിരിവാണ് ഈ സിനിമയിലെ ഭരത് ചന്ദ്രൻ എന്ന ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ വേഷം.[1] കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് രഞ്ജി പണിക്കർ ആണ്.

കമ്മീഷണർ
വി.സി.ഡി. പുറംചട്ട
സംവിധാനംഷാജി കൈലാസ്
നിർമ്മാണംഎം. മണി
രചനരഞ്ജി പണിക്കർ
അഭിനേതാക്കൾസുരേഷ് ഗോപി
എം.ജി. സോമൻ
രതീഷ്
ശോഭന
സംഗീതംരാജാമണി
ഛായാഗ്രഹണംദിനേശ് ബാബു
ചിത്രസംയോജനംഎൽ. ഭൂമിനാഥൻ
സ്റ്റുഡിയോസുനിത പ്രൊഡക്ഷൻ
വിതരണംഅരോമ റിലീസ്
റിലീസിങ് തീയതി1994
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം165 മിനിറ്റ്

അഭിനേതാക്കൾ

തിരുത്തുക

ഗാനങ്ങളില്ലാത്ത ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത് രാജാമണി ആണ്.

അണിയറ പ്രവർത്തകർ

തിരുത്തുക

തുടർചിത്രങ്ങൾ

തിരുത്തുക
  1. സോൺകേരള (His portrayal of the police commissioner Bharath Chandran IPS in Commissioner (1994) shot him to superstardom.)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ കമ്മീഷണർ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:


"https://ml.wikipedia.org/w/index.php?title=കമ്മീഷണർ_(ചലച്ചിത്രം)&oldid=3459072" എന്ന താളിൽനിന്ന് ശേഖരിച്ചത്