നമസ്കാരം YOUSAFVENNALA !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 13:27, 6 ജനുവരി 2019 (UTC)Reply

സ്വാഗതം

തിരുത്തുക

പ്രിയ യൂസഫ്,

വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ തിരുത്തുകൾക്ക് നന്ദി. ഇങ്ങനെ താളിൽ നിന്ന് ചിത്രങ്ങളോ മറ്റ് വിവരങ്ങളോ നീക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ. ഇസ്ലാമികവിശ്വാസപ്രകാരമാകാം താങ്കൾ ഇങ്ങനെ ചെയ്തത്. എന്നാൽ മലയാളം വിക്കിപീഡിയ ഒരു വിജ്ഞാനകോശമായതിനാൽ ഇസ്ലാമികവിശ്വാസത്തിന് പുറത്തുള്ള കാര്യങ്ങളും കണ്ടേക്കും, ആദമും ഹവ്വയും പോലെ മറ്റ് മതങ്ങളുമായി പങ്കിടുന്ന വിഷയങ്ങളെക്കുറിച്ചാകുമ്പോൾ പ്രത്യേകിച്ചും. ശ്രദ്ധിക്കുമല്ലോ, എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിക്കാൻ മടിക്കണ്ട. ആശംസകളോടെ -- റസിമാൻ ടി വി 17:47, 6 ജനുവരി 2019 (UTC)Reply

അതുപോലെ താങ്കളെക്കുറിച്ച് എഴുതിയിരുന്ന യൂസുഫ് വെണ്ണല എന്ന താൾ താങ്കളുടെ ഉപയോക്തൃതാളായി മാറ്റിയിട്ടുണ്ട്. താങ്കളെക്കുറിച്ചുതന്നെ വിക്കിയിൽ ലേഖനം സൃഷ്ടിക്കുന്നത് ശരിയല്ല, ഇതിനെക്കുറിച്ചുള്ള നയം നോക്കുമല്ലോ -- റസിമാൻ ടി വി 17:51, 6 ജനുവരി 2019 (UTC)Reply

അറബി

തിരുത്തുക

മുഹമ്മദ് ലേഖനത്തിൽ വിവരങ്ങൾ ചേർക്കുന്നതിന് നന്ദി. ലേഖനം വായിക്കുന്നവരധികവും അറബി വായിക്കാനറിയാത്തവരാണെന്ന് മനസ്സിലാക്കുമല്ലോ. അതിനാൽ تاريخ الطبري എന്നിങ്ങനെ അറബിയിൽ മാത്രം പേരുകൾ കൊടുക്കുന്നതിനു പകരം താരീഖുത്ത്വബരി (تاريخ الطبري) എന്നിങ്ങനെ മലയാള ലിപ്യന്തരണവും അറബി രൂപവും ഒരുമിച്ച് ചേർക്കാൻ ശ്രദ്ധിക്കുക -- റസിമാൻ ടി വി 09:49, 14 ജനുവരി 2019 (UTC)Reply

മാറ്റം വരുത്തിയതിന് നന്ദി. അതുപോലെ മലയാളത്തിൽ പൊതുവായുള്ള വാക്കുകൾക്ക് ഇസ്ലാമിക വാക്കുകൾ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കുക. ഉദാഹരണമായി, ലേഖനത്തിൽ വഫാത്ത് എന്നുണ്ടായിരുന്നത് ഞാൻ മരണം എന്ന് മാറ്റിയിട്ടുണ്ട് -- റസിമാൻ ടി വി 12:14, 14 ജനുവരി 2019 (UTC)Reply

വിക്കി സംഗമോത്സവം 2018

തിരുത്തുക
 
നമസ്കാരം! YOUSAFVENNALA,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2018, 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂർ വികാസ് ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

സംഗമോത്സവത്തിലെ ഒന്നാം ദിനമായ ജനുവരി 19 ശനിയാഴ്ച രാവിലെ 10 ന് വിസംഗമോത്സവം ഉദ്ഘാടന ചടങ്ങ് ആരംഭിക്കുന്നതാണ്. അന്നേ ദിവസം വിക്കിവിദ്യാർത്ഥി സംഗമം, വിക്കിപീഡിയ പരിചയപ്പെടുത്തൽ, വിക്കിപീഡിയ തൽസ്ഥിതി അവലോകനം, വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ മുതലായവ നടക്കും. രാത്രി മലയാളം വിക്കിപീഡിയയെ കുറിച്ച് ഓപ്പൺ ഫോറം ഉണ്ടാകും.

രണ്ടാം ദിനത്തിൽ, ജനുവരി 20 ഞായറാഴ്ച രാവിലെ പ്രാദേശിക ചരിത്ര രചന സംബന്ധിച്ച സെമിനാറോടെ സംഗമോത്സവം ആരംഭിക്കും. അന്നേ ദിവസവും വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ നടക്കും. രാത്രി വിക്കി ചങ്ങാത്തം ഉണ്ടാകും.

മൂന്നാം ദിനത്തിൽ, ജനുവരി 21 തിങ്കളാഴ്ച രാവിലെ മുതൽ വിക്കിജലയാത്രയാണ്. മുസിരിസ് പൈതൃക കേന്ദ്രങ്ങളായ ജൂത ചരിത്ര മ്യൂസിയം പാലിയം കൊട്ടാരം മ്യൂസിയം സഹോദരൻ അയ്യപ്പൻ മ്യൂസിയം തുടങ്ങിയ 8 മ്യൂസിയങ്ങളും കൊടുങ്ങല്ലൂർ ക്ഷേത്രം, തിരുവഞ്ചിക്കുളം ക്ഷേത്രം, പട്ടണം പര്യവേക്ഷണം തുടങ്ങിയ കേന്ദ്രങ്ങളും ഒരു ദിവസം നീളുന്ന ഈ ജലയാത്രയിൽ സന്ദർശിക്കും.

വിക്കിസംഗമോത്സവം - 2018 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂരിൽ വച്ച് കാണാമെന്ന പ്രതീക്ഷയോടെ..

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി Ambadyanands (സംവാദം) 11:30, 15 ജനുവരി 2019 (UTC)Reply

ആധികാരികത

തിരുത്തുക

മുജാഹിദ് പ്രസ്ഥാനം (കേരളം), ഷാ വലീയുള്ള എന്ന ലേഖനങ്ങളിൽ ചെയ്തതുപോലെ അവലംബങ്ങളുള്ള ലേഖനത്തിൽ "ആധികാരികത" ഫലകം ചേർക്കരുത്. അവലംബമില്ലാത്ത വാചകങ്ങൾക്കുശേഷം "തെളിവ്" എന്ന ഫലകമാണ് ചേർക്കേണ്ടത് -- റസിമാൻ ടി വി 10:37, 17 ജനുവരി 2019 (UTC)Reply

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019

തിരുത്തുക

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)Reply

ലോക്ക് ഡൗൺ

തിരുത്തുക

ഇത് നിരവധി വ്യക്തികൾ തിരിയുന്ന വാക്കാണ്. ഇത് നിർമ്മിച്ചതിന് അഭിനന്ദനങ്ങൾ... താങ്ക്യൂ.. സുദീപ്.എസ്സ് (സംവാദം) 02:46, 26 മാർച്ച് 2020 (UTC)Reply

മുഹമ്മദ് ഖുറാനിൽ എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം

തിരുത്തുക
 

മുഹമ്മദ് ഖുറാനിൽ എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/മുഹമ്മദ് ഖുറാനിൽ എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. തൃപ്തികരമായ ഒരു സമവായത്തിലെത്തുന്നതുവരെ ഈ ചർച്ച തുടരുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്.

ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുതലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.

 തർശീശിലെ ശൗൽ | ^ സംഭാഷണം ^ 16:21, 26 മാർച്ച് 2020 (UTC)Reply

കന്തൂറ (ഖമീസ്)

തിരുത്തുക

കന്തൂറ (ഖമീസ്) എന്ന ലേഖനത്തിന്റെ ഇംഗ്ലീഷ് ഭാഗങ്ങൾ മലയാളത്തിലാക്കുമല്ലോ. ഇല്ലെങ്കിൽ അവ ഒഴിവാക്കപ്പെടാൻ സാദ്ധ്യതയുണ്ട്. --രൺജിത്ത് സിജി {Ranjithsiji} 06:42, 29 മാർച്ച് 2020 (UTC)Reply

വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു

തിരുത്തുക

പ്രിയപ്പെട്ട @YOUSAFVENNALA:

വിക്കിപീഡിയയിലേക്കുള്ള താങ്കളുടെ സംഭാവനകൾക്ക് വളരെ നന്ദി.

വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു. ഇതിൽ പങ്കെടുക്കാൻ, കുറച്ചു ചെറിയ ചോദ്യങ്ങൾക്ക് ഉത്തരം തന്നാൽ, ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുകയും തുടർചർച്ചകൾക്കായി ഒരു സമയം തീരുമാനിക്കുകയും ചെയ്യാം.

നന്ദി. ശുഭദിനാശംസകൾ! BGerdemann (WMF) (സംവാദം) 19:21, 27 മേയ് 2020 (UTC)Reply

ഈ സർവേ ഒരു തേഡ് പാർട്ടി വഴിയായിരിക്കും ചെയ്യുന്നത്. അത് ചില നിബന്ധനങ്ങൾക്ക് വിധേയമായിരിക്കാം. സ്വകാര്യതയെക്കുറിച്ചും വിവരക്കൈമാറ്റത്തെക്കുറിച്ചുമറിയാൻ സർവേ സ്വകാര്യതാ പ്രസ്താവന കാണുക.

[Wikimedia Foundation elections 2021] Candidates meet with South Asia + ESEAP communities

തിരുത്തുക

Hello,

As you may already know, the 2021 Wikimedia Foundation Board of Trustees elections are from 4 August 2021 to 17 August 2021. Members of the Wikimedia community have the opportunity to elect four candidates to a three-year term. After a three-week-long Call for Candidates, there are 20 candidates for the 2021 election.

An event for community members to know and interact with the candidates is being organized. During the event, the candidates will briefly introduce themselves and then answer questions from community members. The event details are as follows:

  • Bangladesh: 4:30 pm to 7:00 pm
  • India & Sri Lanka: 4:00 pm to 6:30 pm
  • Nepal: 4:15 pm to 6:45 pm
  • Pakistan & Maldives: 3:30 pm to 6:00 pm
  • Live interpretation is being provided in Hindi.
  • Please register using this form

For more details, please visit the event page at Wikimedia Foundation elections/2021/Meetings/South Asia + ESEAP.

Hope that you are able to join us, KCVelaga (WMF), 06:34, 23 ജൂലൈ 2021 (UTC)Reply

തിരഞ്ഞെടുപ്പിൽ വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ്‌ ഓഫ് ട്രസ്റ്റികൾക്ക് വോട്ട് ചെയ്യ

തിരുത്തുക

സുഹൃത്തെ YOUSAFVENNALA,

വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ്‌ ഓഫ് ട്രസ്റ്റീ തിരഞ്ഞെടുപ്പിൽ നിങ്ങൾക്ക് വോട്ട് ചെയ്യാൻ യോഗ്യതയുള്ളതിനാലാണ് നിങ്ങൾക്ക് ഈ ഇമെയിൽ ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് 2021 ഓഗസ്റ്റ് 18 ന് ആരംഭിച്ച്, 2021 ഓഗസ്റ്റ് 31 ന് അവസാനിക്കും. വിക്കിമീഡിയ ഫൌണ്ടേഷൻ മലയാളം വിക്കിപീഡിയ പോലുള്ള പ്രോജക്ടുകൾ ഒരു ബോർഡ്‌ ഓഫ് ട്രസ്റ്റികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ബോർഡ്‌ ഓഫ് ട്രസ്റ്റി വിക്കിമീഡിയ ഫൌണ്ടേഷൻറെ തീരുമാനമെടുക്കൽ സമിതിയാണ്. ബോർഡ്‌ ഓഫ് ട്രസ്റ്റി കളെക്കുറിച്ച് കൂടുതലറിയുക.

ഈ വർഷം ഒരു സമുദായ വോട്ടെടുപ്പിലൂടെ നാല് സീറ്റുകൾ തിരഞ്ഞെടുക്കണം. ഈ സീറ്റുകളിലേക്ക് ലോകമെമ്പാടുമുള്ള 19 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. 2021 ലെ ബോർഡ് ഓഫ് ട്രസ്റ്റി സ്ഥാനാർത്ഥികളെക്കുറിച്ച് കൂടുതലറിയുക.

സമുദായത്തിലെ 70,000 അംഗങ്ങളോട് വോട്ടുചെയ്യാൻ ആവശ്യപ്പെടുന്നു. അതിൽ നിങ്ങളും ഉൾപ്പെടുന്നു! വോട്ടിംഗ് 23:59 UTC ആഗസ്റ്റ് 31 വരെ മാത്രം.

നിങ്ങൾ ഇതിനകം വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ, വോട്ട് ചെയ്തതിന് നന്ദി, ദയവായി ഈ ഇമെയിൽ അവഗണിക്കുക. ആളുകൾക്ക് എത്ര അക്കൗണ്ടുകൾ ഉണ്ടെങ്കിലും ഒരു തവണ മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ.

ഈ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വായിക്കുക. MediaWiki message delivery (സംവാദം) 05:08, 29 ഓഗസ്റ്റ് 2021 (UTC)Reply