നമസ്കാരം Vinodvarmah !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.


-- New user message (സംവാദം) 09:36, 17 ജൂലൈ 2012 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Vinodvarmah

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 03:23, 17 നവംബർ 2013 (UTC)Reply

അവലംബം

തിരുത്തുക

ലേഖനങ്ങൾക്കിടയിൽ അവലംബം കൊടുക്കുന്നതെങ്ങനെയെന്ന് അറിയാൻ ഈ താൾ സന്ദർശിക്കുക. വിക്കിപീഡിയയിലെ ലേഖനങ്ങൾക്ക് എത്തരത്തിലുള്ള അവലംബങ്ങളാണു ചേർക്കേണ്ടത് എന്നതറിയാൻ വിക്കിപീഡിയ:അവലംബങ്ങൾ_ഉദ്ധരിക്കേണ്ടതെങ്ങനെ എന്നതും കാണുക. ഒരു നല്ല വിക്കിഅനുഭവം ആശംസിച്ചുകൊണ്ട് സസ്നേഹം. --അഖിലൻ 08:56, 11 മാർച്ച് 2015 (UTC) നന്ദി, മനസ്സിലാക്കി വരുന്നേ ഉള്ളൂ. കഴിയുന്നത് പോലെ വായിച്ചറിഞ്ഞ് അതു പോലെ ചെയ്യാൻ ശ്രമിക്കുന്നു. തെറ്റുകൾ കണ്ടാൽ ചൂണ്ടിക്കാണിച്ച് തരാൻ അപേക്ഷിക്കുന്നു--വിനോദ്Reply

ചെറിയ കൊച്ചുണ്ണി തമ്പുരാൻ

തിരുത്തുക

മലയാളം വിക്കിപീഡിയയിൽ ഒരു പുതിയ ലേഖനം ആരംഭിച്ചതിനു നന്ദി. പക്ഷെ താങ്കൾ ആരംഭിച്ച ലേഖനത്തിൽ അടിസ്ഥാന വിവരങ്ങൾ പോലും ചേർത്തു കാണുന്നില്ലല്ലോ. ഇങ്ങനെയുള്ള ലേഖനങ്ങളെ വിക്കിപീഡിയയിൽ ഒറ്റവരി ലേഖനങ്ങൾ എന്നാണു വിളിക്കുന്നത്. ഇത്തരം ലേഖനങ്ങൾ ഒരു വിജ്ഞാനകോശ വായനക്കാരനെ സംബന്ധിച്ചിടത്തോളം യഥാർത്ഥത്തിൽ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. ഉദാഹരണത്തിനു വിക്കിപീഡിയയിലെ കേരളം എന്ന ലേഖനത്തിൽ ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് കേരളം എന്ന വിവരം മാത്രമേ ഉള്ളൂവെങ്കിൽ അതു വായിക്കുന്ന ഒരു വിക്കിവായനക്കാരനു വിക്കിയോടുള്ള മനോഭാവം എന്താകുമെന്ന് ആലോചിക്കുക. ആയതിനാൽ താങ്കൾ തുടക്കമിട്ട ചെറിയ കൊച്ചുണ്ണി തമ്പുരാൻ എന്ന ലേഖനത്തിൽ ലഭ്യമായ കൂടുതൽ വിവരങ്ങൾ, അവലംബം, ലഭ്യമായ വെബ് സൈറ്റിലേക്കുള്ള കണ്ണി, അന്തർവിക്കികണ്ണികൾ, ചിത്രങ്ങൾ, പുസ്തകങ്ങളുടെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ ഉള്ള വിവരങ്ങൾ തുടങ്ങിയവ നൽകി ലേഖനം മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ഇത്തരത്തിലുള്ള നിരവധി ഒറ്റവരി ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിലുണ്ട്. അവ വിക്കിപീഡിയ:വിക്കിപദ്ധതി/ഒറ്റവരി ലേഖന നിർമ്മാർജ്ജനം എന്ന താളിൽ കാണാം. കഴിയുമെങ്കിൽ അവിടെയുള്ള ലേഖനങ്ങളിൽ കൂടി അടിസ്ഥാന വിവരങ്ങൾ ചേർത്ത് മലയാളം വിക്കിപീഡിയയെ സഹായിക്കുക. ആനന്ദപ്രദമായ തിരുത്തലുകൾ ആശംസിച്ചുകൊണ്ട്. -- :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:05, 16 മാർച്ച് 2015 (UTC)Reply

വളരെ സന്തോഷം ഈ പ്രചോദനത്തിനു നന്ദി... പലയിടങ്ങളിൽ നിന്നും പലപ്പോഴായി വായിച്ചറിഞ്ഞവയെ കൂട്ടിച്ചേർ ക്കാൻ ശ്രമിക്കുന്നു എന്ന് മാത്രം ... പരിമിതികൾ മനസ്സിലാവുന്നു. തിരുത്താനും കൂടുതൽ വിപുലമാക്കാനും ശ്രമം എന്റെ ഭാഗത്ത് നിന്ന് തീർച്ചയായും കാണും ... ഉപഭോക്താവ് മാത്രമായിരിക്കാതെ കഴിയുന്നതും മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്ന തരത്തിൽ എഴുതാനാവണം എന്ന് തന്നെയാണ് ആഗ്രഹം ...തെറ്റുകൾ ചൂണ്ടിക്കാണിക്കുകയും തിരുത്തുകയും ചെയ്യുന്നതിന് നന്ദി ...Vinodvarmah (സംവാദം) 07:49, 16 മാർച്ച് 2015 (UTC)വിനോദ്Reply

ഒറ്റവരി

തിരുത്തുക

നമസ്തേ സുഹൃത്തേ, ആദ്യമായി ഒരു വലിയ   - ഇവിടെ നടത്തിയ തിരുത്തുകൾക്കെല്ലാം. കേരളത്തിന്റെ ചരിത്രം മലയാളം വിക്കിയിൽ അത്ര പോരാ.. കൈവെക്കുന്നതിന് ഒരു വളരെ വലിയ നന്ദി എന്റെവക.... പിന്നെ. പുതിയ താളുകൾ ഉണ്ടാക്കുമ്പോൾ ഒറ്റവരി ഉള്ളടക്കം കൊടുത്തുകൊണ്ട് നിർമ്മിക്കാതിരിക്കാൻ ശ്രദ്ധിക്കുക.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:05, 16 മാർച്ച് 2015 (UTC)Reply

തീർച്ചയായും കൂടുതൽ വിപുലമാക്കാൻ ശ്രമിക്കാം ... നന്ദി...Vinodvarmah (സംവാദം) 07:49, 16 മാർച്ച് 2015 (UTC)വിനോദ്Reply

സഹായം

തിരുത്തുക
 
ഈ സഹായ അഭ്യർത്ഥനക്ക് ഉത്തരം നൽകിയിരിക്കുന്നു. നിങ്ങൾക്ക് കൂടുതൽ സഹായം ആവശ്യമുണ്ടെങ്കിൽ, നിങ്ങൾക്ക് മറ്റൊരു ചോദ്യം താങ്കളുടെ സംവാദം താളിൽ ചേർക്കാവുന്നതാണ്, contact the responding user(s) directly on their user talk page, or consider visiting the Teahouse.

ഭാരതീയശാസ്ത്രജ്ഞരുടെ പട്ടിക എന്ന താളിൽ മാധവാചാര്യരുടെ പേര് ലിങ്കില്ലാതെ കണ്ടു. അതിനു വേണ്ടി മാധവാചാര്യരുടെ സൃഷ്ടിച്ചു. പിന്നീടാണ്, സംഗമഗ്രാമമാധവൻ എന്ന പേരിൽ ഇദ്ദേഹത്തിനെ കുറിച്ച് താളുണ്ട് എന്ന് അറിയാൻ കഴിഞ്ഞത്. രണ്ടും കൂടെ ഒന്നാക്കുകയോ ഇന്ന് ഞാൻ ചേർത്തത് മാറ്റാനോ എന്താ ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാൻ അപേക്ഷിക്കുന്നു Vinodvarmah (സംവാദം) 08:54, 19 മാർച്ച് 2015 (UTC)വിനോദ്Reply

സംഗ്രാമ മാധവനിലേക്ക് താങ്കളുടെ ഉള്ളടക്കം ലയിപ്പിക്കുക. നാൾ വഴി ഞാൻ ലയിപ്പിക്കാം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:34, 19 മാർച്ച് 2015 (UTC)Reply

സമയോചിതമായ സഹായത്തിന് നന്ദി. ഞാൻ വരുത്തിയ മാറ്റങ്ങൾ ചേർത്തിട്ടുണ്ട്. ഞാൻ അവലംബത്തിൽ കൊടുത്ത കണ്ണികൾ വേറിട്ട് കാണുന്നു. അത് എങ്ങിനെ മാറ്റണം എന്ന് പറഞ്ഞുതരികയോ ശരിയാക്കുകയോ ചെയ്താൽ വളരെ ഉപകാരം Vinodvarmah (സംവാദം) 10:58, 19 മാർച്ച് 2015 (UTC)വിനോദ്Reply

ശലഭപുരസ്കാരം

തിരുത്തുക
 
നക്ഷത്രപുരസ്കാരം

ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. സ്നേഹത്തോടെ ഈ താരകം സമർപ്പിക്കുന്നത്.--അഖിലൻ 17:14, 19 മാർച്ച് 2015 (UTC)Reply

 --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 18:19, 19 മാർച്ച് 2015 (UTC)Reply

പ്രോത്സാഹനത്തിനു നന്ദിVinodvarmah (സംവാദം) 03:41, 20 മാർച്ച് 2015 (UTC)വിനോദ്Reply

അവലംബം

തിരുത്തുക

വിക്കിപീഡിയ തന്നെ ഇവിടെ അവലംബമാക്കാൻ കഴിയില്ല. ദയവായി ആംഗലേയ വിക്കി കണ്ണികളെ അവലംബമായി ചേർക്കാതിരിക്കുക. അതിനുപകരം ആ താളുകളിൽ കൊടുത്തിരിക്കുന്ന അവലംബങ്ങളെ ഇവിടെ ചേർക്കാൻ ശ്രമിക്കുക. :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 18:18, 19 മാർച്ച് 2015 (UTC) പറഞ്ഞു തരുന്നതിൽ സന്തോഷം, നന്ദി...ഇനിയുള്ള മാറ്റങ്ങളിൽ തീർച്ചയായും ശ്രദ്ധിക്കാം Vinodvarmah (സംവാദം) 03:43, 20 മാർച്ച് 2015 (UTC)വിനോദ്Reply

ഇതാ താങ്കൾക്ക് ഒരു കപ്പ് കാപ്പി!

തിരുത്തുക
  ഒരു കപ്പു കാപ്പിയാകാം. എഴുത്തു തുടരുക Mpmanoj (സംവാദം) 16:37, 20 മാർച്ച് 2015 (UTC)Reply
പ്രോത്സാഹനത്തിന് നന്ദി.. തുടരാൻ തന്നെ ആഗ്രഹിക്കുന്നു; തുടർ ന്നും മാർ ഗ്ഗനിർ ദ്ദേശങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് സസ്നേഹം വിനോദ് Vinodvarmah (സംവാദം) 04:14, 21 മാർച്ച് 2015 (UTC)Reply

ഉമാവിവാഹം

തിരുത്തുക

ഉമാവിവാഹം എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ഇത് വിക്കി ഗ്രന്ഥശാലയിൽ ചേർക്കൂ. --കണ്ണൻഷൺമുഖം (സംവാദം) 15:01, 27 ജൂൺ 2015 (UTC)Reply

s:ഉമാവിവാഹം ഇവിടെ ചേർത്തു. വിക്കിപീഡിയയിൽ നിന്നും നീക്കി. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:16, 30 ജൂൺ 2015 (UTC)Reply

വിക്കിപീഡിയ:ഏഷ്യൻ മാസം 2019

തിരുത്തുക

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)Reply