ചെറിയ കൊച്ചുണ്ണിത്തമ്പുരാൻ

(ചെറിയ കൊച്ചുണ്ണി തമ്പുരാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൊടുങ്ങല്ലൂർ ഗുരുകുലത്തിലെ പ്രശസ്തപണ്ഡിതനും കവി സാർവ്വഭൗമൻ എന്ന ബഹുമതിപ്പേരും നേടിയ വ്യക്തിയാണ് ചെറിയ കൊച്ചുണ്ണിത്തമ്പുരാൻ. (1858 മാർച്ച് 29 - 1926 ജൂലൈ 26) മലയാളത്തിൽ മുപ്പതോളം കൃതികൾ രച്ചിച്ചിട്ടുണ്ട്.[1]

പൂരാടത്തു മനയ്ക്കൽ ഗംഗാധരൻ നമ്പൂതിരിയുടേയും ഇക്കാവുത്തമ്പുരാട്ടിയുടെയും മകനായി 1858 മാർച്ച് 29-നു ജനിച്ചു. ബാലപാഠങ്ങൾ അഭ്യസിച്ച ശേഷം ഗോദവർമ്മ, രാമവർമ്മ എന്നീ അമ്മാവന്മാരിൽ നിന്നും വ്യാകരണം, കാവ്യനാടകാലങ്കാരാദികൾ, ജ്യോതിഷം, വൈദ്യം, വേദാന്തം എന്നിവ പഠിച്ചു. കൊച്ചിരാജാവിന്റെ സുഹൃത്തായിരുന്നു കൊച്ചുണ്ണിത്തമ്പുരാൻ. സാഹിത്യവും വൈദ്യവുമായി ജീവിതത്തിൽ ഏറിയ പങ്കും തമ്പുരാൻ കൊടുങ്ങല്ലൂരിൽത്തന്നെ കഴിച്ചുകൂട്ടി. സുഹൃത്തായിരുന്ന കാത്തുള്ളി അച്ച്യുതമേനോന്റെ സഹോദരി ജാനകി അമ്മയെ 1858-ൽ വിവാഹം ചെയ്തു. 1926 ജൂലൈ 26-ന് ഹൃദ്രോഗം മൂലം മരിച്ചു.[1]

സോമതിലകം ഭാണം ആദ്യകാല രചനയാണ്. വളരെക്കുറച്ച് ഭാണങ്ങൾ മാത്രമേ മലയാളത്തിൽ തമ്പുരാൻ രചിച്ചിട്ടുള്ളൂ. തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കത്തെക്കുറിച്ചെഴുതിയ നീണ്ട പദ്യമാണ് അതിവാതവർഷം. ഇദ്ദേഹം രചിച്ച കല്യാണിനാടകമാണ് ആദ്യത്തെ സ്വതന്ത്ര നാടകം.[1]

അദ്ദേഹത്തിന്റെ കൃതികൾ താഴെ കൊടുത്തിരിക്കുന്നവയാണ്.

  1. 1.0 1.1 1.2 "കൊച്ചുണ്ണിത്തമ്പുരാൻ കൊടുങ്ങല്ലൂർ". കേരള ലിറ്ററേച്ചർ. Archived from the original on 2015-03-16. Retrieved 16 മാർച്ച് 2015.
  2. http://www.malayalamebooks.org/2011/06/devi-mahatmyam-malayalam-translation-by-kodungallur-kochunni-tampuran/
  3. http://www.amazon.co.uk/Books-Kotunnallur-Ceriya-Koccunni-Tampuran/s?ie=UTF8&page=1&rh=n%3A266239%2Cp_27%3AKotunnallur%20Ceriya%20Koccunni%20Tampuran
  4. http://www.amazon.co.uk/Umavivaham-Kotunnallur-Ceriya-Koccunnittampuran/dp/B0000D6TGX