ഉപയോക്താവിന്റെ സംവാദം:Junaidpv/പഴയവ 3
ആൽബിഡോ
തിരുത്തുകഅറിയില്ല. ആൽബിഡോ എന്നുതന്നെയാണ് ഞാൻ ഉപയോഗിക്കാറ് -- റസിമാൻ ടി വി 05:57, 1 ഡിസംബർ 2009 (UTC)
- ഒരു ബി എങ്കിലും കൊടുത്തുകൂടാർന്നോ? :-) ശരിയാക്കിയെടുക്കാൻ നോക്കാം. ഇന്ന് കവാടം മൊത്തം അടുക്കിപ്പെറുക്കുകയായിരുന്നു -- റസിമാൻ ടി വി 08:56, 1 ഡിസംബർ 2009 (UTC)
- താരകം ഇപ്പഴാ കണ്ടത്. നന്ദി -- റസിമാൻ ടി വി 09:09, 1 ഡിസംബർ 2009 (UTC)
- കാന്തികഗോളം വല്ലാത്ത അതിക്രമമായിപ്പോയില്ലേ എന്നൊരു സംശയം. ബയോസ്ഫിയർ എന്നതൊക്കെ ജൈവഗോളം എന്ന് തർജ്ജമ ചെയ്യാൻ തുടങ്ങിയാൽ എങ്ങനിരിക്കും? ഇതിലും നല്ല പദമൊന്നും പക്ഷെ എന്റെ കൈയിലില്ല :-( -- റസിമാൻ ടി വി 11:24, 1 ഡിസംബർ 2009 (UTC)
ഫേസ്, മാക്സിമം ഇലോങ്ങേഷൻ എന്നിവയുടെ മലയാളം അറിയാഞ്ഞിട്ടാണ്. ശാസ്ത്രകേരളത്തിൽ മാക്സിമം ഇലോങ്ങേഷൻ എന്നുതന്നെ എഴുതിക്കണ്ടിട്ടുള്ളത്. സൂര്യനിൽ നിന്ന് കൂടിയ കോണീയ അകലത്തിൽ എന്നൊക്കെ എഴുതുന്നത് വല്ലാത്ത ബോറായിത്തോന്നി. എനി ഐഡിയാസ്? -- റസിമാൻ ടി വി 04:03, 3 ഡിസംബർ 2009 (UTC)
ഫേസ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കലകളെയല്ലേ? Phases of moon ചാന്ദ്രകലകളാണ്. കോണീയ അകലം en:Angular distance അല്ലേ? maximum = പരമാവധി; Elongation =ദീർഘീകരണം. ഫ്ലക്സ് = ബലരേഖ; Tidal lock വേലീയബന്ധനം ആകാമോ? conjunction-ന് ഇവിടെ യുതി എന്നുകാണുന്നു. അപ്പോൾ സുപീരിയർ കഞ്ജങ്ഷന് ഊർദ്ധ്വയുതി എന്നും മറ്റതിന് അധോയുതി എന്നുമായിരിക്കുമോ? ഇന്ത്യൻ ജ്യോതിശാസ്ത്രത്തിൽ ഈ പദം കാണാനിടയുണ്ട്. ലഗ്നം എന്താണ്?
ഫീൽഡ് എന്നും ക്ഷേത്രമെന്നും മാറിമാറി ഉപയോഗിക്കുന്നത് സാങ്കേതികമല്ല. ഫീൽഡിന് ക്ഷേത്രമാണ് ഉചിതം. ജീവമണ്ഡലം തുടങ്ങിയ സമാന്തരനിർമ്മിതികളുള്ളതിനാൽ മാഗ്നെറ്റോസ്ഫിയറിന് കാന്തമണ്ഡലം ഉചിതം. ഇതുവരെ ഉപയോഗിച്ചുവന്നതിനെക്കുറിച്ച് വ്യാകുലപ്പെടേണ്ട. വിക്കിപീഡിയയ്ക്ക് ഇങ്ങനെ പലതും തിരുത്തേണ്ടിവരും. വിഷ്വൽ യൂനിവേഴ്സിനെയും ഒബ്സർവബ്‌ൾ യൂനിവേഴ്സിനെയും ദൃശ്യപ്രപഞ്ചമെന്നുതന്നെ വിവർത്തനംചെയ്തിരുന്നില്ലേ? രണ്ടും വിവേചിക്കേണ്ടിവന്നപ്പോൾ വിക്കിപീഡിയയ്ക്ക് ഒന്ന് ദൃശ്യപ്രപഞ്ചവും ഒന്ന് നിരീക്ഷണയോഗ്യപ്രപഞ്ചവുമായി മാറ്റേണ്ടിവന്നില്ലേ?
ഇത്രയും ചെയ്താൽ മതിയാകും എന്നാണ് എന്റെ അഭിപ്രായം:
- ഫീൽഡ് എന്നതിന് ക്ഷേത്രം എന്നുമാത്രം ഉപയോഗിക്കുക.
- കാന്തികമണ്ഡലത്തെ കാന്തികക്ഷേത്രത്തിലേക്ക് തിരിച്ചുവിടുക. എന്നിട്ട് ' കാന്തികമണ്ഡലത്തെ ഇവിടേക്കു തിരിച്ചിരിക്കുന്നു, ഗ്രഹങ്ങളുടെ കാന്തികാന്തരീക്ഷത്തെക്കുറിച്ചറിയാൻ കാന്തമണ്ഡലം നോക്കുക' എന്ൻ ചേർക്കുക.
- കാന്തമണ്ഡലത്തിന്റെ താളിൽ Not to be confused with 'കാന്തികക്ഷേത്രം' ചേർക്കുക.
ഒരു തീരുമാനത്തിലെത്തേണ്ടതുണ്ട്--തച്ചന്റെ മകൻ 07:05, 3 ഡിസംബർ 2009 (UTC)
അവലംബങ്ങൾ
തിരുത്തുകപടച്ചോനേ ഇതിനും ശൈലിയുണ്ടോ? ഇനി അങ്ങനെയാക്കാം -- റസിമാൻ ടി വി 08:18, 3 ഡിസംബർ 2009 (UTC)
- ശരിയിട്ടിരുന്നു എന്നാ വിചാരിച്ചിരുന്നത്. തിരക്കിനിടയിൽ ആകെ ഡിസോർഡറായിക്കിടക്കുകയാണ്. ക്ഷമിക്കുക -- റസിമാൻ ടി വി 09:13, 3 ഡിസംബർ 2009 (UTC)
മലയാളം
തിരുത്തുകശരി. ഇംഗ്ലീഷിൽ കിടക്കുന്നതു കാണുമ്പോൾ ഒരു വിമ്മിഷ്ടം.... അതു കൊണ്ട് ചെയ്തതാ.... :) --AneeshJose 05:15, 5 ഡിസംബർ 2009 (UTC)
നിഘണ്ടു
തിരുത്തുക- ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഇറക്കിയ ഭൗതികനിഘണ്ടുവാണത്. വിക്കിആവശ്യത്തിനുവേണ്ടി സ്കാൻ ചെയ്തതാണ്. 93-ൽ ഇറങ്ങിയതാണ്. എന്നുവെച്ച് അതിലെ പദങ്ങൾക്ക് പകർപ്പവകാശമൊന്നുമില്ല:)
- ഇതിലെ പല പദങ്ങളും അയോഗ്യങ്ങളാണ്: ധ്വാനികം (acoustics), ഖഗോളവിജ്ഞാനം (Astronomy) ...ഇവയെ ഒഴിവാക്കാനുള്ള തകർപ്പവകാശം നമുക്കുണ്ട് :) ചർച്ച ചെയ്ത് ഉചിതമായവ തിരഞ്ഞെടുക്കണം. അവലംബിച്ച് പദസൂചി തയ്യാറാക്കാൻ റസിമാൻ ഏറ്റിരുന്നു. തിരക്കുകൾ കാരണം അദ്ദേഹത്തിനു കഴിഞ്ഞില്ല (എനിക്കും). പദങ്ങളെ ആദ്യം പദസൂചിയിലാക്കി അതിനുമേൽ ചർച്ചചെയ്ത് മാറ്റങ്ങൾ വരുത്തണം. എന്നിട്ടുപോരേ നിഘണ്ടുനിവേശനം?--തച്ചന്റെ മകൻ 08:01, 5 ഡിസംബർ 2009 (UTC)
സംവാദം
തിരുത്തുകശരിയാണ്, പക്ഷെ ആ കുറിപ്പിന് സാധുത ഇപ്പോൾ ഇല്ലതതിനാലണ് മായിച്ചു കളഞ്ഞത്, കോംപാകിനെ കുറിച്ചുള്ള ലേഘനം പൂർത്തിയായി കഴിഞ്ഞു. --ഷാനപ്പൻ 15:27, 5 ഡിസംബർ 2009 (UTC)
കാന്തികമണ്ഡലം
തിരുത്തുകകാന്തികമണ്ഡലം = കാന്തികക്ഷേത്രം = magnetic field, കാന്തമണ്ഡലം = magnetosphere എന്നല്ലേ? എന്തിനാ റീഡയറക്റ്റ് ഡിലീറ്റിയത്? -- റസിമാൻ ടി വി 09:08, 13 ഡിസംബർ 2009 (UTC)
- റീഡയറക്റ്റാക്കാം. എന്നിട്ട് കാന്തികക്ഷേത്രം പേജിൽ കാന്തികമണ്ഡലം ഇങ്ങോട്ട് തിരിച്ചുവിട്ടിരിക്കുന്നു. മാഗ്നെറ്റോസ്ഫിയറിനെക്കുറിച്ചറിയാൻ കാന്തമണ്ഡലം താൾ കാണുക എന്നും കാന്തമണ്ഡലം താളിൽ സമാനമായതും നൽകുക -- റസിമാൻ ടി വി 09:21, 13 ഡിസംബർ 2009 (UTC
ഏകകാലികം ബഹുകാലികം
തിരുത്തുകജുനൈദ് ഇതൊരു ബൈനറി ഓപ്പോസിഷൻ പരികല്പനയാണ്. എല്ലാ റ്റെർമ്മിനോളജി നിഘണ്ടുക്കളിലും ഇങ്ങനെ മാത്രമ്മേ രേഖപ്പെടുത്താറുള്ളു.--M.R.Anilkumar 10:24, 13 ഡിസംബർ 2009 (UTC)
UltraBot @ en.wiki
തിരുത്തുകHi. Could you please respond to the comments at en:Wikipedia:Bots/Requests for approval/UltraBot? The trial has not been completed yet, and the request has been open for three and a half months now. The Earwig 17:39, 13 ഡിസംബർ 2009 (UTC)
പത്തായം
തിരുത്തുകഫലകവുമായി അഡ്ജസ്റ്റ് ചെയ്യാനാണ്. ഇപ്പോൾ ശരിയാക്കി എടുക്കാൻ നോക്കുകയാണ്. ബാക്കി പിന്നെ ആലോചിക്കാം -- റസിമാൻ ടി വി 09:28, 16 ഡിസംബർ 2009 (UTC)
- ഫലകവുമായി അഡ്ജസ്റ്റാക്കി. എല്ലാ പത്തായം/നിലവറ/പഴയവ/ആർക്കൈവ് താളുകളെയും ഒരേ രൂപത്തിലാക്കണം. എന്നാലേ ഫലകം വർക്ക് ചെയ്യൂ. ഇല്ലെങ്കിൽ ട്വീക്കണം -- റസിമാൻ ടി വി 10:18, 16 ഡിസംബർ 2009 (UTC)
- അത് ഫലകം ഉപയോഗിക്കാത്തതുകൊണ്ടാണ്. ഹജ്ജ് എന്ന താളിനും ആർക്കൈവുണ്ട് -- റസിമാൻ ടി വി 10:33, 16 ഡിസംബർ 2009 (UTC)
സംശോധനായജ്ഞം
തിരുത്തുകസംശോധനായജ്ഞത്തിലേക്ക് ഞാൻ കുറച്ച് ലേഖനങ്ങൾ ഇട്ടിട്ടുണ്ട്. ഇവയിൽ താങ്കൾ കാര്യമായ സംഭാവനകൾ നൽകിയ സൂര്യൻ, ബുധൻ (ഗ്രഹം) എന്നിവയും ഉൾപ്പെടുന്നു. കുറച്ച് വൃത്തിയാക്കിയെടുക്കുകയാണെങ്കിൽ ഇവയെ തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങളുടെ നിലവാരത്തിലേക്ക് ഉയർത്താനാകുമെന്ന് കരുതുന്നു. സംശോധനായജ്ഞത്തിലെ ലേഖനങ്ങളെ മെച്ചപ്പെടുത്തി തിരഞ്ഞെടുക്കാവുന്ന നിലവാരത്തിലെത്തിക്കാൻ ചർച്ചയിലൂടെയും തിരുത്തലുകളിലൂടെയും താങ്കൾ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു -- റസിമാൻ ടി വി 17:49, 21 ഡിസംബർ 2009 (UTC)
- സമ്മതിച്ചിരിക്കുന്നു ജുനൈദേ. സൂര്യനെ എങ്ങനെയാ എഴുതിയെടുത്തത്? ചെറുതിരുത്തലുകൾ വരുത്തിക്കൊണ്ട് വായിച്ചുതീർത്തപ്പോഴേക്ക് എന്റെ കാറ്റു പോയി. ഹാങ്ങോവർ മാറിയിട്ട് റിവ്യൂ ചെയ്യാം. ഇടംവലം നോക്കാതെ കവാടത്തിലേക്കിട്ടേക്കൂ. പുതുവർഷത്തിന് സൂര്യൻ തന്നെയാകട്ടെ. അടുത്തമാസം വ്യാഴത്തിന്റെ കാന്തമണ്ഡലം ആയാൽ എങ്ങനെയുണ്ടാകും? -- റസിമാൻ ടി വി 19:39, 23 ഡിസംബർ 2009 (UTC)
സംവാദം:മൈക്രോകേണൽ
തിരുത്തുകസംവാദം:മൈക്രോകേണൽ ശ്രദ്ധിക്കുക --Vssun 13:57, 25 ഡിസംബർ 2009 (UTC)
സംവാദം:മൈക്രോകോഡ്
തിരുത്തുകസംവാദം:മൈക്രോകോഡ് ശ്രദ്ധിക്കുക --Vssun 16:00, 26 ഡിസംബർ 2009 (UTC)--Vssun 16:00, 26 ഡിസംബർ 2009 (UTC)
ഇംഗ്ലീഷ്
തിരുത്തുകവരും, ഞാൻ റീഡയറക്റ്റ് ചെയ്തത് കണ്ട് ആരും തിരുത്തുന്നില്ലെങ്കിൽ. ഇംഗ്ലീഷ് വിക്കിയിൽ ഞാൻ ജ്യോതിശാസ്ത്രകവാടവുമായി അധികം ബന്ധപ്പെടാറില്ല - പട്രോളിങ്ങ് ആണ് അധികവും -- റസിമാൻ ടി വി 09:10, 28 ഡിസംബർ 2009 (UTC)
കേന്ദ്രങ്ങൾ
തിരുത്തുകകേന്ദ്രങ്ങളെ, വിനോദസഞ്ചാരത്തിന്റെ ഉപവർഗ്ഗമാക്കിയാൽ പോരേ? --Vssun 11:15, 28 ഡിസംബർ 2009 (UTC)
നടക്കും. മനസ്സുവെച്ചാൽ നടക്കാത്തതായിട്ടൊന്നുമില്ല. --ലിജോ 07:57, 29 ഡിസംബർ 2009 (UTC)
കരുനാഗപ്പള്ളി
തിരുത്തുകഒന്നു പൊളിച്ചെഴുതിയിട്ടുണ്ട്. --Vssun 08:41, 1 ജനുവരി 2010 (UTC)
നന്ദി
തിരുത്തുകകണ്ണി ചേർക്കുംമ്പോൾ ഇനി ശ്രദ്ധിക്കാം...--Jayeshj 16:34, 7 ജനുവരി 2010 (UTC)
ഹെറാത്ത്
തിരുത്തുകഇവിടത്തെ പേർഷ്യൻ നോക്കിയിട്ട്, ഇവിടെ അഭിപ്രായം പറയാമോ? --Vssun 14:38, 8 ജനുവരി 2010 (UTC)
ന്റ /ൻറ reply from ഹരിത്
തിരുത്തുകHi Junaid,
I think its browser encoding issue – last week I upgraded my OS to Windows 7, which provided with Unicode 5.1 support and Kartika font is also upgraded to the same. When I set Kartika font (this is new one – not the one supported under Windows Vista) in my browsers (IE8, FireFox, Safari, Netscape)
ന്+റ gives the in-correct glyph and
ൻ+ZWJ+റ gives the correct glyph
If I use other old fonts like AnjaliOldLipi the display is reverse of the above.
If its problem with new Kartika font – then the change should be reverted or if Unicode encoding is changed to new sequence then the given one is right. Kindly let me know your comments.
(ഹരിത് 07:50, 9 ജനുവരി 2010 (UTC))
പച്ചയായ പകർപ്പവകാശലംഘനം
തിരുത്തുകപകർപ്പവകാശലംഘനമാണെന്നുറപ്പുണ്ടെങ്കിൽ ലേഖനത്തിൽ നിന്ന് നീക്കം ചെയ്ത് എസ്.ഡി. ചേർത്തിടുകയാണ് ഞാൻ ചെയ്യാറുള്ളത്. രണ്ടാമതൊരാൾ അറിയാനുള്ള സൗകര്യം കൂടി അതിനുണ്ടല്ലോ. നീക്കം ചെയ്യാനുള്ള താളിലിട്ട് ചർച്ച ചെയ്യേണ്ട ആവശ്യമൊന്നുമില്ല. നേരിട്ട് നീക്കം ചെയ്താലും കുഴപ്പമൊന്നുമില്ല എങ്കിലും എസ്.ഡി. ചേർത്തതിനു ശേഷം മായ്ക്കുന്നതായിരിക്കും ഉചിതം എന്നു കരുതുന്നു. --Vssun 05:27, 12 ജനുവരി 2010 (UTC)
ബ്ലോക്ക്
തിരുത്തുകഇതിന് ഒരു ബ്ലോക്കിന്റെ ആവശ്യം ഉണ്ടായിരുന്നോ? {{പരീക്ഷണം}} ഫലകം ഉപയോഗിച്ചതിനു ശേഷം മാത്രം ബ്ലോക്ക് ചെയ്താൽ മതിയായിരുന്നു. --Vssun 05:32, 12 ജനുവരി 2010 (UTC)
- പുതിയ ഉപയോക്താവാണെന്നു തോന്നുന്നു. അബദ്ധത്തിൽ പറ്റിയതാണെന്നു ഞാൻ വിചാരിക്കുന്നു. --Vssun 07:04, 12 ജനുവരി 2010 (UTC)
സംരക്ഷണം
തിരുത്തുകകുറച്ച് ദിവസം മുമ്പ് പ്രധാന താളിൽ ഇങ്ക്ലൂഡ് ചെയ്യപ്പെട്ടിരുന്ന ഒരു ഫലകത്തിൽ വാൻഡലിസം നടന്നിരുന്നു. പ്രധാന താളിൽ കാസ്കേഡിംഗ് പ്രൊട്ടക്ഷനാണ് ഇംഗ്ലീഷ് വിക്കിയിലും മറ്റും. അത്രയേ ഉദ്ദേശിച്ചിട്ടുള്ളൂ. ചിത്രം പ്രധാന താളിലിരിക്കുന്നിടത്തോളം സമയം വാൻഡലിസം നടക്കാതിരിക്കുമല്ലോ എന്ന് വിചാരിച്ചാണ്. സംരക്ഷണം ഒഴിവാക്കണമെന്നുണ്ടോ? -- റസിമാൻ ടി വി 12:06, 14 ജനുവരി 2010 (UTC)
വെക്റ്ററൈസേഷൻ
തിരുത്തുകവെക്റ്ററൈസേഷൻ പരിപാടി അടിപൊളിയായിട്ടുണ്ട് -- റസിമാൻ ടി വി 08:54, 16 ജനുവരി 2010 (UTC)
ചിത്രം
തിരുത്തുകഅത് തിരക്കിട്ട് മാറ്റിയതാണ്. തിരഞ്ഞെടുത്ത ചിത്രം ചുവപ്പായിരുന്നു കവാടത്തിന്റെ പേജിൽ. --Rameshng:::Buzz me :) 13:15, 16 ജനുവരി 2010 (UTC)
ഗ്രാഫിക്ക് ശാല/അപേക്ഷകൾ
തിരുത്തുകഏറ്റെടുക്കണം എന്നുള്ളതറിഞ്ഞില്ല ഇതൊന്നു നോക്കിയേക്കണേ... എന്റെ ആദ്യത്തെ എസ് വി ജി യാ അതിന്റേതായ പോരായ്മകൾ കാണും.... --എഴുത്തുകാരി സംവദിക്കൂ 05:43, 19 ജനുവരി 2010 (UTC)
- ഞാനും അത് ശ്രദ്ധിച്ചു (5 MB). ടൂട്ടോറിയത്സ് വായിച്ചു വരുന്നതേയുള്ളൂ ഇനിയുള്ള ചെറിയതൊക്കെ നോക്കാം, ഇപ്പോൾ ഏകദേശം പിടികിട്ടി. ഇനി ഈ വിഭാഗത്തിൽ ഞാനുമുണ്ടാകും. --എഴുത്തുകാരി സംവദിക്കൂ 06:06, 19 ജനുവരി 2010 (UTC)
ജോൺസീന
തിരുത്തുകതെറ്റ് ചൂണ്ടികാണിച്ചതിനു നന്ദി. വിക്കീപീഡിയയിൽ ഈയിടെയാണ് ലേഖനം എഴുതിത്തുടങ്ങിയത്. ഉള്ള ലേഖനം അടുക്കിവെക്കുക യായിരുന്നു.കൂടുതൽ ചേർക്കുകയും ആയിരുന്നു. ഇനി ശ്രദ്ധിക്കാം... ഇനിയും തെറ്റ് ഉണ്ടെങ്കിൽ ചൂണ്ടികാണിക്കണം... --റിജോ 09:39, 19 ജനുവരി 2010 (UTC)
- നന്നായി പട്ടികയുടെ ലിങ്ക്. ഏതൊക്കെയുണ്ട് എന്നതായിരുന്നു പ്രശ്നം. നന്ദി --എഴുത്തുകാരി സംവദിക്കൂ 11:40, 19 ജനുവരി 2010 (UTC)
തിരച്ചിൽ ഫലം
തിരുത്തുകഷമിക്കണം.. വിക്കിപീഡിയയെപ്പറ്റി പഠിച്ചു വരുന്നതെയുള്ളു. ഒരു സംശയം. ചിത്രം അപ് ലോഡ് ചെയ്യാനായി ഇടത് വശത്തെ അപ് ലോഡ് ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ അപ് ലോഡ് പേജ് വരുമല്ലോ.. അത് കഴിഞ്ഞ് ചിത്രം ബ്രൗസ് ചെയിതിട്ട് അപ് ലോഡ് ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ചിത്രവും അനുമതി പത്രവും അടക്കം പേജ് വന്ന് കഴിഞ്ഞു എന്താണ് ചെഇക? ലേഖനം നോക്കുമ്പോൾ പ്രമാണം;ശരത്കുമാർ.jpg എന്നാണ് കാണുന്നത്. അത് എനിക്കു അറിയാത്തത് മൂലം ശരത് കുമാർ ലേഖനത്തിൽ ചിത്രം അപ് ലോഡ് ചെഇതില്ല.. സഹായം താളിൽ കാണുന്നില്ല.. ഹെല്പ്പ്....--റിജോ 09:51, 20 ജനുവരി 2010 (UTC)
ഒറ്റവരി ലേഖനങ്ങൾ
തിരുത്തുകഒറ്റവരി ലേഖനങ്ങളെ നിയന്ത്രിക്കാൻ ഫലകം തിരുത്തിയ കണ്ടു - എനിക്ക് ഒരഭിപ്രായമുണ്ട്. ഇംഗ്ലീഷ് വിക്കിയിൽ prod ഫലകമുപയോഗിക്കുന്നത് കണ്ടിട്ടില്ലേ? അവിടെ subst ഉപയോഗിക്കണമെന്ന് നിർബന്ധമാണ്. subst ഉപയോഗിക്കുകയാണെങ്കിൽ ദിവസവും കൂടി ചേർക്കുന്ന ഒരു കാറ്റഗറി ലേഖനങ്ങളിൽ ചേർക്കപ്പെടും. രണ്ടാഴ്ചയിലേറെയായി ഒറ്റവരിയായി കിടക്കുന്ന ലേഖനങ്ങളെ പ്രോസസ് ചെയ്യുകയും ചെയ്യുകയും ചെയ്യാം - എന്തു പറയുന്നു? -- റസിമാൻ ടി വി 11:48, 21 ജനുവരി 2010 (UTC)
ഐഡിയ ഇപ്പോൾ ഇങ്ങനെയാണ്. ഇപ്പോഴത്തെ {{ഒറ്റവരി ലേഖനം}} ടെമ്പ്ലേറ്റ് {{ഒറ്റവരി ലേഖനം/അടിസ്ഥാനം}} എന്നാക്കുക. ഒറ്റവരി ലേഖനം subst ചെയ്യുന്നത് നിർബന്ധമാക്കുകയും അതിന്റെ ഉള്ളടക്കം {{ഒറ്റവരി ലേഖനം/അടിസ്ഥാനം|{{subst:CURRENTYEAR}} {{subst:CURRENTMONTHNAME}} {{subst:CURRENTDATE}}}} എന്നാക്കുകയും ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോൾ പ്രശ്നം തീരില്ലേ? ഒറ്റവരി ഫലകം അധികം ലേഖനങ്ങളിൽ ഉപയോഗിക്കുന്നില്ലല്ലോ - മാന്വലായി മാറ്റാനല്ലേ ഉള്ളൂ. എളുപ്പത്തിൽ ചേർക്കാനായി ട്വിങ്കിൾ പോലെ വല്ല ജാവാസ്ക്രിപ്റ്റ് കോഡും ഉപയോഗിക്കുകയും ചെയ്യാം -- റസിമാൻ ടി വി 12:09, 21 ജനുവരി 2010 (UTC)
ട്വിങ്കിൾ ഇൻസ്റ്റാൾ ചെയ്തു ജുനൈദേ. ഇപ്പോൾ വളരെ എളുപ്പത്തിൽ {{ഒറ്റവരി ലേഖനം}} മാസമടക്കം ചേർക്കാം. മലയാളം വിക്കിക്ക് ആവശ്യമായ രീതിയിൽ ജാവാസ്ക്രിപ്റ്റുകൾ ശരിയാക്കിയെടുക്കാം -- റസിമാൻ ടി വി 13:38, 21 ജനുവരി 2010 (UTC)
- ഞാൻ ബീറ്റ വിട്ടു ജുനൈദേ. ഇപ്പോൾ പഴയ മോണോബുക്കാ :-). ടാബുകൾ കൂടുതലുള്ളത് പ്രശ്നമാക്കണ്ട - അധികവും ഇവിടെ ഇല്ലാത്ത സാധനങ്ങൾക്കുള്ളതാ. ഫലകങ്ങളും രീതികളുമൊക്കെ മലയാളം വിക്കിക്ക് അനുയോജ്യമായ ശൈലിയിൽ ഞാൻ മാറ്റുന്നുണ്ട് -- റസിമാൻ ടി വി 03:21, 24 ജനുവരി 2010 (UTC)
- ട്വിങ്കിൾ വന്ന സ്ഥിതിക്ക് ഇനി അടിസ്ഥാനം വേണോ? -- റസിമാൻ ടി വി 05:25, 24 ജനുവരി 2010 (UTC)
- തോണിയേറി ഫലകം മാറ്റിയപ്പോൾ ഡേറ്റു കൂടി (2010 ജനുവരി മുതൽ...) ചേർത്തൂടാരുന്നോ? -- റസിമാൻ ടി വി 11:49, 24 ജനുവരി 2010 (UTC)
- 200-ൽ താഴെ താളുകളേ ഉള്ളൂ. ഫലകമിട്ട ദിവസം ഞാൻ മാന്വലായി ചേർക്കാം -- റസിമാൻ ടി വി 12:28, 24 ജനുവരി 2010 (UTC)
- തോണിയില്ലാതെ തന്നെ കഴിച്ചു :-) ജൂലൈ മുതൽ ഇങ്ങോട്ടുള്ള താളുകളേ ഉള്ളൂ. എങ്ങനെ ഡീൽ ചെയ്യണം? -- റസിമാൻ ടി വി 13:51, 24 ജനുവരി 2010 (UTC)
ഞാനും അതാണ് ചിന്തിച്ചുകൊണ്ടിരുന്നത്. 2010 ജനുവരിയിൽ ഫലകമുള്ള സാധനങ്ങളെ മാർച്ച്/ഏപ്രിൽ ഈ മാസങ്ങളിൽ തന്നെ പ്രോസസ് ചെയ്യണം എന്നാണ് എന്റെ അഭിപ്രായം. പഞ്ചായത്തിൽ നയരൂപീകരണത്തിനിടാം. 2009 ജൂലൈ, ഓഗസ്റ്റ് മാസത്തെ ലേഖനങ്ങളെ ആദ്യം ശരിയാക്കിയെടുക്കണം -- റസിമാൻ ടി വി 07:54, 25 ജനുവരി 2010 (UTC)
മസ്തിഷ്ക്കം
തിരുത്തുകഎഡിറ്റ് പൂർത്തിയാക്കുന്നതിനുമുൻപ് കണക്ഷൻ പോയി അതാണ്...--Jayeshj 14:09, 21 ജനുവരി 2010 (UTC)
മാതൃകാ ഉപഭോക്താവ്
തിരുത്തുകകൺട്രോൾ അമർത്തി റിഫ്രഷ് ചെയ്തപ്പോൾ ഫോണ്ട് ഒക്കെ വലുതായിപ്പോയി.. ഇനി തിരിച്ചാക്കുന്നതെങ്ങനാ...??--Jayeshj 12:04, 23 ജനുവരി 2010 (UTC)
പ്രമാണം:Sky-2009august-15Ex.png
തിരുത്തുകപ്രമാണം:Sky-2009august-15Ex.png ഇതിൽ കൂടുതൽ വിവരങ്ങൾ ചേർക്കുക. --Vssun 12:20, 26 ജനുവരി 2010 (UTC)
Talkback
തിരുത്തുകദയവായി അഭിപ്രായം പറയുക റസിമാൻ ടി വി 15:33, 26 ജനുവരി 2010 (UTC)
ഈസിറ്റൈംലൈൻ
തിരുത്തുകജുനൈദേ, അതിലെ ടെക്സ്റ്റ് എഡിറ്ററിൽ മലയാളം റെപ്രസെന്റേഷൻ എങ്ങനെയാ കാണുന്നത്? മലയാളമായിട്ടു തന്നെയാണോ--പ്രവീൺ:സംവാദം 02:23, 27 ജനുവരി 2010 (UTC)
ഒറ്റവരി ലേഖനങ്ങൾ
തിരുത്തുകവിക്കിപീഡിയ:പഞ്ചായത്ത്_(നയരൂപീകരണം)#ഒറ്റവരി_ലേഖനങ്ങൾ ശ്രദ്ധിക്കുക -- റസിമാൻ ടി വി 18:45, 27 ജനുവരി 2010 (UTC)
കവാടം
തിരുത്തുകവ്യാഴത്തിന്റെ കാന്തമണ്ഡലം ഒരുവിധം ഒപ്പിച്ചിട്ടുണ്ട് (ഗുണപാഠം : അഞ്ചുപൈസക്ക് വിവരമില്ലാത്ത വിഷയത്തെക്കുറിച്ച് എഴുതാൻ നിൽക്കരുത്). സമയം കിട്ടുമ്പോൾ നോക്കിയേക്കൂ. ഫെബ്രുവരിയിൽ കവാടത്തിലിടാൻ മാത്രം ഗുണമുണ്ടെന്ന് കരുതുന്നു - ഇല്ലെങ്കിൽ ശരിയാക്കിയെടുക്കണം. വേറെ വല്ല ലേഖനവും കൈയിലുണ്ടോ? -- റസിമാൻ ടി വി 22:21, 29 ജനുവരി 2010 (UTC)
- വിവരപ്പെട്ടി മൊത്തം തർജ്ജമ ചെയ്യണം. അത് ലേഖനത്തിൽ കിടക്കുന്നതുകൊണ്ട് കാര്യമായി ഗുണമുണ്ടെന്നും തോന്നിയില്ല. ഇംഗ്ലീഷ് വിക്കിയിൽ സംഗീതജ്ഞരുടെ താളുകളിൽ വിവരപ്പെട്ടി വയ്ക്കരുതെന്ന് കൊൺസെൻസസ് ആയിട്ടുണ്ട്. ഉള്ളടക്കപ്പട്ടിക മുകളിൽ തന്നെ കിടക്കണ്ട എന്ന് വിചാരിച്ചതാണ്. പഴയ രൂപമാണ് നല്ലതെങ്കിൽ തിരിച്ചിടാം -- റസിമാൻ ടി വി 12:02, 30 ജനുവരി 2010 (UTC)
ചില്ല്
തിരുത്തുകക യുടെ ചില്ലായിപ്പോയതാണ് ൿ ചെയ്ത തെറ്റ്. ശിക്ഷ അനുഭവിച്ചേ മതിയാകൂ... പിന്നെ ജുനൈദ് ഈ മാസത്തെ നിങ്ങൾക്കറിയാമോ ഒന്ന് ശരിയാക്കുമോ? ഇന്ന് ഒന്നാം തീയതിയാണെന്ന് ഇന്നാ ഓർമ്മ വരുന്നത്. ഈ മാസത്തെ ആകാശം ഇന്ന് വൈകുന്നേരം അപ്‌ലോഡ് ചെയ്യാം -- റസിമാൻ ടി വി 09:36, 1 ഫെബ്രുവരി 2010 (UTC)
- അപ്പോൾ മാർച്ചിൽ ശുക്രൻ അല്ലേ? അടുത്ത മാസമെങ്കിലും സൗരയൂഥത്തിന് പുറത്തെത്താൻ നോക്കണം. പിന്നെ ഇംഗ്ലീഷ് വിക്കിയിലെ ഇന്നത്തെ തിരഞ്ഞെടുത്ത ലേഖനം നോക്കിയിരുന്നോ? 25 കിലോബൈറ്റ് :-) -- റസിമാൻ ടി വി 10:36, 2 ഫെബ്രുവരി 2010 (UTC)
- കണ്ടുവച്ചിട്ടൊന്നുമില്ല. മറ്റന്നാൾ പരീക്ഷയായതുകൊണ്ട് കാര്യമായി ഒന്നും നോക്കിയിട്ടില്ല. ശുക്രൻ നടക്കട്ടെ. പരീക്ഷ കഴിഞ്ഞ് ഞാനും കൂടാം. ഇംഗ്ലീഷ് വിക്കിയിൽ സൗരയൂഥം ഫീച്ചേർഡ് ടോപിക് ആണ്. ഈ വർഷം കഴിയുമ്പോഴേക്ക് ഇവിടെയും ആക്കിയെടുക്കണം. -- റസിമാൻ ടി വി 11:02, 2 ഫെബ്രുവരി 2010 (UTC)
മറ്റൊരു ചില്ല്
തിരുത്തുകഇത് ശ്രദ്ധിക്കുക. പഴയ ചില്ലുള്ള ലേഖനങ്ങളിലേക്ക് റീഡയറക്റ്റുണ്ടാക്കാൻ ഒരു ബോട്ട് അടിയന്തിരമായി ആവശ്യമുണ്ട്. --122.162.51.48 13:40, 3 ഫെബ്രുവരി 2010 (UTC) ലോഗിൻ ചെയ്യാൻ വിട്ടുപോയി. --Vssun 13:43, 3 ഫെബ്രുവരി 2010 (UTC)
- യന്ത്രം നന്നായി പ്രവർത്തിക്കുന്നുണ്ടല്ലോ. കൈവിട്ട് ഓടിക്കാമായിരുന്നില്ലേ? --Vssun 07:03, 4 ഫെബ്രുവരി 2010 (UTC)
- ബോട്ട് ഇമ്പോർട്ട് ചെയ്ത് പ്രവർത്തിപ്പിക്കാൻ ശ്രമിക്കാം. ജ്യോതിസിന്റെ കൈയിൽ ആവശ്യത്തിന് ബാൻഡ്‌വിഡ്ത്ത് ഉണ്ടെന്നു പറഞ്ഞു കേട്ടിരുന്നു. കക്ഷിയെ കൈയിൽക്കിട്ടിയാൽ ഇപ്പണി ഏല്പ്പിക്കാം. --Vssun 07:56, 4 ഫെബ്രുവരി 2010 (UTC)
ആണവചില്ലൻ
തിരുത്തുകചെയ്യുന്നതിൽ ന്റയുടെ കാര്യത്തിൽ ധൃതി വേണ്ട എന്നെന്റെ അഭിപ്രായം. അതിന് ഓപ്പറേറ്റിങ് സിസ്റ്റം സപ്പോർട്ടും ഫോണ്ട് സപ്പോർട്ടും ഉണ്ടാവേണ്ടതുണ്ടെന്നാണ് ഞാനെവിടയോ കണ്ടത്.--പ്രവീൺ:സംവാദം 07:34, 4 ഫെബ്രുവരി 2010 (UTC)
പ്രമാണം:XiphophorusLogoSVG.svg
തിരുത്തുകപ്രമാണം:XiphophorusLogoSVG.svg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 14:20, 16 ഫെബ്രുവരി 2010 (UTC)
ശുക്രൻ
തിരുത്തുകശനിയാഴ്ച വീട്ടിലെത്തിയിട്ട് ചെയ്യാം -- റസിമാൻ ടി വി 12:52, 24 ഫെബ്രുവരി 2010 (UTC)
- റിവ്യൂ ചെയ്തു. നന്നായിട്ടുണ്ട് -- റസിമാൻ ടി വി 10:16, 28 ഫെബ്രുവരി 2010 (UTC)
ഏപ്രിലിലെ കവാടം
തിരുത്തുകബർണാർഡ്സ് നക്ഷത്രം ഒന്ന് റിവ്യൂ ചെയ്യാമോ? എനിക്ക് നാളെ പരീക്ഷയാണ് -- റസിമാൻ ടി വി 12:36, 31 മാർച്ച് 2010 (UTC)
- ബർണാർഡിന്റെ നക്ഷത്രം എന്ന് മാറ്റണോ? -- റസിമാൻ ടി വി 04:53, 1 ഏപ്രിൽ 2010 (UTC)
- ഡൺ -- റസിമാൻ ടി വി 20:29, 1 ഏപ്രിൽ 2010 (UTC)
ഇദ്ദേഹത്തിന്റെ വെബ് സൈറ്റും ബ്ലോഗുമെല്ലാം കാലാവധി തീർന്നെന്ന് തോന്നുന്നു, അവിടെ പരതി വഞ്ചിതനായി, വഞ്ചന കുറ്റത്തിനു കേസ് കൊടുക്കും :)--സിദ്ധീഖ് | सिधीक|Sidheeq| صدّيق 19:55, 4 ഏപ്രിൽ 2010 (UTC)
നന്ദി
തിരുത്തുകഎനിക്ക് നക്ഷത്രപുരസ്കാരം നൽകിയതിനു വളരെയധികം നന്ദി :) --Oracle125 16:08, 5 ഏപ്രിൽ 2010 (UTC)
ഒപ്പ്
തിരുത്തുകജുനൈദ് ഒപ്പൊന്നു നോക്കണം -- റസിമാൻ ടി വി 19:07, 11 ഏപ്രിൽ 2010 (UTC),
ഒപ്പ് എങ്ങനെയാ personalize ചെയ്യുന്നേ? ഉദാ: ബോൾഡ് ആക്കുക, മലയാളത്തിൽ കാണിക്കുക --Kiran Gopi 19:14, 11 ഏപ്രിൽ 2010 (UTC)
നന്ദി ഒപ്പ് ഇപ്പോൾ ശരിയായി. --കിരൺ ഗോപി 19:53, 11 ഏപ്രിൽ 2010 (UTC)
ഉപയോക്തൃനാമം
തിരുത്തുകജുനൈദ്, ഞാൻ എന്റെ ഉപയോക്തൃനാമം മാറ്റാൻ ആഗ്രഹിക്കുന്നില്ല.എങ്കിലും ഞാൻ എന്റെ ഒപ്പ് മാറ്റി എന്റെ പേരിലേക്കാക്കിയിട്ടുണ്ട് :) ആശംസകൾ --രാഹുൽ ആനന്ദ് 01:55, 13 ഏപ്രിൽ 2010 (UTC)
തിരിച്ചുവിടലുകൾ
തിരുത്തുകതിരിച്ചുവിടലുകൾ ശരിയാക്കുന്നത് ബോട്ട് ഉപയോഗിക്കാൻ പറ്റില്ലേ?--Rameshng:::Buzz me :) 06:33, 16 ഏപ്രിൽ 2010 (UTC)
ഫലകം:Tlsp
തിരുത്തുകജുനൈദേ, ഒന്നു ഹെല്പൂ.. ഫലകം:Tlsp യിലെ subst എന്ന ഭാഗം ചുവന്ന കണ്ണിയായി കാണുന്നതെന്താ? വിക്കിപീഡിയ:ലേഖന രക്ഷാസംഘം# താരകങ്ങൾ എന്ന ഭാഗത്ത് കണ്ടോ?--Rameshng:::Buzz me :) 06:14, 20 ഏപ്രിൽ 2010 (UTC)
- ഉം..ആയിരുന്നിരിക്കണം. പിന്നെ 5.0 ൽ നിന്ന് 5.1 ആയതിനുശേഷം ഇപ്പോ ചുവന്ന കണ്ണി കണ്ടാൽ പ്രശ്നമാണൊ എന്ന ഒരു ശങ്ക. മാറ്റാൻ വല്ല വഴിയുണ്ടോ? :) --Rameshng:::Buzz me :) 12:56, 20 ഏപ്രിൽ 2010 (UTC)
തമൊദ്വാരം
തിരുത്തുകതമൊദ്വാരം എന്ന തിരിച്ചുവിടൽ "വ്യക്തമായ അക്ഷരത്തെറ്റിന് തിരിച്ചുവിടൽ വേണ്ട" എന്ന കാരണം പറഞ്ഞ് മായ്ച്ചതു കണ്ടു. ഇങ്ങനെ വേണോ ജുനൈദ്? മലയാളം ശരിക്ക് ടൈപ് ചെയ്യാനറിയാത്ത ഒരാൾ തമോദ്വാരം തിരഞ്ഞെത്തുന്നത് തമൊദ്വാരത്തിലാകാൻ നല്ല ചാൻസുണ്ട്. thamOdvaaram -> thamodvaaram എന്ന വ്യത്യാസമല്ലേയുള്ളൂ? ഇംഗ്ലീഷ് വിക്കിയിൽ Redirect from alternate capitalisation എന്നൊരു സാധനമുള്ളതുപോലെ ഇത്തരം അക്ഷരത്തെറ്റുകളുള്ള തിരിച്ചുവിടലുകൾ നിലനിർത്താം എന്നാണെന്റെ വ്യക്തിപരമായ അഭിപ്രായം -- റസിമാൻ ടി വി 12:28, 1 മേയ് 2010 (UTC)
ഗ്രാഫിക്ക് ശാല/വിക്കിഗ്രാഫിസ്റ്റുകൾ
തിരുത്തുകഞാൻ ഇങ്ക്സ്കേപ്പിൽ പുതുതായാണ് പക്ഷെ ഒരു ലോഗൊ അതിൽ നിർമ്മിച്ചു നോക്കി. പ്രമാണം:ജനകീയാസൂത്രണം ലോഗോ.jpg
സമയം കിട്ടുമ്പോളൊക്കെ സഹകരിക്കാൻ താല്പര്യമുണ്ട് :)പ്രതീഷ്|s.pratheesh (സംവാദം) 04:55, 10 മേയ് 2010 (UTC)
ബോട്ട് നിർമ്മാണം
തിരുത്തുകപ്രിയപ്പെട്ട Junaidpv,
എനിക്ക് ബോട്ട് നിർമ്മാണത്തെ പറ്റി അറിയണമെന്നുണ്ട്, സഹായിക്കാമോ?
സ്നേഹപൂർവ്വം --Pathaayan 02:17, 21 മേയ് 2010 (UTC)