നമസ്കാരം Jain !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മൊഴി കീ മാപ്പിങ്ങ്

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ‍‍ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ‍ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ‍ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയന്മാരുമായി സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതു വശത്തെ തത്സമയ സം‌വാദം ലിങ്കിൽ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കും.

-- ജേക്കബ് 09:36, 18 ഫെബ്രുവരി 2008 (UTC)Reply

ക്യാപ്ഷൻ തിരുത്തൽ തിരുത്തുക

താങ്കൾ തുടങ്ങിയ താളിന്റെ തലക്കെട്ട് മാറ്റാൻ ആണ്‌ ഉദ്ദേശിക്കുന്നതെങ്കിൽ ആ താളിൽ പോയി തലക്കെട്ട് മാറ്റുക എന്ന ലിങ്ക് ഞെക്കി തലക്കെട്ട് മാറ്റിയാൽ മതിയാകും.ആശംസകളോടെ--അനൂപൻ 06:56, 20 ഫെബ്രുവരി 2008 (UTC)Reply

പറ്റും.ഉദാഹരണമായി കൂരാചുണ്ട് എന്ന താളിന്റെ പേര്‌ കൂരാച്ചുണ്ട് എന്നാക്കണമെങ്കിൽ കൂരാചുണ്ട് എന്ന താൾ തുറന്ന് ,താളിന്റെ ഏറ്റവും മുകളിലായി ലേഖനം,സം‌വാദം,മാറ്റിയെഴുതുക,നാൾ‌വഴി, എന്നിവക്കു തൊട്ടടുത്തായി കാണുന്ന തലക്കെട്ടു മാറ്റുക എന്ന ലിങ്ക് ഞെക്കി ,തുറന്നു വരുന്ന താളിൽ പുതിയ തലക്കെട്ട് അതായത് കൂരാച്ചുണ്ട് എന്ന് നൽകി സേവ് ചെയ്യുക.അപ്പോൾ ലേഖനത്തിന്റെ തലക്കെട്ട് കൂരാച്ചുണ്ട് എന്നായിട്ടുണ്ടാകും.പിന്നെ സം‌വാദം താളിൽ ഒപ്പിടാൻ ~~~~ ഉപയോഗിച്ചാൽ മതിയാകും.സ്നേഹത്തോടെ--അനൂപൻ 08:37, 20 ഫെബ്രുവരി 2008 (UTC)Reply

ജെയിൻ,

താങ്കൾ താങ്കളുടെ പ്രിഫേർഡ് ഭാഷ ഇംഗ്ലീഷ് ആക്കിയോ ? എങ്കിൽ എല്ലാ സംദേശങ്ങളും ടാബുകളും ഇംഗ്ലീഷിലാണു കാണുക. തലക്കെട്ടു മാറ്റുക എന്നതിനു പകരം Move എന്നാണു കാണുക. എല്ലാ യൂസേർസിനും തലക്കെട്ടു മാറ്റുക എന്ന ടാബ് കാണാവുന്നതാണു. പക്ഷെ താൾ സംരംക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിൽ കാണില്ല. കൂരാച്ചുണ്ട് എന്ന താൾ സം‌രക്ഷിക്കപ്പെട്ടിട്ടില്ല. അതിനാൽ തന്നെ തലക്കെട്ടു മാറ്റുക എന്ന ടാബ് ഉണ്ടാവും. താങ്കൾ തന്നെ അതു ചെയ്തു പഠിക്കാൻ വേണ്ടിയാണു ഞങ്ങൾ ചെയ്യാതിരിക്കുന്നത്. --ഷിജു അലക്സ് 05:03, 21 ഫെബ്രുവരി 2008 (UTC)Reply

പ്രിയ ജെയിൻ,

താങ്കൾക്ക് മാറ്റാൻ വേണ്ടിയാണ്‌ ആ താൾ ഞങ്ങൾ തിരുത്താതിരിക്കുന്നത്.താളിന്റെ തലക്കെട്ട് തിരുത്താൻ കൂരാചുണ്ട് എന്ന താളിന്റെ മുകളിൽ(മാറ്റിയെഴുതുക(Edit) എന്ന ലിങ്ക് ഞെക്കേണ്ട ആവശ്യമില്ല) തലക്കെട്ട് മാറ്റുക(Move) എന്ന ഓപ്ഷൻ ഞെക്കി മാറ്റിയാൽ മതി.--അനൂപൻ 05:52, 21 ഫെബ്രുവരി 2008 (UTC)Reply

താങ്കൾ ഏതു browser ആണ്‌ ഉപയോഗിക്കുന്നത്?താങ്കൾക്ക് ജിമെയിൽ ചാറ്റ് ഉണ്ടൊ.ഉണ്ടെങ്കിൽ എന്നെ anoop.ind gmail.com എന്ന ഐഡിയിലേക്ക് ഒന്ന് ആഡ് ചെയ്യാമോ?--അനൂപൻ 11:40, 21 ഫെബ്രുവരി 2008 (UTC)Reply
ക്ഷമിക്കൂ ഞാൻ ഈ താൾ വായിക്കുന്നതിനു മുൻപേ തലക്കെട്ട് മാറ്റി... ക്ഷമിക്കുക --Vssun 11:49, 21 ഫെബ്രുവരി 2008 (UTC)Reply

തുഷാര ഗിരി വെള്ളച്ചാട്ടം തിരുത്തുക

ജെയിൻ,

തുഷാരഗിരി എന്നൊരു താൾ നമുക്കുണ്ട്.അതിൽ പ്രതിപാദിച്ചിരിക്കുന്നതും ,താങ്കൾ തുടങ്ങിയ താളും ഒന്നു തന്നെ അല്ലേ?--അനൂപൻ 07:45, 22 ഫെബ്രുവരി 2008 (UTC)Reply

ഡിലീറ്റ് ചെയ്യുന്നില്ല.Redirect ചെയ്യുന്നു--അനൂപൻ 07:57, 22 ഫെബ്രുവരി 2008 (UTC)Reply
ആ താൾ തുഷാരഗിരി വെള്ളച്ചാട്ടം എന്ന താളിലേക്ക് റീഡയരക്ട് ചെയ്തു.ഒരു താൾ നീക്കം ചെയ്യാൻ അഡ്‌മിൻ പവർ വേണം.താങ്കൾക്ക് ഒരു താൾ നീക്കണം എന്നുണ്ടെങ്കിൽ താൾ എഡിറ്റ് ചെയ്ത്,ആ താളിന്റെ ഏറ്റവും മുകളിൽ {{SD|മായ്ക്കാനുള്ള കാരണം ഇവിടെ എഴുതുക}} എന്നു മാത്രം ഇട്ടാൽ മതി.അഡ്മിന്മാർ താൾ ഡിലീറ്റ് ചെയ്യും--അനൂപൻ 08:02, 22 ഫെബ്രുവരി 2008 (UTC)Reply

ഫോട്ടോ തിരുത്തുക

ജെയിൻ, താങ്കൾ അപ്‌ലോഡ് ചെയ്ത കൂരാച്ചുണ്ട് പള്ളിയുടെ ഫോട്ടൊയിൽ നിന്നും താങ്കളൂടെ പേരു മാറ്റി(ചിത്രത്തിന്റെ താഴെ) ഒന്ന് റീ അപ്‌ലോഡ് ചെയ്യാമോ?--അനൂപൻ 08:05, 3 മാർച്ച് 2008 (UTC)Reply

സം‌വാദം താൾ തിരുത്തുക

സം‌വാദം കാലഹരണപ്പെട്ടു എന്ന് പേരിൽ ആയാലും സം‌വാദം താളിലെ വിവരങ്ങൾ നീക്കം ചെയ്യരുത്. അത് ബ്ലോക്ക് ചെയ്യാൻ തക്കവണ്ണം ഉള്ള ഒരു പ്രവൃത്തിയായി കണക്കാക്കിയേക്കാം.ശ്രദ്ധിക്കുമല്ലോ?--അനൂപൻ 08:47, 7 മാർച്ച് 2008 (UTC)Reply


ഇതര ഭാഷകളിൽ തിരുത്തുക

ഓരോ ലേഖനം ലോഡ് ചെയ്യൂമ്പോഴും സൈഡ് ബാറിൽ വരുന്ന ഇതര ഭാഷകളിൽ എന്ന വിഭാഗം കാണുക. ഉദാ: ഇന്ത്യൻ ക്രിക്കറ്റ് ടീം. അതിലെ English എന്ന കണ്ണിയിൽ ഞെക്കിയാൽ ഇംഗ്ലീഷ് വിക്കിയിലേക്കു പോവും. தமிழ் എന്നതിൽ ഞെക്കിയാൽ തമിഴ് വിക്കിയിലേക്കു. അങ്ങനെ അങ്ങനെ. --ഷിജു അലക്സ് 08:14, 8 മാർച്ച് 2008 (UTC)Reply

ഈ കോഡ് [[en:Koorachundu]] കൂരാച്ചുണ്ട് എന്ന ലേഖനത്തിന്റെ ഏറ്റവും താഴെ ഇടുക. അത്ര തന്നെ. ഇത്രഭാഷകളീൽ എന്ന ഭാഗം വന്നു കൊള്ളും. ഇതേ പോലെ [[ml:കൂരാച്ചുണ്ട്]] എന്നു ഇംഗ്ലീഷ് വിക്കി ലേഖനത്തിൽ ഇട്ടാഅൽ അവിടെ മലയാളം വിക്കിയിലേക്കും കണ്ണിയാകും. ജയിൻ തന്നെ ചെയ്തു പഠിക്കാൻ വേണ്ടി ആണു ഞാൻ അതു ചെയ്യാഞ്ഞത്. --ഷിജു അലക്സ് 13:10, 8 മാർച്ച് 2008 (UTC)Reply

പറ്റും ജെയിൻ, അതെങ്ങനെയെന്ന് ഉദാഹരണസഹിതം വിവരിക്കാം. നമുക്ക് മാങ്ങ എന്ന താൾ തന്നെയെടുക്കാം.അതിന്റെ സൈഡിൽ ഇതര ഭാഷകളിൽ എന്ന ഭാഗത്തിനു താഴെയായി കുറെ ഭാഷകളുടെ പേരുകാണാം.العربية ,Aymar ,Български ,বাংলা ,Català ,Česky ,Dansk ,Deutsch ,Ελληνικά ,English ,Esperanto , ഇങ്ങനെ കുറെ.അതൊക്കെ മാങ്ങ എന്ന പേരിൽ അതാത് ഭാഷകളിൽ ഉള്ള ലേഖനങ്ങളിലേക്ക്, ലിങ്ക് ചെയ്യപ്പെട്ടിരിക്കുന്നു. താങ്കൾ ഇംഗ്ലീഷ് എന്ന ലിങ്ക് ഞെക്കിയാൽ അത് മാങ്ങയെപ്പറ്റിയുള്ള ഇംഗ്ലീഷ് വിക്കി താളിലേക്ക് പോകും. ഇതിനാണ്‌ ഇന്റർ‌വിക്കി കണ്ണികൾ എന്നു പറയുന്നത്,

ഇനി ഇതെങ്ങനെ ഉണ്ടാക്കും എന്നു നോക്കാം. ലേഖനത്തിന്റെ അവസാനം അതാത് ഭാഷയുടേ കോഡ്(ഇംഗ്ലീഷ്:en,തമിഴ്:ta ഇങ്ങനെ) എന്നു എഴുതിയ ശേഷം ,ആ ഭാഷയിലുള്ള താളിന്റെ പേര്‌ നൽകിയാൽ മതി. ഉദാഹരമായി മാങ്ങ എന്ന താളിന്‌ ഇന്റർ വിക്കി നിർ‍മ്മിക്കണമെങ്കിൽ [[en:Mango]] എന്നു ലേഖനത്തിന്റെ ഏറ്റവും താഴെ എഴുതുക. നമ്മൾ ഇംഗ്ലീഷ് ഭാഷയിലുള്ള ലിങ്ക് മാത്രം നൽകിയാൽ മതി. ബാക്കി ഭാഷയിലുള്ള കണ്ണികൾ ബോട്ടുകൾ നൽകിക്കൊള്ളും--അനൂപൻ 13:52, 8 മാർച്ച് 2008 (UTC)Reply

സ്മരണികകളൊക്കെ അവലംബം ആക്കാമോ എന്ന കാര്യത്തിൽ സം‌ശയമുണ്ട്.--അനൂപൻ 07:42, 27 മാർച്ച് 2008 (UTC)Reply
ഇക്കാര്യങ്ങൾ ആധാരമായി മറ്റേതെങ്കിലും പുസ്തകങ്ങൾ ഉണ്ടെങ്കിൽ അത് ചേർക്കുന്നതാണ്‌ നല്ലത്. ആ ഭാഗം ഡിലീറ്റ് ചെയ്യേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. തെളിവ് ഫലകം അവിടെ കിടന്നോട്ടെ. മറ്റേതെങ്കിലും പുസ്തകങ്ങളിൽ നിന്നും തെളിവ് കിട്ടിയാൽ ചേർക്കാം.ഏതായാലും ചരിത്രത്തിൽ സ്മരണികകൾ അവലംബമാക്കാൻ പറ്റില്ലെന്നാണ്‌ വിദഗ്ദ്ധാഭിപ്രായം--അനൂപൻ 07:56, 27 മാർച്ച് 2008 (UTC)Reply

നന്ദി തിരുത്തുക

വേഗം തന്നെ 100 എഡിറ്റുകൾ പൂർ‍ത്തിയാക്കാൻ കഴിയട്ടെ--അനൂപൻ 09:06, 6 മേയ് 2008 (UTC)Reply

ഞാൻ ശ്രദ്ധിച്ചില്ല. ക്ഷമിക്കണം. ഇനി ഉണ്ടാവാതെ നോക്കാം/. --FirozVellachalil 11:28, 29 മേയ് 2008 (UTC)Reply

തെളിവ് ഫലകം തിരുത്തുക

ഫിറോസ് ചോദിച്ച തെളിവുകൾ ആ ഫലകത്തിന്റെ ദുരുപയോഗം ആയി വ്യക്തിപരമായി എനിക്ക് തോന്നിയിട്ടില്ല. പിന്നെ അതു മൂലം ഉണ്ടായ സ്പേസ് പ്രശ്നം ആണെങ്കിൽ അത് ഒരു പുതുമുഖത്തിന്റെ പരിചയമില്ലായ്മക്കുറവു കൊണ്ടാകാം. ഒരു ഫലകം ഉപയോഗിക്കുവാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പറ്റില്ലെന്നാണ് എന്റെ അറിവ്. ഈ നിർദ്ദേശം വിക്കി പഞ്ചായത്തിൽ ഇടൂ. കൂടുതൽ അഭിപ്രായങ്ങൾ വരട്ടെ--അനൂപൻ 08:25, 30 മേയ് 2008 (UTC)Reply

നന്ദി തിരുത്തുക

താരകത്തിനു നന്ദി--അനൂപൻ 18:15, 5 ജൂൺ 2008 (UTC)Reply

പ്രിയ Jain താങ്കളുടെ ആത്മാർത്ഥ പ്രയത്നത്തിനു നന്ദി.

വിക്കിപീഡിയ ശൈലീപുസ്തകമനുസരിച്ച് പൈപ്പ്ഡ് ലിങ്കുകൾ ഉപയോഗിക്കുന്നത് താഴെകാണുന്നതുപോലെയാണ്‌.

അതായത് ലിങ്ക് കൊടുക്കുമ്പോൾ ലിങ്ക് ചെയ്യുന്ന വാക്കിനു മുഴുവനായും കൊടുക്കുക.

നന്ദി --ടക്സ് എന്ന പെൻ‌ഗ്വിൻ 11:36, 9 ജൂൺ 2008 (UTC)Reply

തെളിവ് ഫലകങ്ങൾ ചേറ്ക്കുന്നത് താൽകാലികമല്ലേ. തെളിവുകൾ വരുമ്പോൾ ശരിയാകുമല്ലോ.--FirozVellachalil 11:02, 25 ഏപ്രിൽ 2009 (UTC)Reply

കൂരാച്ചുണ്ട് തിരുത്തുക

ശരിയാക്കിയിട്ടുണ്ട് ലേഖനത്തിൽ കൂടുതൽ ചിത്രങ്ങൾ വരുമ്പോഴുള്ള പ്രശ്നമാ അത്. {{-}} ചേർത്തത് ശ്രദ്ധിക്കുക --സാദിക്ക്‌ ഖാലിദ്‌ 08:14, 3 ജൂൺ 2009 (UTC)Reply


വിക്കിപീഡിയ പഠനശിബിരം തിരുത്തുക

കേരളത്തിലെ രണ്ടാമത്തെ വിക്കിപീഡിയപഠനശിബിരം കോഴിക്കോട് ദേവഗിരി കോളെജിൽ വച്ച് ഒക്ടോബർ 10ന്‌ നടത്തുന്നു. പ്രത്യേകിച്ച് മലബാറുകാരെ ഉദ്ദേശിച്ച്. താങ്കളുടെ സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് താൾ കാണുക. പറ്റുമെങ്കിൽ ഇതിനു താല്പര്യമുണ്ടെന്നു തോന്നുന്നവരോട് പ്രചാരണം കൂടി കൊടുക്കുമല്ലോ... --വിഷ്ണു 03:47, 24 സെപ്റ്റംബർ 2010 (UTC)Reply

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Jain,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 02:50, 29 മാർച്ച് 2012 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Jain

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 04:51, 16 നവംബർ 2013 (UTC)Reply

വിക്കിസംഗമോത്സവം 2015 തിരുത്തുക

പ്രിയ സുഹൃത്തേ,

മലയാളം വിക്കി സമൂഹത്തിന്റെ വാർഷിക സംഗമം, വിക്കിസംഗമോത്സവം 2015, ഡിസംബർ മാസത്തിൽ കോഴിക്കോട് വെച്ച് ചേരാനുദ്ദേശിക്കുന്നു. കോഴിക്കോട് നിന്നുള്ള വിക്കി ഉപയോക്താവെന്ന നിലയിൽ താങ്കളുടെ ആത്മാർത്ഥമായ സഹകരണം പ്രതീക്ഷിക്കുന്നു. ഒപ്പം സംഗമോത്സവ വിജയത്തിനായി താങ്കൾക്ക് എങ്ങനെ ഇതിന്റെ സംഘാടകരുമായി / സംഘാടക സമിതിയുമായി ചേർന്ന് പ്രവർത്തിക്കാൻ സാധിക്കുമെന്ന് അറിയുവാനും താൽപര്യപ്പെടുന്നു. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക. താങ്കളുടെ സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.

സംഘാടനത്തിന് മുന്നിട്ടിറങ്ങാൻ തയ്യാറുള്ളവർ ഇവരാണ്. താങ്കൾ ഇവരുമായി ബന്ധപ്പെടുമല്ലോ.?

കൂടുതൽ വിവരങ്ങൾക്ക് എന്നെയും വിളിക്കാവുന്നതാണ്. എന്ന്, ഇർഫാൻ ഇബ്രാഹിം സേട്ട് - (മൊബൈൽ : 7403377786)

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019 തിരുത്തുക

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)Reply