വിനീഷ് നരിക്കോട്
നമസ്കാരം വിനീഷ് നരിക്കോട് !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
പകർപ്പവകാശലംഘനം
തിരുത്തുകപുതിയ ഭഗവതി എന്ന ലേഖനത്തിൽ താങ്കൾ കൂട്ടിച്ചേർത്ത വിവരങ്ങൾ പകർപ്പവകാശലംഘനമെന്ന കാരണത്താൽ ഒഴിവാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലേഖനത്തിന്റെ സംവാദത്താളിൽ കാണുക. സ്വതന്ത്രമല്ലാത്ത ഉറവിടങ്ങളിൽനിന്നുള്ള ഉള്ളടക്കം വിക്കിപീഡിയയിലേക്ക് പകർത്തുന്നത് അനുവദനീയമല്ല. എന്നാൽ ഇത്തരം ഉള്ളടക്കങ്ങളെ ആധാരമാക്കി, സ്വന്തം വാചകങ്ങളിൽ, വിജ്ഞാനകോശസ്വഭാവമുള്ള ലേഖനങ്ങൾ നിങ്ങൾക്കെഴുതാം. അതിനായി താങ്കളെ സ്വാഗതം ചെയ്യുന്നു.
താങ്കൾക്കെന്തെങ്കിലും സംശയമുണ്ടെങ്കിൽ ദയവായി ചോദിക്കുക. ആശംസകളോടെ -- സിദ്ധാർത്ഥൻ (സംവാദം) 12:24, 28 ഏപ്രിൽ 2013 (UTC)
- ഞാൻ പോസ്റ്റ് ചെയ്തത് എന്റെ ബ്ലോഗിലുള്ള വിവരങ്ങൾ ആണ്..— ഈ തിരുത്തൽ നടത്തിയത് വിനീഷ്_നരിക്കോട് (സംവാദം • സംഭാവനകൾ)
ബ്ലോഗുകൾ അസ്ഥിരസ്വഭാവമുള്ളതിനാലും മറ്റും വിക്കിപീഡിയയിൽ അവലംബങ്ങളാക്കുന്നതിനായി സാധാരണഗതിയിൽ സ്വീകാര്യമല്ല. ഒരു വിഷയത്തെപ്പറ്റി ഏതെങ്കിലും സ്വീകാര്യമായ സ്രോതസ്സുകളിൽ വന്ന വിവരത്തിനെ അടിസ്ഥാനപ്പെടുത്തിയാണ് നാം ഇവിടെ ലേഖനമെഴുതുന്നത്. സ്വയം കണ്ടെത്തിയ കാര്യങ്ങളും സ്വന്തം രചനകളും ഇപ്രകാരം അവലംബമാക്കുവാനാകില്ല. മാത്രമല്ല, താങ്കളുടെ ബ്ലോഗും പകർപ്പവകാശമുള്ളതായിട്ടാണ് കണക്കാക്കേണ്ടത്. അതും ഇവിടെ സ്വീകാര്യമല്ലെന്ന് ഇതുവായിക്കുമ്പോൾ മനസ്സിലാകും. താങ്കൾ എഴുതിയ ഭാഗം സംബന്ധിച്ച് പത്രങ്ങളിലോ, മറ്റ് സൈറ്റുകളിലോ, പുസ്തകങ്ങളിലോ എന്തെങ്കിലും റിപ്പോർട്ടുകളുണ്ടെങ്കിൽ അതിനെ അവലംബിച്ച് സ്വന്തം ഭാഷയിൽ എഴുതുക. ആശംസകളോടെ --Adv.tksujith (സംവാദം) 13:38, 28 ഏപ്രിൽ 2013 (UTC)
ഞാൻ എന്റെ ബ്ലോഗിൽ നൽകിയിരിക്കുന്ന മുഴുവൻ വിവരങ്ങളും തെയ്യം കലയുമായി അടുത്ത ബന്ധമുള്ള ആൾക്കാരിൽ നിന്നും ശേഖരിച്ചവയാണ് .. ഇവിടെ നൽകിയിരുന്ന (വിക്കിയിൽ) പുതിയ ഭഗവതിയുടെ കഥ ഒരു അടിസ്ഥാനവും ഇല്ലാത്തതാണ് .. ഐതിഹ്യങ്ങൾ ഐതിഹ്യങ്ങളാണ് ചരിത്രങ്ങൾ അല്ല എന്ന് മനസിലാക്കുക .. ഞാൻ എഴുതിയ കഥയിൽ തെറ്റുണ്ടെങ്കിൽ അത് മറ്റുള്ളവർക്ക് തിരുത്താവുന്നത്തെ ഉള്ളു .. വിക്കിയിൽ അങ്ങനെ ഒരു സൗകര്യം ഉണ്ടല്ലോ .. റോങ്ങ് ഇൻഫൊർമഷൻ പാസ് ചെയ്യുന്നതിനേക്കാൾ അത് എഴുതാതെ ഇരിക്കുന്നതാണ് നല്ലത്— ഈ തിരുത്തൽ നടത്തിയത് വിനീഷ്_നരിക്കോട് (സംവാദം • സംഭാവനകൾ)
- താങ്കൾക്ക് ഈ വിഷയത്തെക്കുറിച്ച് അറിയാവുന്ന കാര്യങ്ങൽ ആവശ്യമായ അവലംബങ്ങൾ സഹിതം വിക്കിപീഡിയയിൽ എഴുതുന്നതിന് ഒരു തടസ്സവുമില്ല. പറയുന്ന കാര്യങ്ങൾക്ക് അവലംബങ്ങൾ നല്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതുപോലെ ബ്ലോഗ്ഗിൽനിന്നും മറ്റു സൈറ്റുകളിലും നിന്ന് പകർത്തിയെഴുതാനും ശ്രമിക്കുന്നത്. സ്വതന്ത്രമായ എഴുത്താണ് വിക്കിപീഡിയയ്ക്ക് ആവശ്യം. താങ്കൾക്ക് അറിയാവുന്ന ചെറിയ കാര്യമാണെങ്കിൽ ഇവിടെ പങ്കുവെക്കൂ. ആവശ്യമായ എല്ലാ സഹകരണങ്ങളും സഹായവും ആരോടു വേണമെങ്കിലും ചോദിക്കാം.--സിദ്ധാർത്ഥൻ (സംവാദം) 14:38, 28 ഏപ്രിൽ 2013 (UTC)
ലേഖനങ്ങൾ പൂർണമായും ഒഴിവാക്കരുതേ
തിരുത്തുകകഴിയുന്നതും ലേഖനങ്ങൾ പൂർണമായും ഒഴിവാക്കി താങ്കൾക്കുനുസൃതമായ രീതിയിൽ എഴുതാതിരിക്കാൻ ശ്രദ്ധിക്കുക. ഇവിടെ നിലവിലുള്ള താളിലെ വികസിപ്പിക്കണം. അഭിപ്രായവ്യത്യാസങ്ങളുള്ള വിവരങ്ങളോ തെറ്റായ വിവരങ്ങളോ ഉണ്ടെങ്കിൽ തിരുത്തിയെഴുതാം.. അല്ലെങ്കിൽ സംവാദം താളിൽ സൂചിപ്പിക്കാം. താങ്കൾ പുതിയ ഭഗവതി എന്ന താൾ ഇപ്പോൾ പൂർണമായും ഒറ്റയടിക്ക് മാറ്റിയിരിക്കുകയാണ്. അത് പഴയ അവസ്ഥയിലേക്ക് തിരിച്ചെടുക്കുകയാണ്. ചെറിയ ചെറിയ തിരുത്തുകളായി ലേഖനം വികസിപ്പിക്കൂ. ഒരു കാര്യം കൂടി.. വിക്കി ലേഖനങ്ങൾക്ക് ഒരു പ്രത്യേക ഘടനയുണ്ട്. ഇവിടെയുള്ള പല ലേഖനങ്ങൾ വായിക്കുമ്പോൾ ആ ഘടന മനസ്സിലാക്കാം.--സിദ്ധാർത്ഥൻ (സംവാദം) 14:42, 28 ഏപ്രിൽ 2013 (UTC)
വിക്കിയെകുറിച്ച് കൂടുതൽ അറിയാത്തതു കൊണ്ട് പറ്റിയതാണ് ..— ഈ തിരുത്തൽ നടത്തിയത് വിനീഷ്_നരിക്കോട് (സംവാദം • സംഭാവനകൾ)
സംവാദിങ്ങളിൽ ഒപ്പ് രേഖപ്പെടുത്തണേ
തിരുത്തുകലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സംവാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ ഒപ്പ് രേഖപ്പെടുത്താൻ മറക്കല്ലേ. എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ടൂൾബാറിലെ ഒപ്പ് ( ) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ അല്ലെങ്കിൽ കമ്പ്യൂട്ടർ കീബോഡിൽ ഇടത് മുകളിലായി കാണുന്ന ടിൽഡെ കീ നാലുതവണ അമർത്തിയോ (~~~~) താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക.
ഏതെങ്കിലും ലേഖനഭാഗത്ത് പിശകുകളുണ്ടെന്ന് താങ്കൾക്കു തോന്നുന്നപക്ഷം തീർച്ചയായും അത് തിരുത്താം. അതാണല്ലോ വിക്കിയുടെ പ്രത്യേകതയും. പക്ഷേ ഒരു നിബന്ധനയുള്ളത്, താങ്കൾ വരുത്തുന്ന തിരുത്തിനും ഒരു ആധികാരികമായ അവലംബം നൽകണം എന്നതാണ്. ഇപ്പോൾ നിലവിലുള്ള ലേഖനഭാഗവും ഒരു പക്ഷേ തെറ്റും മതിയായ അവലംബം നൽകാതെ എഴുതിയിട്ടുള്ളതുമാകാം. അവ തിരുത്തണമെങ്കിൽപ്പോലും താങ്കൾ ശരിയാണെന്ന് പറയുന്ന ഭാഗത്തിനെ സാധൂകരിക്കാനായി അവലംബം നൽകുകയാണല്ലോ ശരിയായ രീതി. അത്തരം അവലംബങ്ങൾ താങ്കൾക്ക് ലഭ്യമല്ലാത്ത പക്ഷം, ആ ഭാഗം എഴുതിയ ആളോട് അതിന്റെ ആധികാരികത ആരായാം. അതിന് ആ ലേഖഭാഗത്തിന്റെ അവസാനം {{തെളിവ്}} എന്ന ഫലകം ചേർത്താൽ മതി. അപ്പോൾ ഇങ്ങനെ[അവലംബം ആവശ്യമാണ്] എന്ന ഒരു നോട്ടീസ് അവിടെ വന്നോളും. കൂടുതൽ സംശയങ്ങളുണ്ടെങ്കിൽ ചോദിക്കുമല്ലോ..ആശംസകളോടെ. --Adv.tksujith (സംവാദം) 17:22, 28 ഏപ്രിൽ 2013 (UTC)
തെയ്യങ്ങളും ഐതിഹ്യങ്ങളും
തിരുത്തുകഈ താൾ ശൂന്യമാക്കിയതെന്താണ്? ശൂന്യമായ താളുകൾ പെട്ടെന്ന് നീക്കം ചെയ്യേണ്ടതാണ്. താങ്കൾ ഉള്ളടക്കം തിരികെ ചേർത്തില്ലെങ്കിൽ ആരെങ്കിലും ഇത് നീക്കം ചെയ്തേയ്ക്കും. അജയ് ബാലചന്ദ്രൻ (സംവാദം) 12:34, 30 ഏപ്രിൽ 2013 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! വിനീഷ് നരിക്കോട്
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 04:52, 17 നവംബർ 2013 (UTC)
തെയ്യം ലേഖനങ്ങൾ
തിരുത്തുകഭദ്രകാളി തെയ്യം, വീരകാളി തെയ്യം, ക്ഷേത്ര പാലകൻ തെയ്യം ഈ ലേഖനങ്ങൾ http://vineeshkn.blogspot.com/ ഇവിടെ നിന്നും പകർത്തി ഒട്ടിച്ചതിനാൽ നീക്കിയിട്ടുണ്ട്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 08:27, 2 മേയ് 2017 (UTC)
തടയൽ
തിരുത്തുകമുമ്പും താങ്കളോട് പലർ പറഞ്ഞിട്ടും പകർത്തി ഒട്ടിക്കുന്നതിൽ നിന്നും താങ്കൾ പിന്മാറാത്തതിനാലും പല ലേഖനങ്ങൾ ഒറ്റയടിക്ക് പകർപ്പവകാശ ലംഘനം നടത്തി നിർമ്മിച്ചതിനാലും ഒരു സൂചനയ്ക്കായി താങ്കളെ ഒരു മാസത്തേക്ക് ഇവിടെ തിരുത്തുന്നതിൽ നിന്നും തടയുന്നു. ഇനിയും ഇതാവർത്തിക്കുന്നത് ആജീവനാന്ത വിലക്കിനിടവരുത്തും. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 08:34, 2 മേയ് 2017 (UTC)
- അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു; അദ്ദേഹത്തിന്റെ തന്നെ ബ്ലോഗിൽ നിന്നാണ് പകർത്തിയൊട്ടിയ്ക്കുന്നത്. തെയ്യവുമായി ബന്ധപ്പെട്ട വിക്കിയിലെ പല പേജുകളിലും പുള്ളി ശേഖരിച്ച ഐതിഹ്യങ്ങളാണ് കിടക്കുന്നതെന്നും തെറ്റുകൾ കുറച്ചുണ്ടെന്നും പറഞ്ഞപ്പൊ വിക്കിയിൽ എഡിറ്റ് ചെയ്യണമെന്ന് പറഞ്ഞിരുന്നു. വിക്കിയിൽ പുതിയ ഒരാളാണ്. ഈ മെസേജ് പോലും ചിലപ്പൊ വിനീഷ് കണ്ടിട്ടുണ്ടാവില്ല. (ഞാൻ വൈരജാതൻ തെയ്യം തിരഞ്ഞ് എത്തിയപ്പോഴാണ് ഈ സംവാദം കാണുന്നെ. കുറച്ച് ഫോട്ടോസ് അപ്ലോഡ് ചെയ്തിട്ടുണ്ട്)--മനോജ് .കെ (സംവാദം) 18:03, 10 മേയ് 2017 (UTC)
- മനോജേ താമസിച്ചത് ക്ഷമിക്കണം, ഇദ്ദേഹം പകർത്തി ഒട്ടിക്കുന്നത് അദ്ദേഹത്തിന്റെ തന്നെ ബ്ലോഗാണെന്ന് വിക്കിപീഡിയ എങ്ങനെ ഉറപ്പുവരുത്താനാണ്? പുതിയ ഉപയോക്താവാണെങ്കിൽ - താങ്കൾക്കിദ്ദേഹത്തെ വ്യക്തിപരമായി അറിയുമെങ്കിൽ ഉപദേശിച്ചു നന്നാക്കാമോ? ഇവിടുത്തെ നടപ്പുരീതികളും മറ്റും. എന്തായാലും സ്വന്തമെങ്കിലും പകർത്തി ഒട്ടിക്കണ്ടെന്നാണ് എന്റെ വിചാരം. താങ്കൾക്ക് താല്പര്യപ്രകാരം എന്തായാലും തടയൽ വേണമെങ്കിൽ നമുക്ക് ഒഴിവാക്കാം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 08:35, 8 ജൂൺ 2017 (UTC)