Amalvelloor
നമസ്കാരം Amal Velloor !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
- വിക്കിപീഡിയിലെ നയങ്ങളും മാർഗ്ഗരേഖകളും.
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
പ്രിയ @Amal Velloor:, ഗ്രാഫിക് ഡിസൈനർ എന്ന ലേഖനം വിക്കിപീഡിയയിലേക്ക് നൽകിയതിന് നന്ദി. ഇതിൽ, നിലവിൽ അടിസ്ഥാനവിവരങങൾ പോലുമില്ല, അവലംബങ്ങളും ഇല്ല. ഇത്തരമൊരു ലേഖനം കൊണ്ട്, ആർക്ക്, എന്ത് ഗുണമാണുള്ളത്?. Graphic designer മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് ലേഖനം മെച്ചപ്പെടുത്താവുന്നതാണ്. അതിന് താങ്കളെ ക്ഷണിക്കുന്നു. മലയാളത്തിലേക്ക് പരിഭാഷചെയ്യേണ്ട ലേഖനങ്ങൾ എന്ന താളിൽ ലേഖനം ചേർത്തിട്ടുണ്ട്, എന്നാൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഈ ലേഖനം മെച്ചപ്പെട്ടുന്നില്ലായെങ്കിൽ, നീക്കം ചെയ്യാനായി നിർദ്ദേശിക്കുന്നതാണ്. സാങ്കേതികസഹായം ആവശ്യമെങ്കിൽ, ലഭ്യമാക്കുന്നതാണ്. ലേഖനം പരിഷ്കരിക്കുന്നതിന് എല്ലാവിധ ആശംസകളും നേരുന്നു--Vijayan Rajapuram {വിജയൻ രാജപുരം} ✉ 06:19, 3 ജൂൺ 2021 (UTC)
- താങ്കളുടെ പരിഭവം തീർച്ചയായും ഗൌരവമേറിയതാണ്. പക്ഷെ ഞാൻ മാത്രമാണ് ഇതിനായി ശ്രദ്ധ ചെലുത്തുന്നത് എങ്കിൽ എനിക്ക് സമയബന്ധിതമായി അടിസ്ഥാന വിവരങ്ങൾ പോലും നൽകുന്നതിന് സാധിക്കുകയില്ല. വളരെയധികം സ്രോതസ്സുകളിൽ നിന്ന് പരിശോധന നടത്തി തെറ്റായ വിവരങ്ങൾ വരാതിരിക്കുന്നതിന് ഞാൻ ശ്രദ്ധ ചെലുത്തുന്നുണ്ട്. സാധിക്കുമെങ്കിൽ ദയവായി യോഗ്യരായ വിദഗ്ദരുടെ സേവനം ഉപയോഗപ്പെടുത്തി ഇവയുടെ വിവരങ്ങൾ മെച്ചപ്പെടുത്തുവാൻ സഹായിക്കുക. മറ്റു ഭാഷകളെ അപേക്ഷിച്ച് വളരെ ചുരുക്കം വിവരങ്ങൾ മാത്രമെ മലയാള വിക്കീപിഡിയയിൽ നൽകുവാൻ സാധിക്കുന്നുള്ളു എന്ന യാഥാർത്ഥ്യം മനസ്സിലാക്കാൻ താങ്കൾക്ക് കഴിയും എന്ന് ഞാൻ കരുതുന്നു കാരണം മലയാളത്തിൽ സാങ്കേതിക പദങ്ങൾക്ക് അഭാവം വലിയ തോതിൽ തന്നെയുണ്ട്.എനിക്ക് പൂർണ സമയം വിക്കീപിഡിയയിൽ ചിലവഴിച്ച് പൂർത്തിയാക്കാൻ കഴിയില്ല. മാത്രമല്ല ഞാൻ കേവലം വിദ്യാർത്ഥി മാത്രമാണ് ആയതിനാൽ മികച്ച പരിഭാഷ ഒരുക്കാൻ കഴിയുന്നില്ല. Amal Velloor (സംവാദം) 07:23, 3 ജൂൺ 2021 (UTC)
- എന്തിരുന്നാലും പരിഭാഷയിലൊ , നൽകിയ വിവരങ്ങളിലൊ എന്തെങ്കിലും തെറ്റ് കാണുകയാണെങ്കിൽ ഇവിടെ ത്തന്നെയൊ അല്ലാത്ത പക്ഷം ഗ്രാഫിക് ഡിസൈനർ എന്ന പേജിന്റെ സംവാദം എന്ന താളിലൊ അറിയിക്കുക തീർച്ചയായും ഞാൻ അതിൽ ശ്രദ്ധ ചെലുത്തുവാൻ പരമാവധി പരിശ്രമിക്കും. ചില വാക്കുകൾക്ക് എനിക്ക് മലയാള പരിഭാഷ അറിയുവാൻ കഴിഞ്ഞില്ല കണ്ടെത്തിയവ ആകട്ടെ സാധാരണക്കാരന് വായിച്ച് മനസ്സിലാക്കുവാൻ പറ്റാത്തതാണ്. ആയതിനാൽ കൂടുതൽ ലളിതവും ഗ്രാഹ്യവും ആയ തർജ്ജമ ആണ് ഞാൻ നൽകിയിട്ടുള്ളത്. Amal Velloor (സംവാദം) 07:42, 3 ജൂൺ 2021 (UTC)
- പ്രിയ @Amal Velloor:, താങ്കൾ മുകളിലെഴുതിതുപോലെ, ഇവിടെ പരിഭവമൊന്നുമില്ല. അത്തരം കാര്യങ്ങൾക്കിവിടെ പ്രസക്തിയുമില്ല. //കൂടുതൽ ലളിതവും ഗ്രാഹ്യവും ആയ തർജ്ജമ ആണ് ഞാൻ നൽകിയിട്ടുള്ളത്. // എന്നതുകൊണ്ട് മാത്രമായില്ലല്ലോ; ഉള്ളടക്കം വേണ്ടേ?
- തെറ്റായ വിവരങ്ങൾ വരാതിരിക്കാനാണ് അവലംബം വേണമെന്ന് ആവശ്യപ്പെടുന്നത്. ഇത്, ഇംഗ്ലീഷ് വിക്കിപീഡിയയിലെ ലേഖനങ്ങളിൽ നിന്നും ലഭിക്കും. അവ പരിഭാഷപ്പെടുത്തുകയാണെങ്കിൽ, അവലംബമുൾപ്പെടെ വിശദമായ ലേഖനം ലഭിക്കും.
- വളരെയധികം വിവരങ്ങൾ വരേണ്ടുന്ന ഒരു വിഷയത്തിന്റെ ഒന്നോ രണ്ടോ വരികളിലുള്ള ലേഖനം തുടങ്ങിയശേഷം ബാക്കി മറ്റുള്ളവർ ചെയ്യണമെന്ന് ആവശ്യപ്പെട്ടാൽ, മലയാളം വിക്കിപീഡിയയിലെ ഇന്നത്തെ ആൾബലം കൊണ്ട് സാധിക്കില്ല.
- പരിഭാഷാസഹായമാണ് ആവശ്യമെങ്കിൽ, ഈ [[1]] വിവർത്തന സഹായി ഉപയോഗിക്കാം.
- തുടക്കക്കാരനെന്ന നിലയിൽ വളരെ ചെറിയ ലേഖനങ്ങൾ വിവർത്തനം ചെയ്ത് ആരംഭിക്കുക. അങ്ങനെയാണെങ്കിൽ പൂർത്തീകരണം സാധിക്കും. അതിൽ സംഭവിക്കുന്ന പിഴവുകൾ മറ്റുള്ളവരുടെ പരിശോധനയിൽ പരിഹരിക്കപ്പെടും.
- വിക്കിനയങ്ങളും സാങ്കേതികതയും പരിചയപ്പെടുന്നതുവരെ, പുതിയ ലേഖനങ്ങൾ തുടങ്ങിവെച്ച് പോകുന്നതിന് പകരം, താങ്കൾക്ക് ഇഷ്ടപ്പെട്ട മേഖലയിലെ നിലവിലുള്ള ലേഖനങ്ങളിൽ, വായനയും തെറ്റുതിരുത്തലും നടത്തുക അത് ഉപകരിക്കും.
- മലയാളപദങ്ങൾ ലഭ്യമല്ല എങ്കിൽ, ഇംഗ്ലീഷ് പദങ്ങൾ തന്നെ ഉപയോഗിക്കുക.
- //കേവലം വിദ്യാർത്ഥി മാത്രമാണ് ആയതിനാൽ മികച്ച പരിഭാഷ ഒരുക്കാൻ കഴിയുന്നില്ല.// എന്ന പരിമിതിയൊക്കെ മറികടക്കാം. ഉള്ളടക്കമുണ്ടെങ്കിലല്ലേ തിരുത്തി ശരിയാക്കാനാവൂ. അതിനാൽ, പരിശ്രമിക്കൂ, മറ്റുള്ളവർ തിരുത്തലിൽ സഹായിക്കും. ആശംസകൾ--Vijayan Rajapuram {വിജയൻ രാജപുരം} ✉ 09:43, 3 ജൂൺ 2021 (UTC)
- നന്ദി സുഹൃത്തെ യോഗ്യത എന്നതൊഴികെയുള്ളവ എല്ലാം പരിഹരിക്കപ്പെട്ടു എന്നാണ് ഞാൻ വിശ്വസിക്കൂന്നത് . അവയിൽ വേണ്ടുന്നതും ശ്രദ്ധിക്കപ്പെടാതെ പോയതുമായവ എന്നെ അറിയിക്കുക, 'Qualifications' ആയി ബന്ധപ്പെട്ടവയിൽ നൽകപ്പെട്ടവയിലെല്ലാം മലയാളികളുടേതുമായി ചേർന്ന പോകുന്ന വിവരങ്ങളല്ല ആംഗലേയ ഭാഷാ ഗ്രന്ഥത്തിൽ ലഭ്യമായിട്ടുള്ളത്, ആയതിനാൽ പ്രത്യകിച്ച് വിദ്യാഭ്യാസവുമായി ബന്ഥപ്പെട്ട വിവരങ്ങൾ ലഭ്യമാക്കുകയാണെങ്കിൽ ഇതിലേക്കുള്ള വേഗത എനിക്കുയർത്തുവാനാവും.
- Amal Velloor (സംവാദം) 10:26, 3 ജൂൺ 2021 (UTC)
ഇമെയിലിനുള്ള മറുപടി
തിരുത്തുകപ്രിയ @Amal Velloor:, താങ്കൾ സൃഷ്ടിച്ച "വർഗ്ഗം:Illustration" എന്ന താൾ മായ്ചതിന്റെ കാരണം ചോദിച്ച് താങ്കൾ അയച്ച ഇമെയിൽ സന്ദേശം ലഭിച്ചു. രണ്ട് പ്രധാന കാരണങ്ങൾ കൊണ്ടാണ് ആ താൾ മായ്ക്കപ്പെട്ടത്. താങ്കൾ ഒരു പുതിയ ഉപയോക്താവ് ആയതിനാൽ വർഗ്ഗങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങൾ അറിയാത്തതിനാലാവും ആ വർഗ്ഗം അങ്ങനെ സൃഷ്ടിച്ചത് എന്ന് കരുതുന്നു.
മായ്ക്കാനുള്ള കാരണങ്ങളിൽ ഒന്നാമത് കാരണം തലക്കെട്ട് മലയാളമല്ല എന്നതാണ്. വർഗ്ഗത്തിന്റെ തലക്കെട്ട് മലയാളത്തിൽ ആണ് വേണ്ടത്. സാങ്കേതികപരമായ കാരണങ്ങളാൽ സൃഷ്ടിക്കപ്പെട്ട വർഗ്ഗങ്ങൾ അല്ലാതെ ഇംഗ്ലീഷ് തലക്കെട്ട് ഉള്ള വർഗ്ഗങ്ങൾ മലയാളം വിക്കിയിൽ മായ്ക്കപ്പെടും. തതുല്യവും പൊതു ഉപയോഗത്തിലുള്ളതുമായ (സ്വന്തമായി വാക്ക് സൃഷ്ടിക്കരുത് എന്നർഥം) മലയാളം വാക്ക് ഉണ്ടെങ്കിൽ ആ വാക്ക് തലക്കെട്ട് നൽകി വർഗ്ഗം ആരംഭിക്കാം. Illustration എന്നതിന്റെ തതുല്യ മലയാളം പദം "ചിത്രീകരണം" എന്നാണ് എന്നതിനാൽ മായ്ക്കപ്പെട്ട താളിന് പകരം "വർഗ്ഗം:ചിത്രീകരണം" എന്ന താൾ ഞാൻ സൃഷ്ടിച്ച് അത് ചിത്രീകരണം എന്ന താളുമായി കണ്ണി ചേർത്തത് കാണുക. തതുല്യ മലയാളം പദം ഇല്ലെങ്കിൽ ഇംഗ്ലീഷ് വാക്ക് മലയാളത്തിൽ ഉപയോഗിക്കണം. ഉദാഹരണത്തിന് ബാരിയാട്രിക്സ് എന്നതിന് തതുല്യ മലയാലം പദം ഇല്ലാത്തതിനാൽ "വർഗ്ഗം:ബാരിയാട്രിക്സ്" എന്നാണ് വർഗ്ഗത്തിന് തലക്കെട്ട് നൽകിയിട്ടുള്ളത്.
മായ്ക്കാനുള്ള കാരണങ്ങളിൽ രണ്ടാമത് കാരണം താങ്കൾ അത് ഒരു തിരിച്ചുവിടൽ താളായാണ് സൃഷ്ടിച്ചത് എന്നതാണ്. വർഗ്ഗങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങൾ അറിയാത്തതിനാലാവും അങ്ങനെ സംഭവിച്ചത്. വർഗ്ഗം ഒരിക്കലും തിരിച്ചുവിടൽ താൾ ആയി സൃഷ്ടിക്കരുത്. ഒരു താളിൽ വർഗ്ഗം ചേർക്കുന്നത് ആ താൾ വായിക്കുന്ന ആൾക്ക് താളിലെ വിഷയവുമായി ബന്ധപ്പെട്ട മറ്റ് താളുകളിലേക്ക് എളുപ്പത്തിൽ പോകുന്നതിന് വേണ്ടിയാണ്. ഉദാഹരണത്തിന് തിരുവനന്തപുരം ജില്ല എന്ന താളിൽ "വർഗ്ഗം:കേരളത്തിലെ ജില്ലകൾ" എന്ന വർഗ്ഗം ചേർത്തിട്ടുണ്ട് എന്നു കരുതുക. ഇതേ വർഗ്ഗം കേരളത്തിലെ മറ്റ് പതിമൂന്ന് ജില്ലകളുടെ താളിലും ഉണ്ടാകും (അഥവാ ഉണ്ടാകണം). അങ്ങനെ തിരുവനന്തപുരം ജില്ല എന്ന താൾസന്ദർശിക്കുന്ന ആൾ "വർഗ്ഗം:കേരളത്തിലെ ജില്ലകൾ"എന്ന കണ്ണി ഞെക്കിയാൽ കേരളത്തിലെ പതിനാല് ജില്ലകളിലേക്കുമുള്ള കണ്ണികൾ അതിൽ ഉണ്ടാകും. അതേപോലെ തിരുവനന്തപുരം ജില്ല എന്ന താളിൽ "വർഗ്ഗം:ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങൾ" എന്ന വർഗ്ഗം ചേർത്തിട്ടുണ്ട് എന്നു കരുതുക. ആ വർഗ്ഗം ഇന്ത്യയിലെ മറ്റ് സംസ്ഥാന തലസ്ഥാനങ്ങളുമായിട്ടായിരിക്കും കണ്ണി ചേർത്തിട്ടുണ്ടാകുക. ആ വർഗ്ഗം കാണുന്ന ആൾക്ക് മറ്റ് സംസ്ഥാന തലസ്ഥാനങ്ങളുടെ താളുകൾ എളുപ്പത്തിൽ കാണാൻ കഴിയും. താങ്കൾ ചെയ്തതുപോലെ "വർഗ്ഗം:Illustration" എന്ന താൾ സൃഷ്ടിച്ച് അത് "Illustration" എന്നതിലേക്ക് തിരിച്ചുവിട്ടാൽ വർഗ്ഗത്തിന്റെ ഉദ്ദേശം നടക്കില്ല. പകരം വർഗ്ഗം:ചിത്രീകരണം എന്ന താൾ സൃഷ്ടിച്ച് അത് ചിത്രീകരണം എന്ന താളുമായും അതുപോലെ ചിത്രീകരണമായി നേരിട്ട് ബന്ധപ്പെട്ട മറ്റ് താളുകളുമായും കണ്ണി ചേർക്കുകയുമാണ് വേണ്ടത്.
ഇംഗ്ലീഷ് വിക്കിയിൽ നിലവിലുള്ള ഒരു വർഗ്ഗത്തിന് പകരം മലയാളത്തിൽ തുടങ്ങുമ്പോൾ അന്തർഭാഷ കണ്ണി ചേർക്കൽ വഴി (വിക്കിഡാറ്റ കണ്ണി) അത് ഇംഗ്ലീഷുമായി ബന്ധിപ്പിക്കേണ്ടതും അത്യാവശമാണ്.
സംശയം ചോദിച്ചതിന് നന്ദി. ഇനി സംശയങ്ങൾ ഉണ്ടായാൽ മെയിൽ അയക്കുന്നതിന്പകരം ഞാനുൾപ്പടെ ഏതെങ്കിലും ഒരു കാര്യനിർവാഹകരുടെ സംവാദം താളിൽ കുറിപ്പിട്ടാൽ മതിയാകും. അങ്ങനെ ചെയ്താൽ എനിക്കുമാത്രമല്ല ആ മെസ്സേജ് ശ്രദ്ധിക്കുന്ന ആർക്കും അതിന് മറുപടി നൽകാൻ കഴിയും. കൂടുതൽ മികച്ച സംഭാവനകളുമായി മലയാളം വിക്കി മെച്ചപ്പെടുത്തുന്നതിന് എല്ലാ ആശംസകളും. Ajeeshkumar4u (സംവാദം) 04:28, 25 ജൂൺ 2021 (UTC)
പേര് മാറ്റം
തിരുത്തുകപ്രിയ @Amal Velloor:, താങ്കളുടെ ഉപയോക്തൃനാമം അമൽ ബെന്നി എന്ന് മാറ്റിയത് ശരിയായ രീതിയിലല്ല എന്നു തോന്നുന്നു. //"അമൽ ബെന്നി" എന്ന ഉപയോക്താവ് അംഗത്വമെടുത്തിട്ടില്ല. ഈ താൾ സൃഷ്ടിക്കണമോ എന്നതു പരിശോധിക്കുക.// എന്നൊരു സന്ദേശം മുകളിൽ വരുന്നുണ്ട്. @TheWikiholic: ഈ പേര് മാറ്റം ഒന്ന് നോക്കി പ്രശ്നമുണ്ടെങ്കിൽ ശരിയായ രീതിയിൽ പേര് മാറ്റുന്നത് എങ്ങനെയെന്ന് പറഞ്ഞ് കൊടുക്കുമോ. Ajeeshkumar4u (സംവാദം) 06:07, 25 ജൂൺ 2021 (UTC)
എന്റെ യഥാർത്ഥ പേര് അമൽ ബെന്നി എന്നാണ്, ഈ പേര് മാറ്റണമെങ്കിൽ പുതിയൊരു അക്കൗണ്ട് സൃഷ്ടിക്കേണ്ടി വരികയില്ലെ. അതിനാലാണ് ഞാൻ ഇങ്ങനെ മാറ്റിയത്.
al amal (സംവാദം) 06:12, 25 ജൂൺ 2021 (UTC)
- @Amal Velloor: ഈ പേര് മാറ്റണമെങ്കിൽ പുതിയൊരു അക്കൗണ്ട് സൃഷ്ടിക്കേണ്ട കാര്യമില്ല അല്ലാതെ ചെയ്യാം. പേരു മാറ്റുന്നതിനുള്ള ആഗോള അവകാശം ഉള്ളവർക്ക് ആണ് അത് ചെയ്യാൻ കഴിയുന്നത്. എങ്ങനെ അതിന് അപേക്ഷിക്കാം എന്ന് കൃത്യമായി വിശദീകരിക്കാൻ @TheWikiholic: ന് കഴിയും. അദ്ദേഹത്തിൻ്റെ മറുപടിക്ക് കാത്തിരിക്കൂ. Ajeeshkumar4u (സംവാദം) 06:25, 25 ജൂൺ 2021 (UTC)
- @Amal Velloor:, പേരുമാറ്റുന്നതിന് ഇവിടെ അക്കാര്യം ആവശ്യപ്പെടാം --Vijayan Rajapuram {വിജയൻ രാജപുരം} ✉ 06:55, 25 ജൂൺ 2021 (UTC)
- അമൽ, യൂസർ നെയിം മാറ്റിയത് ശരിയായ രീതിയിൽ അല്ല. യൂസർ നെയിം മാറ്റുന്നതിനായി അനുമതി ഉള്ളവർ ഗ്ലോബൽ റീനമേർ അല്ലെങ്കിൽ സ്റ്റീവാർഡ് എന്നിവർക്കാണ്. മലയാളം വിക്കിയിൽ ഗ്ലോബൽ റീനമേർ എന്ന യൂസർ റൈറ്റ് ഉള്ള ഉപയോക്താക്കൾ ഇല്ലാത്തതിനാൽ ഇവിടെ ആണ് റിക്വസ്റ്റ് കൊടുക്കേണ്ടത്. ഒരു ദിവസത്തിനുള്ളിൽ പേര് മാറ്റം നടക്കുന്നതാണ്. TheWikiholic (സംവാദം) 16:30, 25 ജൂൺ 2021 (UTC)
സംവാദം:സ്പെയിൻ
തിരുത്തുകലേഖനത്തിന്റെയും ഉപയോക്താവിന്റെയും സംവാദം താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ( ) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവെക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- KG (കിരൺ) 03:01, 29 ഒക്ടോബർ 2021 (UTC)
വിക്കികോൺഫറൻസ് കേരള 2023 ലേക്ക് സ്വാഗതം
തിരുത്തുക
പ്രിയ Amalvelloor, വിക്കികോൺഫറൻസ് കേരള 2023 പരിപാടിയിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു. മലയാളം വിക്കിപീഡിയയുടെ ഇരുപത്തൊന്നാം ജന്മദിനാഘോഷം 2023 ഡിസംബർ 23 ന് തൃശ്ശൂർ സെന്റ്.തോമസ്സ് കോളേജിൽ വച്ച് വിക്കികോൺഫറൻസ് കേരള 2023ന്റെ ഭാഗമായി സംഘടിപ്പിക്കുകയാണ്. അന്നേ ദിവസം മലയാളം വിക്കിപീഡിയയുടെയും അനുബന്ധപദ്ധതികളുടേയും പ്രവർത്തനങ്ങളും അവലോകനവും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സ്വതന്ത്രസോഫ്റ്റ്വയർ, മലയാളം കമ്പ്യൂട്ടിങ്ങ്, ഓപ്പൺ ഡാറ്റ, ഓപ്പൺസ്ട്രീറ്റ്മാപ്പ് തുടങ്ങിയ മേഖലകളിൽ വിക്കിപീഡിയയുമായി ബന്ധപ്പെട്ടുള്ള പ്രൊജക്റ്റുകളുടെ അവതരണങ്ങളുമുണ്ടാകും.
ഈ പരിപാടിയുടെ ഭാഗമാവാൻ താങ്കളെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. സംഘാടകസമിതിക്കുവേണ്ടി. -- ❙❚❚❙❙ ജിനോയ് ❚❙❚❙❙ ✉ 17:58, 21 ഡിസംബർ 2023 (UTC) |
---|