ഒരു വിഷയത്തിന്റെയോ, പ്രക്രിയയുടെയോ, എഴുത്തിന്റെയോ കലാത്മകമായ ആവിഷ്കാരമാണ് ചിത്രീകരണം  . [1] പോസ്റ്ററുകൾ, പുസ്തകങ്ങൾ, അനിമേഷനുകൾ, വീഡിയോ ഗെയിമുകൾ, സിനിമകൾ എന്നിവയിലെല്ലാം ചിത്രീകരണം പ്രധാന പങ്ക വഹിക്കുന്നു.

ജെസ്സി വിൽകോക്സ് സ്മിത്ത് -ന്റെ ചിത്രീകരണം

ചിത്രീകരണം അഥവ "ഇല്ലുസ്റ്റ്രേഷൻ"(illustration)  എന്ന വാക്കിന്റെ ഉൽഭവം, ഇംഗ്ലീഷിലെ ഇല്ലുസ്റ്റേറ്റ് എന്ന വാക്കിൽ നിന്നാണ്.[2]

സമകാലീന ചിത്രീകരണം

തിരുത്തുക
 
"Illustration beats explanation" വെസ്റ്റേൺ എനഗ്രേവിങ്ങ് ആന്റ് കളർ ടൈപ്പ് co.  (1916)
 
ആലീസ് ഇൻ വണ്ടർ ലാന്റിലെ വെള്ള മുയൽ, ജോൺ ടെന്നിയൽ -ന്റെ ചിത്രീകരണം ( 1820 - 1914)

ത്രിമാന ശിൽപ്പ നിർമ്മാണം, മൾട്ടിമീഡിയ, ഡിജിറ്റൽ ഡിസൈൻ, മോൻടേജ്, കൊളേജ്, പ്രിന്റ് മേക്കിംഗ്, പെയിന്റിംഗ്, ഡ്രോയിംഗ് എന്നിവയടങ്ങുന്ന വിശാലതലത്തിലുള്ള രീതിയും, രീതിശാസ്ത്രവും ഉപയോഗിക്കുന്ന ഒന്നാണ് സമകാലീന ചിത്രീകരണം.

ചിത്രീകരണത്തിന്റെ രീതി അനുസരിച്ച് അതിന്റെ രീതിയിൽ വ്യത്യാസം വരുന്നു.

പ്രധാന ഭാഗങ്ങൾ :

  • Archaeological illustration
  • Book illustration
  • Botanical illustration
  • Concept art
  • Fashion illustration
  • Information graphics
  • Technical illustration
  • Medical illustration
  • Narrative illustration
  • Picture books
  • Scientific illustration
  • Technical drawing

ടെക്ക്നിക്കൽ ആന്റ് സയന്റിഫിക് ഇല്ലൂസ്റ്റ്രേഷൻ

തിരുത്തുക
 
ഗിയർ പമ്പിന്റെ എക്സ്പ്ലോഡെഡ് വ്യൂ
 
1940 കളിലെ അമേരിക്കൻ ഓട്ടോമൊബൈലായിരുന്ന നാഷ് 600 -ന്റെ കട്ട്-വേ ഡ്രോയിംഗ്

ടെക്ക്നിക്കൽ ആന്റ് സയന്റിഫിക്ക് ഇല്ല്യൂസ്റ്റ്രേഷൻ ഒരു വസ്തുവിന്റെ ശാസ്ത്രപരവും, സാങ്കേതിക ശാസ്ത്രപരമായ കാര്യങ്ങൾ കൈമാറുന്നു. ഇത് എക്സ്പ്ലോഡെഡ് വ്യൂ, കട്ട്-വേസ്, ഫ്ലൈ ത്രൂസ് ,റീ കൺസ്റ്റ്രക്ഷൻ, ഇൻസ്റ്റ്രക്ഷണൽ ഇമേജെസ്, കമ്പോണെന്റ് ഡിസൈൻസ്, ഡയഗ്രാംസ് എന്നിങ്ങനെ രീതിയിൽ അവതരിപ്പിക്കാം. ചിത്രീകരണം ചെയ്യപ്പെട്ട വസ്തുവിനെക്കുറിച്ചുള്ള കൃത്യമായ കാര്യങ്ങൾ മനുഷ്യ മസ്തിഷ്കത്തിലേക്ക് എത്തിക്കുക  എന്നതാണ് ഈ രീതിയുടെ പ്രധാന ലക്ഷ്യം.[3]

സാങ്കേതിക പരിഞ്ജാനം കുറഞ്ഞ ആളുകൾക്കും വസ്തുവിനെക്കുറിച്ചുള്ള ഒരു ധാരണ ഉണർത്താൻ ഈ രീതിയിലൂടെ കഴിയുന്നു.[4]

സമകാലീന ചിത്രീകരണത്തിൽ, ദ്വിമാന, ത്രിമാന ചിത്രങ്ങളെ  സോഫ്റ്റ്‍വെയറുകൾ വഴി നിർമ്മിക്കാനും, എളുപ്പത്തിൽ തിരുത്താനും കഴിയുന്നു.കൂടാതെ പുനരുത്പാദിപ്പിക്കാനും കഴിയാറുണ്ട്.

ഇല്ലുസ്റ്റ്രേഷൻ ഫൈൻ ആർട്ടിൽ

തിരുത്തുക
 
Oberon, Titania and Puck with Fairies Dancing by William Blake (1786)

കലാ ലോകത്ത്, ഫൈൻ ആർട്ടിനേയും, ഗ്രാഫിക ഡിസൈനിനേയും, അപേക്ഷിച്ച് പ്രാധാന്യം ഇല്ലാത്തതായാണ് കണക്കാക്കുന്നത്.

പക്ഷെ ഇന്നത്തെ കാലത്ത് വീഡിയോ ഡെയിമുകളുടേയും, ഗ്രാഫിക് നോവലുകളുടെയും, വരവോടെ ചിത്രീകരണത്തിന് പ്രാധാന്യമേറിയിട്ടുണ്ട്. അതോടെ മാഗസിനുകളിലും, മറ്റു പ്രസിദ്ധീകരണങ്ങളിലുമെല്ലാം ഇല്ലുസ്റ്റ്രേഷൻ്‍ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങി.

യഥാർത്ഥ ഇല്ലുസ്റ്റ്രേഷൻ വ്യാപാര മേഖലയിലും ശ്രദ്ധ നേടിയിട്ടുണ്ട്. യ.എസ് കലാകാരനായ നോർമൻ റോക്ക്വെല്ലിന്റെ "ബ്രേക്കിംഗ് ഹോം ടൈസ്" എന്ന ഇല്ലുസ്റ്റ്രേഷൻ 2006-ൽ യു.എസ്.ഡി 15.4 മില്ല്യണിനാണ് വിറ്റുപോയത്.[5] അതുപോലെതന്നെ ഗിൽ എൽവഗ്രെൻ , ആൽബെർട്ടോ വാർഗസ് പോലുള്ള കലാകാരന്മാരുടേയും, ചിത്രീകരണങ്ങൾ ഇതുപോലെ പ്രശസ്തമായവയാണ്.

ചരിത്രം

തിരുത്തുക
 
American Turk's Cap Lily, Lilium superbum by Georg Dionysius Ehret (1708–70), c 1750–3. Watercolour and gouache on vellum. V&A Museum no. D.589-1886[6]
 
An engraving by Georgius Agricola or Georg Bauer (1494–1555), illustrating the mining practice of fire-setting

ചരിത്രപരമായി ചിത്രീകരണം പ്രിന്റിംഗിന്റേയും, പ്രസിദ്ധീകരണത്തിന്റേയും, വ്യാപാര മേഖലയെ ബന്ധപ്പെട്ടിരിക്കുന്നു.

ആദ്യ ചരിത്രം

തിരുത്തുക

കോഡെക്സുകൾ ഉപയോഗിച്ചുള്ള ചിത്രീകരണമാണ് ഇല്ലുമിനേഷൻ, അത് കൈകൊണ്ടുള്ള ചീത്രീകരണത്തിന്റേതാണ്. 15-ാം നൂറ്റാണ്ടോടെയുള്ള പ്രിന്റിംഗ് യന്ത്രത്തിന്റെ കണ്ടുപിടിത്തം, പുസ്തകങ്ങൾ വ്യാപാരം കൂടുതൽ കാര്യക്ഷമമാകുകയും, മരംകൊണ്ടുള്ള ചിത്രീകരണങ്ങൾ ജനിക്കാൻ തുടങ്ങകയും ചെയ്തു.

16000 കളിൽ ജപ്പാനിലാണ് ഉക്കിയോ ഇ യുടെ ഉത്ഭവം, നീളനെയുള്ളതും, വിവിധ ടോണുകളിലും, മഷിയുമുപയോഗിച്ചുകൊണ്ടുള്ള വരകളുപയോഗിച്ചുകൊണ്ടുള്ള ചിത്രീകരണമാണിത്. ഇതിലെ വിഷയങ്ങൾ സമകാലീന നായകന്മാരും,സംഭവങ്ങളുമായിരുന്നു. ഹോക്കുസായിയുടെ ' ദി ഗ്രേറ്റ് വേവ് ഓഫ് കാനാസാവ' പ്രസിദ്ധമായ അന്നത്തെക്കാലത്തെ ഉക്കിയോ ഇ യിൽ ഉണ്ടാക്കിയ ഒരു ചിത്രീകരണമാണ്.

16 - 17 നൂറ്റാണ്ട് കാലഘട്ടത്തിൽ യൂറോപ്പിൽ ചിത്രീകരണത്തിന്റെ എല്ലാ രീതിയിലും മാറ്റം സംഭവിച്ച ഒന്നായ എൻഗ്രേവിങ്ങും, എച്ചിങ്ങും ഉത്ഭവിക്കാൻ തുടങ്ങി. 18-ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലെ ഒരു പ്രധാനപ്പട്ടെ ചിത്ര രചീതാവാണ് വില്യം ബ്ലേക്ക്. അദ്ദേഹം പ്രധാനമായും, എച്ചിങ്ങായിരുന്നു ഉപയോഗിച്ചിരുന്നത്.19-ാം നൂറ്റാണ്ടായതോടെ, ലിത്തോഗ്രാഫി കൂടൂതൽ പ്രശസ്തവും, മിഴിവുള്ളതുമായി തീർന്നു.

19-ാം നൂറ്റാണ്ട്

തിരുത്തുക

യൂറോപ്പിലെ ജോൺ ലീച്ച്, ജോർജ് ക്രുക്ഷാങ്ക്, ഡിക്കെൻസ്, ഹാബ്ലോട്ട് ക്നൈറ്റ് ബ്രൗൻ ഫ്രാൻസിലെ ഹോണർ ഡോമിയർ എന്നിവരായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രശസ്തരായ ചിത്രകാരന്മാർ. ഇതിലെ എല്ലാവരും, ആശയാഴമുള്ള വിഷയങ്ങളെ കൈകാര്യം ചെയ്തു. ആ സമയത്ത്, കാരിക്കേച്ചർ ഡ്രോയിംഗുകൾ‍ക്ക് പ്രാധാന്യം ഏറിയിരുന്നു.

ക്ര്യൂഷാങ്ക്സിന്റെ കോമിക് ആൽമനാകിന്റെ വിജയത്തിന് ശേഷം നിർമ്മിച്ച ബ്രിട്ടീഷ് ഹാസ്യ പ്രസിദ്ധീകരണമായ 'പഞ്ച്' -ലെ പ്രധാനപ്പെട്ട, പ്രസിദ്ധരായ ചിത്രകാരന്മാരാണ്, സർ ജോൺ ടെന്നിയൽ , ദാൽസിൽ സഹോദരന്മാർ, ജോർദദസ് ഡു മൊറിയർ എന്നിവർ. അവരുടെ ചിത്രീകരണങ്ങൾ അവരെ ഇല്ലുസ്റ്റ്രേ്റർ പദവിയിലേക്കെത്തിച്ചു.

ഇതുപോലെതന്നെയായിരുന്നു. മാഗസിനുകളായ ലേ വോളർ പോലുള്ളവ. ഇല്ലുസ്റ്റ്രേഷനോടൊപ്പം എഴുത്തുരീതിയും അതിന്റെ ഭംഗിക്ക് പ്രാധാന്യമുണ്ടെന്ന മനസ്സിലാക്കിയ പഞ്ച് കൂടുതൽ ആസ്വദ്യപരമായ എഴുത്തുകളോടെ, പ്രസിദ്ധീകരിക്കുകയും, 21-ാം നൂറ്റാണ്ടിന്റെ പ്രധാനപ്പെട്ട പ്രസിദ്ധീകരണമായി മാറുകയും, ചെയ്തു.

  1. cf. the freely available international Database of Scientific Illustrators 1450-1950 with 20 search fields and nearly 7000 entries of illustrators in science, medicine & technology active prior to 1950
  2. "Oxford Dictionary". Archived from the original on 2012-08-21. Retrieved 2016-12-16.
  3. Ivan Viola and Meister E. Gröller (2005).
  4. Industriegrafik.com Archived 2009-08-14 at the Wayback Machine. website, Last modified: June 15, 2002.
  5. Norman Rockwell's Rising Value Prices Out His Museum Zac Bissonnette, AOL Daily Finance, 2-22-10
  6. "American Turk's cap Lily". Victoria and Albert Museum. Retrieved 2007-12-12.
"https://ml.wikipedia.org/w/index.php?title=ചിത്രീകരണം&oldid=4287580" എന്ന താളിൽനിന്ന് ശേഖരിച്ചത്