റോമ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(Roma Asrani എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തെന്നിന്ത്യൻ ചലച്ചിത്രമേഖലയിലെ ഒരു പ്രമുഖ നടിയാണ് റോമ എന്നറിയപ്പെടുന്ന റോമ അസ്രാണി (ജനനം: ഓഗസ്റ്റ് 25, 1984). ആദ്യം ഒരു മോഡലായിരുന്ന റോമ പിന്നീട് അഭിനയിത്തിലേക്ക് തിരിയുകയായിരുന്നു. ആദ്യമായി അഭിനയിച്ചത് മലയാളത്തിലെ നോട്ട്ബുക്ക് എന്ന ചിത്രത്തിലാണ്. മലയാളത്തിനുപുറമേ തമിഴ്, കന്നട എന്നീ ഭാഷകളിലും റോമ അഭിനയിച്ചിട്ടുണ്ട്.

റോമ
Roma Asrani (2011) (cropped).jpg
ജനനം
റോമ അസ്രാണി

ഓഗസ്റ്റ് 25, 1984
തൊഴിൽഅഭിനേത്രി
സജീവ കാലം2005-ഇതുവരെ

കുടുംബംതിരുത്തുക

റോമയുടെ മാതാപിതാക്കൾ ഡെൽഹിയിൽ നിന്നുള്ളവരാണ് . പക്ഷേ ഇവർ ചെന്നൈയിൽ സ്ഥിര താമസമാണ്.[1] പിതാവ് മുരളീധരൻ ചെന്നൈയിൽ ഒരു ആഭരണകട നടത്തുന്നു. മാതാവ് മധു ഇവരെ സഹായിക്കുന്നു.

അഭിനയജീവിതംതിരുത്തുക

റോമ ചലച്ചിത്ര അഭിനയം തുടങ്ങിയത് മലയാളചലച്ചിത്രമായ നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെയാണ്. ഈ ചിത്രം വളരെ വിജയമായ ഒരു ചിത്രമായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് റോമക്ക് മികച്ച പുതുമുഖ നടിക്കുള്ള ക്രീട്ടിക്സ് അവാർഡ്, ഏഷ്യാനെറ്റ് മികച്ച പുതുമുഖ നടി , അമൃത ടി.വി മികച്ച പുതുമുഖ നടി , കലാകേരളം മികച്ച പുതുമുഖ നടി അവാർഡ് എന്നിവ ലഭിച്ചു. തന്റെ രണ്ടാമത്തെ ചിത്രമായ ജൂലൈ 4 ഒരു പരാജയമായിരുന്നു. പക്ഷെ ഇതിലെ റോമയുടെ അഭിനയം എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റി. ഏറ്റവും പുതിയ ചിത്രം മലയാളത്തിലെ കളഴ്സ് ആണ്.

2005 ൽ തെലുഗു സിനിമയായ മി. ഏറബാബു എന്ന ചിത്രത്തിൽ അഭിനയിച്ചു . 2006 ൽ ഒരു തമിഴ് ചിത്രം, 2007 ൽ ഒരു കന്നട ചിത്രത്തിലും അഭിനയിച്ചു.

വിവാദംതിരുത്തുക

കേരളത്തിലെ വിവാദമായ ടോട്ടൽ ഫോർ യു സാമ്പത്തികതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കേരള പോലിസിന്റെ ചോദ്യം ചെയ്യലിന് റോമ വിധേയയായിട്ടുണ്ട്. ശബരിനാഥ് സാമ്പത്തിക അഴിമതി കേസിൽ പ്രതിയായ ശബരിനാഥിന് ആഭരണം, പണം എന്നിവ നൽകി എന്നായിരുന്നു റോമക്കെതിരെയുള്ള ആരോപണം.[2]

അഭിനയിച്ച ചിത്രങ്ങൾതിരുത്തുക

വർഷം ചിത്രം ഭാഷ ജോഡി സംവിധായകൻ കുറിപ്പുകൾ
2005 മിസ്റ്റർ ഏറബാബു തെലുങ്ക് ശിവജി കിഷോർ ആദ്യ ചിത്രം
2006 കാതലെ എൻ കാതലെ തമിഴ് നവീൻ പി.സി. ശേഖർ
2006 നോട്ട്ബുക്ക് മലയാളം പാർവ്വതി മേനോൻ, മറിയ റോഷൻ ആൻഡ്രൂസ് മികച്ച പുതുമുഖത്തിനുള്ള പുരസ്കാരം
2007 ജൂലൈ 4 മലയാളം ദിലീപ് ജോഷി
2007 ചോകലേറ്റ് മലയാളം പൃഥ്വിരാജ്, ജയസൂര്യ, സംവൃത സുനിൽ ഷാഫി
2008 ഷേക്സ്പിയർ എം.എ, മലയാളം മലയാളം ജയസൂര്യ ഷാജി- ഷൈജു
2008 അരമനെ കന്നഡ ഗണേഷ് നാഗശേഖർ
2008 മിന്നാമിന്നിക്കൂട്ടം മലയാളം നരേൻ, മീര ജാസ്മിൻ, ഇന്ദ്രജിത്ത്, ജയസൂര്യ കമൽ
2008 ലോലിപോപ്പ് മലയാളം കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ്, ജയസൂര്യ, ഭാവന ഷാഫി

അവലംബംതിരുത്തുക

  1. "A promising debut". The Hindu. 2007-01-19. മൂലതാളിൽ നിന്നും 2007-12-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-12-17.
  2. "Financial fraud case: actor, director grilled". മൂലതാളിൽ നിന്നും 2008-10-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-08-08.
"https://ml.wikipedia.org/w/index.php?title=റോമ&oldid=3675773" എന്ന താളിൽനിന്ന് ശേഖരിച്ചത്