പൈലറ്റ്സ്
മലയാള ചലച്ചിത്രം
(Pilots (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാജീവ് അഞ്ചലിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, ശ്രീനിവാസൻ, ജഗതി ശ്രീകുമാർ, പ്രവീണ, ജ്യോതിർമയി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2000-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പൈലറ്റ്സ്. രേവതി കലമന്ദിറിന്റെ ബാനറിൽ മേനക സുരേഷ്കുമാർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് കലാവിരുന്ന് സിനിമ ആണ്. കഥ, തിരക്കഥ എന്നിവ നിർവ്വഹിച്ചത് രാജീവ് അഞ്ചൽ ആണ്. സംഭാഷണം രചിച്ചത് വി.ആർ. ഗോപാലകൃഷ്ണൻ.
പൈലറ്റ്സ് | |
---|---|
സംവിധാനം | രാജീവ് അഞ്ചൽ |
നിർമ്മാണം | മേനക സുരേഷ്കുമാർ |
കഥ | രാജീവ് അഞ്ചൽ |
തിരക്കഥ |
|
അഭിനേതാക്കൾ | സുരേഷ് ഗോപി ശ്രീനിവാസൻ ജഗതി ശ്രീകുമാർ പ്രവീണ ജ്യോതിർമയി |
സംഗീതം | എം.ജി. രാധാകൃഷ്ണൻ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി സാമുവൽ കൂടൽ |
ഛായാഗ്രഹണം | എം.ജെ. രാധാകൃഷ്ണൻ |
ചിത്രസംയോജനം | കെ.ആർ. ബോസ് |
സ്റ്റുഡിയോ | രേവതി കലാമന്ദിർ |
വിതരണം | കലാവിരുന്ന് സിനിമ |
റിലീസിങ് തീയതി | 2000 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- സുരേഷ് ഗോപി – ബോബി നായർ
- ശ്രീനിവാസൻ – റോബിൻസൻ ക്രൂസൊ
- കെ.ബി. ഗണേഷ് കുമാർ – വിനയ ചന്ദ്രൻ
- മണിയൻപിള്ള രാജു – വെങ്കിടി
- ജനാർദ്ദനൻ - ശേഖരൻ
- ഇന്ദ്രൻസ്
- ടി.പി. മാധവൻ – ഫാദർ
- ജഗതി ശ്രീകുമാർ – തുരിശ് ചാക്കോ
- നന്ദു
- ബോബി കൊട്ടാരക്കര – ദിനകരൻ
- പൂജപ്പുര രവി – ചാണ്ടി മുതലാളി
- പ്രവീണ – സിസ്റ്റർ സിൻഡ്രല/മേഘ മാത്യു
- ജ്യോതിർമയി
- സുകുമാരി – മദർ സുപ്പീരിയർ
- സീനത്ത്
- കനകലത
സംഗീതം
തിരുത്തുകഗിരീഷ് പുത്തഞ്ചേരി, സാമുവൽ കൂടൽ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം.ജി. രാധാകൃഷ്ണൻ ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് മോഹൻ സിതാര. ഗാനങ്ങൾ മാരുതി കാസറ്റ്സ് വിപണനം ചെയ്തിരിക്കുന്നു.
- ഗാനങ്ങൾ
- പൂപൂത്തു മിന്നിത്തെന്നും യാമം – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
- ലില്ലിപ്പൂവിൻ നാവിൽ പൊന്നും തേനും – എം.ജി. ശ്രീകുമാർ (ഗാനരചന: സാമുവൽ കൂടൽ)
- നവരസ സാരസ നടനം – കെ.ജെ. യേശുദാസ്
- ദൂരേ പൂപ്പമ്പരം – സുരേഷ് ഗോപി
- ലില്ലിപ്പൂവിൻ നാവിൽ പൊന്നും തേനും – സുജാത മോഹൻ (ഗാനരചന: സാമുവൽ കൂടൽ)
അണിയറ പ്രവർത്തകർ
തിരുത്തുക- ഛായാഗ്രഹണം: എം.ജെ. രാധാകൃഷ്ണൻ
- ചിത്രസംയോജനം: കെ.ആർ. ബോസ്
- കല: മുരുകൻ ഷാഡോസ്
- വസ്ത്രാലങ്കാരം: എസ്.ബി. സതീഷ്
- നൃത്തം: ബൃന്ദ, കുമാർ, ശാന്തി, സുരേഷ്
- സംഘട്ടനം: പഴനിരാജ്
- പരസ്യകല: ഹരിത
- എഫക്റ്റ്സ്: രാജു മാർത്താണ്ഡം
- ശബ്ദലേഖനം: കൃഷ്ണനുണ്ണി
- വാർത്താപ്രചരണം: വാഴൂർ ജോസ്
- നിർമ്മാണ നിർവ്വഹണം: ഉണ്ണി രൂപവാണി
- എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സന്ദീപ് സേനൻ
- കോ-പ്രോഡ്യൂസർ: സനൽ കുമാർ
- ലെയ്സൻ ഓഫീസർ: റോയ് പി. മാത്യു
- സ്റ്റുഡിയോ: ചിത്രാഞ്ജലി സ്റ്റുഡിയോ
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- പൈലറ്റ്സ് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- പൈലറ്റ്സ് – മലയാളസംഗീതം.ഇൻഫോ