മേയർ

(Mayor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ പ്രധാന മേയർ ഭരണ കോർപ്പറേഷനുകൾ

തിരുത്തുക

1962 നവംബർ ഒന്നിനാണ് കോഴിക്കോട് കോർപ്പറേഷൻ നിലവിൽ വന്നത്[3]. അതിനു മുൻപ് 96 വർഷം കോഴിക്കോട് നഗരസഭയായിരുന്നു.

1793 മുതൽ മലബാർ ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായിരുന്നു. മദിരാശി സർക്കാരിന്റെ ടൗൺ ഇംപ്രൂവ്‌മെന്റ് ആക്ട് പ്രകാരം 1865-ൽ നിയമാധിഷ്ഠിതമായ നഗരസഭകൾ രൂപംകൊണ്ടു. അങ്ങനെ 1866 ജൂലൈ 3-ന് കോഴിക്കോട് നഗരസഭ സ്ഥാപിതമായി. 36,602 ആയിരുന്നു ജനസംഖ്യ[3]. 19.9 ചതുരശ്ര നാഴികയായിരുന്നു അന്നു നഗരസഭയുടെ വിസ്തീർണ്ണം. മലബാർ കളക്ടർ പ്രസിഡന്റായി 11 അംഗങ്ങളാണ് 1866-ൽ രൂപീകരിച്ച നഗരസഭാ കൗൺസിലിൽ ഉണ്ടായിരുന്നത്. ഒപ്പം പോലീസ് സൂപ്രണ്ട്, അസിസ്റ്റന്റ് സർജൻ യൂറോപ്യൻ വിഭാഗത്തിന്റെ ഒരു പ്രതിനിധി, രണ്ട് ആംഗ്ലോ ഇന്ത്യൻ പ്രതിനിധികൾ, ഒരു പാർസി, ഒരു മുസസ്ലിം, മറ്റു നാലു വ്യക്തികൾ, എക്‌സ് ഒഫീഷ്യോ മെമ്പറായി എക്‌സിക്യൂട്ടീവ് എൻജിനീയർ എന്നിവരും ഉണ്ടായിരുന്നു. 1866 ജൂലായ് 12-നാണ് കളക്ടർ ജി.എൻ. ബില്യാർഡിന്റെ അദ്ധ്യക്ഷതയിൽ ആദ്യ കൗൺസിൽ യോഗം ചേർന്നത്[3].

1871-ൽ നിയമ പരിഷ്കാരങ്ങൾ നടത്തൂകവഴി നഗരസഭയ്ക്ക് കൂടുതൽ സ്വാതന്ത്ര്യവും ഉത്തരവാദിത്തവും നൽകി. ഇതിലൂടെ സർക്കാർ നാമനിർദ്ദേശം ചെയ്യുന്നവർക്കു മാത്രം കൗൺസിലർ ആകാനുള്ള പരിഷ്കാരം നിലവിൽവന്നു. 1884-ലെ ഡിസ്ട്രിക്ട് മുനിസിപ്പാലിറ്റീസ് നിയമത്തിലൂടെ കൗൺസിലർമാരിൽ നാലിൽ മൂന്നിനെ നികുതുദായകർ നേരിട്ടുതിരഞ്ഞെടുക്കാൻ സൗകര്യം ഉണ്ടാക്കി[3]. അതോടെ കളക്ടർ പ്രസിഡന്റാകുന്ന രീതിയും അവസാനിച്ചു. അതോടോപ്പം സർക്കാർ നിർദ്ദേശിക്കുന്നവരോ കൗൺസിലർമാർ തിരഞ്ഞെടുക്കുന്നവരോ ആയ വ്യക്തി ചെയർമാനാകുന്ന സ്ഥിതി നിലവിൽവന്നു. ഈ ചെയർമാനായിരുന്നു നഗരസഭയുടെ കാര്യനിർവഹണാധികാരി.നിലവിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ബീന ഫിലിപ്പ് ആണ് മേയർ.മുസാഫിർ അഹമ്മദ് ഡെപ്യൂട്ടി മേയറും.

കേരളത്തിലെ ആറ് കോർപ്പറേഷനുകളിൽ ഒന്നാണ് തൃശ്ശൂർ കോർപ്പറേഷൻ.തൃശൂർ കോർപ്പറേഷന്റെ വിസ്തൃതി 101.42 ചതുരശ്രകിലോമീറ്റർ ആണ്. 2000 ഒക്ടോബർ 1-നാണ് കോർപ്പറേഷൻ രൂപം കൊണ്ടത്[1].

കേരളത്തിലെ മറ്റ് കോർപ്പറേഷനുകൾ തിരുവനന്തപുരം, കൊല്ലം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവയാണ്.

ആദ്യകാലത്ത് ഒരു താലൂക്ക് ആസ്ഥാനം മാത്രമായിരുന്ന തൃശ്ശൂർ, പിന്നീട് കൊച്ചി രാജ്യത്തിന്റെ വടക്കൻ മേഖലയുടെ ആസ്ഥാനമായി. 1921ലാണ് തൃശ്ശൂർ മുനിസിപ്പാലിറ്റി രൂപം കൊണ്ടത്. അതിനുമുമ്പ് ഒരു അർബൻ കൗൺസിൽ ഇവിടെ രൂപം കൊണ്ടിരുന്നു. 1998 ജൂലൈ 15ന് പുറത്തിറക്കിയ പ്രത്യേക അറിയിപ്പിൽ തൃശ്ശൂർ, കൊല്ലം മുനിസിപ്പാലിറ്റികളെ കോർപ്പറേഷനുകളാക്കി ഉയർത്തി. തൃശ്ശൂർ മുനിസിപ്പാലിറ്റിയ്ക്കൊപ്പം അയ്യന്തോൾ, വിൽവട്ടം, ഒല്ലൂക്കര, കൂർക്കഞ്ചേരി, ഒല്ലൂർ പഞ്ചായത്തുകൾ പൂർണ്ണമായും നടത്തറ, കോലഴി പഞ്ചായത്തുകൾ ഭാഗികമായും കൂട്ടിച്ചേർത്താണ് കോർപ്പറേഷൻ രൂപം കൊണ്ടത്. 2000-ൽ നടന്ന തിരഞ്ഞെടുപ്പിനുശേഷം കോൺഗ്രസ് നേതാവായ ജോസ് കാട്ടൂക്കാരൻ കോർപ്പറേഷന്റെ ആദ്യ മേയറായി. സി.പി.ഐ. (എം)ലെ അജിത ജയരാജനനാണ് ഇപ്പോഴത്തെ തൃശ്ശൂർ മേയർ[2].

കേരളത്തിലെ അഞ്ച് കോർപ്പറേഷനുകളിൽ ഒന്നാണ് കൊല്ലം കോർപ്പറേഷൻ. കേരളത്തിലെ കോർപ്പറേഷനുകളിൽ വലിപ്പത്തിൽ അഞ്ചാം സ്ഥാനത്ത് നിൽക്കുന്ന കൊല്ലം കോർപ്പറേഷൻ ജനസംഖ്യയുടെ കാര്യത്തിൽ നാലാം സ്ഥാനത്താണ്.[1] തിരുവനന്തപുരം, കൊച്ചി, തൃശ്ശൂർ, കോഴിക്കോട് എന്നിവയാണ് മറ്റ് കോർപ്പറേഷനുകൾ . കൊല്ലം നഗരത്തിന്റെ ഭരണ നിർവ്വഹണത്തിനായി 2000 ഒക്ടോബർ 2-നാണ് കോർപ്പറേഷൻ രൂപീകരിച്ചത്.[2][3][4][5]. നഗരകേന്ദ്രത്തിനു ചുറ്റുമുള്ള 73.03 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് കോർപ്പറേഷന്റെ അധികാര പരിധിയിലുള്ളത്.[6] ഭരണ സൗകര്യത്തിനായി കോർപ്പറേഷനെ 55 വാർഡുകളായി തിരിച്ചിട്ടുണ്ട്. കൊല്ലം കോർപ്പറേഷന്റെ ഇപ്പോഴത്തെ മേയർ സി.പി.ഐ.എമ്മിലെ പ്രസന്ന ഏണസ്റ്റ് ആണ്.[7] കൊല്ലം മധുവാണ് ഡെപ്യൂട്ടി മേയർ.കേരളത്തിലെ നാലാമത്തെ വലിയ നഗരമായ കൊല്ലം ദക്ഷിണ കേരളത്തിലെ ഒരു പ്രധാന വാണിജ്യ വ്യവസായ കേന്ദ്രം കൂടിയാണ്.

കേരളത്തിലെ ആറ് കോർപ്പറേഷനുകളിൽ ഒന്നാണ് കൊച്ചി കോർപ്പറേഷൻ. കൊച്ചി കോർപ്പറേഷൻ രൂപീകൃതമാകുന്നത് 1 നവംബർ 1967-ൽ ആണ്[1]. കൊച്ചി കോർപ്പറേഷന്റെ വിസ്തൃതി 94.88 ചതുരശ്രകിലോമീറ്റർ ആണ്.

ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ സൗമിനി ജെയിനാണ് ഇപ്പോഴത്തെ കൊച്ചി മേയർ.[2] പ്രഥമ മേയർ ശ്രീ.എ.എ.കൊച്ചുണ്ണി മാസ്റ്ററായിരുന്നു. രണ്ടാമത്തെ കൗൺസിലിലും അദ്ദേഹം തന്നെ മേയറായി തെരഞ്ഞെടുക്കപ്പെട്ടു.

കേരളത്തിലെ അഞ്ച് കോർപ്പറേഷനുകളിൽ ഒന്നാണ് തിരുവനന്തപുരം കോർപ്പറേഷൻ. തിരുവനന്തപുരം കോർപ്പറേഷന്റെ വിസ്തൃതി 214.86 ചതുരശ്രകിലോമീറ്റർ ആണ്.

1940-ൽ രൂപീകരിച്ച തിരുവനന്തപുരം സിറ്റി മുനിസിപ്പൽ ആക്റ്റിലെ നാലാം വകുപ്പ് പ്രകാരം രൂപം കൊണ്ടതാണ് തിരുവനന്തപുരം കോർപ്പറേഷൻ. ഇത് രൂപം കൊണ്ടത് 1940 ഒക്ടോബർ 30-നാണ്[1].

തിരുവനന്തപുരം താലൂക്കും നെയ്യാറ്റിൻകര താലൂക്കും ഭാഗികമായും തിരുവനന്തപുരം കോർപ്പറേഷനിൽ ഉൾപ്പെടുന്നു. കൂടാതെ തിരുവനന്തപുരം, നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, കോവളം (ഭാഗീകം) എന്നീ നിയമസഭാമണ്ഡലങ്ങളും തിരുവനന്തപുരം കോർപ്പറേഷനിൽ സ്ഥിതിചെയ്യുന്നു.

തിരുവനന്തപുരം കോർപ്പറേഷനിൽ 23 റവന്യൂ വില്ലേജുകൾ സ്ഥിതിചെയ്യുന്നു. അവ പാങ്ങപ്പാറ, ഉളിയാഴ്ത്തുറ, കഴക്കൂട്ടം, അയിരൂപ്പാറ, വിഴിഞ്ഞം, തൈക്കാട്, മണക്കാട്, തിരുമല, ചെറുവയ്ക്കൽ, ഉള്ളൂർ, പട്ടം, കുടപ്പനക്കുന്ന്, പേരൂർക്കട, കവടിയാർ, വട്ടിയൂർക്കാവ്, ശാസ്തമംഗലം, പേട്ട, വഞ്ചിയൂർ, കടകമ്പള്ളി, മുട്ടത്തറ, ആറ്റിപ്ര, തിരുവല്ലം, നേമം.

സി.പി.ഐ.എമ്മിലെ എസ്.ആര്യ രാജേന്ദ്രനാണ് ഇപ്പോഴത്തെ തിരുവനന്തപുരം കോർപ്പറേഷൻ മേയർ.(ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ്). പി കെ രാജുവാണ് ഡെപ്യൂട്ടി മേയർ.

കണ്ണൂർ കോർപ്പറേഷൻ

തിരുത്തുക

കേരളത്തിൽ പുതുതായി രൂപം കൊണ്ട മുൻസിപ്പൽ കോർപ്പറേഷനാണ് കണ്ണൂർ കോർപ്പറേഷൻ. 2015-ലാണ് ഈ കോർപ്പറേഷൻ രൂപം കൊണ്ടത്. അതുവരെ നിലവിലുണ്ടായിരുന്ന കണ്ണൂർ നഗരസഭയോട് പള്ളിക്കുന്ന്, പുഴാതി, എളയാവൂർ, എടക്കാട്, ചേലോറ എന്നീ ഗ്രാമപഞ്ചായത്തുകളും ചേർത്താണു ഈ കോർപ്പറേഷൻ രൂപീകരിച്ചിരിക്കുന്നത്[1]. 73 ചതുരശ്ര കിലോമീറ്ററാണു കണ്ണൂർ കോർപ്പറേഷന്റെ വിസ്തൃതി[1] 2015 നവംബറിൽ കോർപ്പറേഷനിലേയ്ക്ക് ആദ്യ തിരഞ്ഞെടുപ്പ് നടന്നു. തിരഞ്ഞെടുപ്പിൽ സി.പി.എമ്മും കോൺഗ്രസും 27 വീതം സീറ്റുകൾ നേടി. ഒരു സീറ്റ് കോൺഗ്രസ് വിമതൻ നേടി. എന്നാൽ സി.പി.ഐ.എമ്മിലെ ഇ.പി. ലതയാണ് കണ്ണൂരിന്റെ ആദ്യ മേയറായത്.[2]

"https://ml.wikipedia.org/w/index.php?title=മേയർ&oldid=4076958" എന്ന താളിൽനിന്ന് ശേഖരിച്ചത്