പട്ടം, തിരുവനന്തപുരം ജില്ല
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം
തിരുവനന്തപുരം നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ഭൂഭാഗമാണ് പട്ടം. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 4 കിലോമിറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന പട്ടം നഗരത്തിലെ തന്നെ ഏറ്റവും ജനസാന്ദ്രത ഏറിയതും പച്ചപ്പാർന്നതുമായ സ്ഥലങ്ങളിൽ ഒന്നുകൂടിയാണിത്. കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) ആസ്ഥാനം, കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് ആസ്ഥാനം, ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കേരളത്തിലെ പ്രധാന കാര്യാലയം എന്നിവ പട്ടത്താണ് സ്ഥിതിചെയ്യുന്നത്.
പട്ടം | |
---|---|
![]() പട്ടം, നഗരവീക്ഷണം, പുറകിൽ സഹ്യമലനിരകൾ | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല | തിരുവനന്തപുരം |
Boroughs | തിരുവനന്തപുരം |
ഭാഷകൾ | |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
പട്ടം കൊട്ടാരം തിരുത്തുക
നാട് നീങ്ങിയ തിരുവിതാംകൂർ മഹാരാജാവ് ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മയുടെ വസതിയായ പട്ടം കൊട്ടാരം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.
അവലംബം തിരുത്തുക
Pattom എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.