മടിക്കൈ ഗ്രാമപഞ്ചായത്ത്

കാസർഗോഡ് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(Madikai എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മടിക്കൈ

മടിക്കൈ
12°19′42″N 75°09′03″E / 12.328304°N 75.1507008°E / 12.328304; 75.1507008
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കാസർഗോഡ്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം കാഞ്ഞങ്ങാട്
ലോകസഭാ മണ്ഡലം കാസർഗോഡ്‍
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 51.83ചതുരശ്ര കിലോമീറ്റർ
വാർഡുകൾ 15 എണ്ണം
ജനസംഖ്യ 19352
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
671531
+91 467
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ്ഗ് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ്‌ മടിക്കൈ ഗ്രാമപഞ്ചായത്ത്. ഈ ഗ്രാമപഞ്ചായത്ത് കാഞ്ഞങ്ങാട് ബ്ലോക്കിലാണ്‌ സ്ഥിതി ചെയ്യുന്നത്[1][2]. പണ്ട് ദക്ഷിണ കർണ്ണാടക ജില്ലയുടെ ഭാഗമായിരുന്നു.

മടിക്കൈ കമ്മ്യൂണിസ്റ്റുകാരുടെ മോസ്കോ എന്നറിയപ്പെടുന്നു[3]. പ്രകൃതിരമണീയമായ ഈ സ്ഥലം കുന്നും മലകളും കാടും കാട്ടരുവികളും നിറഞ്ഞതും വികസനസാധ്യതയേറിയതുമാണ്‌. ദേശീയ പ്രസ്ഥാനത്തിലും കർഷക പോരാട്ടങ്ങളിലും നേതൃത്വപരമായ പങ്കുവഹിച്ച വലിയ ഒരു ചരിത്ര പശ്ചാത്തലം ഈ ഗ്രാമത്തിനുണ്ട്. ഗ്രാമസമ്പത്തിന്റെ വലിപ്പം അറിഞ്ഞുള്ള ഫ്യൂഡൽ വ്യവസ്ഥയുടെ തിക്ത ഫലം പണ്ടുമുതലേ അനുഭവിച്ചവരായിരുന്നു മടിക്കൈയിലെ ജനങ്ങൾ.

മടിക്കൈയുടെ പേരുമായി ബന്ധപ്പെട്ട് പല ഐതിഹ്യങ്ങളും ഉണ്ട്. പണ്ടുമുതൽക്ക് തന്നെ ഈ പഞ്ചായത്തിലെ എരിക്കുളത്ത് വലിയതോതിൽ മൺപാത്ര നിർമ്മാണം ഉണ്ടായിരുന്നു. മൺപാത്രം എന്ന് അർത്ഥമാക്കുന്ന 'മട്ക്ക' എന്ന കന്നഡ പദത്തിൽ നിന്നാണ് 'മടിക്കൈ' എന്ന പേര് ഉണ്ടായതെന്നാണ് പൊതുവെ അംഗീകരിച്ചിരിക്കുന്നത്. പൂത്തക്കാലാണ് മടിക്കൈയുടെ സാംസ്കാരിക തലസ്ഥാനം.

ഏച്ചിക്കാനത്തെ ജന്മിയെ മുട്ടുകുത്തിച്ചാണ് മടിക്കൈയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലവിൽ വന്നത്. ആദ്യ കാലത്ത് കോൺ​ഗ്രസും പി.എസ്.യും എസ്.എസ്.പിയും പോലെയുള്ള ഒട്ടേറെ രാഷ്ട്രീയ എതിരാളികൾ ഉണ്ടായിരുന്നെങ്കിലും അവയെല്ലാം ഇന്ന് അപ്രസക്തമായി. വാഴക്കോട്, കാരാക്കോട്, ഏച്ചിക്കാനം ഭാ​ഗങ്ങളിൽ ജന്മിയുടെ ആശ്രിതർ ആദ്യകാലത്ത് കമ്മ്യൂണിസത്തെ എതിർക്കാൻ കോൺ​ഗ്രസിന് പിന്നിൽ അണിനിരന്നു. പിന്നീട് ജനസംഘത്തിലേക്കും പിൽക്കാലത്ത് ബിജെപിയിലേക്കുമെത്തി. ഇന്ന് ഈ മേഖലകളാണ് ഇന്ന് മടിക്കൈയിൽ ഏറ്റവും അവികിസിതമായി കിടക്കുന്നത്. റവന്യൂ ഭൂമികൾ ഏറെയുണ്ടെങ്കിലും ആ മേഖലയിൽ കാര്യമായ വികസനം ഉണ്ടാക്കാൻ ഇന്നും സാധിച്ചിട്ടില്ല. കൃഷിയും കൂലിപ്പണിയുമാണ് ജനങ്ങളുടെ പ്രധാന വരുമാന മാർ​ഗം. ​ഗൾഫ് ജോലിയെ ആശ്രിയിച്ച് ഓരോ കുടുംബങ്ങളിൽ നിന്നും ഒരാളെങ്കിലുമുണ്ട്. ഒരു കാലത്ത് ശക്തമായിരുന്ന ദിനേശ് ബീഡി വ്യവസായം തകർന്നതോടെ ആ സ്ഥാനത്ത് ഇന്ന് തൊഴിലുറപ്പായി.

പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങൾ

തിരുത്തുക
  1. കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂൾ
  2. ഗവ.ഹയർ സെക്കന്ററി സ്ക്കൂൾ മടിക്കൈ
  3. ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ മടിക്കൈ-2
  4. മടിക്കൈ മോഡൽ കോളേജ്
  5. ഐ.ടി.ഐ എരിക്കുളം
  6. ഗവ.ഹൈസ്ക്കൂൾ കാഞ്ഞിരപ്പൊയിൽ
  7. ഗവ.യു.പി.സ്ക്കൂൾ മടിക്കൈ ആലംപാടി(എരിക്കുളം)
  8. ഗവ.എൽ.പി.സ്ക്കൂൾ മലപ്പച്ചേരി
  9. ഗവ.യു.പി.സ്ക്കൂൾ പൂത്തക്കാൽ

അതിരുകൾ

തിരുത്തുക

വാർഡുകൾ

തിരുത്തുക
  1. വാഴക്കോട്
  2. ഏച്ചിക്കാനം
  3. വെള്ളാച്ചേരി
  4. ആലംപാടി
  5. കാഞ്ഞിരപ്പൊയിൽ
  6. മലപ്പച്ചേരി
  7. ചെരണത്തല
  8. കോളിക്കുന്ന്
  9. എരിക്കുളം
  10. ബങ്കളം
  11. കക്കാട്ട്
  12. അടുക്കത്തുപറമ്പ്
  13. ചാളക്കടവ്
  14. കീക്കാംകോട്ട്
  15. അമ്പലത്തുകര

പഞ്ചായത്ത് പ്രസിഡണ്ടുമാർ

തിരുത്തുക
  1. അപ്പുക്കാരണവർ
  2. മടിക്കൈ കുഞ്ഞിക്കണ്ണൻ
  3. കെ.എം.കുഞ്ഞിക്കണ്ണൻ
  4. കെ.വി.കുമാരൻ
  5. പി.ബേബി
  6. എം.രാജൻ
  7. എസ്.പ്രീത
  8. സി.പ്രഭാകരൻ
  9. എസ്.പ്രീത
  1. നെരിപ്പ് - മടിക്കൈയുടെ അനുഭവ ചരിത്രം, മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിദ്ധീകരിച്ചത്
  2. "Address of Grama Panchayats". Kerala Goverment. Archived from the original on 2010-02-10. Retrieved 2009-10-22.
  3. നടന്ന് നടന്ന്-കെ.എം.കുഞ്ഞിക്കണ്ണന്റെ ജീവചിത്രം-എ.കെ.ജി സമാരകഗ്രന്ഥാലയം പ്രസിദ്ധികരിച്ചത്,2007

ഇതും കാണുക

തിരുത്തുക
  1. കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക
  2. കാസർഗോഡ് ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ‌