എരിക്കുളം

കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ പ്രശസ്തമായ മൺപാത്രനിർമാണ ഗ്രാമങ്ങളിലൊന്നാണ് എരിക്കുളം. കാസർഗോഡ് ജില്ലയിലെ മടിക്കൈ ഗ്രാമപഞ്ചായത്തിൽ ഏകദേശം മധ്യഭാഗത്തായാണ് എരിക്കുളത്തിന്റെ സ്ഥാനം. മടിക്കൈ പഞ്ചായത്തിന്റെ മൂന്ന് വാർഡുകളിലായി എരിക്കുളം പ്രദേശം വ്യാപിച്ചുകിടക്കുന്നു. പ്രശസ്തമായ എരിക്കുളം ശ്രീ വേട്ടക്കൊരുമകൻ കോട്ടം ക്ഷേത്രം ,ഉപദേവാലയം ശ്രീ പടിഞ്ഞാർ ചാമുണ്ഡി ക്ഷേത്രം ,ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം എന്നിവ ഇവിടുത്തെ പ്രധാനക്ഷേത്രങ്ങളാണ്. വൻ കളിമൺ ശേഖരം ഉള്ള വയൽ എരിക്കുളത്തുണ്ട്. എരിക്കുളത്തിന് വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കോളിക്കുന്ന് .

ഗവ.യു. പി. സ്കൂൾ .മടിക്കൈ ആലംമ്പാടി എരിക്കുളം, ഗവ.ഐ.ടി.ഐ. മടിക്കൈ എന്നിവ എരിക്കുളത്തെ പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങളാണ്.


"https://ml.wikipedia.org/w/index.php?title=എരിക്കുളം&oldid=3900670" എന്ന താളിൽനിന്ന് ശേഖരിച്ചത്