ബങ്കളം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കാസർഗോഡ് ജില്ലയിലെ മടിക്കൈ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് ബങ്കളം. നിലേശ്വരത്തു നിന്നും നാല് കിലോമീറ്റർ മാത്രം അകലെയാണ് ബങ്കളം.മടിക്കൈയുടെ സാംസ്‌കാരിക തലസ്ഥാനമെന്നറിയപ്പെടുന്ന ഈ ദേശത്താണ് പഞ്ചായത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള വായനശാലകളിലൊന്നായ സഹൃദയ വായന ശാല സ്ഥിതി ചെയ്യുന്നത്.
സ്ഥാപനങ്ങൾ
തിരുത്തുകമികച്ച വിജയ ശതമാനം സൂക്ഷിക്കുന്ന കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത് ബങ്കളത്താണ്. ബങ്കളത്തെ സഹൃദയ വായനശാല & ഗ്രന്ഥാലയം പ്രധാന ലൈബ്രറിയാണ്.
ബങ്കളം പേത്താളൻ കാവ് കരിംചാമുണ്ഡിയമ്മ ഗുളികൻ ദേവസ്ഥാനം, കാലിച്ചാൻ ദേവസ്ഥാനം എന്നീ ദേവസ്ഥാനങ്ങളും ബങ്കളം ബദരിയ ജമാ അത്ത് പള്ളിയും ബങ്കളത്തെ പ്രധാന ആരാധനാലായങ്ങളാണ്
വ്യക്തികൾ
തിരുത്തുകകേരള സർക്കാർ മുൻ സുപ്രീം കോടതി സ്റ്റാന്റിംഗ് കൗൺസിൽ ദിനേശ്, അമൃത ഹോസ്പിറ്റലിലെ ന്യൂറോളജി എം ഡി ഡോ. സുധീരൻ , സി പി ഐ സംസ്ഥാന സമിതി അംഗം ബങ്കളം കുഞ്ഞികൃഷ്ണൻ, മുൻ ഹൊസ്ദുർഗ് എം എൽ എ എം.നാരായണൻ, ഡി വൈ എഫ് ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം വി. പ്രകാശൻ , പത്രപ്രവർത്തകൻ സേതു ബങ്കളം, ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം അനിൽ ബങ്കളം ഇങ്ങനെ നീളുന്നു ജില്ലയുടെ സാമൂഹിക സാംസ്‌കാരിക വിഹായസ്സിൽ തലയുയർത്തി നിൽക്കുന്ന ബങ്കളത്തുകാരുടെ നിര