കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂൾ
മടിക്കൈ ഗ്രാമപഞ്ചായത്തിെല ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ; ഹയർ സെക്കണ്ടറി സ്കൂൾ കക്കാട്ട്. ബാസൽ മിഷൻ എന്ന ജർമൻ മിഷണറി സംഘം 1954-ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസർഗോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തിരുത്തുക1954 മെയിൽ ഒരു എകാധ്യപിക ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആദ്യ പ്രധാന അദ്ധ്യാപിക ദേവകി . 1981-ൽ ഇതൊരു യു പി സ്കൂളായി. 1990-ൽ ഹൈസ്കൂളായും 1998-ൽ ഹയർ സെക്കണ്ടറിയയി ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ പി വിജയന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമ്മിക്കപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
തിരുത്തുകമൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
തിരുത്തുക- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
തിരുത്തുകസ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പി വിജയൻ 1990-1992
കെ കണ്ണൻ 1992-1993
എ സൈനുദ്ദീൻ 1993-1995
രാജാമണീ 1995-1996
സരോജിനി എം 1996-1998
വി കണ്ണൻ 1998-1998
പി കുഞ്ഞിക്കണ്ണൻ 1998-1999
വി കണ്ണൻ 1999-1999
കെ ശാരദ 1999-2000
കെ എ ജോസഫ് 2000-2001
കെ ചന്ദ്രൻ 2001-2002
പി വി കുമാരൻ 2002-2002
കെ വി കൃഷ്ണൻ 2002-2003
സുരേഷ്ബാബു 2003-2005
സി ഉഷ 2005-2007
വിശാലക്ഷൻ സി 2007
പി ഉണ്ണികൃഷ്ണൻ 2007-2008
കെ സാവിത്രി 2008-2009
ടി എൻ ഗോപാലകൃഷ്ണൻ 2009-2012
സി പി വനജ 2012-2014
ഇ പി രാജഗോപാലൻ 2014.....
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തിരുത്തുകവഴികാട്ടി
തിരുത്തുകവിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|