എം.വി. രാഘവൻ

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍
(M. V. Raghavan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ പ്രമുഖ കമ്യൂണിസ്റ്റ് നേതാവാണ്‌ എം.വി. രാഘവൻ (ജനനം: 5 മെയ് 1933 മരണം: 9 നവംബർ 2014 ) . മേലേത്തു വീട്ടിൽ രാഘവൻ എന്നാണു മുഴുവൻ പേര്. സിപിഐലും പിന്നീട് സി.പി.ഐ എമ്മിലും പ്രവർത്തിച്ചു. സിപിഎമ്മിൽ നിന്നും പുറത്താക്കപ്പെട്ടതിനെത്തുടർന്ന് ഇദ്ദേഹം കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി(സി.എം.പി) രൂപവത്കരിച്ചു. ഏറ്റവുമധികം നിയോജകമണ്ഡലങ്ങളിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആൾ എന്ന റിക്കൊർഡ് ഇദ്ദേഹത്തിന്റെ പേരിലാണ്. മാടായി(1970), തളിപ്പറമ്പ്(1977), കൂത്തുപറമ്പ്(1980), പയ്യന്നൂർ(1982), അഴീക്കോട്(1987), കഴക്കൂട്ടം(1991), തിരുവനന്തപുരം വെസ്റ്റ്(2001) എന്നീ നിയോജകമണ്ഡലങ്ങളെ ഇദ്ദേഹം നിയമസഭയിൽ പ്രധിനിധീകരിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ മന്ത്രിസഭകളിൽ ഇദ്ദേഹം മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

എം.വി. രാഘവൻ
M. V. Raghavan .jpg
എം.വി. രാഘവൻ
മണ്ഡലംമാടായി നിയമസഭാമണ്ഡലം
തളിപ്പറമ്പ്
കൂത്തുപറമ്പ്
പയ്യന്നൂർ
അഴീക്കോട്
കഴക്കൂട്ടം
തിരുവനന്തപുരം (വെസ്റ്റ്)
വ്യക്തിഗത വിവരണം
ജനനം(1933-05-05)മേയ് 5, 1933
പാപ്പിനിശ്ശേരി, കണ്ണൂർ, കേരളം
മരണം2014 നവംബർ 09
കണ്ണൂർ
പങ്കാളിസി.വി ജാനകി
മക്കൾഎം.വി ഗിരിജ
എം.വി ഗിരീഷ് കുമാർ
എം.വി രാജേഷ്
എം.വി. നികേഷ് കുമാർ.
വസതികണ്ണൂർ

ജീവിതരേഖതിരുത്തുക

ശങ്കരൻ നമ്പ്യാരുടെയും തമ്പൈ അമ്മയുടെയും മകനാണ്. പ്രൈമറി വിദ്യാഭ്യാസം മാത്രം നേടി നെയ്ത്തുതൊഴിലാളിയായി. പതിനാറാം വയസിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി അംഗമായി. എ.കെ.ജിയായിരുന്നു എം.വി.ആറിന്റെ രാഷ്ട്രീയഗുരു. പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റായി. മലബാറിൽ സിപിഎം കെട്ടിപ്പടുക്കുന്നതിന് നേതൃത്വം നൽകി. സിപിഎമ്മിന്റെ കണ്ണൂർ ജില്ലാസെക്രട്ടറിയായി. എം.വി.ആർ ജില്ലാ സെക്രട്ടറിയാവുമ്പോൾ വർഗ്ഗീസ് പാർട്ടിയുടെ ഓഫീസ് സെക്രട്ടറിയായിരുന്നു. എം.വി.ആർ മുൻകയ്യെടുത്താണ് വർഗീസിനെ വയനാട്ടിൽ കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കാനക്കുന്നത്. നക്‌സലിസത്തിന്റെ വഴിയിലേക്ക് തിരിഞ്ഞ നിരവധി പാർട്ടി അംഗങ്ങളെ തിരിച്ചുകൊണ്ടുവരാൻ എം.വി.ആർ ശ്രമിച്ചിരുന്നു.

വഹിച്ച സ്ഥാനങ്ങൾ[1]തിരുത്തുക

ക്ര.നം. സ്ഥാനം വർഷം പാർട്ടി നിയമസഭാ മണ്ഡലം
1 [മെമ്പർ]] നാലാം കേരളനിയമസഭ 1970 സിപിഎം മാടായി
[മെമ്പർ]],അഞ്ചാം കേരളനിയമസഭ 1977 സിപിഎം തളിപ്പറമ്പ്
[മെമ്പർ]], ആറാം കേരളനിയമസഭ 1980 സിപിഎം കൂത്തുപറമ്പ്
[മെമ്പർ]] ഏഴാം കേരളനിയമസഭ 1982 സിപിഎം പയ്യന്നൂർ
[മെമ്പർ]], എട്ടാം കേരളനിയമസഭ 1987 സി.എം.പി. അഴീക്കോട്
[മെമ്പർ]], ഒൻപതാം കേരളനിയമസഭ 1991 സി.എം.പി. കഴക്കൂട്ടം
[മെമ്പർ]], പതിനൊന്നാം കേരളനിയമസഭ 2001 സി.എം.പി. തിരുവനന്തപുരം വെസ്റ്റ്
[മന്ത്രി]], സഹകരണവകുപ്പ് 1991-96 സി.എം.പി. കഴക്കൂട്ടം
[മന്ത്രി]], സഹകരണവകുപ്പ് 2001-2006 സി.എം.പി. തിരുവനന്തപുരം വെസ്റ്റ്
[പ്രസിഡണ്ട്]], പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത്[2] 1964-79

സി.പി.എം.||

പുറത്താക്കൽതിരുത്തുക

കേരള കോൺഗ്രസിനെയും മുസ്ലിം ലീഗിനെയും ഇടതുമുന്നണിയിലേക്ക് കൊണ്ടുവരണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ബദൽരേഖ 1985-ൽ അവതരിപ്പിച്ചതിന്റെ പേരിൽ 1986 ജൂൺ 23-നാണ് എം.വി.ആർ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടു. പാർലമെന്ററി അവസരവാദ കുറ്റം ചുമത്തി അഞ്ച് മാസത്തോളം പാർട്ടിയിൽ നിന്നും സസ്‌പെന്റു ചെയ്തശേഷമായിരുന്നു പുറത്താക്കൽ. തുടർന്ന് അദ്ദേഹം 1986 ജൂലൈ 27-ന് അദ്ദേഹം കമ്മ്യൂണിസ്റ്റ് മാർക്‌സിസ്റ്റ് പാർട്ടി(സി.എം.പി) രൂപവൽക്കരിച്ച് ഐക്യജനാധിപത്യ മുന്നണി (യു.ഡി.എഫ്)യുമായി സഹകരിച്ചു പ്രവർത്തിച്ചു. 1991 ൽ സംസ്ഥാന സഹകരണ മന്ത്രിയായി. രാജ്യത്തെ ആദ്യ സഹകരണ മെഡിക്കൽ കോളേജായ പരിയാരം മെഡിക്കൽകോളേജിന്റെ സ്ഥാപക ചെയർമാനായിരുന്നു.

1993-ൽ കെ. കരുണാകരൻ കേരളാ മുഖ്യമന്ത്രിയായിരിക്കേ എം.വി. രാഘവൻ മുൻകൈ എടുത്ത് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി സഹകരണ സംഘം രൂപീകരിക്കുകയും, 1994-ൽ ആശുപത്രി തുടങ്ങുകയും ചെയ്തു.[3]

കൂത്തുപറമ്പിലെ പോലീസ് വെടിവെപ്പ്തിരുത്തുക

1994 നവംബർ 25നു കൂത്തുപറമ്പിൽ വച്ചുണ്ടായ പോലീസ് വെടിവെപ്പിൽ അഞ്ചു ഡി.വൈ.എഫ്.ഐ. പ്രവർത്തകർ കൊല്ലപെട്ടു[4] . ഈ സംഭവമാണ് കൂത്തുപറമ്പ് വെടിവെപ്പ് എന്നറിയപ്പെടുന്നത്. അന്ന് സഹകരണമന്ത്രിയായിരുന്ന എം.വി. രാഘവന്റെ യോഗത്തിനിടെ ഉണ്ടായ സംഘർഷമാണ് വെടിവെപ്പിൽ കലാശിച്ചത്.

പുസ്തകങ്ങൾതിരുത്തുക

ഒരു ജന്മം എന്ന പേരിൽ ആത്മകഥ എഴുതിയിട്ടുണ്ട്. ഡി.സി.ബുക്സ് ആണ് പ്രസാധകർ

മരണംതിരുത്തുക

പാർക്കിൻസൺസ്, മറവിരോഗങ്ങൾ ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹം 2014 നവംബർ 9 ന് തന്റെ ഭരണകാലത്ത് നിർമ്മിച്ച പരിയാരം സഹകരണ ആശുപത്രിയിൽ വച്ച് വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അന്തരിച്ചു. മൃതദേഹം പിറ്റേന്ന് പയ്യാമ്പലം കടപ്പുറത്ത് പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.

അവലംബംതിരുത്തുക

  1. "എം വി രാഘവൻ". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. ശേഖരിച്ചത് 24 ജൂൺ 2019.
  2. http://lsgkerala.in/pappinisseripanchayat/election-details/ex-presidents/
  3. "പരിയാരം കൊച്ചി മെഡിക്കൽ കോളേജുകൾ സർക്കാർ ഏറ്റെടുക്കുന്നു". മലയാള മനോരമ. 2013-04-04. ശേഖരിച്ചത് 2013-04-04.
  4. "കൂത്തുപറമ്പ് വെടിവെപ്പ് കേസ് ഹൈക്കോടതി റദ്ദാക്കി". വൺ ഇൻഡ്യ മലയാളം. ശേഖരിച്ചത് 13 മാർച്ച് 2013.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=എം.വി._രാഘവൻ&oldid=3424646" എന്ന താളിൽനിന്ന് ശേഖരിച്ചത്