മാടായി നിയമസഭാമണ്ഡലം
\ 1956 ൽ കേരളം രൂപീകൃതമായതിനുശേഷം 1957 ൽ നടന്ന ആദ്യതിരഞ്ഞെടുപ്പിൽ നിലനിന്നിരുന്ന ഒരു നിയമസഭാമണ്ഡലമായിരുന്നു മാടായി നിയമസഭാമണ്ഡലം. മാടായി, മാട്ടൂൽ, കല്ല്യാശ്ശേരി, പാപ്പിനിശ്ശേരി, ചെറുകുന്ന്, കണ്ണപുരം, കുഞ്ഞിമംഗലം, എഴോം, കടന്നപ്പള്ളി, പാണപ്പുഴ എന്നീ പഞ്ചായത്തുകൾ മാടായി നിയമസഭാമണ്ഡലത്തിന്റെ ഭാഗമായിരുന്നു. 1957ലെ ഒന്നാം കേരള നിയമ സഭയിൽ മാടായി മണ്ഡലത്തെ പ്രതിനിധീകരിച്ചത് സ്വാതന്ത്ര സമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവുമായ കെ.പി.ആർ. ഗോപാലൻ ആയിരുന്നു. 1970ൽ എം.വി.രാഘവനും ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. പുനസംഘടനയെ തുടർന്ന് പിന്നീട് ഈ മണ്ഡലം ഇല്ലാതായി. ഈ മണ്ഡലത്തിലുല്പ്പെട്ട പഞ്ചായത്തുകൾ അഴീക്കോട്, പയ്യന്നൂർ മണ്ഡലങ്ങളുടെ ഭാഗമായിതീർന്നു.
109 മാടായി | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957-1970 |
വോട്ടർമാരുടെ എണ്ണം | 89922 (1970) |
ആദ്യ പ്രതിനിഥി | കെ.പി.ആർ. ഗോപാലൻ സി.പി.ഐ |
നിലവിലെ അംഗം | എം.വി. രാഘവൻ |
പാർട്ടി | സി.പി.ഐ |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 1970 |
ജില്ല | കണ്ണൂർ ജില്ല |
മെമ്പർമാരും വോട്ടുവിവരങ്ങളും
തിരുത്തുകIndependent INC RSP(L) CPI(M) BJP CPI IUML PSP
വർഷം | ആകെ | ചെയ്ത് | ഭൂരി പക്ഷം | അംഗം | വോട്ട് | പാർട്ടി | എതിരാളി | വോട്ട് | പാർട്ടി | എതിരാളി | വോട്ട് | പാർട്ടി | |||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
1957[1] | 65345 | 46479 | 12231 | കെ.പി.ആർ. ഗോപാലൻ | 24390 | സി.പി.ഐ | ടി. നാരായണൻ നമ്പ്യാർ | 12169 | കോൺഗ്രസ് | കുഞ്ഞിക്കോയ തങ്ങൾ | 10464 | സ്വ | |||
1960[2] | 65024 | 58815 | 361 | പി പി ഗോപാലൻ | 30829 | കോൺഗ്രസ് | കെ.പി.ആർ. ഗോപാലൻ | 30568 | സി.പി.ഐ | ||||||
1965[3] | 71201 | 59347 | 11750 | കെ.പി.ആർ. ഗോപാലൻ | 26784 | സി.പി.എം | പി ഗോപാലൻ | 15034 | കോൺഗ്രസ് | വി.കെ.വി അബ്ദുൾ അസീസ് | 9979 | മുസ്ലിം ലീഗ് | |||
1970[4] | 84922 | 64407 | 11750 | എം.വി രാഘവൻ | 31932 | സി.പി.എം | പി ശ്രീധരൻ | 24151 | കോൺഗ്രസ് | കെ.ജി മല്ലാർ | 4124 | സ്വ |
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
---|---|---|---|---|
1970* (1) | ജെ. മാഞ്ഞൂരാൻ | എ.എസ്.പി. | കെ. രാഘവൻ | സ്വതന്ത്ര സ്ഥാനാർത്ഥി |
- (1) എം. മാഞ്ഞൂരാൻ മരിച്ചതിന് തുടർന്നാണ് 1970-ൽ മാടായി ഉപതിരഞ്ഞെടുപ്പ് നടന്നത്.
അവലംബം
തിരുത്തുക- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1965_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1970_ST_REP.pdf
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2017-02-07.