1964-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിട്ടുപോന്ന കേരളത്തിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൻമാർ രൂപം കൊടുത്ത രാഷ്ട്രീയ പാർട്ടിയാണ് കേരള കോൺഗ്രസ് കോൺഗ്രസ് വിട്ടുപോന്നവരുടെ നേതാവായിരുന്ന മൂവാറ്റുപുഴക്കടുത്ത് വാഴക്കുളം സ്വദേശി, കെ.എം. ജോർജ്ജ് ആണ് കേരളാ കോണ്ഗ്രസ്സിന്റെ സ്ഥാപക നേതാവായി കണക്കാക്കപ്പെടുന്നത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം കൊല്ലം ജില്ലകളിലാണ് ഇതിന് കൂടുതൽ വേരോട്ടം. വടക്കൻ ജില്ലകളിലെ മലയോര മേഖലകളിലും കേരള കോൺഗ്രസിന് വേരുകളുണ്ട്.

കേരള കോൺഗ്രസ്‌
പാർലമെന്ററി ചെയർപേഴ്സൺപി.ജെ. ജോസഫ്
രൂപീകരിക്കപ്പെട്ടത്1964 ഒക്ടോബർ 9
വിദ്യാർത്ഥി പ്രസ്താനംകേരള സ്റ്റുഡൻറ്സ് ഫ്രണ്ട്
യുവജന വിഭാഗംകേരള യൂത്ത് ഫ്രണ്ട്
തൊഴിലാളി വിഭാഗംകെ.ടി.യു.സി
സഖ്യംഐക്യജനാധിപത്യ മുന്നണി (യു.ഡി.എഫ്)
സീറ്റുകൾ02/140 കേരള നിയമസഭ

1964 ഒക്ടോബർ എട്ടിനായിരുന്നു കേരള കോൺഗ്രസ് എന്ന പുതിയ ഒരു പാർട്ടി രൂപീകരിക്കപ്പെട്ടത്. കെ.എം. ജോർജ്ജ്, വയലാ ഇടിക്കുള, മാത്തച്ചൻ കുരുവിനാക്കുന്നേൽ, ഇ. ജോൺ ജേക്കബ് , ആർ. ബാലകൃഷ്ണപിള്ള, ടി. കൃഷ്ണൻ, എം.എം. ജോസഫ്, സി.എ. മാത്യു, ജോസഫ് പുലിക്കുന്നേൽ തുടങ്ങിയവരായിരുന്നു പാർട്ടിയുടെ രൂപീകരണ സമ്മേളനത്തിൽ പങ്കെടുത്തവർ.

കെ.എം. ജോർജ്ജായിരുന്നു പാർട്ടിയുടെ സ്ഥാപക ചെയർമാൻ. മാത്തച്ചൻ കുരുവിനാക്കുന്നേൽ ആദ്യ ജനറൽ സെക്രട്ടറിയായിരുന്നു. ധനാഢ്യനായിരുന്ന മാത്തച്ചൻ കുരുവിനാക്കുന്നേലിനായിരുന്നു കോട്ടയത്തെ പാർട്ടി ഓഫീസിൻ്റെയും ഓഫീസിലെ ജീപ്പിൻ്റെയും ചുമതല. 1965 മാർച്ച് 4ന് നടന്ന കേരള നിയമസഭ തിരഞ്ഞെടുപ്പിൽ 26 സീറ്റ് കിട്ടിയ കേരള കോൺഗ്രസ് ഉറച്ച കാൽവെപ്പോടെ കേരള രാഷ്ട്രീയത്തിലേയ്ക്ക് കടന്നു വരികയായിരുന്നു. അന്ന് കോൺഗ്രസിന് കിട്ടിയത് 40 സീറ്റ്. മാർക്സിസ്റ്റ് പാർട്ടിക്ക് 36 സീറ്റും. ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ 1965-ൽ സർക്കാർ രൂപീകരിക്കുവാൻ കഴിഞ്ഞില്ല[2]

സംസ്ഥാന ഭാരവാഹി ലിസ്റ്റ് 2023 തിരുത്തുക

ചെയർമാൻ

വർക്കിംഗ് ചെയർമാൻ

എക്സിക്യൂട്ടിവ് ചെയർമാൻ

 • മോൻസ് ജോസഫ്

സെക്രട്ടറി ജനറൽ

 • ജോയി എബ്രഹാം

ഡെപ്യൂട്ടി ചെയർമാൻ

 • കെ.ഫ്രാൻസിസ് ജോർജ്
 • തോമസ് ഉണ്ണിയാടൻ

ചീഫ് കോ-ഓർഡിനേറ്റർ

 • ടി.യു.കുരുവിള

വൈസ് ചെയർമാൻമാർ

 • വക്കച്ചൻ മറ്റത്തിൽ
 • ജോസഫ് എം.പുതുശേരി
 • ഇ.ജെ.അഗസ്റ്റി
 • എം.പി.പോളി
 • കൊട്ടാരക്കര പൊന്നച്ചൻ
 • ഡി.കെ.ജോൺ
 • ജോൺ.കെ.മാത്യൂസ്
 • കെ.എഫ്.വർഗീസ്
 • മാത്യു ജോർജ്
 • രാജൻ കണ്ണാട്ട്
 • അഹമ്മദ് തോട്ടത്തിൽ
 • വി.സി.ചാണ്ടി
 • കെ.എ.ഫിലിപ്പ്
 • ഡോ.ഗ്രേസമ്മ മാത്യു

സംസ്ഥാന ഉപദേശകസമിതി

 • സി.മോഹനൻ പിള്ള
 • ജോർജ് കുന്നപ്പുഴ
 • തോമസ് കണ്ണാന്തറ

സീനിയർ ജനറൽ സെക്രട്ടറിമാർ

 • കുഞ്ഞുകോശി പോൾ
 • ജോർജ് ജോസഫ്

ഹെഡ്ക്വാർട്ടേഴ്സ് ജനറൽ സെക്രട്ടറി

 • എ.കെ.ജോസഫ്

സംസ്ഥാന ട്രഷറർ

 • ഡോ.എബ്രഹാം കലമണ്ണിൽ[4][5]

പാർട്ടി ചിഹ്നം തിരുത്തുക

കേരള കോൺഗ്രസ് രൂപീകരണകാലത്ത് കുതിരയായിരുന്നു തിരഞ്ഞെടുപ്പ് ചിഹ്നം. 1979-ൽ ജോസഫ് മാണിയുമായി പിരിഞ്ഞപ്പോൾ കുതിര ചിഹ്നം കോടതി വിധി വഴി മാണിക്ക് ലഭിച്ചു. ജോസഫിന് ആനയായിരുന്നു ചിഹ്നം. 1984-ൽ മാണിയും ജോസഫും ചേർന്നപ്പോൾ കുതിര ചിഹ്നം തിരഞ്ഞെടുത്തു. 1987-ൽ വീണ്ടും പിളർന്നു. ചിഹ്നതർക്കത്തിൽ കോടതി കുതിര ചിഹ്നം മരവിപ്പിച്ചു. മാണി രണ്ടില ചിഹ്നമായി തിരഞ്ഞെടുത്തു. പിന്നീട് ജോസഫ് കുതിര ചിഹ്നം ഉപയോഗിച്ചു. 1990ൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷി മൃഗാദികളെ ചിഹ്നത്തിൽ നിന്ന് മാറ്റിയതുകൊണ്ട് ജോസഫ് പുതിയ ചിഹ്നമായി സൈക്കിൾ തിരഞ്ഞെടുത്തു. 2010-ൽ ജോസഫ് കോൺഗ്രസ് (എം.) ൽ ലയിച്ചു. മാണിയുടെ മരണശേഷം 2020-ൽ കേരള കോൺഗ്രസ് വീണ്ടും പിളർന്നു. ചിഹ്ന തർക്കമുണ്ടായെങ്കിലും ജോസ് കെ. മാണി നയിക്കുന്ന പാർട്ടിക്ക് രണ്ടില ചിഹ്നം ലഭിച്ചു. 2021-ലെ തിരഞ്ഞെടുപ്പിൽ ജോസഫ് ഗ്രൂപ്പിന്റെ എല്ലാ സ്ഥാനാർത്ഥികൾക്കും ട്രാക്ടർ ഓടിക്കുന്ന കർഷകനാണ് ചിഹ്നമായി അനുവദിച്ചത്.

സ്ഥാപനത്തെ തുടർന്നു വന്ന വർഷങ്ങളിൽ അനേകം പിളർപ്പുകളിലൂടെ കടന്നു പോയ ഈ കക്ഷിയിൽ ഇന്ന് പല വിഭാഗങ്ങളുണ്ട്. ഇത്തരം പിളർപ്പുകൾക്ക് പിന്നിൽ ആശയപരമായ ഭിന്നതക്ക് പകരം, വിവിധ സമ്മർദ്ദ വിഭാഗങ്ങളുടേയും നേതാക്കളുടേയും താത്പര്യങ്ങളായിരുന്നു എന്ന് ആക്ഷേപിക്കപ്പെട്ടിട്ടുണ്ട്. അതേസമയം, നിരന്തരമായ പിളർപ്പുകൾ കക്ഷിയെ ബലഹീനമാക്കുന്നതിന് പകരം ശക്തിപ്പെടുത്തുകയാണ് ചെയ്തതെന്ന കെ.എം. മാണിയുടെ നിരീക്ഷണം ഇടക്ക് കൗതുകമുണർത്തി. പിളരും തോറും വളരുന്ന കക്ഷി എന്നാണ് അദ്ദേഹം കേരളാ കോൺഗ്രസിനെ വിശേഷിപ്പിച്ചത്[6].

കേരള കോൺഗ്രസ് ചരിത്രം തിരുത്തുക

1964 ഒക്ടോബർ 9 ന് രൂപികൃതമായ കേരള കോൺഗ്രസ് ഏതെങ്കിലും മുന്നണിയിൽ അംഗമാകുന്നത് അഞ്ച് വർഷത്തിന് ശേഷമാണ്.

സി.പി.ഐ നേതാവായിരുന്ന സി. അച്യുതമേനോൻ നയിച്ച ഐക്യമുന്നണി സർക്കാരിൽ 1969-ൽ കേരള കോൺഗ്രസിൻ്റെ പ്രതിനിധിയായി കെ.എം. ജോർജ്ജ് അംഗമായതോടെയാണ് പാർട്ടിയുടെ മുന്നണി ബന്ധത്തിന് തുടക്കമായത്. കോൺഗ്രസ് പുറത്ത് നിന്ന് പിന്തുണച്ച സി. അച്യുതമേനോൻ സർക്കാരിൽ സി.പി.ഐ, മുസ്ലീംലീഗ്, എസ്.എസ്.പി എന്നീ പാർട്ടികൾക്കൊപ്പം കേരള കോൺഗ്രസ് അധികാരം പങ്കിട്ടു.

1970-ൽ സീറ്റുകളെ ചൊല്ലി ഉള്ള തർക്കത്തിൽ കേരള കോൺഗ്രസ് ഐക്യമുന്നണി വിട്ടു. 1970-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര നിലപാട് സ്വീകരിച്ചു. 1971-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം ഐക്യമുന്നണിയിൽ ചേർന്നെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം ഈ സഖ്യം തുടർന്നില്ല.

1975-ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടർന്ന് വീണ്ടും ഐക്യമുന്നണി സർക്കാരിൽ ചേർന്നു. കേരള കോൺഗ്രസിൻ്റെ പ്രതിനിധികളായി സി. അച്യുതമേനോൻ സർക്കാരിൽ ധനകാര്യം വകുപ്പിൻ്റെ ചുമതലയുമായി കെ.എം. മാണി ആദ്യമായി മന്ത്രിയായി. ഒപ്പം ആർ. ബാലകൃഷ്ണപിള്ളയും ഗതാഗത വകുപ്പ് മന്ത്രിയായി സ്ഥാനമേറ്റു.

1977-ൽ കേരള കോൺഗ്രസിൽ ആദ്യ പിളർപ്പ്. ആർ. ബാലകൃഷ്ണപിള്ള കേരള കോൺഗ്രസ് (ബി) എന്ന പാർട്ടി രൂപീകരിച്ച് ഇടതുമുന്നണിയിലേയ്ക്ക് ചേർന്നു. 1977-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മാണി വിഭാഗം യു.ഡി.എഫ് ലും പിള്ള വിഭാഗം എൽ.ഡി.എഫ് ലും മത്സരിച്ചു.

1979-ൽ കേരള കോൺഗ്രസ് മാണി, ജോസഫ് എന്നീ വിഭാഗങ്ങളായി പിളർന്നു. ഇരുവരും സ്വന്തം പേരിൽ പാർട്ടി രൂപീകരിച്ചു. കെ.എം. മാണിയുടെ പാർട്ടിയാണ് കേരള കോൺഗ്രസ് (എം.) പി.ജെ. ജോസഫ് ൻ്റെ പാർട്ടി കേരള കോൺഗ്രസ് (ജോസഫ്).

1979-ൽ പി.കെ. വാസുദേവൻ നായർ മന്ത്രിസഭയിൽ അംഗമായിരുന്ന കെ.എം. മാണി ജോസഫ് ഗ്രൂപ്പിൻ്റെ പ്രതിനിധിയെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കാത്തതിനെ തുടർന്ന് യു.ഡി.എഫ് വിട്ടു.

1979 നവംബർ 14 ന് കെ.എം. മാണി ഇടതുമുന്നണിയിൽ ചേർന്നു. 1980-ൽ നടന്ന ലോകസഭ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിക്ക് ഒപ്പം ചേർന്ന് മത്സരിച്ചു. ഇതോടെ നീണ്ട പതിനൊന്ന് വർഷത്തിന് ശേഷം 1980-ൽ ഇടതുമുന്നണി കേരളത്തിൽ വീണ്ടും അധികാരത്തിൽ എത്തി. ഇ.കെ. നായനാർ നയിച്ച മന്ത്രിസഭയിലെ ധനകാര്യം വകുപ്പ് മന്ത്രിയായി കെ.എം. മാണി അധികാരത്തിൽ തുടർന്നു.

1981 ഒക്ടോബർ 20ന് നായനാർ മന്ത്രിസഭയ്ക്ക് ഉള്ള പിന്തുണ കെ.എം. മാണിയും ആ സമയത്ത് കേരളത്തിലെ കോൺഗ്രസ് പാർട്ടിയിലെ വിമത വിഭാഗമായിരുന്ന എ.കെ.ആൻ്റണി വിഭാഗവും പിൻവലിച്ചു. ഇതോടെ ഇ.കെ. നായനാർ മന്ത്രിസഭ രാജിവയ്ച്ചു. ഇടതുമുന്നണി ബന്ധം ഉപേക്ഷിച്ച മാണി വീണ്ടും യു.ഡി.എഫ് ൽ തിരിച്ചെത്തി. മാണിക്കൊപ്പം ജോസഫും ഐക്യ ജനാധിപത്യ മുന്നണിയിൽ അംഗമായി.

1981-ൽ കോൺഗ്രസ് ലെ എ.കെ.ആൻ്റണി വിഭാഗവും കേരള കോൺഗ്രസിലെ മാണി വിഭാഗവും യു.ഡി.എഫ് ൽ മടങ്ങിയെത്തിയതിനെ തുടർന്ന് ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിൽ തിരിച്ചെത്തി. 1981 ഡിസംബർ 28ന് കെ. കരുണാകരൻ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. 1982 മാർച്ച് 17 വരെ തുടർന്ന കരുണാകരൻ മന്ത്രിസഭയിലെ ധനകാര്യ വകുപ്പിൻ്റെ ചുമതലക്കാരനായി കെ.എം. മാണി വീണ്ടും മന്ത്രിയായി.

1982-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചു. കെ. കരുണാകരൻ മുഖ്യമന്ത്രിയായി. 1985-ൽ പി.ജെ. ജോസഫ് കെ.എം. മാണിയുടെ പാർട്ടിയിൽ ലയിച്ചു. 1985-ൽ തന്നെ ഐക്യ കേരള കോൺഗ്രസ് എന്ന ആശയത്തിനു വേണ്ടി പിളർന്ന് മാറിയ കേരള കോൺഗ്രസ് കക്ഷികളെല്ലാം തമ്മിൽ ലയിച്ചു. 1982-1987 ലെ കെ. കരുണാകരൻ മന്ത്രിസഭയിൽ ഐക്യകേരള കോൺഗ്രസിൻ്റെ പ്രതിനിധികളായി കെ.എം. മാണി, പി.ജെ. ജോസഫ്, ആർ. ബാലകൃഷ്ണപിള്ള എന്നിവർ മന്ത്രിമാരും ആയി.

1987-ൽ ഐക്യ കേരള കോൺഗ്രസ് പിളർന്നു. 1989-ൽ മൂവാറ്റുപുഴ ലോക്സഭ സീറ്റിനെ ചൊല്ലി ഉണ്ടായ തർക്കത്തിന് ഒടുവിൽ പി.ജെ. ജോസഫ് യു.ഡി.എഫ് വിട്ടു. ഇടതുമുന്നണിയിൽ ചേർന്നു. 1991 ഏപ്രിൽ മുതൽ ഇടതുമുന്നണിയിൽ ഘടകകക്ഷിയായി ജോസഫ് തുടർന്നു.

1993-ൽ വീണ്ടും പിളർന്നു. ടി.എം. ജേക്കബ് മാണി ഗ്രൂപ്പ് വിട്ട് പുതിയ പാർട്ടി കേരള കോൺഗ്രസ് (ജേക്കബ്) രൂപീകരിച്ചു. ആർ. ബാലകൃഷ്ണപിള്ളയും പിളർന്ന് മാറി. തർക്കത്തിനൊടുവിൽ മൂന്ന് കൂട്ടരും യു.ഡി.എഫ് ൽ തുടർന്നു.

2010 ഏപ്രിൽ 30ന് ഇടതുമുന്നണി ബന്ധവും മന്ത്രിസ്ഥാനവും ഉപേക്ഷിച്ച് പി.ജെ. ജോസഫ് കെ.എം. മാണിയുടെ പാർട്ടിയിൽ ലയിച്ചു. 2011, 2016 നിയമസഭ തിരഞ്ഞെടുപ്പുകളിൽ കേരള കോൺഗ്രസ് (എം.) യു.ഡി.എഫ് ൻ്റെ ഘടകകക്ഷിയായി മത്സരിച്ചു.

2016 ഓഗസ്റ്റ് 7ന് ബാർ കോഴ വിവാദത്തിൽ പാർട്ടിയുടെ പ്രതിഛായ നഷ്ടമായതിനെ തുടർന്ന് യു.ഡി.എഫ് വിട്ടു. നിയമസഭയിൽ പ്രത്യേക ബ്ലോക്ക്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിയ്ക്ക് പിന്തുണ അറിയിച്ചു.

2018 ജൂൺ 8ന് ഒഴിവ് വന്ന രാജ്യസഭ സീറ്റ് മാണി ഗ്രൂപ്പിന് നൽകാൻ യു.ഡി.എഫ് ൽ ധാരണ ആയതിനെ തുടർന്ന് കേരള കോൺഗ്രസ് (എം.) വീണ്ടും യു.ഡി.എഫ് ൽ ചേർന്നു.

2019-ൽ നടന്ന പാല ഉപതിരഞ്ഞെടുപ്പിൽ ജോസ് കെ. മാണിയുടെ പിന്തുണയോടെ മത്സരിച്ച യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് പരാജയം.

2020 ജൂൺ 20ന് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം രാജിവയ്ക്കാത്തതിനെ തുടർന്ന് ജോസ് കെ. മാണി വിഭാഗത്തെ യു.ഡി.എഫ് ൽ നിന്ന് പുറത്താക്കി.

2020 ഒക്ടോബർ 14 ന് ജോസ് കെ. മാണി വിഭാഗം ഇടതുമുന്നണി യിൽ ചേർന്നു[7]

കേരള കോൺഗ്രസ് (എം.) എന്ന പാർട്ടിയും രണ്ടില ചിഹ്നവും ജോസ്.കെ.മാണിക്ക് അവകാശപ്പെട്ടതാണെന്ന് വിധിച്ച ഹൈക്കോടതി ഉത്തരവ് 2021 മാർച്ച് 15-ന് സുപ്രീം കോടതി ശരിവച്ചതോടെ 2021 മാർച്ച് 17-ന് പി.സി.തോമസിൻ്റെ കേരള കോൺഗ്രസ് എന്ന പാർട്ടിയിൽ പി.ജെ.ജോസഫ് നേതാവായിട്ടുള്ള ജോസഫ് വിഭാഗം ലയിച്ചു[8].

കേരള കോൺഗ്രസ് പാർട്ടി ലീഡർ, പാർട്ടി ചെയർമാൻ എന്നീ പദവികൾ പി.ജെ.ജോസഫിനാണ്. മോൻസ് ജോസഫാണ് പാർട്ടിയുടെ വൈസ് ചെയർമാൻ. പി.സി. തോമസ് ഡെപ്യൂട്ടി ചെയർമാനാകും [9]

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കേരള കോൺഗ്രസിന് ട്രാക്ടർ ഓടിക്കുന്ന കർഷകൻ ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചു[10].

യു.ഡി.എഫ് ഘടകകക്ഷിയായി 2021-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ആകെ പത്ത് സീറ്റിൽ മത്സരിച്ച കേരള കോൺഗ്രസിന് തൊടുപുഴയിലും കടുത്തുരുത്തിയിലും മാത്രമാണ് ജയിക്കാനായത്.

എൽ.ഡി.എഫ് ഘടകകക്ഷിയായി 12 സീറ്റിൽ മത്സരിച്ച കേരള കോൺഗ്രസ് എമ്മിന് 5 സീറ്റിൽ ജയിക്കാൻ കഴിഞ്ഞു. പാലായിൽ മത്സരിച്ച ജോസ് കെ. മാണി യു.ഡി.എഫ് സ്ഥാനാർത്ഥിയായ നാഷണലിസ്റ്റ് കോൺഗ്രസ് കേരള (എൻ.സി.കെ)യിലെ മാണി സി.കാപ്പനോട് പരാജയപ്പെട്ടു[12].

 • ഇടുക്കി : റോഷി അഗസ്റ്റിൻ
 • കാഞ്ഞിരപ്പള്ളി : എൻ. ജയരാജ്
 • ചങ്ങനാശ്ശേരി : ജോബ് മൈക്കിൾ
 • പൂഞ്ഞാർ : സെബാസ്റ്റ്യൻ കുളത്തുങ്കൽ
 • റാന്നി : പ്രമോദ് നാരായണൻ[13]

വിവിധ കേരളാ കോൺഗ്രസുകൾ തിരുത്തുക

തെരെഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്യേപ്പെട്ട കേരളാ കോൺഗ്രസുകൾ [14]

അവലംബം തിരുത്തുക

 1. http://eci.nic.in/eci_main/ElectoralLaws/OrdersNotifications/year2014/Notification%20English%2013.01.2015.pdf. {{cite web}}: |access-date= requires |url= (help); External link in |website= (help); Missing or empty |title= (help); Missing or empty |url= (help)
 2. https://www.mathrubhumi.com/mobile/specials/news/bar-scam/k-m-mani-kearal-congress-m-kerala-politics-malayalam-news-1.660596[പ്രവർത്തിക്കാത്ത കണ്ണി]
 3. https://www.deepika.com/News_Cat2_sub.aspx?catcode=Cat2&newscode=653538
 4. https://www.mathrubhumi.com/news/kerala/p-j-joseph-elected-kerala-congress-chairman-1.8563094
 5. https://www.manoramaonline.com/news/latest-news/2023/05/16/pj-joseph-elected-again-as-kerala-congress-chairman.html
 6. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2007-01-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-03-21.
 7. https://www.manoramaonline.com/news/latest-news/2020/10/14/kerala-congress-ldf.html
 8. https://www.manoramaonline.com/news/kerala/2021/03/17/p-c-thomas-merged-with-p-j-joseph-faction.html
 9. https://www.manoramaonline.com/news/latest-news/2021/03/16/kerala-congress-pj-joseph-pc-thomas-factions-may-merge-reports.html
 10. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2021-07-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-03-26.
 11. https://www.manoramaonline.com/news/indepth/assembly-elections-2021/kerala-idukki/2021/05/02/thodupuzha-constituency-election-results.html
 12. https://www.manoramaonline.com/news/kerala/2021/05/02/future-of-jose-k-mani-and-pj-joseph.html
 13. https://www.manoramaonline.com/news/latest-news/2021/05/02/kerala-congress-election-result-2021.html
 14. http://eci.nic.in/eci_main/ElectoralLaws/OrdersNotifications/year2014/Notification%20English%2013.01.2015.pdf. {{cite web}}: External link in |website= (help); Missing or empty |title= (help); Missing or empty |url= (help)

https://www.mathrubhumi.com/specials/politics/udf-kmmani/k-m-mani-kearal-congress-m-kerala-politics-malayalam-news-1.660596 Archived 2020-10-19 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=കേരള_കോൺഗ്രസ്&oldid=3943110" എന്ന താളിൽനിന്ന് ശേഖരിച്ചത്