കൊച്ചി-മുസിരിസ് ബിനാലെ 2016
ഇന്ത്യയിൽ നടന്ന ആദ്യ ബിനാലെയുടെ മൂന്നാം പതിപ്പാണ് കൊച്ചി-മുസിരിസ് ബിനാലെ 2016. 2016 ഡിസംബർ 12 ന് ആരംഭിച്ച മൂന്നാം ബിനാലെ 108 ദിവസം നീണ്ടു നിൽക്കും. 'ഫോമിംഗ് ഇൻ ദ പ്യൂപ്പിൾ ഓഫ് ആൻ ഐ'എന്നതായിരിക്കും കലാകാരൻ സുദർശൻ ഷെട്ടി ക്യൂറേറ്റ് ചെയ്യുന്ന കൊച്ചി ബിനാലെയുടെ'തലക്കെട്ട്. ചിത്ര, ശിൽപകലകളിൽ ഊന്നിയുള്ള പ്രദർശനങ്ങളോടൊപ്പം ഛായാഗ്രാഹണം, കവിത, സംഗീതം തുടങ്ങിയ മേഖലകളിലെ കലാകാരന്മാരും ബിനാലെയിൽ പങ്കെടുക്കുന്നുണ്ട്.[1]
കൊച്ചി-മുസിരിസ് ബിനാലെ 2016 കൊച്ചി മുസിരിസ് ബിനാലെ | |
---|---|
തരം | സമകാലിക കലകൾ |
ആരംഭിച്ചത് | ഡിസംബർ 12, 2016 |
അവസാനം നടന്നത് | മാർച്ച് 29, 2017 |
സ്ഥലം (കൾ) | കൊച്ചി, ഇന്ത്യ |
Website | ഔദ്യോഗിക വെബ് വിലാസം |
2014<< - >>2018 |
വേദികൾ
തിരുത്തുകഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, എറണാകുളം എന്നിവിടങ്ങളിലായാണ് ബിനാലെ വേദികൾ സജ്ജീകരിക്കുന്നത്. പ്രദർശനങ്ങൾ കൂടാതെ, പ്രഭാഷണങ്ങൾ, സെമിനാറുകൾ, വിദ്യാർത്ഥി ബിനാലെ, കുട്ടികളുടെ കലാസൃഷ്ടി, പഠന കളരികൾ, ചലച്ചിത്ര പ്രദർശനം, സംഗീതപരിപാടി എന്നിങ്ങനെ ഒട്ടേറെ അനുബന്ധങ്ങളും ബിനാലെയിലുണ്ടാകും.
പങ്കാളികളാവുന്ന പ്രധാന കലാകാരന്മാർ
തിരുത്തുക97 കലാകാരന്മാർ പങ്കെടുക്കുന്ന ബിനാലെയിൽ 39 വിഡിയോ പ്രതിഷ്ഠാപനങ്ങളാണുള്ളത്. മിനിട്ടുകൾ മാത്രം നീളുന്നവ മുതൽ നാലു മണിക്കൂറിലേറെ ദൈർഘ്യമുള്ളവയുണ്ട്.
- അഭിഷേക് ഹാസ്ര, ഇന്ത്യ
- അബിർകർമാർക്കർ, ഇന്ത്യ
- അഷ്റഫ് തൗലോബ്, ഫ്രാൻസ്
- എഇഎസ്+എഫ്, റഷ്യ
- അഹ്മെത് ഒഗുത്, ജർമ്മനി
- അകി സസമോട്ടോ, യു.എസ്.എ
- അലക്സാൻഡ്ര സ്ക, പോളണ്ട്
- അലേഷ് ഷ്റ്റെയ്ഗർ(സ്ലോവാനിയ)
- അലെക്സ്സെറ്റൺ(ആസ്ട്രേലിയ)
- അലിഷ്യക്വാദെ(ജർമ്മനി)
- അനാമിക ഹക്സർ, ഇന്ത്യ
- ആനന്ദ് , ഇന്ത്യ
- അവിനാശ് വീരരാഘവൻ, ഇന്ത്യ
- ബാര ഭാസ്കരൻ, ഇന്ത്യ
- ഭാരത് സിക്ക, ഇന്ത്യ
- ബോബ് ഗ്രാംസ്മ, സ്വിറ്റ്സർലാൻഡ്
- സി. ഭാഗ്യനാഥ്, ഇന്ത്യ
- കമീൽ നൊർമെന്റ്(നോർവേ)
- കാർ പ്രുഷ, ഇവ ഷെ്ലെഗെൽ(ഓസ്ട്രിയ)
- കാരോലിൻദുഷാലെ(ഫ്രാൻസ്)
- ചാൾസ് ആവ്രെ(യുകെ)
- ചിത്രവനു മജൂംദാർ, ഇന്ത്യ
- ക്രിസ്മാൻ(യുഎസ്എ)
- ദായ് ഷിയാങ്ങ്(ചൈന)
- ദാന അവർതാനി(യുഎഇ)
- ഡാനിയേൽഗല്ലിയാനോ(ഇറ്റലി)
- ഡെസ്മണ്ട് ലാസ്രോ, ഇന്ത്യ
- ദിയ മേത്ത ഭൂപാൽ, ഇന്ത്യ
- ഇ.പി. ഉണ്ണി, ഇന്ത്യ
- എൻഡ്രി ഡാനി(അൽബേനിയ)
- എറിക് വാൻ ലിഷൗ(നെതർലാൻഡ്സ്)
- ഇവ മഗ്യാറോസി(ഹംഗറി)
- ഫ്രാങ്സ്വാ മസബ്രൗ(ഫ്രാൻസ്)
- ഗബ്രിയേൽ ലെസ്റ്റർ(നെതർലാൻഡ്സ്)
- ഗ്യാരിഹിൽ(യുഎസ്എ)
- ഗൗരിഗിൽ, ഇന്ത്യ
- ഹന്ന ടുലിക്കി(യുകെ)
- ഹിമ്മത്ത് ഷാ, ഇന്ത്യ
- ഇസ്ത്വാൻ സാക്നി(ഹംഗറി)
- സേവ്യർ പരെസ്(സ്പെയിൻ)
- ജൊനാഥൻ ഒവൻ(സ്കോട്ലാന്റ്)
- കെ.ആർ. സുനിൽ, ഇന്ത്യ
- കബീർ മൊഹന്തി, ഇന്ത്യ
- കലാക്ഷേത്ര മണിപൂർ, ഇന്ത്യ
- കത്രീന സ്യേലാർ(നെതർലാൻഡ്സ്)
- കത്രീന നീബർഗ
- ആൻഗ്രിസ്എൽജിറ്റിസ്(ലാത്വിയ)
- ലാന്റിയാൻസി(യുഎഇ)
- ലൈറ്റൺ പിയേഴ്സ്(യുഎസ്എ)
- ലിസ റിഹാന(ന്യൂസീലാന്റ്)
- ലുൻഡാൽ, സീറ്റൽ(സ്വീഡൻ)
- മാൻസി ഭട്ട്, ഇന്ത്യ
- മാർട്ടിൻവാൽഡേ(ഓസ്ട്രിയ)
- മിഖായേൽകാരിക്കിസ്(യുകെ)
- മില്ലർ ഫുക്കറ്റെ(യുഎസ്എ)
- നസിയ ഖാൻ(യു.കെ)
- നിക്കോളാ ദുർവാസുല
- ജോൺ ടിൽബുറി(യുകെ)
- ഒർജിത് സെൻ, ഇന്ത്യ
- ഒയാങ് ജിയാങ്ഖെ(ചൈന)
- പദ്മിനി ചെട്ടൂർ, ഇന്ത്യ
- പവൽഅൽതാമെർ(പോളണ്ട്)
- പെഡ്രോ ഗോമസ്ഇഗാന(നോർവേ)
- പി.കെ. സദാനന്ദൻ, ഇന്ത്യ
- പ്രഭാവതി മേപ്പയിൽ, ഇന്ത്യ
- പ്രണീത് സോയി(നെതർലാൻഡ്സ്)
- റേച്ചൽ മക് ലീൻ(യു.കെ)
- റൗൾ സുറീറ്റ( ചിലി)
- ഇവ ഷെ്ലെഗെൽ(ഓസ്ട്രിയ)
- രവി അഗർവാൾ, ഇന്ത്യ
- റെമൻ ചോപ്ര, ഇന്ത്യ
- സൽമാൻ ടൂർ, ഹസ്ൻമുജിതാബ(പാകിസ്താൻ)
- സമൂഹ, ഇന്ത്യ
- സെർജിയോഷെജ്ഫെക്(യു.എസ്.എ)
- ശർമിഷ്ഠ മൊഹന്തി, ഇന്ത്യ
- ഷുമോണ ഗോയൽ
- ഷായിഹെ റേഡിയ, ഇന്ത്യ
- സൈറസ് നമാസി(സ്വീഡൻ)
- സോഫീ ദേജോഡെ
- ബെർട്രാൻഡ്ലാകോംബെ(ഫ്രാൻസ്)
- സ്റ്റാൻ ഡഗ്ലസ്(കാനഡ)
- സുബ്രത് ബെഹ്റ, ഇന്ത്യ
- സുനിൽ പഡ്വാൾ, ഇന്ത്യ
- ടി. ശനാതനൻ, ശ്രീലങ്ക
- ടി.വി. സന്തോഷ്, ഇന്ത്യ
- തകായുകി യമമോട്ടോ(ജപ്പാൻ)
- ടോം ബുർഖാർഡ്ട്(യു.എസ്.എ)
- ടോണി ജോസഫ്, ഇന്ത്യ
- വാലെയർ മെജെർകാസോ(മെക്സികോ)
- വോൾമാർസ്ജോഹാൻസൺസ്(ലാത്വിയ)
- വുടിയെൻ ചാങ്(തായ്വാൻ)
- യേൽ എഫ്രാറ്റി(ഇസ്രായേൽ)
- യാങ്ഹോങ്വി(ചൈന)
- യർദേന കുരുൾകർ, ഇന്ത്യ
- യുകോ മോഹിരി(ജപ്പാൻ)
- സുലേഖ ചൗധരി, ഇന്ത്യ
വിഡിയോ ഇൻസ്റ്റലേഷനുകൾ
തിരുത്തുക97 കലാകാരന്മാർ പങ്കെടുക്കുന്ന ബിനാലെയിൽ 39 വിഡിയോ പ്രതിഷ്ഠാപനങ്ങളാണുണ്ടായിരുന്നു. മിനിട്ടുകൾ നീളുന്നവ മുതൽ നാലു മണിക്കൂറിലേറെ ദൈർഘ്യമുള്ള വീഡിയോ പ്രതിഷ്ഠാപനങ്ങളായിരുന്നു കൊച്ചി - മുസിരിസ് ബിനാലെയുടെ മൂന്നാം പതിപ്പിന്റെ പ്രത്യേകത. . വോൾഡെർമാർ യൊഹാൻസണിന്റെ പ്രതിഷ്ഠാപനം തേഴ്സ്റ്റ് അറ്റ്ലാന്റിക് മഹാസമുദ്രത്തിന്റെ വിഡിയോ ആണ്. കാറ്ററീന സ്ലേഡ്യറിന്റെ ഷൗം, ദ് പെർഫെക്ട് സൗണ്ട് എന്നീ രണ്ടു സൃഷ്ടികളാണുള്ളത്. ഉച്ചാരണ പരിപൂർണതയ്ക്കു പ്രശസ്തമായ ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിലെ ഉച്ചാരണ പ്രശ്ന പരിഹാര ക്ലാസിലെ ദൃശ്യങ്ങളാണ് പെർഫക്ട് സൗണ്ട് എന്ന വിഡിയോയിൽ. ലെയ്റ്റൺ പിയേഴ്സ്-ത്രെഷോൾഡ് ഓഫ് അഫിനിറ്റി, ഹാന്ന തൂലിക്കി- സോഴ്സ് മൗത്ത് ലിക്വിഡ് ബോഡി, ഹാവിയെർ പെരസ്-എൻ പുന്റാസ്, എവാ ഷ്ലേഗൽ-പാലസ് ഓഫ് മെമ്മറി, ഏവ മഗ്യറോഷി-ലെന, സുലേഖ ചൗധരി-റിഹേഴ്സിങ് ദ് വിറ്റ്നസ്: ദ് ഭവാൽ കോർട്ട് കേസ്, ലിസ റെയ്ഹാന-നേറ്റീവ് പോർട്രെയ്റ്റ്സ്, കാറ്ററിന നെയ്ബുഗ്ര, ആൻഡ്രിസ് എഗ്ലിറ്റിസ്-വിൽ-ഒ-ദ്-വിസ്പ് എന്നിങ്ങനെ വ്യത്യസ്തമായ വിഡിയോ പ്രതിഷ്ഠാപനങ്ങൾ അവതരിപ്പിക്കപ്പെട്ടു.
കബീർ മൊഹന്തി നാലു മണിക്കൂർ നീളുന്ന 'സോങ് ഫോർ ആൻ ഏൻഷ്യന്റ് ലാൻഡ്' എന്ന പ്രതിഷ്ഠാപനം നാലു ഭാഗങ്ങളായാണ് ആസ്പിൻവാൾ വേദിയിൽ പ്രദർശിപ്പിക്കുന്നത്. ഇംഗ്ലണ്ടിൽ ജീവിക്കുന്ന മിഖായേൽ കാരികിസിന്റെ 'എയ്ന്റ് ഗോട്ട് നോ ഫിയർ' എന്ന വിഡിയോ ഇൻസ്റ്റലേഷൻപ്രതിഷ്ഠാപനം കുട്ടികൾക്കൊപ്പം ഒരു വർഷം ചെലവഴിച്ചു ചിത്രീകരിച്ചതാണ്. വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ഒരു വൈദ്യുത പദ്ധതി നശിപ്പിക്കുന്ന ശബ്ദത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികൾ റാപ്പ് ഗാനങ്ങളുണ്ടാക്കുന്നു.
പരിസ്ഥിതിക്കു വിനാശം വരുത്തുന്നതിന്റെ അപകടങ്ങൾ ഓർമിപ്പിക്കുകയാണ് പരിസ്ഥിതി പ്രവർത്തകനും ചിത്രകാരനുമായ രവി അഗർവാളിന്റെ 'സംഘം ഡയലോഗ്' എന്ന വിഡിയോ പ്രതിഷ്ഠാപനം.. വൂ ടിയെൻ ചാങ്ങിന്റെ വിഡിയോ പ്രതിഷ്ഠാപനം, തായ്വനീസ് നാടോടി ഈണങ്ങൾ കോർത്തിണക്കി അവതരിപ്പിച്ചിരിക്കുന്നു. [2]